Wednesday, 31 August 2016
പുസ്തകപരിചയം-Dr.സീമ ജെറോം
Dr. Seema Jerome
Assistant
Professor and Research Guide,
Dept
of Malayalam,
University
of Kerala,
Kariavattom
Campus,
Thiruvananthapuram
- Fellowships
- U.G.C. Major Research Project (2012-2014)
- Cultural Department of Govt. of Kerala (2003)
- Published Works
- Books – 2
- Papers in Research Journals – 20
- Other Journals – 25+
- Consultancy
- Member of Board of Studies – 2
- Invited Talks – 40
- Script- writing and narration of Documentaries – 5
- Academic Awards – 2
- Creative Works
Poems in various Malayalam journals
Tuesday, 30 August 2016
ഉപ്പ് -ഷീബ. എം. ജോൺ
ഉപ്പ്
വെയിൽ കാഞ്ഞുറഞ്ഞോരു പരൽ മുത്തുമാകാം
അമ്മ തൻ കൈയിൽ രുചിക്കൂട്ട് തേടാം
അച്ഛന്റെ ചെന്നിമേൽ ചാലുകൾ കീറാം.
കുട്ടിയും കോലും കളിച്ചാർക്കും ബാല്യത്തി-
ലളകത്തിലഴകൊടെ മിന്നിത്തുടിക്കാം,
കൗമാര കൗതുകം കരളേറ്റി നിൽക്കേ
ചെറുമാങ്ങച്ചുനചേർത്ത് സ്നേഹം പകുക്കാം.
മോഹം കിതപ്പാറ്റി മാറിലേക്കമരവേ
സ്നേഹമായ് ചുണ്ടോടുചേർത്തു രുചിക്കാം,
പഴമകൾ മാറാല കെട്ടുമൊരോർമ്മയിൽ
ഓണമൊരുക്കുന്ന പൂക്കളമാകാം.
ഉണരാത്ത നിദ്രയായ് കരൾ പാതി പോകേ
തടയണകൾ തടയാതെയൊഴുകിപ്പരക്കാം,
അവസാന യാത്രയും ചൊല്ലിക്കഴിയവേ
ഓണമെത്തി-പ്രേമരാജൻ.കെ.ആർ
പ്രേമരാജൻ.കെ.ആർ
ഓണമെത്തി
പുലർകാല മഞ്ഞിലൊരു പുഞ്ചിരിയായി
മധുരമാം തേൻകുടത്താലമേന്തി
മലർ മാസരികിലെത്തീ. മലർമാസമരികിലെത്തീ..
ആതിരത്താളമിട്ടാടിത്തിമർത്തവളെ ന്നെയും നോക്കിച്ചിരിക്കേ ..
കാലമാം കർക്കിടം തല്ലിക്കൊഴിച്ചൊരാ
കാർമുകിൽദുഃഖങ്ങളൊക്കെയും
പുതുകോടിയിട്ട പൊൻ പൂക്കാലമാകുന്നുവല്ലോ...
നോവുകളല്ലിനിപ്പൂവുകൾ നാം തേടണം
പൂക്കളോടൊപ്പം കളിച്ചു ചിരിക്കണം...
കാലം പടികടന്നകലത്തു നിന്നും
ഓർമ്മകൾ പിച്ചിപ്പറിക്കേ...
തുമ്പയുമൊത്തു ചിരിക്കാൻ കൈകൊട്ടി
തുമ്പികൾ വന്നുല്ലസിക്കേ
ഇവിടെയിടവവും മിഥുനവും കർക്കിടക മൊക്കെയും
ഇടിവെട്ടിയാർത്തുവെന്നാരേ പറഞ്ഞു ...
ആരേ വെറുതേ പറഞ്ഞൂ..
ഒരു പൂക്കൂടയിൽ പുഞ്ചിരിപ്പൂവിതളിട്ടു കൂട്ടാം
നമുക്ക് പലപൂക്കളങ്ങളൊരുമിച്ചു തീർക്കാം
പല പൂക്കൾ പോലെ പറന്നണയുമോർമ്മകൾ
ആതിര ത്താളം ചമച്ചു തുള്ളേണം
ആതിരത്താളം ചമച്ചുതുള്ളേണം
ഇനിയെന്തു ദു:ഖമീയിടവഴിയിൽ
മൗനമായവയൊക്കെ പെയ്തു തോർന്നല്ലോ
മൗനമായി പെയ്തു തോർന്നല്ലോ...
ചിങ്ങനിലാവായി നീയരികത്തു പെയ്യണം
പട്ടിണിപ്പാഴ്കലം പായസമുണ്ണണം
പട്ടിണിപ്പാഴ്കലം പായസമുണ്ണണം
കുട്ടിത്തമാർന്നു രസിച്ചു നാം കൈകൊട്ടി
മൊത്തിക്കുടിക്കണമിനിയുള്ള യോർമ്മകൾ
പല നിറം പൂക്കളം തീർക്കണം നമുക്കൊരു
കളിവള്ളമേറിയീ തിര തല്ലിയാർക്കണം
പിച്ചിയും തെച്ചിയും കൊച്ചു മന്ദാരവും
ഒത്തു ചിരിക്കുന്നൊരു ത്സവമായി
ഓർമ്മകൾക്കക്കരെയിക്കരെയാടുവാൻ
ഓണനിലാവിനാലൂഞ്ഞാലു കെട്ടണം
ഇനിയൊട്ടു നാളീയിടവഴിയൊക്കെയും
കളിചിരിയൊച്ചകൾ കണ്ടു രസിക്കണം
ഒടുവിൽ നീയകലുമ്പോളോണമേ...
പലതരം സ്വാദുകൾ ഉണ്ണാതെ നാവിലുണ്ടാകണം -
പലതരം സ്വാദുകൾ ഉണ്ണാതെ നാവിലുണ്ടാകണം -
ഉണ്ണാതെ നാവിലുണ്ടാകണം
വരുമൊരു വിരഹ മാംവേനലും വർഷവും ദുഃഖവും
പാതകൾ പതിവുപോൽ വഴിദൂരമേറെ നടന്നകലും
കാലടിപ്പാടുകൾ പല കാതമകലുമ്പോൾ
അകലങ്ങളകലങ്ങളല്ലാതിരിക്കുവാൻ
ഓണമേ നീ മതിമറന്നെന്നൊപ്പമാടുക
പതിവിലുമേറെ നീ മധുരമമായി പാടുക
പതിവിലുമേറെ നീ മധുരമായി പാടുക
നാമൊന്നൊന്നു ചൊല്ലിത്തിമർത്തൊരാ
നല്ല കാലത്തിന്നായി നാവേറുപാടുക
നല്ല കാലത്തിന്നായി നാവേറുപാടുക
പ്രേമരാജൻ.കെ.ആർ
മഴത്തൂവൽ തൊപ്പി - എം.സങ്
മഴത്തൂവൽ തൊപ്പി
....................
എം.സങ്
...............
മഴത്തൂവൽ കൊണ്ട്
മേഘങ്ങൾ
എനിക്കൊരു
തൊപ്പിതന്നു!
ആകാശത്തിന്റെ
അതിരിലൂടെ
അതും അണിഞ്ഞ്
പാറി നടന്നു !
മിന്നൽ തന്ന
സ്വർണ കവചം
എന്നെയും
നക്ഷത്രമാക്കി!
മേഘങ്ങളുടെ
കരഘോഷത്തിൽ
മതിമറന്നു ഞാൻ
നൃത്തമാടി!'
രാത്രി കടുത്തപ്പോൾ
പെരുമഴയൊത്ത് ഞാൻ
ഭൂമിയിലെത്തി.
അപ്പോൾ
നക്ഷത്രങ്ങളെന്നെ
കൊഞ്ഞനം
കുത്തിക്കൊണ്ടേയിരുന്നു!
എങ്കിലും
മഴത്തൂവൽ തൊപ്പിയിൽ
രുചിച്ച കണ്ണുനീർ
ഏത്കുഞ്ഞുങ്ങളുടേത്
ആയിരുന്നു?
ലേഖനം-അഡ്വ.രാജേഷ് പുതുക്കാട്
അഡ്വ.രാജേഷ് പുതുക്കാട് .
കൊല്ലം ജില്ലയിൽ ചവറയിൽ ജനിച്ചു.എം.എ, എൽ.എൽ ബി ബിരുദധാരി. ഗവ.വി.എച്ച്.എസ് കൊറ്റൻകുളങ്ങര ,ചവറ ഗവ.കോളേജ് ,കേരള യൂണി. കാര്യവട്ടം കാമ്പസ് ,തിരുവനന്തപുരം ലാ അക്കാദമി ലാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റി യുവജനോൽസവത്തിൽ പ്രസംഗം, ഉപന്യാസ രചനാ മൽസരങ്ങളിൽ ഒന്നാം സമ്മാനവും ഡിബേറ്റ് മൽസരത്തിൽ രണ്ടാം സ്ഥാനവും നേടി.കേരള യൂണി. സാഹിത്യ സചിവോത്തമ പുരസ്കാരത്തിന് അർഹനായി.തോപ്പിൽ രവി സ്മാരക ഡിബേറ് തുടങ്ങി നിരവധി പ്രസംഗ, ഡിബേറ്റ് മൽസരങ്ങളിൽ വിജയിയായിട്ടുണ്ട്. ദേശാഭിമാനി വാരിക, വനിത തുടങ്ങി ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളും ഭാര്യയുടെ കവിതകളും ചേർത്ത് വിവാഹദിനത്തിൽ കതിർ മണ്ഡപത്തിൽ ' പുസ്തകപ്പുഴുവിന്റെ മതവും മറുകരയിലെ മഴയും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു .2003 മുതൽ 2013 വരെ ദേശാഭിമാനി ലേഖകനായിരുന്നു ലേഖനങ്ങൾ, അഭിമുഖങ്ങൾ, ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.തിരൂർ ബാറിൽ പ്രാക്ടീസ് ചെയ്യുന്നു.
Monday, 29 August 2016
ലേഖനം -കുട്ടികള്‍ നന്നാകാന്‍ രക്ഷിതാക്കള്‍ നന്നാകണം-Dr.അൻസാരി.കെ.എം
കുട്ടികള്‍ നന്നാകാന്‍ രക്ഷിതാക്കള്‍ നന്നാകണം
രക്ഷിതാക്കളുടെ
ഏറ്റവും വലിയ സമ്പത്ത്
കുട്ടികളാണ്.
പണ്ടും
ഇപ്പോഴും.
പക്ഷേ,
ഇന്ന്
നമ്മുടെയൊക്കെ വീടുകളില്‍
കുട്ടികള്‍ കുറവായിവരുന്നു.
പണ്ട്
സ്ഥിതി നേരെ മറിച്ചാണ്.
ഒരു
വീട്ടില്‍ ഏഴും എട്ടും
കുട്ടികള്‍ ഉണ്ടായിരുന്നു.
അതിനാല്‍
കുഞ്ഞുങ്ങളുടെ കാര്യത്തില്‍
രക്ഷിതാക്കള്‍ക്ക് വലിയ
വേവലാതിയില്ലായിരുന്നു.
കൂട്ടത്തിലൊരാള്‍ക്ക്
കഴിവ് കുറവായാലും വേവലാതിയില്ല.
എല്ലാവരും
ഒരുമിച്ചങ്ങ് വളര്‍ന്നുകൊള്ളും.എന്നാലിന്ന്
സ്ഥിതി ഇങ്ങനെയല്ല.
ഒന്നോ
രണ്ടോ,
അപൂര്‍വ്വമായി
മൂന്നോ കുട്ടികള്‍ മാത്രമാണ്
ഒരു വീട്ടില്‍.
കുഞ്ഞുങ്ങളിന്ന്
നമ്മുടെ വീട്ടിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
അവരുടെ
താല്‍പര്യങ്ങളെപ്പോഴും
സംരക്ഷിക്കപ്പെടുകയും
ചെയ്യുന്നു.
വീട്ടിലെ
സാമ്പത്തിക നിലവാരം ഇതിനൊരു
പ്രതിബന്ധമാകുന്നില്ല.
കൈ
വളരുന്നുണ്ടോ കാല്‍ വളരുന്നുണ്ടോ
എന്ന ആശങ്കയാണ് മതാപിതാക്കള്‍ക്ക്.
കുഞ്ഞുങ്ങള്‍
ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍
എന്തു ബുദ്ധിമുട്ടും തരണം
ചെയ്തു സഫലീകരിച്ചുകൊടുക്കുന്നു.
ഇങ്ങനെയിരിക്കെ
ഏതെങ്കിലും കാര്യങ്ങള്‍ക്ക്
വിമുഖതകാട്ടിയാല്‍,
നിഷേധിച്ചാല്‍
കുട്ടികള്‍ പൊട്ടിത്തെറിക്കുകയായി.
ഇത്
അതിക്രമങ്ങളിലേക്കും മാനസിക
വിഭ്രാന്തിയിലേക്കും
നയിക്കുന്നു.
അപൂര്‍വ്വമായി
ആത്മഹത്യയിലേക്കും
ചെന്നെത്തിനിന്നേക്കാം.ശരീരത്തിന്‍റെ
സമസ്ത വികാരങ്ങളെയും ചെയ്തികളേയും
നിയന്ത്രിക്കുന്നത് മനസ്സാണ്.
മനസ്സ്
നന്നായാല്‍ എല്ലാം നന്നാകും.
നല്ല
മനസ്സുകളില്‍ നന്മ വിരിയും
ചീത്ത മനസ്സുകളില്‍ തിന്മ
വിരിയും.
നന്മ
തിന്മകളുടെ കൂട്ടായ്മയാണ്
ജീവിതം.
അതിനാല്‍
മനോഗുണ പ്രവൃത്തികളും
സാമൂഹ്യദ്രോഹനടപടികളും
നിറഞ്ഞതാണ് സമൂഹം.
ഈ
സമൂഹത്തിലേക്കാണ് ഓരോരുത്തരും
തങ്ങളുടെ കുഞ്ഞുങ്ങളെ തുറന്നു
വിടുന്നത്.
അവര്‍
അവിടെ എങ്ങനെ കഴിയും,
എങ്ങനെ
പിടിച്ചു നില്‍ക്കും.
കാലുകള്‍
ഇടറിയാല്‍ അവരുടെ ജീവിതംതന്നെ
പാളും.
അതുവഴി
രക്ഷിതാക്കളുടെയും.
ഈ
പാളല്‍ സമൂഹത്തെയും ബാധിക്കും.
ഇവിടെയാണ്
പേരന്‍റിങ്ങ് ആവശ്യമായി
വരുന്നത്-രക്ഷാകര്‍ത്തൃത്വം.
കുട്ടികളെ
ഒരുക്കി,
മെരുക്കി,
സമൂഹത്തിന്
പ്രയോജനപ്പെടുത്തുന്നവരാക്കി
മാറ്റുന്ന പരിശീലന പ്രക്രിയയാണ്
പേരന്‍റിങ്ങ്.
രക്ഷിതാക്കള്‍
യഥാര്‍ത്ഥത്തില്‍ പേരന്‍റിങ്ങിന്‍റെ
ഒരു പ്രധാന കണ്ണിയാണ്.
അദ്ധ്യാപകര്‍ക്കും
സമൂഹത്തിനും ഒക്കെ ഇക്കാര്യത്തില്‍
കണ്ണിചേരാവുന്നതാണ്,
ചേരേണ്ടതാണ്.
പ്രത്യേകിച്ചും
അദ്ധ്യാപകരും രക്ഷിതാക്കളും
ഒത്തുപിടിച്ചെങ്കില്‍ മാത്രമേ
കുട്ടികള്‍ നേരെ ചൊവ്വേ
വളരുകയുള്ളൂ.
പേരന്‍റിങ്ങ്
അര്‍ത്ഥപൂര്‍ണ്ണമാകൂ.
നമ്മള്‍
വിശ്വസിക്കുക,
നമ്മുടെ
കുട്ടിയില്‍ മിടുക്കുണ്ടന്ന്.
കുട്ടി
ഒരു ജീനിയസ്സാകാം,
മഹാനാകാം,
മഹതിയാകാം,
ആരുമാകാം,
എന്തുമാകാം.
അതിനുള്ള
കഴിവ് നമ്മുടെ കുട്ടിയിലുണ്ട്.
ഇതു
വിശ്വസിക്കണം.
ഓരോ
കുട്ടിയും സൃഷ്ടിയുടെ മഹത്തായ
ഒരു മാതൃകയാണ്.
അതുല്യമായ,
അതിവിശിഷ്ടമായ
മാതൃക.
നമ്മുടെ
കുട്ടിയെ അരുമയോടെ,
തഴുകി,
തലോടി
വളര്‍ത്തൂ.
നമ്മുടെ
വീട് സ്വര്‍ഗ്ഗമായി മാറും.
നമ്മളെ
അവന്‍ ആനന്ദിപ്പിക്കും.
ലോകത്തെ
അവന്‍ ആനന്ദിപ്പിക്കും.
അവനെ
കൈകാര്യം ചെയ്യാന്‍ നമ്മള്‍ക്കറിയണം.
ആ
ജോലി നമ്മള്‍ തന്നെ ഏറ്റെടുത്തേ
പറ്റൂ.
മറ്റാരേയും
ഏല്‍പ്പിച്ചാല്‍ പറ്റുകയുമില്ല.
മറ്റുള്ളവരുടെ
സഹായം തേടാം.
പക്ഷേ
നേതൃത്വം നമ്മള്‍ തന്നെ
ഏറ്റെടുക്കണം.
രക്ഷിതാവെന്ന
നിലയില്‍ നമുക്കു കൈവന്നിരിക്കുന്ന
പവിത്രമായ ഉത്തരവാദിത്വമാണിത്.
കാതലായ
പ്രശ്നം,
നമ്മുടെ
കുഞ്ഞുങ്ങള്‍ നന്നാകണം
എന്നുള്ളതാണ്.
കുഞ്ഞുങ്ങള്‍
നന്നാകണമെങ്കില്‍ നമ്മള്‍
രക്ഷിതാക്കള്‍ നന്നാകണം.എന്താണ്
കാരണം?.
ചെറുപ്പത്തില്‍
കുട്ടികള്‍ രക്ഷിതാക്കളുമായാണ്
എറ്റവും കൂടുതല്‍ ഇടപഴകുന്നത്.
രക്ഷിതാക്കളറിയാതെ
അവരുടെ സകല പെരുമാറ്റങ്ങളും
പ്രതികരണങ്ങളും കുട്ടികള്‍
ശ്രദ്ധിക്കുന്നു,
അതനുകരിക്കുന്നു.
കുട്ടികള്‍ക്ക്
ചെറുപ്പത്തില്‍ രക്ഷകര്‍ത്താക്കളാണ്
മാതൃകകള്‍.
എതാണ്ട്
കൗമാരപ്രായം കഴിയും വരെയെങ്കിലും
ഇതു തുടരും.കുട്ടിയുടെ
മനസ്സ് ശുദ്ധമാണ്.
മുന്‍വിധികളില്ലാത്ത
മനസ്സ്.
എന്തും
സ്വീകരിക്കാന്‍ തയ്യാറായ
മനസ്സ്.
ശുദ്ധമായ,
മൃദുലമായ,
നിര്‍മ്മലമായ,
പ്രതികരിക്കാന്‍
വെമ്പുന്ന മനസ്സ്.
സജീവമായ
ഈ മനസ്സ് നമുക്കു ചുറ്റുമുണ്ടന്നും
നമ്മളെ സദാ നിരീക്ഷിക്കുന്നുണ്ടന്നും
നമ്മള്‍ക്ക് ഓര്‍മ്മ വേണം.
കുട്ടികള്‍ക്ക്
ഉപദേശം ഇഷ്ടമല്ല.
അവര്‍ക്ക്
ഇഷ്ടം പ്രവര്‍ത്തികളാണ്.
പ്രവര്‍ത്തനങ്ങളിലൂടെ
കാര്യങ്ങള്‍ വ്യക്തമാക്കാനാണ്.
അങ്ങനെ
കാണാവുന്ന,
അനുഭവിക്കാവുന്ന,
വിശ്വസിക്കാവുന്ന
ഉദാഹരണങ്ങള്‍ കുഞ്ഞുങ്ങളെ
സ്വാധീനിക്കും.
അതായത്,
നമ്മുടെ
പ്രവര്‍ത്തനങ്ങളിലൂടെ വേണം
അവരെ പഠിപ്പിക്കാന്‍.
ഓരോ
നിമിഷവും കുഞ്ഞുങ്ങള്‍ നമ്മുടെ
സദ്പ്രവര്‍ത്തിയും സദ്വികാരങ്ങളും
ഉത്തമമായ പെരുമാറ്റങ്ങളും
കണ്ട്,
അനുഭവിച്ച്,
അനുകരിച്ച്,
അറിഞ്ഞു
പഠിക്കണം.
നമ്മുടെ
കുഞ്ഞുങ്ങളെ എടുക്കുകയും
ഓമനിക്കുകയും ആഹാരം കൊടുക്കുകയും
കളിപ്പിക്കുകയും ഒക്കെ വേണം.
പക്ഷേ
അവകൊണ്ടുമാത്രം കുട്ടിയുടെ
ശരിയായ മാനസിക വളര്‍ച്ച
ഉറപ്പാകുന്നില്ല.
പിന്നെയോ,
നമ്മുടെ
ജീവിതത്തിലൂടെ,
നമ്മള്‍
രക്ഷിതാക്കള്‍,
കുട്ടികള്‍ക്ക്
മാതൃകയാകണം.
നമ്മുടെ
സത്യസന്ധത,
നമ്മുടെ
ആത്മാര്‍ത്ഥത,
നമ്മുടെ
സ്നേഹം,
ധീരത,
സഹാനുഭൂതി,
ആദര്‍ശനിഷ്ഠ,
ശാന്തമായ
പെരുമാറ്റം,
മനോനിയന്ത്രണം,
ആത്മവിശ്വാസം,
ഉത്സാഹം,
ശുഭാപ്തിവിശ്വാസം,
സഹകരണം
ഇവയൊക്കെ കുഞ്ഞുങ്ങള്‍
മനസ്സിലാക്കും.
അനുകരിക്കും.
പഠിക്കും.
അങ്ങനെ
സ്വായത്തമാക്കും.
മറിച്ച്,
നമ്മുടെ
പെരുമാറ്റം മോശമാണങ്കിലോ,
കുട്ടിയും
അങ്ങനെ തന്നെയാവും.
അതിനാല്‍
പ്രിയപ്പെട്ട രക്ഷിതാക്കളേ,
സ്വന്തം
കുട്ടിയുടെ ഭാവിയെ കരുതിയെങ്കിലും
സ്വയം നന്നാകാന്‍ തയ്യാറെടുക്കണം.
ചിരിക്കുക.
ചിരിപ്പിക്കുക.
സ്നേഹത്തോടെ,
സന്തോഷത്തോടെ
പെരുമാറുക.
എല്ലാവരോടും
മാന്യമായി പെരുമാറുക.
വാശിയും
വൈരാഗ്യവും വെറുപ്പും മാറ്റി
പകരം സ്നേഹവും കരുണയും കരുതലും
നിറയ്ക്കുക.
മനുഷ്യരാവുക.
മനുഷ്യത്വം
വളര്‍ത്തുക.
വീട്ടിലേയും
നാട്ടിലേയും വിളക്കാകുക.
വെളിച്ചം
പരത്തുക.
ആ
വെളിച്ചത്തില്‍ നമ്മുടെ
കുഞ്ഞുങ്ങള്‍ വളരട്ടെ.
മനുഷ്യത്വമുള്ള,
മഹത്വമുള്ള,
സ്നേഹിക്കാനറിയാവുന്ന,
ചിരിക്കാനറിയാവുന്ന,
മിടുമിടുക്കരായ
തങ്കക്കുടങ്ങളായി നമ്മുടെ
കുഞ്ഞുങ്ങള്‍ അപ്പോള്‍
വളരും.അങ്ങനെ,
നമ്മുടെ
കുട്ടികള്‍ നല്ലവരായി വളരാന്‍
നമുക്കു നല്ലവരാകാം.
ഇതാകണം
എല്ലാ മാതാപിതാക്കളുടേയും
ലക്ഷ്യം.
പതിജ്ഞയും, പ്രാര്‍ത്ഥനയും.
Subscribe to:
Comments (Atom)














