
ഡിനുരാജ്
തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് താമസ്സം.
വിവാഹിതൻ ആണ്..
ഇപ്പോൾ സൗദിയിൽ പ്രവാസത്തിൽ
വായന ഏറെ ഇഷ്ടം
യക്ഷിയെ
പ്രണയിച്ച ഞാൻ
അന്നും വീട്ടിലേക്കു പോകാറായപ്പോൾ എന്നത്തേയും പോലെ സമയം 11ആകാറായി .വേഗം എത്തുവാൻ വേണ്ടി റോഡ് വഴി പോകാതെ ഞാൻ വയലുവഴി വച്ചുപിടിച്ചു ...ഏകദേശം വയല് കഴിയാറായപ്പോൾ നിലാവെളിച്ചത്തിൽ കുളത്തിന്റെ അടുത്തായി ഒരു പെൺകുട്ടി നില്കുന്നത് ദൂരെ നിന്നേ ഞാൻ കണ്ടു .ഇ അർദ്ധരാത്രിയിൽ ഇവൾക്ക് ഇവിടെ എന്ത് കാര്യം ആ വയലും കാര്യങ്ങളുമൊക്കെ ഉള്ളതല്ലേ ആരേലും പൊക്കി കൊണ്ടുവന്നതാകും എന്ന് മനസ്സിൽ ഞാൻ ചിന്തിച്ചു കൊണ്ട് മുന്നോട്ടു നടന്നു... ...
ഒരു പക്ഷെ യക്ഷിയേയും പ്രേതത്തെയും പണ്ടേ പേടിയില്ലാത്തതുകൊണ്ടായിരിക്കാം ചിന്ത അ വഴിക്ക് പോയത് ...അവൾ നിൽക്കുന്നത് ശ്രദ്ധിക്കാതെ അവളെയുംകടന്നു മുന്നോട്ടു പോയപ്പോളാണ് ...പിന്നിൽ നിന്നും അവൾ
ഒന്ന് നിൽക്കുമോ ഇവിടെ ഒരാള് നില്പുണ്ട് ഒന്നുനോക്കിയിട്ടു പോകു എന്ന് വിളിച്ചു പറയുന്നത് ........
എന്തായാലും വിളിച്ചതല്ലേ എന്നുവിചാരിച്ചു ഞാൻ തിരിഞ്ഞു നോക്കി ......തിളങ്ങുന്ന കണ്ണുകളും മുട്ടോളം വരുന്ന മുടിയും ...മനോഹരമായ ചുണ്ടുകളും ...ഒരു ദേവതയെ പോലെ അവളെ എനിക്കു തോന്നി .പക്ഷെ അവളുടെ വെള്ളസാരിയും പൊട്ടിച്ചിരിയും സാധാരണ വായിക്കുന്ന കഥകളിലെ യക്ഷിയെപോലയും തോന്നിപ്പിച്ചു ...
ഞാൻ ചോദിച്ചു ........
ആരാ നീ ..ഈ അസമയത് എന്തിനു ഇവിടെ വന്ന് നില്കുന്നു ......
അവൾ ...............
ഇത് എനിക്കു അസമയം അല്ല എന്റെ സമയമാണ് കേട്ടോ പിന്നേ ഞാൻ ഒരു മനുഷ്യ സ്ത്രീയല്ല യക്ഷിയാണ് യക്ഷി.....
യക്ഷിയെന്നു കേട്ട് ഉള്ളിൽ ചെറിയ പേടിതോന്നിയെകിലും ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു .......
യക്ഷിയോ അതെന്തു സാധനമാ ............
വിശ്വാസമായില്ലേ എന്നു ചോദിച്ചുകൊണ്ട് അവൾ ഉച്ചത്തിൽ പൊട്ടിചിരിച്ചുകൊണ്ട് മുന്നിലുള്ള കുളത്തിലേക്കു ഇറങ്ങി ...ഞാൻ ഞെട്ടിപോയി അതാ അവൾ വെള്ളത്തിനു മുകളിൽ നില്കുന്നു ....
ആ കാഴ്ച്ച കണ്ട് അതുവരെ ഉണ്ടായിരുന്ന എന്റെ ദൈര്യമെല്ലാം ചോർന്നു പോയി...ഓടി രക്ഷപെടുവാൻ തയ്യാറായി തിരിഞ്ഞപ്പോൾ അതാ അവൾ എന്റെ മുന്നിൽ വന്നു നിൽകുന്നു ....
ഭയന്ന് നിൽക്കുന്ന എന്നോട് പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു... പേടിക്കണ്ട കേട്ടോ ഞാൻ ഒന്നും ചെയ്യില്ല .... മനുഷ്യരെ പലരെയും ഞാൻ കണ്ടിട്ടുണ്ടെങ്കിലും യക്ഷിയെന്നറിഞ്ഞിട്ടും ബോധം പോകാതിരുന്ന ഒരാൾ നിങ്ങൾ മാത്രമേ ഉള്ളു.. എന്തായാലും എനിക്ക് നിങ്ങളെ ഇഷ്ടമായി .........
അവൾ പറഞ്ഞതൊക്കെ കേട്ട് ഞാൻ അത്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു ഞാൻ...
പെട്ടന്ന് അവൾ മുകളിലേക്കു നോക്കിയിട്ടു പറഞ്ഞു ..........എന്റെ മനുഷ്യ രൂപത്തിലുള്ള
സമയം കഴിയാറായി ഇനിഞാൻ ഉഗ്രരൂപിയാകും... മനസുമാറും .....രൂപംമാറും അതുകൊണ്ടു നിങ്ങൾ പൊയ്ക്കോളൂ .........
അവളുടെ വാക്കുകളിൽ സത്യം തോന്നിയതുകൊണ്ടാണോ അതോ പേടികൊണ്ടോ എന്തായാലും ഞാൻ അവിടെനിന്നും എന്റെ വീട് ലക്ഷ്യമാക്കി നടന്നു ...
പിറ്റേന്നും ഏതോ ശക്തി അ സമയത്തു എന്നെ അവിടെ എത്തിച്ചു .....അവളുടെ വശ്യമായ സംസാരം സ്ഥിരമായി കൂടികാണുന്നതിലേക്കു നയിച്ചു ..എങ്ങനെയായാലും അവൾ 12മണിക്ക് മുന്നേ എന്നെ പറഞ്ഞുവിടുമാരുന്നു .....
ദിവസങ്ങൾ കടന്നുപോയ്കൊണ്ടിരിക്കെ ഞാൻ പതിയെ പതിയെ യക്ഷിയെ പ്രണയിച്ചുതുടങ്ങി ......ഒരിക്കലും എന്റെ പ്രണയം അവളോട് പറഞ്ഞില്ല ഞാൻ..
ഒരുനാൾ അവൾ എന്നോട് പറയുകയുണ്ടായി .......ഞാൻ
ഒരു മനുഷ്യ സ്ത്രീ ആരുന്നേങ്കിൽ നിന്നെ ഞാൻ പ്രേമിച്ചേനെ.....
ഇത് കേൾക്കാൻ കാത്തിരുന്ന ഞാൻ പറഞ്ഞു .....
യക്ഷിക്ക് എന്താ കുഴപ്പം... എനിക്കു ഇപ്പോഴും സമ്മതമാണ് ....ഇത് കേട്ട് അവൾ പൊട്ടിച്ചിച്ചു... പക്ഷെ ക്രെമേണ ക്രെമേണ ഒരു മനുഷ്യനായിരുന്ന ഞാനും യക്ഷിയായ അവളും തമ്മിൽ പിരിയാൻ വയ്യാത്ത രീതിയിൽ പ്രണയത്തിലായി .......
ഇങ്ങനെ പ്രണയിച്ചു മുന്നോട്ടു പോയ്കൊണ്ടിരിക്കെ ഒരുനാൾ അവൾ പറഞ്ഞു ................
നമ്മൾക്ക് ഒരിക്കലും ഒന്നാകുവാൻ കഴിയില്ല പ്രണയിച്ചതേ വലിയ തെറ്റായിപ്പോയി .....എനിക്കു ഒരിക്കലും ഒരു മനുഷ്യ സ്ത്രീ അകാൻ കഴിയില്ല പക്ഷെ നിനക്ക് ...............അവൾ പറഞ്ഞു നിർത്തി
അവൾ നിർത്തിയിടത്തു നിന്നും ബാക്കി എനിക്കു മനസിലായി ...ഞാൻ മരിക്കണും അതാണ് ഒന്നിക്കുവാനുള്ള വഴിയെന്ന് ....
പ്രണയത്തിന്റെ ശക്തി എന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു...ഞാൻ അത് അവളോട് പറഞ്ഞു.... പക്ഷെ അവൾ ആത്മഹത്യ ചെയ്താൽ ഒരിക്കലും ഒരു യക്ഷൻ ആകാൻ കഴിയില്ല ഗതികിട്ടാതെ അലയുകയേയുള്ളെന്നു പറഞ്ഞു.....
.അവസാനംഞാൻ ഒരു തീരുമാനത്തിൽ എത്തി 12മണിക് ശേഷം ഞാൻ അവിടെ നില്കാമെന്നും അപ്പൊ ഉഗ്രരൂപിയായ അവൾക്കു എന്നെ കൊല്ലമെന്നും......അത് അവൾക്കും സമ്മതമായിരുന്നു....
സമയം കഴിഞ്ഞു സുന്ദരിയായ അവൾ ഉഗ്രരൂപിയായി മാറി .ഞാൻ കണ്ണുകൾ അടച്ചു അവളുടെ കൂർത്ത പല്ലുകൾ കഴുത്തിൽ ഇപ്പൊ തുളച്ചുകയറും പ്രണയപരവശനായി സുഖമുള്ള മരണത്തിനായി ഞാൻ കാത്തു നിന്നു........
.കുറച്ചു സമയം കഴിഞ്ഞിട്ടും എനിക്കൊന്നും സംഭവിക്കാത്തതുകൊണ്ട് ഞാൻ മെല്ലെ കണ്ണുതുറന്നു..... അപ്പോൾ കണ്ടതോ പൊട്ടിക്കരയുന്ന യക്ഷിയെയാണ്.... ഞാൻ കണ്ണ് തുറന്ന് നിൽക്കുന്നത് കണ്ട് കരഞ്ഞു കൊണ്ട് തന്നെ അവൾപറയുകയാണ് ...
എന്റെ രൂപവും മനസും മാറിയെങ്കിലും നിന്നോടുള്ള പ്രണയംഒരിക്കലും എന്റെ മനസ്സിൽ നിന്നും മായുന്നില്ല.... പ്രണയം എന്നത് സത്യമാണ് എനിക്കു ഒരിക്കലും നിന്നെ കൊല്ലുവാൻ കഴിയില്ല ....പ്രണയിച്ചതേ തെറ്റാണ് അതിന്റെ പേരിൽ നിന്നെ കൊന്ന് നിന്റെ ഇ മനുഷ്യ ജീവിതം നശിപ്പിക്കുവാൻ എനിക്കു കഴിയില്ല .അതുകൊണ്ടു ഞാൻ പോകുകയാണ് സന്തോഷമായി ദൈവം തന്ന ഇ ജന്മം നീ ജീവിച്ചു തീർക്കു ...........
അവളുടെ വാക്കുകൾ കേട്ട് അന്ധാളിച്ചു നിന്ന ഞാൻ കണ്ടു അവൾമെല്ലെ മാഞ്ഞു മാഞ്ഞ് ആകാശത്തിലേക്ക് അലിഞ്ഞു പോകുന്നത്.... .
പിന്നിടും അവളുടെ ചിലങ്ക ശബ്ദവും പ്രതീക്ഷിച്ചു പലരാത്രികളിലും ഞാൻ അവിടെ പോയി ഇരിക്കാറുണ്ടെങ്കിലും ഒരിക്കലും അവൾ വന്നിട്ടേയില്ല ...
ഡിനുരാജ് വാമനപുരം
No comments:
Post a Comment