Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Friday, 18 August 2017
Tuesday, 1 August 2017
പുത്തൻ കുരിശേന്തികൾക്ക്...!-കെ എസ് രതീഷ്

കെ എസ് രതീഷ്
പുത്തൻ
കുരിശേന്തികൾക്ക്...!
(
രക്ത
സാക്ഷികൾക്കും ബലിദാനികൾക്കും)
ഓശനകഴിഞ്ഞ്
ആഴ്ച്ചവട്ടത്തിലൊന്നാം
നാൾ
നിന്റെ
ക്രൂശുമരണമുണ്ടാകും.
ഈ
രക്തത്തിലെനിക്ക്
പങ്കില്ലെന്നുപറഞ്ഞവനും *
ഹെരോദാവും
കുഞ്ഞാടിന്റെ മാംസത്തിനൊപ്പം
ഒരേ മേശയിലിരിക്കും.
അവർ
എഴുത്താണികളെടുത്ത്
പഴയ *പുതിയ നിയമങ്ങളെഴുതിക്കും..
പഴയതിൽ
അവരുടെ ചരിത്രവും, പുതിയതിൽ
നിന്റെ ക്രൂശും വർണിക്കപ്പെടും...
നിനക്കുവേണ്ടി
പാതനിരപ്പാക്കാൻ* താലത്തിൽ
വച്ചൊരു തലയുയർത്തും...
പുൽക്കൂടൊരുക്കും,
അന്ധനും
ബധിരനും മരിച്ചവനും നിന്റെ
വിളിയിൽ ഉയർന്നെന്ന്
കഥയുണ്ടാക്കും...
ഒടുവിൽ
നിന്നെയവർ കുരുത്തോലവിരിച്ച്
കഴുതപ്പുറത്തേറ്റി
യെരുശലേമിലെത്തിക്കും..
മൂന്നുവട്ടം
നിന്നെ രക്ഷിക്കാൻ നിന്റെ
അമ്മ മറിയ വളർത്തിയ കോഴികൾ
കൂകും...*
ഓശാനവിളിയിൽ
മനം മയങ്ങിയ നീയതുകേൾക്കില്ല...
ഒപ്പം
നിന്നവൻ മുപ്പതിന് നിന്നെ
ചുംബിച്ചൊറ്റുകൊടുക്കും.
നിന്റെ
അപ്പം തിന്നവർ നിന്നെ
ക്രൂശിക്കാനാർക്കും...
ഗദശമനയിൽ* വിലാപ്പുറത്തെ
അവസാനതുള്ളിയും അവരൂറ്റിയെടുക്കും...
യെഹൂദന്മാർക്ക്
രാജാവെന്നെഴുതിവയ്ക്കും.*
രക്തത്തിന്
വലിയൊരു സാക്ഷ്യമുണ്ടല്ലോ...?
ഒറ്റുകൊടുത്തവന്റെ
മുപ്പത്
തട്ടിയെടുത്ത് നിനക്ക്
രക്തനിലമൊരുക്കും..*
വലിയൊരുകല്ലുരിട്ടിവയ്ക്കും...
മൂന്നാം
നാളിൽ നീയുയർത്തെന്നും
അവർക്ക്പ്രത്യക്ഷരായെന്നും
വിശ്വാസികളോട് പറയും...
നിന്റെ
ശിഷ്യന്മാർ ക്രൂശെടുക്കാൻ
തയാറാകും...
വിശ്വാസം
വല്ലാതെ വളരുമ്പോൾ...
ജനനവും
മരണവും ഉയിർപ്പും അവരാഘോഷിക്കുമ്പോൾ...
പഴയ
പുൽക്കൂട്ടിൽ
തിരശീല
രണ്ടായിക്കീറിയ* നിന്നെപ്പെറ്റൊരമ്മ...
ഒരു
കുഞ്ഞാടിനെയോർത്ത് കരയും...
ഇനിയും
കുരിശേന്തികളുണ്ടാകാതിരിക്കാൻ,
അവർ
ദിവ്യഗർഭങ്ങളോട് പതുക്കെപ്പറയും...!!
അടിക്കുറിപ്പുകൾ...
===========
* പീലാത്തോസും
ഹെരോദാവും ക്രിസ്തുവിനെ
ക്രൂശിച്ചതിലൂടെ ശത്രുത
മറന്നു..
* പുതിയ
പഴയനിയമങ്ങൾ അടങ്ങിയ ബൈബിൾ
* സ്നാപകയോഹന്നാന്റെ
കഥ നർത്തകിയ്ക്കായി
തലമുറിച്ചു. യേശുവിന്റെ
വരവ് വിളിച്ചു പറഞ്ഞത്
യോഹന്നാനായിരുന്നു...
* ക്രിസ്തുവിനെ
ഒറ്റുകൊടുക്കും മുന്നേ
മൂന്നുവട്ടം കോഴികൂകി
* ക്രിസ്തുവിനെ
ക്രൂശിച്ച മല
*ക്രിസ്തുവിനെ
അടക്കം ചെയ്ത നിലം, യൂദാസിന്
കിട്ടിയ കാശുകൊടുത്ത്
വാങ്ങിയത്...
* ക്രൂശിൽ
ക്രിസ്തുമരിച്ചപ്പോൾ യെരുശലേമിലെ
തിരശീല രണ്ടായിക്കീറി...
കെ
എസ് രതീഷ്
( ഗുൽമോഹർ 009)
Monday, 24 July 2017
കുഞ്ഞിപ്പൂവ്-മുഹമ്മദ് ഷഹൽ .ടി
മുഹമ്മദ് ഷഹൽ .ടി
8 ബി
ജി എച്ച് എസ്സ് മീനടത്തൂർ
ജി എച്ച് എസ്സ് മീനടത്തൂർ
കുഞ്ഞിപ്പൂവ്
തേനൂറും പാൽ പുഞ്ചിരിയുമായി
അങ്കണത്തട്ടിലതാ -
ഒരു കുഞ്ഞിപ്പൂ വിരിഞ്ഞു
മുറ്റത്തിൻ മാറിടത്തിൽ
ഐശ്വര്യ മേകിയതാ -
പല്ലിളിച്ചു കാട്ടിച്ചിരിക്കുന്നു
വെയിലിന്റെ നാളമേറ്റു
വാടാതെ നിൽക്കുമ്പോഴതാ -
വേദനിപ്പിക്കാൻ എത്തിയവർ
ഒരു കുഞ്ഞികൈ വന്നെന്നെ -
വലിക്കുന്നതാ ......
പിഴുതെടുക്കുന്നെന്നെ
വലിച്ചും അടിച്ചും പറിച്ചും
അവരെന്നെയതാ.....
മരണത്തിലേക്ക് തള്ളിവിടുന്നു
Saturday, 15 July 2017
നമ്മൾ-ഇന്ദു വിനീഷ്

ഇന്ദു വിനീഷ്.
നമ്മൾ
നീയും ഞാനും സമാന്തരരേഖകൾ.. സ്നേഹത്തിൽ വാശിയിൽ കരുതലിൽ കയറ്റങ്ങളും ഇറക്കങ്ങളും ചരിവുകളും വളവുകളുമില്ലാത്ത സമാന്തരരേഖകൾ ചിലപ്പോൾ, ഒരു റെയിൽപാതയുടെ ഇരുവശങ്ങൾ പോലെ നീണ്ടു പോകുന്ന വാശി പിണക്കങ്ങൾക്ക് മീതെ ജീവിതഎഞ്ചിൻ നിരങ്ങി നീങ്ങുന്നുണ്ട് നെടുവീർപ്പിൻ കൂകി വിളികളും പുകച്ചുരുളുകളും അവസാനിക്കുന്നിടം, പിണക്കത്തിന്റെ അവസാന സ്റ്റേഷൻ ഒന്ന് മൂളി ഞരങ്ങി വിറച്ചു ഒരു നിൽപ്പുണ്ട് പിണക്കത്തിന്റെ എഞ്ചിൻ വേർപ്പെടുത്തി ഇണക്കിച്ചേർത്ത പുത്തൻ എഞ്ചിനുമായി ഒരു കുതിപ്പുമുണ്ട് കിതച്ചു കുതിച്ചു പിന്നെയും എഞ്ചിനുകൾ മാറി മാറി... ചിലപ്പോൾ, ഒരു നൗകയിലെ തുഴകൾ.. അലയിലുലയുമ്പോഴും ചുഴികൾ താണ്ടുമ്പോഴും തുഴകൾ തളരാതെ.. ഇടയ്ക്കാകാശപ്പറവകൾ, പ്രണയം ഇന്ധനമാക്കി വികാരങ്ങളുടെ നനുത്ത മേഘങ്ങൾക്കിടയിലൂടെ പറന്നു പറന്ന്... ചിലപ്പോളൊക്കെ ഒരു പട്ടം. നിന്റെ സ്നേഹ നൂലിന്നറ്റത്ത് ഹൃദയത്തിന്റെ വിശാലതയിലങ്ങനെ... എപ്പോഴാണ് നീയും ഞാനും നമ്മളായത് സമാന്തര സ്വഭാവങ്ങളിൽ നിന്നും ഒരു സ്നേഹ ബിന്ദുവിൽ നിന്റെയും എന്റെയും മനസ്സുകൾ അലിഞ്ഞു ചേർന്നത്...
Thursday, 13 July 2017
മരണവീട്-സബിത ടി വി
സബിത ടി വി
അധ്യാപിക , മൗണ്ട് ഹിറ സ്കൂൾ പട്ടാമ്പി.
വിലാസം:
കഥാലയം
ഞാങ്ങാട്ടിരി (പോസ്റ്റ് )
പട്ടാമ്പി ( വഴി)
മരണവീട്
ഇന്നലെ കണ്ട
മരണവീട്ടിൽ
ആളുകൾ
നന്നേ കുറവായിരുന്നു.
പന്തലിട്ടതും
പായ വിരിച്ചതും
വീട്ടുകാർ
തന്നെ!
കണ്ണീരിൻറെ
ഗന്ധവും
അലർച്ചയുടെ
താളവും
വാഴ
വെട്ടാൻ പോയി...
പോസ്റ്റ്മോർട്ടം
ചെയ്തപ്പോൾ
നെഞ്ച്
കീറിയില്ലത്രെ.
നെഞ്ച്
നിറയെ കരിങ്കൽ കനത്തിൽ
ദുഃഖങ്ങളായിരുന്നു
പോലും!!
ഞാൻ
തളർന്നിരുന്നു,
മരിച്ചവൻറെ
പായയിൽ
എന്നെയും
കിടത്തി...
'കുന്തിരിക്കം
വാങ്ങണ്ട...
എനിക്കിഷ്ടമല്ല.........'
Tuesday, 11 July 2017
ചകലാസുകൾ-ഉമാദേവി.പി.

ഉമാദേവി.പി.
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം സ്വദേശി
മലപ്പുറം ജില്ല അരീക്കോട്
കീഴ്പറമ്പ് ഹൈസ്കൂൾ മലയാളം അധ്യാപിക
ചകലാസുകൾ
പ്രണയത്തിന്റെ മദാലസ വാക്കുകൾ കൊണ്ട് നീ തുന്നിയ മനോഹര വസ്ത്രം ധരിച്ച് എന്നിലെ കാമിനി മയങ്ങി വീണു വോ ഇടക്കിടെ പടർന്നേറുന്ന നിലാവിന്റെ നിഴലുകൾ വടിവോലും ചിത്ര പണികൾ നെയ്തുവോ നിൻ പദനിസ്വനം കാതോർത്തിരുന്നു ഞാൻ ' കാതടപ്പിക്കുമിരമ്പങ്ങൾ കേട്ടീലയല്ലോ നീയെനിക്കാരെന്ന് ചോദിച്ച ദർശന കൊടു ങ്കാറ്റിനെ പ്രണയ ക്കയത്തിലമർത്തി ഞാൻ -എത്ര വാക്കുകൾ മൗനത്തിലാകിലും എൻ ചിത്തം ചമക്കുമൊരാകാശം നിൻ മുരളി തന്നീണത്തിലെന്തിനോ തന്ത്രികൾ മീട്ടുന്നെ തെന്നു മനുസൃതം
മൃതിയും, സ്മൃതിയും-അജി മുണ്ടക്കയം
അജി A + കോട്ടയം ജില്ലയിൽ മുണ്ടക്കയം സ്വദേശി ഭാര്യ വിജി മക്കൾ കിച്ചാമണി , ചന്തു. ഞാൻ പ്രവാസിയാണ് സൗദിഅറേബ്യയിൽ റിയാദിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ എയർകണ്ടീഷൻ ജോലി ചെയ്യുന്നു.. അഭിനയം , എഴുത്ത് അൽപസ്വൽപം വരയും ഇഷ്ടങ്ങൾ... ദമ്മാം നാടക വേദിയുടെ പ്രഥമ നാടകമായ കടുവയിൽ വാറുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രൊഫഷണൽ നാടകത്തിൽ ഒന്നെത്തി നോക്കി അതിലെ ഗാനങ്ങൾക്ക് വരികൾ എഴുതികൊണ്ട് ഗാനരചനയിലേയ്ക്കും ഒരു കാൽവെയ്പ്പ് നടത്തി.. അതീതം എന്നൊരു ഷോർട്ട്ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.. പ്രശസ്ത സിനിമാസംവിധായകനും നാടക സംവിധായകനുമായ , ശ്രീ ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത, റിയാദ് നാടക വേദിയുടെ നീലക്കുയിൽ എന്ന നാടകത്തിൽ കണ്ടൻ എന്ന കഥാപാത്രം അവതരിപ്പിക്കാൻ സാധിച്ചു.
ദമ്മാം നാടകവേദിയുടെ മൂന്നാമത് നാടകമായ ശിഖണ്ഡിനിയിലും ഗാനം എഴുതി കവിതാ രചനയിലും കഥാരചനയിലും സജീവമാണ് .
മൃതിയും,
സ്മൃതിയും..
ഞാൻ വരച്ച
സ്മൃതിവരയുടെ
അങ്ങേയറ്റമാണ്
നിങ്ങൾക്കായൊരുക്കിയത്..
ഇലയനക്കമില്ലാത്ത
ആളൊഴിഞ്ഞ, എന്റെ
കനവുകൂട്ടങ്ങളുടെ കൂട്ടിൽ..
ഓർമ്മകളിലെ
കറുത്ത മുന്തിരികൾ
പൂക്കുന്ന ഒരു വെളുത്ത
പകലായിരുന്നൂ എന്റെ സ്വപ്നം!
കയ്ക്കുന്ന, പുളിക്കുന്ന
പിന്നെ, മധുരിക്കുന്ന
കുഞ്ഞു മുന്തിരിപഴങ്ങൾ..
കാക്ക കൊത്താതെ,
പുഴുപിടിക്കാതെ,
മഴയും മഞ്ഞും
വെയിലുമേൽക്കാതെ
കാത്തുസൂക്ഷിച്ച
നിങ്ങൾക്കു തന്നെയാണതിന്റെ
പകർപ്പവകാശവും,
ശിഷ്ട ലാഭവും..
ഈ കരിഞ്ഞ പകലിന്റെ
പുറംഭിത്തിയിൽ തൂങ്ങി
ഞാനൊരു കൊക്കൂണായി
വരയിലിങ്ങേയറ്റം,
തൊലികറുത്തു പരിണമിച്ചു..!
മുന്നേ നടന്നുപോയ,
ഉറുമ്പിൻ വഴികളെ..
മുറിച്ച വിരൽപ്പാടിൽ
മുഖമമർത്തികരഞ്ഞു..
സ്മൃതിയുടെ
അങ്ങേയറ്റം ജീവിക്കുന്ന
നിങ്ങളാണ് ഓർക്കേണ്ടവർ..
ഇങ്ങേയറ്റം ഞാൻ മറവിയുടെ
വേര് പടർന്ന് മറയുകയാണ്
മറക്കേണ്ടവൻ ?! മരിച്ചവൻ...!!ഇന്‍ട്രോസ്പെക്ഷന്‍-നിഷ നാരായണന്‍
നിഷ നാരായണന്‍
ഇന്‍ട്രോസ്പെക്ഷന്‍
===============
ഈയിടെയായി
നിലപാടുകളേയില്ല.
ചുമ്മാ കലുങ്കേലിരുന്ന്
ഊതിവിടുന്ന
ഒരു ബീഡിക്കനവു പോലെ,
പൊടിപിടിച്ച
ഫിലിംപെട്ടീലിരിക്കുന്ന
ഒരു തുണ്ടുപടം പോലെ,
പാര്‍ട്ടിയാപ്പീസ്ചുമരില്
തൂങ്ങിക്കിടക്കുന്ന
ഏംഗല്‍സ് ഫോട്ടോ പോലെ,
പീഡോഫീലിയ ,
സ്വാശ്രയം,ഇടിമുറി,
ബംഗാളി ഫ്ളോ,
ഇവയൊന്നും കണ്ടില്ലെന്ന്,
കേട്ടില്ലെന്ന് നടിച്ച്,
എന്നും രാവിലെ
വൈകിയുണര്‍ന്ന് ,
മുക്കിയും മൂളിയും
നിലപാടുകളുറയ്ക്കാതെ
തളര്‍ന്നു പാടുന്ന
ഒരു സിലോണ്‍ റേഡിയോ,
ഞാന്‍.
Monday, 3 July 2017
പകൽ വീട്-പ്രശാന്ത് . എം

പ്രശാന്ത് . എം
പ്രശാന്ത് നിലയം കാലടി (പി.ഒ ) മലപ്പുറം ജില്ല പിൻ : 679582 മൊബൈൽ : 8281458446 ഇ മെയിൽ : kannan628@gmail.com- പാലക്കാട് ജില്ലയിലെ തൃത്താല ഡോ.കെ .ബി .മേനോൻ മെമ്മോറിയൽ എച്ച് .എച്ച് .എസ്സ് ൽ ഹയർ സെക്കന്ററി ഫിസിക്സ് അധ്യാപകനായി ജോലി ചെയ്യുന്നു .
- പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിൽ പാർട്ട് ടൈം ആയി 'സൂപർ കണ്ടക്ടിംഗ് തിൻ ഫിലിമ്സിൽ 'തിയററ്റിക്കൽ സ്റ്റഡി നടത്തുന്നു .
- ആദ്യനോവൽ ' അസ്നയിലേയ്ക്കുള്ള ദൂരം ഇൻസൈറ്റ് പബ്ലിക്കേഷൻ , കാലികറ്റ് പ്രസിദ്ധീകരിച്ചു.
- തുടിപ്പുകൾ എന്ന കവിതാ സമാഹാരത്തിന്റെ ഭാഗമായി. ഫ്രീക്കൻ അടിമകൾ എന്ന പ്രൊഫഷണൽ നാടകം പീപ്പിൾസ് തീയറ്റർ അരങ്ങിലവതരിപ്പിച്ചു. ഡേ ഔട്ട് ഉൾപ്പടെ രണ്ടു നാടകങ്ങൾ കൂടി കുട്ടികൾക്കായ് രചിച്ചു.
പകൽ
വീട്
വയസ്സേറെയായെന്നാരോ,
ഉള്ളിലൊരു സങ്കടപാച്ചിൽ പോൽ.
ഉള്ളിലൊരു സങ്കടപാച്ചിൽ പോൽ.
ഒറ്റയ്ക്കിരുന്നു മടുത്ത പകലുകൾ,
കൂട്ടുകൂടാനിടമില്ലാത്ത തെരുവുകൾ,
കൂട്ടിവച്ചതിലൊരുപിടി കൊണ്ടൊരു
പകൽവീടു തീർക്കണമീ -
പറമ്പിലെ മൗനമുടയ്ക്കുവാൻ.
കൂട്ടുകൂടാനിടമില്ലാത്ത തെരുവുകൾ,
കൂട്ടിവച്ചതിലൊരുപിടി കൊണ്ടൊരു
പകൽവീടു തീർക്കണമീ -
പറമ്പിലെ മൗനമുടയ്ക്കുവാൻ.
പിന്നെ,
അനാഥമാകുന്ന ദിനങ്ങൾതൻ പാതിയിലേയ്ക്ക്
ക്ഷണിയ്ക്കണമൊറ്റ തിരിഞ്ഞ ഹൃദയങ്ങളെ .
അനാഥമാകുന്ന ദിനങ്ങൾതൻ പാതിയിലേയ്ക്ക്
ക്ഷണിയ്ക്കണമൊറ്റ തിരിഞ്ഞ ഹൃദയങ്ങളെ .
പാട്ടും ചിരിയുമായ്, വായനക്കൂട്ടമായ്,
ഇടയ്ക്കൊന്നു മയങ്ങുവാൻ വേണ്ടിയൊരു
കൂടൊരുക്കേണമിനിയേറെ ഇല്ലല്ലോ ദൂരം,
ഓർമ്മപ്പെടുത്തുന്നു നെഞ്ചിലെ ഘടികാരം.
ഇടയ്ക്കൊന്നു മയങ്ങുവാൻ വേണ്ടിയൊരു
കൂടൊരുക്കേണമിനിയേറെ ഇല്ലല്ലോ ദൂരം,
ഓർമ്മപ്പെടുത്തുന്നു നെഞ്ചിലെ ഘടികാരം.
Sunday, 2 July 2017
കൊഴിയുന്ന ഇലകള്‍-ശിവരാജന്‍ കോവിലഴികം
ശിവരാജന്‍ കോവിലഴികം
കൊല്ലം മയ്യനാട് സ്വദേശം
നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കവിതകളും കഥകളും കൊണ്ടു തന്റെ സാന്നിധ്യം അറിയിക്കുന്നു.
പ്രവാസി .
ഓണ്‍ലൈന്‍ കഥ കവിത മത്സരങ്ങളില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യയും ഒരുമകനും അടങ്ങുന്ന കുടുംബം.
കൊഴിയുന്ന
ഇലകള്‍
കൊഴിയുന്നിലകളെപ്പോലിന്നു മാനുഷ- രടരുന്നു ചുറ്റിലും പലമാരിയില്‍ വിധിയല്ല,വിളയാട്ടുകേളിയേയല്ലയിതു വിളയിച്ചതൊക്കയും നമ്മള്‍ തന്നെ . കണ്ടിട്ടറിഞ്ഞില്ല,കേട്ടും പഠിച്ചില്ല കാഴ്ച്ചയ്ക്കു കേമരായ് വാണുനമ്മള്‍ മൂക്കൊന്നുപൊത്തി വലിച്ചെറിയുന്നു നാം മാലിന്യമെന്നും തെരുവിലേക്ക് . കുറിയുണ്ട്,ജപമാല നിസ്ക്കാരമുദ്രയും കുറയാത്തഹങ്കാരമേറെയുണ്ട് ചത്തതും കൊന്നതും ചാപിള്ളയായതും തെരുവില്‍ നിറയ്ക്കുന്നു കേമരായി. നായുണ്ട് നരിയുണ്ട് നരനായ മൃഗമുണ്ട് നാടുമുടിക്കാന്‍ ഭരണവുമുണ്ട് . ചേലില്‍ ചിരിക്കുന്ന വദനങ്ങളുണ്ടതില്‍ ചവറുതോല്ക്കും കെട്ടനാവുമുണ്ട് . മഴയൊന്നു വന്നാല്‍ നിരയൊന്നുകാണാം സാക്ഷര കേരള ദൈവനാട്ടില്‍ പേരൊന്നു മാറുന്ന പലവ്യാധികള്‍ കൊഴിയുന്നതൊന്നുമേയിലയല്ലയിന്ന്. ഇനിവേണ്ടദൌത്യം മാലിന്യ മുക്തി അതിനായിടട്ടെ പുതിയ പോരാട്ടം കൊഴിയാതിരിക്കട്ടെ ഇനിയുമീ ദളമൊന്നു കൈകോര്‍ത്തു നമ്മള്‍ക്ക് മനുഷ്യരാകാം .
Sunday, 25 June 2017
പ്രഭാതവിദ്യ-കാവ്യഗുളിക412-കെ.വിഷ്ണുനാരായണന്‍
കെ.വിഷ്ണുനാരായണന്‍
പ്രഭാതവിദ്യ
കെ.വിഷ്ണുനാരായണന്‍
അനുവാദം
ചോദിക്കാതെ
അംഗമാക്കിയതില്‍
നന്ദി
ചൊല്ലുവാനൊരുങ്ങവെ
അടച്ചോ
മുന്നില്‍ വാതില്‍?
തൂക്കുവാന്‍
പോകുമ്പോഴും
ലഭ്യമാക്കേണ്ടേ
നീതികള്‍
കാരണം
കാണിക്കല്‍നോട്ടീസ്
പതിച്ചുനല്കേണ്ടയോ?
അല്പനര്‍ത്ഥം
കിട്ടീടില്‍
സംഭവിക്കും
കാര്യങ്ങള്‍
മാത്രമെന്നിതോര്‍ത്തീടാന്‍
പറ്റാത്തതപക്വമോ?
കുറിയോനിരിക്കുമ്പോള്‍
കസേര
വലുതാകുന്നു
വലിയ
വീടിന്‍ മുറ്റത്തു
നില്‍ക്കും
വാമനരൂപമായ്!
അക്ഷമക്കാര്‍ക്കിജ്ജാതി
പണി
പറ്റുകയില്ലടോ!
ക്ഷമയില്ലെങ്കില്‍
കാര്യം
കൈവിട്ടേ
പോകും ദൃഡം.
അമ്പത്താറക്ഷരങ്ങള്‍
പഠിച്ചാല്‍
മലയാളമായ്
എന്നു
ചിന്തിപ്പതേ കഷ്ടം!
ഇവന്‍റെ
കാര്യമധോഗതി!!
ഉള്ളറിഞ്ഞു
പ്രവര്‍ത്തിക്കില്‍
പരസ്പരം
ഹൃത്തുടിപ്പുകള്‍
ചേര്‍ത്തുനിര്‍ത്തികിലേവര്‍ക്കും
മനസ്സെപ്പൊഴുമാദരം!
അലങ്കാരമല്ലെങ്കില്‍
അവസരം
അധികാരങ്ങള്‍
മുഷ്ക്കിനുള്ളതാണങ്കില്‍
അലങ്കോലമിതെപ്പൊഴും!
കൂപമണ്ഡൂകമേ
ലോകം
കൂപത്തിന്നു
പുറത്തല്ലോ
കടിക്കണോ
പാല്‍കൊടുത്തോന്‍റെ
കൈയ്ക്കു
തന്നെ നിരന്തരം?
അക്ഷരപ്പൊരുളറിയാതെ
തോന്നുംപടി
ചെയ്തീടില്‍
പരസ്പരം
ബഹുമാനിക്കാന്‍
തോളോടു
തോള്‍ ചേര്‍ന്നു
നില്‍ക്കുവാന്‍
കഴിയില്ലെങ്കില്‍
വിദ്യയെല്ലാമവിദ്യയാം
ചൊറുക്കും
ചോര്‍ന്നു പോയിടും
സുപ്രഭാതമിരുണ്ടിടും!
ഠ
എന്‍റെ
കവിത എന്‍റെ ജീവിതം
23/6/2017
Subscribe to:
Posts (Atom)








