Tuesday, 22 August 2017

യക്ഷിയെ പ്രണയിച്ച ഞാൻ - ഡിനുരാജ് വാമനപുരം














ഡിനുരാജ്
തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് താമസ്സം.
വിവാഹിതൻ ആണ്..
ഇപ്പോൾ സൗദിയിൽ പ്രവാസത്തിൽ
വായന ഏറെ ഇഷ്ടം





യക്ഷിയെ പ്രണയിച്ച ഞാൻ 
അന്നും വീട്ടിലേക്കു പോകാറായപ്പോൾ എന്നത്തേയും പോലെ സമയം 11ആകാറായി .വേഗം എത്തുവാൻ വേണ്ടി റോഡ് വഴി പോകാതെ ഞാൻ വയലുവഴി വച്ചുപിടിച്ചു ...ഏകദേശം വയല് കഴിയാറായപ്പോൾ നിലാവെളിച്ചത്തിൽ കുളത്തിന്റെ അടുത്തായി ഒരു പെൺകുട്ടി നില്കുന്നത് ദൂരെ നിന്നേ ഞാൻ കണ്ടു .

ഇ അർദ്ധരാത്രിയിൽ ഇവൾക്ക് ഇവിടെ എന്ത് കാര്യം ആ വയലും കാര്യങ്ങളുമൊക്കെ ഉള്ളതല്ലേ ആരേലും പൊക്കി കൊണ്ടുവന്നതാകും എന്ന് മനസ്സിൽ ഞാൻ ചിന്തിച്ചു കൊണ്ട് മുന്നോട്ടു നടന്നു... ...

ഒരു പക്ഷെ യക്ഷിയേയും പ്രേതത്തെയും പണ്ടേ പേടിയില്ലാത്തതുകൊണ്ടായിരിക്കാം ചിന്ത അ വഴിക്ക് പോയത് ...അവൾ നിൽക്കുന്നത് ശ്രദ്ധിക്കാതെ അവളെയുംകടന്നു മുന്നോട്ടു പോയപ്പോളാണ് ...പിന്നിൽ നിന്നും അവൾ
ഒന്ന് നിൽക്കുമോ ഇവിടെ ഒരാള് നില്പുണ്ട് ഒന്നുനോക്കിയിട്ടു പോകു എന്ന് വിളിച്ചു പറയുന്നത് ........

എന്തായാലും വിളിച്ചതല്ലേ എന്നുവിചാരിച്ചു ഞാൻ തിരിഞ്ഞു നോക്കി ......തിളങ്ങുന്ന കണ്ണുകളും മുട്ടോളം വരുന്ന മുടിയും ...മനോഹരമായ ചുണ്ടുകളും ...ഒരു ദേവതയെ പോലെ അവളെ എനിക്കു തോന്നി .പക്ഷെ അവളുടെ വെള്ളസാരിയും പൊട്ടിച്ചിരിയും സാധാരണ വായിക്കുന്ന കഥകളിലെ യക്ഷിയെപോലയും തോന്നിപ്പിച്ചു ...

ഞാൻ ചോദിച്ചു ........
ആരാ നീ ..ഈ അസമയത് എന്തിനു ഇവിടെ വന്ന് നില്കുന്നു ......

അവൾ ...............
ഇത് എനിക്കു അസമയം അല്ല എന്റെ സമയമാണ് കേട്ടോ പിന്നേ ഞാൻ ഒരു മനുഷ്യ സ്ത്രീയല്ല യക്ഷിയാണ് യക്ഷി.....

യക്ഷിയെന്നു കേട്ട് ഉള്ളിൽ ചെറിയ പേടിതോന്നിയെകിലും ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു .......
യക്ഷിയോ അതെന്തു സാധനമാ ............

വിശ്വാസമായില്ലേ എന്നു ചോദിച്ചുകൊണ്ട് അവൾ ഉച്ചത്തിൽ പൊട്ടിചിരിച്ചുകൊണ്ട് മുന്നിലുള്ള കുളത്തിലേക്കു ഇറങ്ങി ...ഞാൻ ഞെട്ടിപോയി അതാ അവൾ വെള്ളത്തിനു മുകളിൽ നില്കുന്നു ....

ആ കാഴ്ച്ച കണ്ട്‌ അതുവരെ ഉണ്ടായിരുന്ന എന്റെ ദൈര്യമെല്ലാം ചോർന്നു പോയി...ഓടി രക്ഷപെടുവാൻ തയ്യാറായി തിരിഞ്ഞപ്പോൾ അതാ അവൾ എന്റെ മുന്നിൽ വന്നു നിൽകുന്നു ....

ഭയന്ന് നിൽക്കുന്ന എന്നോട് പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു... പേടിക്കണ്ട കേട്ടോ ഞാൻ ഒന്നും ചെയ്യില്ല .... മനുഷ്യരെ പലരെയും ഞാൻ കണ്ടിട്ടുണ്ടെങ്കിലും യക്ഷിയെന്നറിഞ്ഞിട്ടും ബോധം പോകാതിരുന്ന ഒരാൾ നിങ്ങൾ മാത്രമേ ഉള്ളു.. എന്തായാലും എനിക്ക് നിങ്ങളെ ഇഷ്ടമായി .........

അവൾ പറഞ്ഞതൊക്കെ കേട്ട് ഞാൻ അത്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു ഞാൻ...

പെട്ടന്ന് അവൾ മുകളിലേക്കു നോക്കിയിട്ടു പറഞ്ഞു ..........എന്റെ മനുഷ്യ രൂപത്തിലുള്ള
സമയം കഴിയാറായി ഇനിഞാൻ ഉഗ്രരൂപിയാകും... മനസുമാറും .....രൂപംമാറും അതുകൊണ്ടു നിങ്ങൾ പൊയ്ക്കോളൂ .........

അവളുടെ വാക്കുകളിൽ സത്യം തോന്നിയതുകൊണ്ടാണോ അതോ പേടികൊണ്ടോ എന്തായാലും ഞാൻ അവിടെനിന്നും എന്റെ വീട് ലക്ഷ്യമാക്കി നടന്നു ...

പിറ്റേന്നും ഏതോ ശക്തി അ സമയത്തു എന്നെ അവിടെ എത്തിച്ചു .....അവളുടെ വശ്യമായ സംസാരം സ്ഥിരമായി കൂടികാണുന്നതിലേക്കു നയിച്ചു ..എങ്ങനെയായാലും അവൾ 12മണിക്ക് മുന്നേ എന്നെ പറഞ്ഞുവിടുമാരുന്നു .....

ദിവസങ്ങൾ കടന്നുപോയ്കൊണ്ടിരിക്കെ ഞാൻ പതിയെ പതിയെ യക്ഷിയെ പ്രണയിച്ചുതുടങ്ങി ......ഒരിക്കലും എന്റെ പ്രണയം അവളോട് പറഞ്ഞില്ല ഞാൻ..

ഒരുനാൾ അവൾ എന്നോട് പറയുകയുണ്ടായി .......ഞാൻ
ഒരു മനുഷ്യ സ്ത്രീ ആരുന്നേങ്കിൽ നിന്നെ ഞാൻ പ്രേമിച്ചേനെ.....

ഇത് കേൾക്കാൻ കാത്തിരുന്ന ഞാൻ പറഞ്ഞു .....
യക്ഷിക്ക് എന്താ കുഴപ്പം... എനിക്കു ഇപ്പോഴും സമ്മതമാണ് ....ഇത് കേട്ട് അവൾ പൊട്ടിച്ചിച്ചു... പക്ഷെ ക്രെമേണ ക്രെമേണ ഒരു മനുഷ്യനായിരുന്ന ഞാനും യക്ഷിയായ അവളും തമ്മിൽ പിരിയാൻ വയ്യാത്ത രീതിയിൽ പ്രണയത്തിലായി .......

ഇങ്ങനെ പ്രണയിച്ചു മുന്നോട്ടു പോയ്കൊണ്ടിരിക്കെ ഒരുനാൾ അവൾ പറഞ്ഞു ................
നമ്മൾക്ക് ഒരിക്കലും ഒന്നാകുവാൻ കഴിയില്ല പ്രണയിച്ചതേ വലിയ തെറ്റായിപ്പോയി .....എനിക്കു ഒരിക്കലും ഒരു മനുഷ്യ സ്ത്രീ അകാൻ കഴിയില്ല പക്ഷെ നിനക്ക് ...............അവൾ പറഞ്ഞു നിർത്തി

അവൾ നിർത്തിയിടത്തു നിന്നും ബാക്കി എനിക്കു മനസിലായി ...ഞാൻ മരിക്കണും അതാണ് ഒന്നിക്കുവാനുള്ള വഴിയെന്ന് ....

പ്രണയത്തിന്റെ ശക്തി എന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു...ഞാൻ അത് അവളോട്‌ പറഞ്ഞു.... പക്ഷെ അവൾ ആത്മഹത്യ ചെയ്താൽ ഒരിക്കലും ഒരു യക്ഷൻ ആകാൻ കഴിയില്ല ഗതികിട്ടാതെ അലയുകയേയുള്ളെന്നു പറഞ്ഞു.....

.അവസാനംഞാൻ ഒരു തീരുമാനത്തിൽ എത്തി 12മണിക് ശേഷം ഞാൻ അവിടെ നില്കാമെന്നും അപ്പൊ ഉഗ്രരൂപിയായ അവൾക്കു എന്നെ കൊല്ലമെന്നും......അത് അവൾക്കും സമ്മതമായിരുന്നു....

സമയം കഴിഞ്ഞു സുന്ദരിയായ അവൾ ഉഗ്രരൂപിയായി മാറി .ഞാൻ കണ്ണുകൾ അടച്ചു അവളുടെ കൂർത്ത പല്ലുകൾ കഴുത്തിൽ ഇപ്പൊ തുളച്ചുകയറും പ്രണയപരവശനായി സുഖമുള്ള മരണത്തിനായി ഞാൻ കാത്തു നിന്നു........

.കുറച്ചു സമയം കഴിഞ്ഞിട്ടും എനിക്കൊന്നും സംഭവിക്കാത്തതുകൊണ്ട് ഞാൻ മെല്ലെ കണ്ണുതുറന്നു..... അപ്പോൾ കണ്ടതോ പൊട്ടിക്കരയുന്ന യക്ഷിയെയാണ്.... ഞാൻ കണ്ണ് തുറന്ന് നിൽക്കുന്നത് കണ്ട്‌ കരഞ്ഞു കൊണ്ട് തന്നെ അവൾപറയുകയാണ് ...
എന്റെ രൂപവും മനസും മാറിയെങ്കിലും നിന്നോടുള്ള പ്രണയംഒരിക്കലും എന്റെ മനസ്സിൽ നിന്നും മായുന്നില്ല.... പ്രണയം എന്നത് സത്യമാണ് എനിക്കു ഒരിക്കലും നിന്നെ കൊല്ലുവാൻ കഴിയില്ല ....പ്രണയിച്ചതേ തെറ്റാണ് അതിന്റെ പേരിൽ നിന്നെ കൊന്ന് നിന്റെ ഇ മനുഷ്യ ജീവിതം നശിപ്പിക്കുവാൻ എനിക്കു കഴിയില്ല .അതുകൊണ്ടു ഞാൻ പോകുകയാണ് സന്തോഷമായി ദൈവം തന്ന ഇ ജന്മം നീ ജീവിച്ചു തീർക്കു ...........

അവളുടെ വാക്കുകൾ കേട്ട് അന്ധാളിച്ചു നിന്ന ഞാൻ കണ്ടു അവൾമെല്ലെ മാഞ്ഞു മാഞ്ഞ് ആകാശത്തിലേക്ക് അലിഞ്ഞു പോകുന്നത്.... .

പിന്നിടും അവളുടെ ചിലങ്ക ശബ്ദവും പ്രതീക്ഷിച്ചു പലരാത്രികളിലും ഞാൻ അവിടെ പോയി ഇരിക്കാറുണ്ടെങ്കിലും ഒരിക്കലും അവൾ വന്നിട്ടേയില്ല ...

ഡിനുരാജ് വാമനപുരം

മാവേലി-കാർട്ടൂണിസ്റ്റ് ശ്രീ





























മാവേലി 

ഇവന്റ് മാനേജ്മെന്റ്-ശരീഫ മണ്ണിശ്ശേരി






ശരീഫ മണ്ണിശ്ശേരി

ഇവന്റ് മാനേജ്മെന്റ്

നോക്ക് , റയ്നാ, എത്ര ഭംഗിയായിട്ടാണ് അവര്‍ ഒരുക്കിയിരിക്കുന്നതെന്ന്, അവരെ സമ്മതിക്കണം, അല്ലേ?”
റൈന തന്‍റെ അസൈന്‍മെന്‍റ് മാറ്റി വച്ച് റോഷന്‍റെ  ലാപ്പിന്‍റെ മുന്നില്‍ വന്നിരുന്നു. “അമ്പത് പേരെങ്കിലും ചുറ്റുമിരുന്നു കരയുന്നുണ്ടല്ലേ?”-റോഷന്‍ മോണിറ്ററില്‍ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു. “ഉം , ദേ സീം വെരി സിന്‍സിയര്‍..”റൈന ഒരല്പം അദ്ഭുതത്തോടെ അവരെ നോക്കി. തന്‍റെ ആരേലും മരിച്ചാല്‍ തനിക്കിത്രേം ആത്മാര്‍ഥമായി കരയാനാവുമോ? സാധ്യതയില്ല..കരച്ചില്‍ ഷെയിം ആണെന്നാണ്‌ ഡാഡിയും മമ്മിയും ആദ്യമേ പഠിപ്പിച്ചിരുക്കുന്നത്.

ഹേയ് , സിന്‍സിയര്‍ ആയിട്ടൊന്നുമല്ല ,ദേ ആര്‍ ജസ്റ്റ് ആക്ടിംഗ്..”
റോഷന്‍ നിര്‍വികാരതയോടെ വാക്കുകളെ ചവച്ചു. അപ്പോള്‍ മുറ്റത്ത് വില കൂടിയ ഒരു കാര്‍ വന്നു നിന്നതിലേക്ക് ക്യാമറ ചലിച്ചു. കൊട്ടും സ്യൂട്ടുമണിഞ്ഞ ഒരാള്‍ കാറില്‍ നിന്നിറങ്ങി ധൃതിയില്‍ ശവത്തിന്‍റെ കാല്‍ക്കല്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. “മകനാണ്..”കരയുന്നവര്‍ പരസ്പരം കുശുകുശുത്തു. “ക്യാനഡായില്‍ നിന്ന് വരികയാണ്”-മുറ്റത്തും അകത്തുമായി തടിച്ചു കൂടിയ ആണും പെണ്ണും അയാളെ തുറിച്ചു നോക്കി. ഇരുപത് കൊല്ലത്തിലേറെയായി ഇവിടത്തെ മകന്‍ നാട്ടില്‍ വന്നിട്ട്..ഇത് തന്നെയാകും മകന്‍. അവര്‍ ഉറപ്പിച്ചു. കുറെ നേരം കരഞ്ഞ ശേഷം അയാള്‍ അമ്മയെ കാണാനായി അകത്തേക്ക് പോയി.
റോഷന് ആകെ ത്രില്ലടിച്ചു. “നോക്ക് റൈന, എനിക്കൊരു അപരനെ പോലും അവര്‍ ഉണ്ടാക്കിയിരിക്കുന്നു. ഫന്ഡാസ്റ്റിക്..”

പക്ഷെ”- റൈന മന്ത്രിച്ചു –“നിന്‍റെ സ്വത്തെല്ലാം അപരന്‍ തട്ടുന്നത് സൂക്ഷിച്ചോ.”

, ഞാന്‍ വളരെ ഇന്റലിജന്‍ട് അല്ലേ , അതിന്‍റെ പേപ്പേഴ്സ് ഒക്കെ എന്നേ ഇവിടെ എത്തിക്കഴിഞ്ഞു. പപ്പയുടെ ഒപ്പ് കിട്ടാന്‍ കുറെ കഷ്ടപ്പെട്ടെണ്ണ്‍ മത്തായി പറഞ്ഞു. പപ്പയുടെ ഒരു അപ്പാപ്പന്റെ കഥ നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ? സ്വത്തും കനത്ത പെന്‍ഷന്‍ പണവും കിട്ടാന്‍ മകന്‍ അങ്ങോരെ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഒടുക്കം തള്ളവിരല്‍ വെട്ടി അപ്പാപ്പനെ റൂമില്‍ അടച്ചു. പിന്നെ എല്ലാ പേപ്പറും നിര്‍ജീവമായ ആ വിരലാ മുദ്ര  വച്ചത്. ഈ റോഷനും മോശമല്ല, വേണേല്‍ അതും ചെയ്യും.”

റൈന വീണ്ടും വീഡിയോ ശ്രദ്ധിച്ചു. ഇപ്പോള്‍ കരച്ചിലൊക്കെ തീര്‍ന്നു കഴിഞ്ഞു. ശവം പള്ളിയിലേക്ക് എടുക്കുകയാണ്. “ഒന്നിനും ഒരു കുറവും വരരുതെന്ന് ഞാന്‍ മത്തായിയെ പറഞ്ഞേല്‍പ്പിച്ചിരുന്നു. ആളുകള്‍ എന്നെ സ്നേഹമില്ലാത്തവന്‍ എന്നു വിളിക്കരുത്. “
റോഷന്‍ ദൃശ്യങ്ങളില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
ശവപ്പെട്ടിയുടെ മുകളിലേക്ക് മണ്ണു വാരിയിടുമ്പോള്‍ അപരനായ മകന്‍ വീണ്ടും കരഞ്ഞു. പിന്നെ കരഞ്ഞു തളര്‍ന്ന അമ്മയെ ചേര്‍ത്തു പിടിച്ചു.

നല്ല കിടിലന്‍ അഭിനയമാണല്ലോടീ ചെക്കന്‍റെത്.”

ഉം, അതാ ഞാന്‍ പറഞ്ഞത്, അവനിന്ന് മുതല്‍ അവിടെ പാര്‍പ്പുറപ്പിക്കുമോ ആവോ...”റൈന പുച്ഛത്തോടെ ചിരിച്ചു.
ഉം ,ഈ തിരക്കൊന്നു കഴിയട്ടെ, ഞാന്‍ മത്തായിയെ വിളിക്കുന്നുണ്ട്.”
വീണ്ടും ക്യാമറ വീട്ടിലേക്ക് തന്നെ കണ്ണ് തുറന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ വീട്ടില്‍ അമ്മയെ സാന്ത്വനിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ് മകന്‍. നേരത്തെ കരഞ്ഞിരുന്നവര്‍ അവിടെയും ഇവിടെയും ദുഖത്തോടെ ഇരിക്കുന്നു.

എത്ര നേരമാണ് ഇവര്‍ ബുക്ക് ചെയ്തിരിക്കുന്നത്.” അസിസ്റ്റന്റ് മാനേജരോട് പതുക്കെ ചോദിച്ചു. “ത്രീ ഡെയ്സ്, ത്രീ ഡെയ്സ് വി വില്‍ ബി ഹിയര്‍ ..”പിന്നെ മറ്റൊരു ബുക്കിംഗ് ഉണ്ട്..”

ഏതാ ഐറ്റം..”

കല്യാണം, നെക്സ്റ്റ് സണ്‍ഡേ..ത്രീ ഡേ സെലിബ്രേഷന്‍..വി വില്‍ മെയ്ക് ഇറ്റ്‌ വണ്ടര്‍ഫുള്‍..”മാനേജര്‍ അകത്തിരിക്കുന്ന അപരനെ വിളിപ്പിച്ചു-“നോക്കൂ സുഭാഷ് , ഫോര്‍ ത്രീ ഡേയ്സ് യു വില്‍ ബി ഹിയര്‍. ഡോണ്ട് ഓവര്‍ ആക്റ്റ് ആന്‍ഡ്‌ ഡോണ്ട് സ്റ്റീല്‍ എനിതിംഗ്.ദെയര്‍ സണ്‍ ഈസ് വാച്ചിംഗ് ഫ്രം ക്യാനഡ..”

ഓക്കേ സാര്‍..”സുഭാഷ് വീണ്ടും അകത്തെത്തി. തളര്‍ന്നിരിക്കുന്ന അമ്മ അയാളുടെ കൈ മുറുകെ പിടിച്ചു. “നിന്നെ കാണാന്‍ അച്ഛന്‍ എത്ര കൊതിച്ചിരുന്നു, നീ വന്നില്ലല്ലോ മോനെ..”അവര്‍ വിതുമ്പി..
തിരക്കായിരുന്നു അമ്മെ, എല്ലാം ഒന്നൊതുക്കി ഞാന്‍ വന്നപ്പോഴേക്കും ..”അയാളുടെ  കണ്ണുകള്‍ കലങ്ങി. അയാളുടെ  ഓര്‍മകള്‍ താന്‍ വളര്‍ന്ന അനാഥാലയത്തിലേക്ക് ഓടിക്കിതച്ചു. അച്ഛന്‍ ,അമ്മ ,സഹോദരങ്ങള്‍ അങ്ങനെ ആരും ആ ഏടുകളില്‍ ഉണ്ടായിരുന്നില്ല. ഈ ജോലി കിട്ടിയതില്‍ പിന്നെയാണ് മൂന്നു ദിവസമെങ്കില്‍ മൂന്നു ദിവസം അങ്ങനെ ആരെങ്കിലുമൊക്കെ ഉണ്ടാവുന്നത്. ഓരോ സ്ഥലത്തേക്ക്      പോകുമ്പോഴും ആകെ കോലം മാറും..:എങ്കിലേ ആക്ടിങ്ങിനു ഒരു ഒറിജിനാലിറ്റി വരൂ..”മാനേജര്‍ പറയും..പക്ഷെ തന്‍റെ ഉള്ളിലാകട്ടെ തന്‍റെ ആരോ മരിച്ചത് പോലെയാണ് തോന്നുക.ആരുമില്ലാതെ വളര്‍ന്നത്കൊണ്ടാവും..

അമ്മ അപരനെ കെട്ടിപ്പിടിക്കുകയും ഇനി നീ എങ്ങും പോകല്ലേ മോനെ എന്നു വിലപിക്കുകയും ചെയ്യുന്ന ഷോട്ടില്‍ ദൃശ്യങ്ങള്‍ അവസാനിച്ചപ്പോള്‍ റോഷന് ആകെക്കൂടി ഒരാശ്വാസം തോന്നി. അമ്മയെ ഇനി വല്ല വൃദ്ധസദനത്തിലും ആക്കണം. പൌരത്വം ഒക്കെ കിട്ടിയത്കൊണ്ട് ഇനിയീ നാട് വിട്ടുപോകാന്‍ തന്നെ ഉദ്ദേശിക്കുന്നില്ല. നോക്കാന്‍ നല്ല നല്ല ഓള്‍ഡേജ് ഹോമുകള്‍ ഉള്ളത് കൊണ്ട് കുട്ടികള്‍ തന്നെ വേണ്ടെന്നു വച്ചിരിക്കയാണ് തങ്ങള്‍. എന്തിനാണ് ആവശ്യമില്ലാത്ത ഓരോരോ ബാധ്യതകള്‍..

റൈന തന്‍റെ അസൈന്മെന്റിലേക്ക് തിരിച്ചു പോയിരിക്കുന്നു. രണ്ടാള്‍ക്കും ഏഴു മണിക്ക് ഇറങ്ങണം..അതിനു മുമ്പ് ചൂടോടെ എഫ്ബിയില്‍ ഒരു പോസ്റ്റ്‌ ഇട്ടേക്കാം..അച്ഛന്‍റെ ഫോട്ടോയോടൊപ്പം തന്‍റെ സെല്‍ഫിയെ ചേര്‍ത്തു വച്ച് ചേരാത്ത വിടവില്‍ രണ്ടു കണ്ണീര്‍തുള്ളിയുടെ ചിത്രം ഒട്ടിച്ച് അയാള്‍ ഇങ്ങനെ കുറിച്ചു..”എന്‍റെ അച്ഛന്‍ എന്നെ വിട്ടു പോയി.അതിന്‍റെ തിരക്കുകള്‍ കാരണമാണ് അറിയിക്കാന്‍ വൈകിയത്. സുകൃതവാനായ ആ അച്ഛന്‍റെ മകനാവാന്‍ കഴിഞ്ഞത് എന്‍റെ മാത്രം ഭാഗ്യം ..”

അത്രയും വരികള്‍ മലയാളത്തില്‍ കുറിച്ചപ്പോഴേക്കും അയാള്‍ ക്ഷീണിച്ചുപോയി. വരികള്‍ പോലും ഒരു സുഹൃത്ത് കടം തന്നതാണ്. മലയാളം പണ്ടേ അയാള്‍ക്കിഷ്ടമല്ല..

സങ്കടസ്മൈലികളുടെ അകമ്പടിയോടെ കമന്‍റുകള്‍ കുമിയാന്‍ തുടങ്ങി/അയാള്‍ ആഹ്ലാദത്തോടെ അതിലേക്ക് ഊളിയിട്ടു....

Saturday, 19 August 2017

ഒരു ലൈക്ക് കൊടുക്കണേ-സുമേഷ് കൗസ്തുഭം



സുമേഷ് കൗസ്തുഭം സ്വദേശം:മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം അച്ഛൻ: പരേതനായ സുബ്രഹ്മണ്യൻ അമ്മ : സരോജിനി ജോലി: ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവ് :: ശ്രദ്ധിക്കപ്പെട്ട കഥകൾ :: ഓർമ്മയിൽ അച്ചുട്ടി, ഒരു ലൈക്ക് കൊടുക്കണേ ,സേതുബന്ധനം, കാണാമറയത്ത്, പുണ്യ മണ്ണിൽ വിശ്രമം, റേഡിയോ, എൻ ആത്മമിത്രമേ നീ പുനർജനിച്ചെങ്കിൽ ::കവിതകൾ :: അന്ത്യയാത്ര, പിറക്കാത്ത മക്കളോട് ,ബാല്യം, കറുപ്പ് അറപ്പോ.






ഒരു ലൈക്ക് കൊടുക്കണേ  ...

വാർദ്ധക്യത്തിന്റെ അവശതയിലും കണാരേട്ടൻ ഇന്നും തൂമ്പായെടുത്ത് പാടത്തേയ്ക്ക് പണിക്ക് പോകുന്നുണ്ട്. മക്കളും മരുമക്കളുംപേരകുട്ടിക ളൊക്കെയുണ്ടെങ്കിലും അദ്ധ്വാനിച്ച് ജീവിക്കു ന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണെന്നാണ് കണാരേട്ടന്റെ പക്ഷം. തൂമ്പായും കയ്യിലേന്തി ഒറ്റമുണ്ടുടുത്ത് വേപഥുവോടെ നടക്കുന്ന കണാരേട്ടൻ ഒരു മായാക്കാഴ്ച തന്നെയാണ്. പാടത്ത് തൂമ്പായെടുത്ത് കിളച്ചു മറിയ്ക്കുന്ന നേരത്താണ് അതുവഴി പോയ സൈതാലി വിളിച്ചു പറഞ്ഞത്, "അതേയ് --- ഇങ്ങ് ടെ കുടീന്ന് ചെക്കന്റെ നൊലോളി കേട്ടിരിക്കണ്, എന്താണ് ഉണ്ടായിരിക്കണത്. കുറച്ചാളുകളും കൂടി നിൽപ്പുണ്ട്." കേട്ട പാതി കേൾക്കാത്ത പാതി കണാരേട്ടൻ, ചെളിയിൽ കുതിർന്ന വേ ഷത്തോടെ വീട്ടിലേക്ക് ദ്രുതഗതിയിൽ നടന്നകന്നു ' വീട്ടിലെത്തിയപ്പോൾ കണ്ടു ചെറിയ ആൾ കൂട്ടം എന്താണ് സംഭവിച്ചതെന്ന് കണാരേട്ടന് മനസ്സിലായതേയില്ല. ഇളയ മകൻ സുധാകർന്റെ കരച്ചിലാണത്. കൂട്ടത്തിലുള്ള ഒരുത്തൻ വിളിച്ചു പറഞ്ഞു, "കണാരേട്ടാ ഇങ്ങള് ബേജാറാവണ്ട ട്ടാ " " - ... മ്മള് മെസ്സി വിരമിച്ചത്രെ, ഓന് ഇനി കളിക്കണില്യാന്ന് ' അതിന്റെ വിഷമത്തിലാ ഇങ്ങളുടെ മോൻ. മെസ്സിയോ, ആരാ പ്പത് " എന്ന ഭാവ ത്തിൽ കണാരേട്ടൻ മകനെ നോക്കി. തന്റെ എൺപത്തിമൂന്നാം വയസിലും കുടുംബത്തിനായി അദ്ധ്വാനിക്കുന്ന തന്നോട് ഇതുവരെ 'അച്ഛാ ജോലിക്ക് പോകണ്ടച്ഛാ, ഞങ്ങള് നോക്കിക്കോളാം. അച്ഛനൊരു ഭാഗത്തിരിക്ക്. എന്ന് പറയാത്തോനാ, ഏതോ ഒരുവൻ ഇരു പത്തിയൊമ്പതാമത്തെ വയസ്സിൽ കളി മതിയാക്കീന്നറിഞ്ഞപ്പോൾ, കുടുംബ ത്തൊരെണ്ണം ചത്ത പോലെ നൊലോളി ക്കണത് കണ്ടില്ലേ... കണാരേട്ടന്റെ നെറ്റി ചുളിഞ്ഞു. പെറ്റ തള്ള ചത്തു കിടക്കുമ്പോൾ വായക്കീറി കരയാത്തോനാ, "പ്ഫൂ" നെറ്റിയിലൂടെ ഒഴുകി വന്ന വിയർപ്പു കണം കൈ വിരലാൽ വടിച്ചെടുത്ത് അയയിൽ കിടന്നൊരു തോർത്തുമുണ്ട് കയ്യിലെടുത്ത് കാണാരേട്ടൻ ഝടിതിയി ൽ നടന്നകന്നു. ഇന്നും പാടത്തും വരമ്പിലും ചെളിയി ലുമൊക്കെ വിയർപ്പൊഴുക്കി തന്നെ കണാരേട്ടൻ അദ്ധ്വാനിച്ച് ജീവിക്കുന്നു. ആരും ഇന്നുവരെ കണാരേട്ടന് ഒരു ലൈക്കും കമന്റും കൊടുത്തിട്ടില്ല. അതു കൊണ്ട് നമുക്കൊരുമിച്ച് കൂട്ടത്തോടെ ലൈക്കും കമന്റും കൊടു ക്കാം, അല്ലേ.... നിങ്ങള് റെഡിയല്ലെ ..... " കണാരേട്ടാ. സൂപ്പർ " കണാരേട്ടാ കലക്കി' "ഇങ്ങ് ള് പൊളിച്ചു ബ്രോ" കണാരേട്ടാ.... ഇങ്ങളാണ് താരം" ' ഇങ്ങനെ എത്രയെത്ര കണാരേട്ടന്മാർ സ്വന്തം വിയർപ്പൊഴുക്കി, മറ്റുള്ളവരെ ആശ്രയിക്കാതെ കഠിന പ്രയത്നം കൊണ്ട് ഇന്നും ജീവിക്കുന്നു .. ശുഭം..


സുമേഷ് കൗസ്തുഭം

പുലരിപ്പൂങ്കനല്‍-പുസ്തകപരിചയം-ശിവരാജന്‍ കോവിലഴികം


ശിവരാജന്‍ കോവിലഴികം





പുലരിപ്പൂങ്കനല്‍(കവിതകൾ)-രചന-ടി.കെ ഉണ്ണി 

എന്റെ പ്രിയപ്പെട്ട ഗുരുവും ജേഷ്ടസഹോദരനുമായ ശ്രീ ടി.കെ ഉണ്ണിയുടെ കവിതാസമാഹാരം. എഴുത്തിന്റെ വഴിയില്‍ തന്റേതായൊരു വീഥിയൊരുക്കി ജീവിതത്തിന്റെ ഉള്ളറകളെ , ഇന്നുകളുടെ കാഴ്ചകളെ നോവുകളെ അക്ഷര മുത്തുകള്‍ ചേര്‍ത്തു ഹാരമാക്കി നമുക്ക് നല്കുന്നു . ഈ സമാഹാരത്തിലെ ഓരോ കവിതയും നമ്മിലേക്ക്‌ ആഴ്ന്നിറങ്ങുന്നവയാണ് . ലളിതവും ശക്തവുമായ ശൈലിയില്‍ ചിന്തകളുടെ അടിത്തട്ടിലേക്ക് ചോദ്യങ്ങളായി ഉത്തരങ്ങള്‍ തേടാന്‍ നമ്മെ കൂടെകൂട്ടുന്ന രചനാ വൈഭവം . നമ്മെ ആനയിക്കുന്ന എന്റെ മുറ്റത്തെ മുല്ലയിലും പൂ മൊട്ടുകളുണ്ടാവുന്നു !!! പൂ വിരിയുമോ ,കൊഴിയുമോ തല്ലിക്കൊഴിക്കുമോ ?' ഈ വരികള്‍ നമ്മിലേക്ക്‌ ചേര്‍ന്ന് നില്ക്കുന്നു . വളം എലിയുംമലയും ദൈവത്തിന്‍റെ നാട് സ്നേഹം മനുഷ്യാവകാശം മുല്ലപ്പൂ ഒന്നിനൊന്നുമെച്ചപ്പെട്ട അമ്പതുകവിതകള്‍ . എല്ലാം പിന്നീടു കുറിക്കാം ഒന്നൊന്നായി .......ഭാഷയുടെ ലാളിത്യം കൊണ്ടു ശ്രദ്ദേയമായ ഈ കവിതകള്‍ വായിക്കപ്പെടെണ്ടാതാണ്. കവിത തൊട്ടു നില്ക്കുന്ന ഈ കവിശ്രേഷ്ട ഗുരുവിനെ അഭിനന്ദിക്കുന്നതിനൊപ്പം നിങ്ങളുടെ വായനയില്‍ ഈ കവിതാസമാഹാരം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു . മനസ്സിലെ ആകുലതകളെ പേറി സാമൂഹ്യമായ കാഴ്ചപ്പാടോടെ ചിന്തകളെ കവിതയാക്കുമ്പോള്‍ നിസംശയം പറയാം ഈ ചിന്തകള്‍ നമ്മുടെതുകൂടിയാണെന്ന്....നമ്മുടെ ചോദ്യങ്ങള്‍ ആണെന്ന് . കലാകാരനും എഴുത്തുകാരനുമായ ശ്രീ. കൃഷ്ണകുമാര്‍ സി.വി  രൂപകല്പനചെയ്ത മനോഹരമായ കവര്‍ഡിസൈനും ഈ സമാഹാരത്തിന്റെ മനോഹാരിത കൂട്ടുന്നു .കവിതകളുടെ ഉള്ളറിഞ്ഞ കവര്‍ ചിത്രം ,ഹൊറിസോൺ പുബ്ലിക്കേഷൻസ്പ്രസാധകരായ ഈ കവിതാസമാഹാരം തീര്‍ച്ചയായും വായനക്കാര്‍ക്ക് ഒരു പുതുഅനുഭവംപകരുന്നതാണ് . .          പ്രിയപ്പെട്ട കവിക്ക്‌ എന്റെ എല്ലാ സ്നേഹാശംസകളും ....നേരുന്നു .......