
ഉമാദേവി.പി.
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം സ്വദേശി
മലപ്പുറം ജില്ല അരീക്കോട്
കീഴ്പറമ്പ് ഹൈസ്കൂൾ മലയാളം അധ്യാപിക
ചകലാസുകൾ
പ്രണയത്തിന്റെ മദാലസ വാക്കുകൾ കൊണ്ട് നീ തുന്നിയ മനോഹര വസ്ത്രം ധരിച്ച് എന്നിലെ കാമിനി മയങ്ങി വീണു വോ ഇടക്കിടെ പടർന്നേറുന്ന നിലാവിന്റെ നിഴലുകൾ വടിവോലും ചിത്ര പണികൾ നെയ്തുവോ നിൻ പദനിസ്വനം കാതോർത്തിരുന്നു ഞാൻ ' കാതടപ്പിക്കുമിരമ്പങ്ങൾ കേട്ടീലയല്ലോ നീയെനിക്കാരെന്ന് ചോദിച്ച ദർശന കൊടു ങ്കാറ്റിനെ പ്രണയ ക്കയത്തിലമർത്തി ഞാൻ -എത്ര വാക്കുകൾ മൗനത്തിലാകിലും എൻ ചിത്തം ചമക്കുമൊരാകാശം നിൻ മുരളി തന്നീണത്തിലെന്തിനോ തന്ത്രികൾ മീട്ടുന്നെ തെന്നു മനുസൃതം
No comments:
Post a Comment