ശിവരാജന്‍ കോവിലഴികം
കൊല്ലം മയ്യനാട് സ്വദേശം
നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കവിതകളും കഥകളും കൊണ്ടു തന്റെ സാന്നിധ്യം അറിയിക്കുന്നു.
പ്രവാസി .
ഓണ്‍ലൈന്‍ കഥ കവിത മത്സരങ്ങളില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യയും ഒരുമകനും അടങ്ങുന്ന കുടുംബം.
കൊഴിയുന്ന
ഇലകള്‍
കൊഴിയുന്നിലകളെപ്പോലിന്നു മാനുഷ- രടരുന്നു ചുറ്റിലും പലമാരിയില്‍ വിധിയല്ല,വിളയാട്ടുകേളിയേയല്ലയിതു വിളയിച്ചതൊക്കയും നമ്മള്‍ തന്നെ . കണ്ടിട്ടറിഞ്ഞില്ല,കേട്ടും പഠിച്ചില്ല കാഴ്ച്ചയ്ക്കു കേമരായ് വാണുനമ്മള്‍ മൂക്കൊന്നുപൊത്തി വലിച്ചെറിയുന്നു നാം മാലിന്യമെന്നും തെരുവിലേക്ക് . കുറിയുണ്ട്,ജപമാല നിസ്ക്കാരമുദ്രയും കുറയാത്തഹങ്കാരമേറെയുണ്ട് ചത്തതും കൊന്നതും ചാപിള്ളയായതും തെരുവില്‍ നിറയ്ക്കുന്നു കേമരായി. നായുണ്ട് നരിയുണ്ട് നരനായ മൃഗമുണ്ട് നാടുമുടിക്കാന്‍ ഭരണവുമുണ്ട് . ചേലില്‍ ചിരിക്കുന്ന വദനങ്ങളുണ്ടതില്‍ ചവറുതോല്ക്കും കെട്ടനാവുമുണ്ട് . മഴയൊന്നു വന്നാല്‍ നിരയൊന്നുകാണാം സാക്ഷര കേരള ദൈവനാട്ടില്‍ പേരൊന്നു മാറുന്ന പലവ്യാധികള്‍ കൊഴിയുന്നതൊന്നുമേയിലയല്ലയിന്ന്. ഇനിവേണ്ടദൌത്യം മാലിന്യ മുക്തി അതിനായിടട്ടെ പുതിയ പോരാട്ടം കൊഴിയാതിരിക്കട്ടെ ഇനിയുമീ ദളമൊന്നു കൈകോര്‍ത്തു നമ്മള്‍ക്ക് മനുഷ്യരാകാം .

No comments:
Post a Comment