
ഷാലു ജോമോൻ
എന്റെ
സുവിശേഷങ്ങൾ
അദ്ധ്യായം
1
.......................
ഞാൻ
വാതിലാകുന്നു.
നിനക്ക്
ഓടിപ്പോകുവാൻ വേണ്ടി മാത്രം
തുറന്നിട്ട
വാതിൽ!
ഞാൻ
വഴിയാകുന്നു.
എന്നിലേക്ക്
തിരികെ
വരാൻ
നീ
മറന്നു പോയ വഴി!
അദ്ധ്യായം
2
.......................
ഇതാ
നിന്റെ കാമുകി
രാജവീഥികളിൽ
നടക്കുന്നു.
മുൾക്കിരീടമണിയും
മുമ്പേ
നിന്റെ
കൈ കൊണ്ട്
ഒരു
കുരുത്തോല തരിക !
അദ്ധ്യായം
3
.......................
തളളിപറച്ചിലുകളിലും
നിന്നെ
ഞാനേറ്റം സ്നേഹിച്ചിരുന്നു...
ഇതാ എന്റെ
ഇളം
ചിറകുകൾ...
പറക്കമുറ്റുവോളം
നീ
സൂക്ഷിക്ക..!
അദ്ധ്യായം
4
......................
'പ്രണയത്തിന്
ഇഷ്ടമാകുവോളം
അതിനെ
ഇളക്കരുത്.
ഉണർത്തുകയുമരുത്.'
നിത്യമായ
ഉറക്കത്തിൽ
എനിക്കെത്ര
സൗന്ദര്യം ഉണ്ടായിരുന്നുവെന്ന്
നീ
അറിയുവോളം തന്നെ...
അദ്ധ്യായം
5
......................
ആദ്യ
പ്രണയം
അവസാന
പ്രണയം എന്നൊന്നുമില്ല..
ഞാൻ
നിന്നെ പ്രണയിച്ചുവെങ്കിൽ
അത്
അനശ്വരമായിരിക്കും.
എന്തുകൊണ്ടെന്നാൽ
ഞാൻ
നിന്നെ പ്രണയിച്ചപ്പോഴൊക്കെ
എന്റെ ജീവൻ നീ
ബലികഴിച്ചിരുന്നു!
അദ്ധ്യായം
6
.......................
നിന്റെ
പ്രാണൻ
നിന്റെ
ഉള്ളിൽ
ക്ഷീണിച്ചു
പോകുമ്പോൾ
നീ
എന്നെ ഓർക്കും.
ഓരോ
മൂന്നാം നാളിലും
ഞാൻ
നിനക്ക് വേണ്ടി കല്ലുരുട്ടി
മാറ്റും...!
ഷാലു
ജോമോൻ
Great writing Shalu!Rich in Biblical symbolism. Keep going.
ReplyDeletethankyou baiju achen.
Delete