
കെ എസ് രതീഷ്
പുത്തൻ
കുരിശേന്തികൾക്ക്...!
(
രക്ത
സാക്ഷികൾക്കും ബലിദാനികൾക്കും)
ഓശനകഴിഞ്ഞ്
ആഴ്ച്ചവട്ടത്തിലൊന്നാം
നാൾ
നിന്റെ
ക്രൂശുമരണമുണ്ടാകും.
ഈ
രക്തത്തിലെനിക്ക്
പങ്കില്ലെന്നുപറഞ്ഞവനും *
ഹെരോദാവും
കുഞ്ഞാടിന്റെ മാംസത്തിനൊപ്പം
ഒരേ മേശയിലിരിക്കും.
അവർ
എഴുത്താണികളെടുത്ത്
പഴയ *പുതിയ നിയമങ്ങളെഴുതിക്കും..
പഴയതിൽ
അവരുടെ ചരിത്രവും, പുതിയതിൽ
നിന്റെ ക്രൂശും വർണിക്കപ്പെടും...
നിനക്കുവേണ്ടി
പാതനിരപ്പാക്കാൻ* താലത്തിൽ
വച്ചൊരു തലയുയർത്തും...
പുൽക്കൂടൊരുക്കും,
അന്ധനും
ബധിരനും മരിച്ചവനും നിന്റെ
വിളിയിൽ ഉയർന്നെന്ന്
കഥയുണ്ടാക്കും...
ഒടുവിൽ
നിന്നെയവർ കുരുത്തോലവിരിച്ച്
കഴുതപ്പുറത്തേറ്റി
യെരുശലേമിലെത്തിക്കും..
മൂന്നുവട്ടം
നിന്നെ രക്ഷിക്കാൻ നിന്റെ
അമ്മ മറിയ വളർത്തിയ കോഴികൾ
കൂകും...*
ഓശാനവിളിയിൽ
മനം മയങ്ങിയ നീയതുകേൾക്കില്ല...
ഒപ്പം
നിന്നവൻ മുപ്പതിന് നിന്നെ
ചുംബിച്ചൊറ്റുകൊടുക്കും.
നിന്റെ
അപ്പം തിന്നവർ നിന്നെ
ക്രൂശിക്കാനാർക്കും...
ഗദശമനയിൽ* വിലാപ്പുറത്തെ
അവസാനതുള്ളിയും അവരൂറ്റിയെടുക്കും...
യെഹൂദന്മാർക്ക്
രാജാവെന്നെഴുതിവയ്ക്കും.*
രക്തത്തിന്
വലിയൊരു സാക്ഷ്യമുണ്ടല്ലോ...?
ഒറ്റുകൊടുത്തവന്റെ
മുപ്പത്
തട്ടിയെടുത്ത് നിനക്ക്
രക്തനിലമൊരുക്കും..*
വലിയൊരുകല്ലുരിട്ടിവയ്ക്കും...
മൂന്നാം
നാളിൽ നീയുയർത്തെന്നും
അവർക്ക്പ്രത്യക്ഷരായെന്നും
വിശ്വാസികളോട് പറയും...
നിന്റെ
ശിഷ്യന്മാർ ക്രൂശെടുക്കാൻ
തയാറാകും...
വിശ്വാസം
വല്ലാതെ വളരുമ്പോൾ...
ജനനവും
മരണവും ഉയിർപ്പും അവരാഘോഷിക്കുമ്പോൾ...
പഴയ
പുൽക്കൂട്ടിൽ
തിരശീല
രണ്ടായിക്കീറിയ* നിന്നെപ്പെറ്റൊരമ്മ...
ഒരു
കുഞ്ഞാടിനെയോർത്ത് കരയും...
ഇനിയും
കുരിശേന്തികളുണ്ടാകാതിരിക്കാൻ,
അവർ
ദിവ്യഗർഭങ്ങളോട് പതുക്കെപ്പറയും...!!
അടിക്കുറിപ്പുകൾ...
===========
* പീലാത്തോസും
ഹെരോദാവും ക്രിസ്തുവിനെ
ക്രൂശിച്ചതിലൂടെ ശത്രുത
മറന്നു..
* പുതിയ
പഴയനിയമങ്ങൾ അടങ്ങിയ ബൈബിൾ
* സ്നാപകയോഹന്നാന്റെ
കഥ നർത്തകിയ്ക്കായി
തലമുറിച്ചു. യേശുവിന്റെ
വരവ് വിളിച്ചു പറഞ്ഞത്
യോഹന്നാനായിരുന്നു...
* ക്രിസ്തുവിനെ
ഒറ്റുകൊടുക്കും മുന്നേ
മൂന്നുവട്ടം കോഴികൂകി
* ക്രിസ്തുവിനെ
ക്രൂശിച്ച മല
*ക്രിസ്തുവിനെ
അടക്കം ചെയ്ത നിലം, യൂദാസിന്
കിട്ടിയ കാശുകൊടുത്ത്
വാങ്ങിയത്...
* ക്രൂശിൽ
ക്രിസ്തുമരിച്ചപ്പോൾ യെരുശലേമിലെ
തിരശീല രണ്ടായിക്കീറി...
കെ
എസ് രതീഷ്
( ഗുൽമോഹർ 009)
No comments:
Post a Comment