ഡോ:സീമ ജെറോം
അസി :പ്രൊഫസ്സർ
മലയാള വിഭാഗം
കേരള സർവകലാശാല
'മണലാഴം'നോവലിന്റെ പഠനം
അരികുവത്ക്കരണത്തിന്റെ
ബഹുമുഖങ്ങൾ മലയാളനോവൽ
പലവുരു ചർച്ച ചെയ്തിട്ടുണ്ടെങ്കിലും
,മുഖ്യകഥാപാത്രങ്ങളുടെ
ശരീരസങ്കല്പങ്ങളിൽ വിപ്ലവകരമായ
ചലനം സൃഷ്ടിക്കാൻ നമ്മുടെ
നോവലിസ്റ്റുകൾ വേണ്ടത്ര
ശ്രദ്ധ ചൊലുത്തിയിട്ടില്ല.അതുകൊണ്ടുതന്നെ
ഒരു നാടിന്റെ പാരിസ്ഥിതിക
സന്തുലനത്തിനും സാംസ്‌കാരികതിജീവനത്തിനും
വേണ്ടി ഒറ്റയാൾ പോരാട്ടം
നടത്താൻ കൈകൾകുത്തി ഇഴഞ്ഞു
നീങ്ങാൻ മാത്രം ശേഷിയുള്ള
സച്ചിദാനന്ദനെ 'മണലാഴം'എന്ന
പ്രഥമ നോവലിലൂടെ ഹരി കുരിശ്ശേരി
ആവിഷ്കരിച്ചപ്പോൾ ഇക്കാലമത്രയും
നമ്മൾ പ്രഘോഷിച്ച ശരീരാധിഷ്ഠിതമായ
സകലവിധ ബലതന്ത്രങ്ങളും
കപടരാഷ്ട്രീയങ്ങളും കടപുഴകി
വീഴുകയാണ് ചെയ്തത്.
നോവൽ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നം ഇഷ്ടികച്ചൂളകളുടേതാണു.ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഉയരുന്ന ചൂളകളിലെ പുകയുടെ രൂക്ഷ ഗന്ധം പരിസരവാസികളെ ശ്വസകോശരോഗികളാക്കിമാറ്റുന്നു.നോവലിലെ നിരവധി കഥാപാത്രങ്ങൾ വലിവും ശ്വസതടസ്സവും കൊണ്ട് ബുദ്ദിമുട്ടുന്നവരാണെങ്കിലും ആരും ഒറ്റയായോ കൂട്ടമായോ പ്രതികരിക്കാൻ തയ്യാറാകാത്തവരാണ്.മേൽപ്പറഞ്ഞ രണ്ടു വ്യവസായത്തിലെയും മുതലാളിമാർ,ഇടപാടുകാർ എന്നിവർ നാടിനെ വിട്ടുകൊണ്ടാണെങ്കിലും ധാരാളം പണം കയ്യാളുന്നവരാണ്.അഴിമതി നിറഞ്ഞ ഏതു പ്രദേശത്തും സംഭവിക്കുന്ന സമ്പത്താൽ നിയന്ത്രിതമായ ഭവിഷ്യത്തുകൾ മണ്ണിടയിലും കളരിമുക്കിലും ഉണ്ട്. അതിൽപ്രധാനം രാഷ്ട്രീയക്കാർ രഹസ്യധാരണകാളിലൂടെ അവരെ പരിപോഷിപ്പിക്കുമ്പോൾ പൊതുജനം ഭയപ്പാടോടെ മൂകസാക്ഷികൾ ആകുന്നതാണ്.
സച്ചിദാനന്ദനോടൊപ്പം ഇടതുസഹയാത്രികനായ രാധാകൃഷ്ണനും പുറത്തുനിന്നും വന്ന പരിസ്ഥിതിപ്രവർത്തകരും പലഘട്ടങ്ങളിൽ ഒത്തുചേർന്നു പ്രവർത്തിക്കയും സാഹചര്യവശാൽ പിന്മാറുകയും ഒക്കെ ചെയ്യുന്നു.ചെറുവിജയങ്ങൾ നേടുന്നുവെങ്കിലും ആത്യന്തികമായൊരു പരിവർത്തനമോ പ്രകൃതിചൂഷണ പ്രവർത്തനങ്ങളുടെ അന്ത്യമോ സാധ്യമാകാതെ നോവൽ അവസാനിക്കുമ്പോൾ സമകാലികകേരളിയവ്യവസ്ഥയെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന ഒരു വവ്യവഹരമായി അത് ചരിത്രത്തിലേക്ക് കയറി നിൽക്കുക കൂടി ചെയ്യുന്നു ."ഒടുവിൽ സാധാരണ പരിസ്ഥിതി പ്രവർത്തകരെപ്പോലെ വിജയിച്ചെന്നു സ്വയം വിശ്വസിച്ചു പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നു".എന്ന നോവലിലെ വാക്യം അതിനു ഏറ്റവും നല്ല ദൃഷ്ടാന്തമാണ്.
സംസ്കാരപഠനം:-കൃഷിയെ മുഖ്യമായ് ആശ്രയിച്ചു കഴിഞ്ഞിരുന്ന ചില ഗ്രാമങ്ങളിൽ മണൽ വാരലും ഇഷ്ടികച്ചൂളകലും വരുന്നതോടെ ജീവിതസങ്കൽപ്പങ്ങളും ചര്യകളും പെട്ടെന്ന് മാറിമറിയുന്നത് നോവലിൽ സുന്ദരമായ് ആവിഷ്കരിച്ചിട്ടുണ്ട്.ജനങ്ങളിൽ ചിലർ പെട്ടെന്ന് പണക്കാരായ് മാറുന്നതും നവമുതലാളിത്ത ചിഹ്നങ്ങളായ ബാറുകൾ,മൊബൈൽ ടവറുകൾ ,സിനിമാശാലകൾ എന്നിവ ഉയരുന്നു ചീറിപ്പാഞ്ഞുവരുന്ന വാഹങ്ങൾക്കൊപ്പം നാടിന്റെ അഭിരുചികളും മാറിപ്പോകുന്നു.മദ്യപാനവും വേശ്യാവൃത്തിയും ഉപവ്യവസായം പോലെ കൊഴുക്കുന്നു.ധനാഗമനമാർഗ്ഗങ്ങൾക്ക് മുൻപിൽ വിദ്യാഭ്യാസം അപ്രധാനമാകുന്നു.ഇത്തരത്തിൽ നവീന സംസ്കാരങ്ങൾ സസൂഷ്മം ആഖ്യാനം ചെയ്യുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
ഭാഷാഭേദത്തിന്റെ വിനിമയം :-ഓണാട്ടുകരയുടെ പ്രതേകിച്ചു കുന്നത്തൂരിന്റെ പ്രാദേശിക മലയാളം ഒരു നോവലും ഇത്ര പ്രാധാന്യത്തോടെ പരാമർശിച്ചിട്ടില്ല.മലയാള സിനിമയിൽ അടൂരും അരവിന്ദനും ഈ ഭാഷ കുറച്ചൊക്കെ ഉപയോഗിച്ചെങ്കിലും ഭാഷയുടെ വരേണ്യ സങ്കൽപ്പങ്ങൾക്ക് നടുവിൽ ഈ ഭാഷ ഞെരിഞ്ഞമർന്നു അപ്രസക്തമാകുകയും സർഗ്ഗസാഹിത്യത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റുകയും ചെയ്യുകയാണുണ്ടായത്.
സാമ്പ്രദായിക അതിരുവത്കരണത്തിൽ നിന്നും മുഖ്യധാരയിലേക്ക് :-അന്യദേശക്കാരനും സ്കൂളിലെ ഗസ്റ്റ് അധ്യാപകനുമായ സച്ചിദാനന്ദൻ ഇരുകാലുകളും തളർന്നതിനാൽ കൈകൾ നിലത്തൂന്നിയും മുച്ചക്രസൈക്കിളും സഞ്ചരിക്കുന്നയാളാണ് കൂടാതെ അർശ്ശസ്സും കഫക്കെട്ടും ചെറുപ്പം മുതൽക്കേ അയാളെ അലട്ടുന്നുമുണ്ട് .അത്തരം മനുഷ്യർക്ക് സംഭവിക്കാവുന്ന എല്ലാത്തരം ശാരീരിക മാനസിക പ്രയാസങ്ങളും സൂഷ്മതലത്തിൽ ഹരികുരിശ്ശേരി ചർച്ചചെയ്തിട്ടുണ്ട് .സാങ്കേതികവും വിദ്യാഭ്യാനേറ്റവും കൊയ്യുമ്പോഴും കേരളീയ പൊതുബോധം ദുർബലവിഭാഗത്തോട് പുലർത്തുന്ന അപക്വമായ അവജ്ഞയും അവഗണയും നോവലിൽ ഹൃദയഭേദകമാം വിധം ആവിഷ്കരിച്ചിട്ടുണ്ട്.
കേരളത്തിൽ
അങ്ങോളമിങ്ങോളം രൂക്ഷമായ
മണലൂറ്റൽ ഗുരുതരമായ പാരിസ്ഥിതിക
പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനപ്പുറം
തനതുസംസ്‌കൃതിയുടെ ശക്തിസ്രോതസ്സുകളെ
ദുർബലമാക്കും വിധം പുതുനാഗരികതയും
നവമുതലാളിത്തവും ഒത്തുചേർന്നു
രൂപപ്പെടുന്ന രീതിശാസ്ത്രങ്ങൾ കൂടിയാണ്.
കൊല്ലം
ജില്ലയിലെ പടിഞ്ഞാറേ കല്ലട
,മണ്ണടി,ശാസ്താംകോട്ട
ഗ്രാമങ്ങളിൽ രൂക്ഷമായ മണലൂറ്റും
ജനജീവിതഹത്തിനുമേൽ അതേൽപ്പിക്കുന്ന
ആഘാതവും പരാമർശിക്കുന്ന
നോവലിലെ മണ്ണിട ,മണ്ണടിയും
കളരിമുക്ക് കാരാളിമുക്കും
ആണെന്ന് മനസിലാക്കാം.അത്രമേൽ
കാരാളിമൂക്കിനും മണ്ണടിക്കും
സമീപത്തുള്ള മണൽവാരലും ദേശങ്ങളിലെ
ജനജീവിതത്തിന്റെ
ത്വരിതപരിണാമങ്ങളും നോവലിൽ
ചർച്ച ചെയ്യുന്നുണ്ട്.
ഈ
നോവലിന്റെ അക്കാദമിക വായന
പ്രധാനമായും നാലു തലങ്ങളിൽ
നിന്നുകൊണ്ട് നടത്താവുന്നതാണ്
-
പരിസ്ഥിതി പഠനത്തിന്റെ പരിധിയിൽ നിന്നുകൊണ്ട്
-
സംസ്കാര പഠനത്തിന്റെ പരിധിയിൽ നിന്നുകൊണ്ട്
-
ഭാഷാഭേദത്തിന്റെ വിനിമയതലത്തിൽ നിന്നുകൊണ്ട്
-
സാമ്പ്രദായിക അതിരുവത്കരണത്തിൽ നിന്നും മുഖ്യധാരയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്ര നിർമിതി എന്ന നിലയിൽ .
"ജലത്തെ
ആദരിക്കാൻ മലയാളി എന്നാണ്
പഠിക്കുക?മാലിന്യം
ഒഴിവാക്കി വിടാനും ചവറുതട്ടാനുമുള്ള
സ്ഥലമാണിന്നു പല
ജലസ്രോതസ്സുകളും.ജലത്തിന്റെ
വില അറിഞ്ഞു വാരുമ്പോഴേക്കും
അത് ഇല്ലാതായിരിക്കും.കക്കൂസുകൾ
ഒഴുക്കുന്ന കായലും ,അറവുമാലിന്യം
തട്ടുന്ന പുഴയും മുന്നിലുണ്ട്
ഓടകൾ പൊതുജലസ്രോതസ്സുകളിലേക്ക്
എത്തിക്കുന്നതിൽ തെറ്റുണ്ടെന്ന്
മനസ്സിലാക്കാൻ മരാമത്ത്
വകുപ്പിന് ആയിട്ടില്ല"(പുറം
131
)പരിസ്ഥിതി
സമ്മേളനത്തിൽ ജല മലിനീകരണത്തെക്കുറിച്ച്
സച്ചിദാനന്ദൻ നടത്തുന്ന
പ്രസംഗത്തിലെ ഈ വരികൾ മാത്രം
മതിയാകും നോവൽ പ്രതിനിധാനം
ചെയ്യുന്ന രാഷ്ട്രീയം
തിരിച്ചറിയാൻ.മണലൂറ്റ്
നടക്കുന്ന ജലാശയത്തിലെ
ജലനിരപ്പ് താഴുന്നതിനോടൊപ്പം
പരിസരപ്രദേശങ്ങളിലെ കിണറുകൾ
കുളങ്ങൾ എന്നിവ വറ്റിത്തുടങ്ങുന്നത്
കേരളത്തിലെ പതിവ്
കാഴ്ചയാണ്.ചെളിയുടെയും
മണലിന്റെയും പ്രകൃതി
ദത്ത
അരിപ്പ നഷ്ടപ്പെടുന്നത്
മൂലം കിണറുകളിലും കുളങ്ങളിലും
അവശേഷഹിക്കുന്നത് ഓരു
ജലമാകുമെന്നത് നോവലിൽ
പറയുന്നതിന് അതിശയോക്തിയല്ല.
കായൽ
മാത്രമല്ല ,മുണ്ടകപ്പാടങ്ങളും
ചതുപ്പുകളും എല്ലാം
മണലൂറ്റിനിരയാക്കപ്പെടുകയും
കടുത്ത പാരിസ്ഥിതിക
അസന്തുലനത്തിലേക്ക് പ്രകൃതി
മാറുകയും ചെയ്യുന്നു.അത്തരം
പ്രദേശങ്ങളിലെ മണൽക്കുഴികൾ
പലപ്പോഴും അപകടങ്ങൾ
വിളിച്ചുവരുത്താറുണ്ട്.ദുരന്തങ്ങളുടെ
തൊട്ടടുത്ത ദിവസം മാധ്യമവാർത്തയാകുന്നു
എന്നതിനപ്പുറം പരിഹരിക്കപ്പെടേണ്ട
പ്രതിസന്ധി എന്ന നിലയിൽ
ഇവയൊന്നും തന്നെ
ചുറ്റുപാടുമുള്ളവരിൽപ്പോലും
പ്രതികാരങ്ങൾ സൃഷ്ഠിക്കുന്നില്ല.
നോവൽ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നം ഇഷ്ടികച്ചൂളകളുടേതാണു.ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഉയരുന്ന ചൂളകളിലെ പുകയുടെ രൂക്ഷ ഗന്ധം പരിസരവാസികളെ ശ്വസകോശരോഗികളാക്കിമാറ്റുന്നു.നോവലിലെ നിരവധി കഥാപാത്രങ്ങൾ വലിവും ശ്വസതടസ്സവും കൊണ്ട് ബുദ്ദിമുട്ടുന്നവരാണെങ്കിലും ആരും ഒറ്റയായോ കൂട്ടമായോ പ്രതികരിക്കാൻ തയ്യാറാകാത്തവരാണ്.മേൽപ്പറഞ്ഞ രണ്ടു വ്യവസായത്തിലെയും മുതലാളിമാർ,ഇടപാടുകാർ എന്നിവർ നാടിനെ വിട്ടുകൊണ്ടാണെങ്കിലും ധാരാളം പണം കയ്യാളുന്നവരാണ്.അഴിമതി നിറഞ്ഞ ഏതു പ്രദേശത്തും സംഭവിക്കുന്ന സമ്പത്താൽ നിയന്ത്രിതമായ ഭവിഷ്യത്തുകൾ മണ്ണിടയിലും കളരിമുക്കിലും ഉണ്ട്. അതിൽപ്രധാനം രാഷ്ട്രീയക്കാർ രഹസ്യധാരണകാളിലൂടെ അവരെ പരിപോഷിപ്പിക്കുമ്പോൾ പൊതുജനം ഭയപ്പാടോടെ മൂകസാക്ഷികൾ ആകുന്നതാണ്.
സച്ചിദാനന്ദനോടൊപ്പം ഇടതുസഹയാത്രികനായ രാധാകൃഷ്ണനും പുറത്തുനിന്നും വന്ന പരിസ്ഥിതിപ്രവർത്തകരും പലഘട്ടങ്ങളിൽ ഒത്തുചേർന്നു പ്രവർത്തിക്കയും സാഹചര്യവശാൽ പിന്മാറുകയും ഒക്കെ ചെയ്യുന്നു.ചെറുവിജയങ്ങൾ നേടുന്നുവെങ്കിലും ആത്യന്തികമായൊരു പരിവർത്തനമോ പ്രകൃതിചൂഷണ പ്രവർത്തനങ്ങളുടെ അന്ത്യമോ സാധ്യമാകാതെ നോവൽ അവസാനിക്കുമ്പോൾ സമകാലികകേരളിയവ്യവസ്ഥയെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന ഒരു വവ്യവഹരമായി അത് ചരിത്രത്തിലേക്ക് കയറി നിൽക്കുക കൂടി ചെയ്യുന്നു ."ഒടുവിൽ സാധാരണ പരിസ്ഥിതി പ്രവർത്തകരെപ്പോലെ വിജയിച്ചെന്നു സ്വയം വിശ്വസിച്ചു പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നു".എന്ന നോവലിലെ വാക്യം അതിനു ഏറ്റവും നല്ല ദൃഷ്ടാന്തമാണ്.
സംസ്കാരപഠനം:-കൃഷിയെ മുഖ്യമായ് ആശ്രയിച്ചു കഴിഞ്ഞിരുന്ന ചില ഗ്രാമങ്ങളിൽ മണൽ വാരലും ഇഷ്ടികച്ചൂളകലും വരുന്നതോടെ ജീവിതസങ്കൽപ്പങ്ങളും ചര്യകളും പെട്ടെന്ന് മാറിമറിയുന്നത് നോവലിൽ സുന്ദരമായ് ആവിഷ്കരിച്ചിട്ടുണ്ട്.ജനങ്ങളിൽ ചിലർ പെട്ടെന്ന് പണക്കാരായ് മാറുന്നതും നവമുതലാളിത്ത ചിഹ്നങ്ങളായ ബാറുകൾ,മൊബൈൽ ടവറുകൾ ,സിനിമാശാലകൾ എന്നിവ ഉയരുന്നു ചീറിപ്പാഞ്ഞുവരുന്ന വാഹങ്ങൾക്കൊപ്പം നാടിന്റെ അഭിരുചികളും മാറിപ്പോകുന്നു.മദ്യപാനവും വേശ്യാവൃത്തിയും ഉപവ്യവസായം പോലെ കൊഴുക്കുന്നു.ധനാഗമനമാർഗ്ഗങ്ങൾക്ക് മുൻപിൽ വിദ്യാഭ്യാസം അപ്രധാനമാകുന്നു.ഇത്തരത്തിൽ നവീന സംസ്കാരങ്ങൾ സസൂഷ്മം ആഖ്യാനം ചെയ്യുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
ഭാഷാഭേദത്തിന്റെ വിനിമയം :-ഓണാട്ടുകരയുടെ പ്രതേകിച്ചു കുന്നത്തൂരിന്റെ പ്രാദേശിക മലയാളം ഒരു നോവലും ഇത്ര പ്രാധാന്യത്തോടെ പരാമർശിച്ചിട്ടില്ല.മലയാള സിനിമയിൽ അടൂരും അരവിന്ദനും ഈ ഭാഷ കുറച്ചൊക്കെ ഉപയോഗിച്ചെങ്കിലും ഭാഷയുടെ വരേണ്യ സങ്കൽപ്പങ്ങൾക്ക് നടുവിൽ ഈ ഭാഷ ഞെരിഞ്ഞമർന്നു അപ്രസക്തമാകുകയും സർഗ്ഗസാഹിത്യത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റുകയും ചെയ്യുകയാണുണ്ടായത്.
നോവലിന്റെ
ആദ്യാവസാനം കുന്നത്തൂരിന്റെ
ഭാഷയുടെ ആത്മാവും താളവും
ആവിഷ്കരിക്കാൻ നോവലിസ്റ്റിനായി.
സാമ്പ്രദായിക അതിരുവത്കരണത്തിൽ നിന്നും മുഖ്യധാരയിലേക്ക് :-അന്യദേശക്കാരനും സ്കൂളിലെ ഗസ്റ്റ് അധ്യാപകനുമായ സച്ചിദാനന്ദൻ ഇരുകാലുകളും തളർന്നതിനാൽ കൈകൾ നിലത്തൂന്നിയും മുച്ചക്രസൈക്കിളും സഞ്ചരിക്കുന്നയാളാണ് കൂടാതെ അർശ്ശസ്സും കഫക്കെട്ടും ചെറുപ്പം മുതൽക്കേ അയാളെ അലട്ടുന്നുമുണ്ട് .അത്തരം മനുഷ്യർക്ക് സംഭവിക്കാവുന്ന എല്ലാത്തരം ശാരീരിക മാനസിക പ്രയാസങ്ങളും സൂഷ്മതലത്തിൽ ഹരികുരിശ്ശേരി ചർച്ചചെയ്തിട്ടുണ്ട് .സാങ്കേതികവും വിദ്യാഭ്യാനേറ്റവും കൊയ്യുമ്പോഴും കേരളീയ പൊതുബോധം ദുർബലവിഭാഗത്തോട് പുലർത്തുന്ന അപക്വമായ അവജ്ഞയും അവഗണയും നോവലിൽ ഹൃദയഭേദകമാം വിധം ആവിഷ്കരിച്ചിട്ടുണ്ട്.
2015
ഡിസംബറിലാണ്
എൻ.ബി
.എസ്സ്
പ്രസിദീകരിച്ചതെങ്കിലും
നോവൽ വായനക്കറിലെത്തുന്നത്
2016
-ൽ
ആണ് .സ്‌ത്രീ
വിരുദ്ധമായ അപൂർവം ചില
പ്രയോഗങ്ങളും സംസ്കൃതത്തിന്റെ
വരേണ്യ കാഴ്ചപ്പാടുകളോടുള്ള
ചില വിദേയത്വവും മാറ്റിനിർത്തിയാൽ
ഏറെ പാഠവായനക്കും ചർച്ചകൾക്കും
അർഹമാണ് 'മണലാഴം'.

മികവുറ്റ പഠനം.... ഒരു പാട് നന്ദി സീമ ടീച്ചർ.... ഉടൻ തന്നെ മണലാഴം കണ്ടെത്തി വായിക്കാൻ മനസ് കൊതിക്കുന്നു...
ReplyDelete