Tuesday, 20 September 2016

ചിത്ര പ്രദർശനം-മുഹമ്മദ് ഷിബിൻ .പി.കെ













മുഹമ്മദ് ഷിബിൻ .പി.കെ







ചിത്രശാല-മുഹമ്മദ് ഷിബിൻ .പി.കെ


                                                  മുഹമ്മദ് ഷിബിൻ .പി.കെ 
ജി.എച്ച്.എസ്സ്  മീനടത്തുരിലെ പത്താം ക്ലാസ് വിദ്യാർത്ഥി.
പിതാവ് :കുഞ്ഞിമുഹമ്മദ് 
മാതാവ് :നസീറ 
സഹോദരി:ഫാത്തിമ റിൻഷ 
വിലാസം:
പേവും കാട്ടിൽ (H)
താനാളൂർ (പി.ഒ )
മലപ്പുറം 

Friday, 16 September 2016

എന്റെ ഓണപ്പാട്ട്-സജീവൻചെമ്മരത്തൂർ

 
 














എന്റെ ഓണപ്പാട്ട്


ചെറു തഴുതാമ തളിരില നുള്ളി കുറുചേന തണ്ടും ചെത്തി വരമഞ്ഞൾ കൂട്ടിയരച്ചൊരു കറിയായാൽ പൊന്നോണത്തിന് തിരുവോണ കോടിയുടുത്ത് വരുമോനീ കറുകിളിയേ തിരുമുറ്റത്തഴുക്കു നീക്കും കാവതിക്കാക്കേ..... അരിമണി വെന്തു തുടുത്തൊരു തുമ്പ മലരിതളുകളെന്തൊരുചന്തം വരി പിരിയാതരികിലെ വഴിയിൽ ഒരു നിരയായ് പോകു മുറുമ്പേ പൊളിപറയാതിനിവരുവാനീ തിരുനാവിൽ മധുര മിതാ ചതി പിണയാ പണി തരുവാനീ തിരു കൈയ്യിൽ സുദിനമിതാ...... കരിവളകൾ ചിരിമണി വിതറി തിരനടയായ് മാബലി വരവ് അരി മുല്ലയൊരുക്കിയ മണലിൽ കടലഴകായ് ചാകര വന്നു കനിവിളവായ് വയലകൾ നൂറും പറ പറയായ് അറയിലിതാ എരിവയറിൽ നിറവയറായി പുലരും പ്രഭാത മിതാ...

തൊഴിലാളികൾ-ആർദ്രനന്ദ.എസ്



 













തൊഴിലാളികൾ


നേരം പുലരുമ്പോഴേക്കും വണ്ടിക്കുകയറും നേരമിളുമ്പോൾ വീട്ടിലെത്തും തൊഴിലാളി താജ് മഹൽ പോലുള്ള വമ്പൻ കോട്ട സൃഷ്ടിച്ചു തൊഴിലാളി വെയിലും മഴയും സഹിച്ച് തൊഴിൽ ചെയ്യുന്നു സ്വപ്നങ്ങൾ മനസ്സിൽ പണിതുയർത്തുന്നു ചുണ്ടിൽ ബീഡി എരിയുന്നു മനസ്സിലെ സ്വപ്നങ്ങൾ ആവിയായി പോകുന്നു!



ആർദ്രനന്ദ.എസ്

Wednesday, 14 September 2016

കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം -അജിത പാടാരിൽ











കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം 
               -അജിത പാടാരിൽ
ത്യപൂർവ്വവും ,അതുല്യവുമായ ഒരു ജൈവവ്യവസ്ഥയാണ് കണ്ടലുകൾ.ഇവ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും നൽകുന്ന സേവനങ്ങൾ നിരവധിയാണ്.

'ണ്ടൽ' എന്നത് Mangrove എന്ന ഇംഗ്ലീഷ് വക്കിന്റെ മലയാള പദമാണ്.'Mangue' എന്ന പോർട്ടുഗീസ് വാക്കിൽ നിന്നാണ് Mangrove-ന്റെ ഉദ്ഭവം.ഉഷ്ണമേഖലാ പ്രദേശത്തെ പുഴയും കടലും യോജിക്കുന്ന  കായൽ പ്രദേശങ്ങളിൽ രൂപം  കൊള്ളുന്ന ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ.

പുഴയിലൂടെ എത്തുന്ന ലവണങ്ങളും കടലിലെ  ലവണങ്ങളും സമ്മേളിക്കുന്ന ഇത്തരം പ്രദേശം പലതരം മത്സ്യങ്ങളുടെയും കവച ജന്തുക്കളുടെയും കേന്ദ്രമായി മാറുന്നു.

ണ്ടലുകളുടെ വേരുകൾ നിറഞ്ഞ ചെളിതിട്ടകൾ മത്സ്യങ്ങളുടെ നഴ്‌സറികലയാണ് കണക്കാക്കിപ്പോരുന്നത്.ചെറുതും വലുതുമായ പക്ഷികളും ശലഭങ്ങളും ഉരഗങ്ങളുമൊക്കെ ധാരാളമായി  ഈ കണ്ടൽ വ്യവസ്ഥയിൽ അഭയം തേടുന്നു.ചുറ്റുമുള്ള ജീവവ്യവസ്ഥക്ക് എണ്ണിയാലൊടുങ്ങാത്ത സേവനകളാണ് ഈ കണ്ടൽ കാടുകൾ പ്രദാനം ചെയ്യുന്നത്.

തീരപ്രദേശത്തെ എക്കലിനെ തടഞ്ഞുനിർത്തി വേലിയേറ്റ-ഇറക്ക പ്രതിഭാസങ്ങളിൽ നിന്നും ചുറ്റുപാടുമുള്ള കരയെ സംരക്ഷിച്ചും,പ്രളയത്തെ പ്രതിരോധിച്ചും ,ഉപ്പുവെള്ളത്തിന്റെ ഗാഢത കുറച്ചും ,മണ്ണിലെ പോഷക ചംക്രമണ വ്യവസ്ഥ ശക്തമാക്കിയും ,അൾട്രാ വയലറ്റ് കിരണങ്ങളെ തടഞ്ഞും ,ചുഴലിക്കാറ്റിനെ പ്രതിരോധിച്ചുമൊക്കെ കണ്ടലുകൾ നൽകുന്ന സേവനങ്ങൾ അനവധിയാണ്.

മീപവാസികൾക്ക് തൊഴിലും ,ഇന്ധനവും,മരുന്നും,കാലിത്തീറ്റയുമൊക്കെ പ്രദാനം ചെയ്യുന്ന കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തു അവയുടെ സംരക്ഷണവും വ്യാപനവും അടിയന്തിര ശ്രദ്ധയര്ഹിക്കുന്നതാണ്.

Tuesday, 13 September 2016

ലേഖനം-അജിത പാടാരിൽ


അജിത പാടാരിൽ 
അദ്ധ്യാപിക ,ജി.യു.പി.എസ്സ്.വള്ളിവട്ടം ,തൃശൂർ.

ബാലൻസ് ഷീറ്റുകൾ..!-രതീഷ് കൃഷ്ണൻ

   
                  
                      






രതീഷ് കൃഷ്ണൻ

                       ബാലൻസ് ഷീറ്റുകൾ..!


ജൂൺ ആദ്യവാരം മാഷെന്നെ വിളിച്ചിരുന്നു 
" നീ ഇപ്പൊ മലപ്പുറത്തല്ലേ അമ്മുനും  അവിടെ ജോലി ശരിയാക്കിട്ടൊ നിന്റെ നമ്പർ അവൾക്ക് കൊടുത്തു. അവൾ വിളിച്ചോ?  തമ്മിൽ കണ്ടോ?  " പിന്നെ എന്തൊക്കെയോ പറഞ്ഞു ഓർത്തെടുക്കാൻ ആകുന്നില്ല  അല്ലെങ്കിലും മറവി നല്ലൊരു രക്ഷാമാർഗമാണ് .  അശ്വതി വിളിച്ചില്ല മാഷോട് അവളുടെ നമ്പർ വാങ്ങാൻ ഒരുമനഃപ്രയാസം...

പിന്നെ ഇന്നാണ് മാഷ് വിളിക്കുന്നത്  " എടാ അമ്മുന്റെ കുട്ടി ഇന്ന് കാലത്ത് മരിച്ചു അവളെ അറിയിച്ചിട്ടില്ല അവളിപ്പോൾ നിലംപൂർ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ട് ഒന്നും അറിയിച്ചിട്ടില്ല മനക്കരുത്തില്ലാത്ത പെണ്ണാ"   സുഹൃത്തിന്റെ വിവാഹ ചട ങ്ങിലായിരുന്നു ഞാൻ. സ്റ്റോപ്പിൽ എന്നെ കാത്ത് നിൽക്കുകയായിരുന്നു , ചിരിയും മുൻ സീറ്റിൽ ഇരുപ്പും     അവൾക്ക് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

"എന്താ മാഷേ പഴേ കൂട്ടുകാരിയെ കണ്ടിട്ട് ഒരു ഉഷാറില്ലാത്തത് എവിടാ ആ ചിരി" 

വിജയകൃഷ്ണൻ മാഷ് ഉള്ളിലിരുന്ന് ശാസിക്കുന്നുണ്ടായിരുന്നു "മനക്കരുത്തില്ലാത്ത പെണ്ണാ ഒന്നും അറിയിച്ചിട്ടില്ല"

"ഞാനും ഗസറ്റഡ് ഒന്നുമല്ലേലും ഹയർ സെക്കന്ററിയിൽ തന്നാട്ടോ, വാട്സപ്പിലൊക്കെ സാഹിത്യോം രാഷ്ട്രീയോം നീ അടിച്ചുവിടാറുള്ളത്  കാണാറുണ്ട്  ഇപ്പൊ നിന്റെ നാവിനെന്താ പറ്റിയത് "

വാഹനം നാടുകാണി ചുരം കയറുകയായിരുന്നു...
മരവിപ്പിക്കുന്ന തണുപ്പിലും ഞാൻ വിയർത്തു...
ഞാൻ മറവിയുടെ വിഴുപ്പ് തുറക്കുകയായിരുന്നു....

പത്താം തരം കഴിഞ്ഞാൽ ഒരു കൈതൊഴിൽ  അതിനപ്പുറം ഞാനും  സ്വപ്നം കണ്ടിരുന്നില്ല....ഡിസ്റ്റിങ്ഷൻ വാങ്ങിയ ചെക്കനെ പഠിപ്പിക്കാനും അനാഥമന്ദി രക്കാർക്ക് നിർവാഹമില്ല, എങ്കിൽ കൂട്ടിനേക്കാൾ വളർന്ന കിളിയെ തുറന്നുവിടുക , അവർ തീരുമാനിച്ചു. 
ഹോട്ടലും ബസും ബാറും മാറി മാറി പരീക്ഷിച്ചെങ്കിലും പഠനത്തെ  ബാധിക്കാതെ മുന്നോട്ട് പോകാൻ എനിക്ക്  കഴിഞ്ഞില്ല , സായാഹ്‌ന പത്രം വിറ്റു തളർന്നപ്പോൾ അതിലൊരു മാർഗം കണ്ണിലുടക്കി "സെപ്ടിക്ക് ക്ളീനിംഗ് വിളിക്കുക  "നമ്പർ സഹിതം . ആകുന്ന തമിഴിൽ പറഞ്ഞൊപ്പിച്ചു കാശും കണ്ടീഷനും ,പഠിക്കുന്ന പട്ടണത്തിനുപുറത്ത് ഏതു ദിവസവും തയാർ.. പകലിൽ പ്ലസ്‌ടുകാരന്റെയും രാത്രിയിൽ തോട്ടിയുടെയും ഭാഗം ഞാൻ നന്നായി അഭിനയിച്ചു. 

അന്ന് കാണിയാപുറത്ത് ഒരു വീട്ടിലായിരുന്നു, പണികഴിഞ്ഞാൽ ലോഷനും സോപ്പും വീട്ടുകാർ തരുന്ന പതിവുണ്ട് , അത്‌ കൈപ്പറ്റാൻ മലം കൂടുതൽ പറ്റാത്ത ഞാനും . വീട്ടിനുപിന്നിലെ മങ്ങിയവെളിച്ചത്തിലും ക്ലാസ്സിലെ ഉറക്കം തുങ്ങിയെ അദ്ധ്യാപകന്റെ മകളും ക്ലാസ് ലീഡറുമായ പെൺകുട്ടി  തിരിച്ചറിഞ്ഞു...അവളുടെ അപ്പന്റെ നോട്ടവുമായപ്പോൾ ടാങ്കിൽ നിന്നും ശേഖരിച്ച മലത്തിൽ മുങ്ങിച്ചാകാൻ എനിക്ക്  തോന്നി. 

സയൻസ് ഗ്രുപ്പിലെ ഗണിതവും ഭൗതികവും എന്നെ ജീവിതത്തിൽ ഒരിക്കലും കേൾക്കാത്ത കൊമേഴ്‌സ് ഗ്രുപ്പിലെത്തിച്ചു, ഇനിയിപ്പോ അവിടെയും രക്ഷയില്ല. ഒരാഴ്ച്ച രണ്ടുവേഷവും അഴിച്ചുവച്ച് ഞാൻ ഒറ്റയായി...താമസിക്കുന്ന ചേരിയിൽ വിജയകൃഷ്ണൻ  മാഷിന്റെ കാറ് വന്നത് പാണ്ടി അത്ഭുതമായിരുന്നെങ്കിലും വന്നവർ  എന്നെയും കയാറ്റിപ്പോയപ്പോൾ അവർക്ക് ഒന്നും മനസ്സിലായിരുന്നില്ല. 

മാഷിന്റെ വീടിന്റെ ഒരു മുറിയിലാണ് പിന്നെ ഞാൻ കൊമേഴ്‌സ് പഠിച്ചത് . അഞ്ജലിയും അശ്വതിയും മാഷിന്റെ ഭാര്യ നിർമ്മല റ്റീച്ചറും ആ വീട്ടിലെ മറ്റുമുറികളായിരുന്നു...
 പുസ്തകം യൂണിഫോം കാൽക്കുലേറ്റർ എന്റെ ബാലൻസ് ഷിറ്റുകൾ വളരെപ്പെട്ടന്ന് റ്റാലിയാകുകയാരുന്നു...
എന്റെ പേരിന്റെ വാലിൽ തൂങ്ങി പലരും ജാരസാന്താനങ്ങളെപ്പോലെ കാഥകളുണ്ടാക്കി ഞാൻ കേട്ടിട്ടും കേട്ടിട്ടും കേൾക്കാൻ കൊതിച്ചുകൊണ്ടിരുന്നു..തെരുവുപട്ടി കൊഴുക്കുന്നപോലെ ഞാൻ കൊഴുത്തു,
 സ്‌കൂളിൽ  മാളുപോലും ഒന്നാമതാകാൻ ശ്രമിച്ചു പരാജയം സമ്മതിച്ചു, മാളു പലതവണ കാറിന്റെ പിൻ സീറ്റിൽ ക്ഷണിച്ചെങ്കിലും   നിർമ്മല ടിച്ചറുടെ ബന്ധു സന്തോഷിന്റെ നോട്ടം എന്നെ മുൻ സീറ്റിൽ ഉറപ്പിച്ചിരുത്തി ,എങ്കിലും അവളുടെ ചുണ്ട് എന്റെ ചെവിയിൽ തൊട്ടു തൊട്ടില്ല എന്നപോലിരുന്നു....സന്തോഷിനെ അവൾക്കിഷ്ടല്ലായിരുന്നു...

'എന്താ മിസ്റ്റർ ഇത്ര ഗൗരവം കല്പറ്റവരെ മിണ്ടതിരിക്കാനാണോ ഭാവം ഇപ്പോഴും സന്തോഷ് മാമനെ ഭയാ...അതോ ഗുരുവിനെ ഓർത്തിട്ടാണോ കാലം ഒത്തിരിയായില്ലേ മാഷേ ?  നമ്മുടെ 
മാഷും നിർമ്മല ടിച്ചറും പിരിഞ്ഞുട്ടോ ചേച്ചിയും അമ്മയും കൊല്ലത്ത് തന്നെ. ഞാനും പപ്പയും വയനാട്ടിലേക്ക് പോന്നു.. ഡിവോഴ്‌സ് കിട്ടാൻ എന്റെ പപ്പയുടെ ജാരസന്ധതി വേഷമായി കോടതിയിൽ കെട്ടിനിർത്തിയത് തന്നെയാട്ടോ , അന്ന് തന്നെക്കൊണ്ട് മലയാളം എടുപ്പിച്ചത് നമ്മളെ പിരിക്കാനായിരുന്നു , എനിക്കാണെങ്കിൽ നിന്നോട്  മുടിഞ്ഞ പ്രേമോം..ഡിഗ്രിക്ക് തന്നെ എന്നെ കെട്ടിച്ചു നാലു കൊല്ലം മുന്നേ ഈ വഴിയിൽ ഒരപകടത്തിൽ എന്റെ ആളും പോയി , ഇപ്പൊ ഞാനും എട്ടുവയസുകാരൻ മോനും  ആകെ തകർന്ന നമ്മുടെ മാഷും..എനിക്ക് ഭയം തോന്നുന്നെടോ എന്റെ പപ്പയ്ക്ക് എന്തെങ്കിലും ആയാൽ നാലുവർഷമായി ആശുപത്രിയിൽ നിന്നും ആശുപത്രിയിലേക്ക് കൂട്ടുമാറുന്ന മോനും ഞാനും എന്തു ചെയ്യും ?"

തേയിൽ കാടുകൾ പിന്നിട്ട് ഞാൻ പായുകയായിരുന്നു....

എന്തിനാ ഇത്ര തിടുക്കം ആ വളവിൽ ഒന്ന് നിർത്തു..ഇവിടാ നാല് വർഷം മുമ്പ്....നല്ലതുപോലെ മദ്യപിക്കുമായിരുന്നു...."

അവളിറങ്ങി തേയില കമ്പനിയുടെ പടികെട്ടിൽ ഇരുന്നു ഞാനും...
"താൻ വരും എന്ന് പപ്പ പറഞ്ഞപ്പോൾ തുടങ്ങിയ ആഗ്രഹാട്ടോ കുറച്ച് നേരം ഇരിക്കേണമെന്നും സംസാരിക്കണമെന്നും ഭാര്യ, കുട്ടി വല്ലതും പറയു പ്ലി്‌സ് "

എന്റെ ബാലൻസ് ഷീറ്റിലെ ഇടപാട്ടുകൾ അവൾ ഓഡിറ്റ് ചെയ്തു....എന്റെ തിടുക്കം കാണാതെ തോളിൽ ചാരി കരയാൻ തുടങ്ങി , കണ്ണു തുടയ്ക്കാൻ ശ്രമിച്ച എന്റെ കൈയിൽ ആർത്തിയോടെ ചുംബിച്ചു...തേയിലത്തോട്ടപണിക്കാരുടെ നോട്ടങ്ങൾക്കുമുന്നിൽ അവൾ മറിയില്ല  ചേർത്തു നിർത്താനെ എനിക്കും കഴിഞ്ഞുള്ളു...കല്പറ്റ ടൗണ് വരെ ആരും മിണ്ടിയില്ല....ഇറങ്ങാൻ തുടങ്ങിയപ്പോൾ....

"അതെ മാഷെന്തായാലും മലയാളം മെടുത്തത് നന്നായിട്ടോ ഞങ്ങൾ രണ്ടാളും കൊമേഴ്‌സ് പഠിച്ചിട്ടും പഠിച്ചിട്ടും ബാലൻസ്  ഷീറ്റുകൾ ശരിയാകുന്നില്ല ,തനിക്കെന്തെങ്കിലും സംഭവിക്കും മുന്നേ ആരുടെ എങ്കിലും കൈയിൽ ഏൽപ്പിക്കാൻ പപ്പ ശ്രമിക്കുന്നത് എന്നെ പെണ്ണുകാണിക്കാനാ പ്രിയ ശി ഷ്യന്റെ തേരിൽ ഈ യാത്ര ഗുരുനാഥൻ ഏർപ്പാടാക്കിയത്,
  ബി എഡ് ചേരാൻ പണമില്ലാതെ  ഞാനൊരു മോതിരം തന്നിരുന്നു ഓർക്കുന്നുണ്ടോ...?
.ഇനി കാണുമ്പോ ഈ ചെറു വിരലിന്റെ പാകത്തിന് ഒരു മോതിരം വാങ്ങിത്തരണം...ഒന്ന് റ്റാലിയാകുമോ എന്ന് നോക്കാനാ...."

ടൗണിൽ മാഷുണ്ടായിരുന്നു...
പുറപ്പെടാനൊരുങ്ങി ചുവന്ന ഒറ്റക്കണ്ണനും....
പതിനൊന്നാം തരത്തിലെ 
ബാലൻസ് ഷീറ്റിന്റെ അടിസ്‌ഥാന തത്വങ്ങൾ ഞാനോർത്തു....
വാങ്ങിയവ ലാഭത്തിന്റെ പട്ടികയിലും കൊടുത്തവ നഷ്ടത്തിന്റെ പട്ടികയിലും ചേർക്കുക...
മടക്ക യാത്രയിൽ കമ്പനി പടിയിൽ കണ്ണു നിറഞ്ഞത്  ബാലൻസ് ഷീറ്റിന്റെ ഏതു ഭാഗത്ത് ചേർക്കണമെന്നറിയില്ലായിരുന്നു.....!!!

രതീഷ് കൃഷ്ണൻ
ജി എച്ച് എസ് എസ്
എടക്കര
മലപ്പുറം

കാർട്ടൂൺ10-മനോജ് മൂക്കൻതോട്ടം


ഓണാശംസകൾ-സഞ്ജയൻ.ടി














സഞ്ജയൻ.ടി 


കൈത്തിരി ഓൺലൈനിന്റെ വായനക്കാർക്ക് ഓണാശംസകൾ 
                                                  -സഞ്ജയൻ.ടി      

Monday, 12 September 2016

ശിൽപം -ഷീബ. എം. ജോൺ

















ഷീബ. എം. ജോൺ


ശിൽപം 
കല്ലായിരുന്നവൾ... ഉള്ളാലെ കണിശങ്ങളെണ്ണിപ്പഠിച്ചവൾ, കനവുകൾ കാണാതെ, നില തെറ്റി വീഴാതെ താള മേളങ്ങൾക്കു കാതോർത്തിരിക്കാതെ, കാലങ്ങളൊപ്പിച്ചു ചേലകൾ ചുറ്റാതെ ഒറ്റയായ് നിന്നവൾ... കല്ലായിരുന്നവൾ. ശില്പി, തൻ മെയ്യിലൊരു നൃത്ത ശില്പം കാൺകെ, ചപല മോഹങ്ങൾ തൻ കൂടു മെനഞ്ഞുകൊ- ണ്ടതിനുള്ളിലൊരു കൊച്ചു മോഹത്തെയട വച്ചു ചിറകു വിരിയിക്കാൻ കൂടെയിരുന്നവൾ, വെയിലിലും മഴയിലും മഞ്ഞിൻ തണുപ്പിലും തളരാതെ തനുഗാത്രിയാകാൻ കൊതിച്ചുകൊ- ണ്ടുളി കൊണ്ട നോവിലും സ്വപ്നം വിതച്ചവൾ. മാരിവിൽ തോൽക്കുമാ പുരികക്കൊടികളും താരക ശോഭയായ് മിഴിയിണപ്പൂക്കളും, കാരിരുൾ കൂന്തലും ചൊടിമലർച്ചന്തവും ആരും കൊതിക്കും തൻ മെയ് വടിവും ചെത്തി മിനുക്കിയൊരുക്കുമാ വിരുതുകൾ നോക്കി കുതൂഹലം, ഗൂഢം ചിരിച്ചുകൊ- ണ്ടൊരു ലാസ്യ സുന്ദരീ ഭാവം തികഞ്ഞവൾ. ശിലയായിരുന്നവൾ ആരും കൊതിക്കുമാ ശില്പമായ് തീർന്ന തൻ കരവേലയൊന്നിനാൽ ആത്മഹർഷം പൂണ്ട ശില്പിയും വൈകാതെ പതിയെ നടന്നങ്ങു ദൂരത്തു മറയവേ, പിൻവിളിക്കാകാതെ, പിൻചെല്ലാനാകാതെ നിശ്ചേഷ്ടയായി നിരാകൃതയാകവേ, വിധിഹിതം വേറെയെന്നറിയവേ, ഉൾത്തടം- തീക്കൊള്ളിയേറ്റപ്പോൾ നൊന്തു നീറീടവേ, മണ്ണിൽ കുറിച്ചൊരാ സ്നേഹമന്ത്രാക്ഷരി തിര വന്നു മായ്ച്ചു ചിരിച്ചു മടങ്ങവേ പഴയൊരാ കല്ലായി മാറാൻ കൊതിച്ചവൾ, കല്ലായിരുന്നവൾ... ഉള്ളാലെ കണിശങ്ങളെണ്ണിപ്പഠിച്ചവൾ.


കാർട്ടൂൺ-ദിനേഷ് ഡാലി


Friday, 9 September 2016

കാർട്ടൂൺ9-മനോജ് മൂക്കൻതോട്ടം

നേരാ തിരുമേനി 

ചിത്ര പ്രദർശനം -ഷജിൻ .ടി.കെ









ഷജിൻ .ടി.കെ












ചിത്രശാല-ഷജിൻ .ടി.കെ


ഷജിൻ.ടി.കെ 
മലപ്പുറം ഓമച്ചംപുഴ സ്വദേശി 
വിദ്യാഭ്യാസം :എം.എ ബിഎഡ് (ഇംഗ്ലീഷ്)
കമ്പ്യൂട്ടർ പരിജ്ഞാനം :
ഗ്രാഫിക് ഡിസൈനിങ് ,ഫൈൻ ആർട്സ്  ഡ്രായിങ് ആൻഡ് പെയിന്റിംഗ് .
വിലാസം : 
തേക്കും കാട്ടിൽ ഹൗസ് 
ഓമച്ചംപുഴ(പി .ഒ ) 
മലപ്പുറം-676320 
ഫോൺ:9745676652 
ഇമെയിൽ :tkshajin@gmail.com 


Thursday, 8 September 2016

കാർട്ടൂൺ-ദിനേഷ് ഡാലി


അകം പുറം 

പ്ലിങ് -ഗംഗാധരൻ പണ്ടാരത്തിൽ










ഗംഗാധരൻ പണ്ടാരത്തിൽ

           പ്ലിങ് 



പ്ലിങ് !ഇവനാണെന്റെ ജീവിതം
ഇങ്ങനെ കട്ടപ്പൊകയാക്കുന്നത്
ഈ നെറ്റിൽ ഇങ്ങനെ കുടുങ്ങുമെന്ന്
സ്വപ്നത്തിൽ പോലും കരുതിയതല്ല
(അതിനു,ഞാൻ സ്വപ്നം കണ്ടിട്ട് വേണ്ടേ ?!
ഉറങ്ങിയാലല്ലേ സ്വപ്നം കാണൂ)
രാവിലെ ,സ്കൂളിലേക്കുള്ള യാത്രയിൽ
എങ്ങോട്ടെന്ന കണ്ടക്ടറുടെ ചോദ്യത്തിന്
കയറിയ സ്ഥലം പറഞ്ഞ് 
സഹയാത്രക്കാരുടെ മുന്നിൽ പ്ലിങ് !
രജിസ്റ്ററിൽ ഒപ്പിട്ട് ദൃതിയിൽ നടന്നപ്പോൾ
ഹെഡ്മാസ്റ്റർ തിരിച്ചു വിളിച്ച്
ഗംഗാദേവി ടീച്ചറുടെ കോളത്തിൽ ഒപ്പിട്ടതിന്
കളിയാക്കി...സഹപ്രവർത്തകരുടെ മുന്നിൽ പ്ലിങ്  !
ഭാഷാ അധ്യാപകനായതുകൊണ്ട് എന്നെയടക്കം
ക്ലാസ്സാദ്ധ്യാപക തസ്തികയിൽ നിന്ന് നീക്കി
രണ്ടു വർഷം  മുമ്പ്  പ്ലിങ്ങാക്കിയിരുന്നു!
രണ്ടാം പീരീഡ് പത്ത്  സി ക്ക് പകരം
ഡി യിൽ പോയി.
ഗുഡ് മോർണിംഗിന് പകരം കുട്ടികളെഴുന്നേറ്റ്
കൂട്ടത്തോടെ പാടി ! പ്ലിങ് സാർ.....
വൈകിട്ട് നെറ്റ് ഈസി ചെയ്തപ്പോൾ
ഒരക്കം  മാറിയതിനാൽ 'ഐഡിയ'ക്കാരൻ പ്ലിങ്ങാക്കി !
വീണ്ടും നെറ്റിൽ കയറി ട്രോളിംഗ്
തുടങ്ങിയപ്പോഴാണ്
മനസൊന്നു ചൂടായത് !
രാത്രി ,വൈഫിനെയും കിഡ്‌സിനെയും ബോധിപ്പിക്കാൻ
ടി.വിയുടെ മുന്നിലിരുന്നപ്പോൾ
ചാനലുകളൊന്നടങ്കം
മാറി മാറി മനുഷ്യനെ പ്ലിങ്ങാക്കി!
പിന്നെയും സാംസംഗതിന്റെ ചതുരക്കള്ളി
കയ്യിൽ പിടുത്തമിട്ട് ട്രോളിംഗ് തുടർന്നു.
അമ്മയുടെ കിടപ്പുമുറിയിൽ നിന്നും
ചുമയോ വലിവോ കേൾക്കുനില്ല
ചെന്നു നോക്കി ....മാറിടം
ഉയർന്നു താഴുന്നുണ്ട്...പ്ലിങ്  !
പൊരിച്ച മീൻ കൂടി ഉണ്ണാമെന്ന മോഹത്തോടെ
ഡൈനിങ് ടേബിളിൽ ചെന്നപ്പോൾ
വൈഫ് ഓൺലൈനായി ലെനോവ 700 ലെ ആപ്പിൾ
ഫുഡിങ് ഓർഡർ ചെയ്തപ്പോൾ
ഹോം നേഴ്സ് വിളിച്ച പറഞ്ഞു ,
'സാറെ ,ജനലിലൂടെ പൂച്ച വന്നു മീനൊക്കെ പ്ലിങ് '
പണ്ടാരപ്പൂച്ച ...!നൂറ്റമ്പത് ഉറുപ്പിക പ്ലിങ്  !
രണ്ടു വറ്റ് വാരിത്തിന്ന് കൈ കഴുകിത്തുടച്ചപ്പോൾ
സാംസംഗം വീണ്ടും കയ്യിൽ കയറിപ്പറ്റി
വിശ്വകവി കാളിദാസനെപ്പറ്റി ഒന്നന്വേഷിച്ചു കളയാം
നാളത്തെ ക്ലാസ്  'പൊളിക്കാം'
തിരഞ്ഞു ചെന്നപ്പോൾ എല്ലാവരും ഫെയ്‌ക്ക് !
എത്ര ശ്രമിച്ചിട്ടും ഒറിജിനൽ കവിയെ കണ്ടെത്താനായില്ല
ഒടുവിൽ,മനംമടുത്ത്  കോളീജ്  രാധികക്ക്
വാട്ട്സാപ്പിൽ  സ്വീറ് ഡ്രീംസും സ്മൈലിയും സെന്റാക്കി
സൂക്ഷിച്ചു നോക്കിയപ്പോഴാണ് പ്ലിങ്ങായത് .
മെസ്സേജ് കിട്ടിയത് ബെറ്റർ ഹാഫ് രാധയ് ക്ക് !
വൈകിയില്ല ,രാധ ഒറിജിനൽ രാധയായി
പ്രിസ്‌മ രൂപത്തിലുള്ള കൃഷ്ണന്
ഒരായിരം സ്മൈലികളയച്ചു...പ്ലിങ് !
സ്വീറ് ഡ്രീംസ്  നേർന്നതിന്റെ സന്തോഷത്തിലാവണം
ബെഡ്ഢിൽ എന്റെ നെഞ്ചിലേക്കവൾ മുഖം ചേർത്തു.
ഞാനെന്റെ പാറ്റേൺ മറ്റാൻ തീരുമാനിച്ച്‌
പ്ലിങ്ങായിക്കിടന്നു !!!
                                                                         ഗംഗാധരൻ പണ്ടാരത്തിൽ
                                              (ഒന്നാം സമ്മാനം നേടിക്കൊടുത്ത കവിത )

കവിത -ഗംഗാധരൻ പണ്ടാരത്തിൽ


ഗംഗാധരൻ പണ്ടാരത്തിൽ 

ജി.എച്ച്.എസ്സ് എസ്സ്  ഏഴൂരിലെ അദ്ധ്യാപകൻ 
പിതാവ് :എം.സുബ്രമണ്യൻ 
മാതാവ് :പി.സുന്ദരി 
സ്വദേശം:വെട്ടം ,തിരൂർ 
വിദ്യാഭ്യാസം:
എ.എം.യു.പി സ്കൂൾ വെട്ടം 
ജി.ബി.എച്ച്.എസ്സ് .എസ്സ്  തിരൂർ 
പി.എസ്സ്.എം .ഒ കോളേജ് തിരുരങ്ങാടി 
ഗവ:കോളേജ് മലപ്പുറം 
കോഴിക്കോട് സർവ്വകലാശാല എന്നിവിടങ്ങളിൽ 
പുരസ്‌കാരങ്ങൾ:
വിദ്യാരംഗം അദ്ധ്യാപക കലാസാഹിത്യ മത്സര 2016 വിജയി-കവിത ഒന്നാം സ്ഥാനം.
വിലാസം:
'നന്മ'
വെട്ടം(പി.ഒ)
തിരൂർ 
ഫോൺ:
9846147147 

തോമയുടെ ഗോലി കളി-സന്തോഷ് നാരായണൻ











സന്തോഷ് നാരായണൻ
തോമയുടെ ഗോലി കളി

ന്ന് ശനിയാഴ്ച്ച ആണ്. പ്രത്യേകിച്ച്പണിയൊന്നു മില്ലാതെ ഇരിക്കുന്ന സമയത്താണ് പടികടന്നു തോമ വരുന്നത് കണ്ടത്.കൂടെ അവന്റെഅനിയനും ഉണ്ട്."ഗോട്ടി കളിക്കാൻ ഉണ്ടോ " തോമചോദിച്ചു . വീട്ടിൽ കയറി വന്നുവെല്ലുവിളിച്ചിരിക്കുകയാണ് . ഞാൻ ഒന്ന് പതറി . തോമനല്ല ഗോലി കളിക്കാരനാണു .കളിയ്ക്കാൻ പോയാൽഎന്റെ കയ്യിലുള്ള ഗോലി  മുഴുവൻ അവൻ കൊണ്ട്പോകും .
കേശവേട്ടന്റെ കടയിൽ നിന്ന് പത്തു ഗോലി ഇന്നലെ  ഞാൻ വാങ്ങിയിട്ടേ ഉള്ളൂ .അപ്പോഴേക്കും തോമഅതെങ്ങിനെ അറിഞ്ഞു എന്നാണ് ഞാൻആലോചിച്ചത്.ആ ജയൻറെ പണി ആവും . ഇന്നലെഞാൻ ഗോലി നോക്കിയെടുക്കുമ്പോൾ അവനും കടയിൽഉണ്ടായിരുന്നു.അവൻ തോമയുടെ കൂട്ടാണ് . അപ്പൊഅത് തന്നെ കാരണം. തോമ എന്റെ നല്ലൊരു ശനിയാഴ്ചനശിപ്പിക്കാൻ വന്നിരിക്കുകയാണ് .
ഞാൻ തോമയെ ദേഷ്യത്തോടെനോക്കി.അവന്റെ ട്രൌസർ ന്റെ രണ്ടു പോക്കറ്റുംനിറയെ ഗോലികൾ ആണ്.എവിടെയൊക്കെയോ പോയികളിച്ചു ജയച്ചു നേടിയതായിരിക്കും. ഇത്രയും കയ്യിൽഉണ്ടായിട്ടാണ് ദുഷ്ടൻ എന്റെ ഗോലികളെ ഉന്നം വെച്ച്വന്നിരിക്കുന്നത്.
ഞാൻ അല്പം നീരസത്തോടെ പറഞ്ഞു"കളിക്കാനില്ല എനിക്ക് അമ്മായിയുടെ വീട്ടിൽ പോണം". പറഞ്ഞത് നുണയാണെന്ന് എന്നെ പോലെ തോമക്കുംമനസ്സിലായി കാണും . അവൻ അവന്റെ അനിയന്റെചെവിയിൽ എന്തോ പറഞ്ഞു . അവർ അടക്കി ചിരിച്ചുകൊണ്ട് പോകാൻ തിരിഞ്ഞു . അവർ അടക്കം പറഞ്ഞത്എന്നെ പറ്റി ആണ് എന്നെനിക്കു മനസ്സിലായി . അവരോടുമുട്ടാനുള്ള എന്റെ ധൈര്യമില്ലായ്മയെ പറ്റിആയിരിക്കും ആ അടക്കം പറച്ചിൽ. ഞാൻ ആകെ ചൂളിപോയി.
പ്പോഴാണ് കുട്ടൻ കയറി വരുന്നത് .കുട്ടനാണു എന്റെ വലം കൈ .കുട്ടൻ നല്ലൊരു ഗോലികളിക്കാരനാണു .
കൂടാതെ കുട്ടന്റെ പോക്കറ്റിൽ എപ്പോഴും ഒരുവക്കൻ ഗോലി ഉണ്ടാവും.അത് കുട്ടൻറെ ഭാഗ്യ ചിഹ്നംആണു .
കാര്യം പറഞ്ഞു . എനിക്ക് വേണ്ടി കളിയ്ക്കാൻകുട്ടൻ തയ്യാർ. ലാഭം കിട്ടിയാൽ അഞ്ചു ഗോലി കുട്ടന്കൊടുക്കണം. അതാണ് കരാർ . ഞാൻ സമ്മതിച്ചു.
ടിയിറങ്ങിയ തോമയെ ഞാൻതിരിച്ചുവിളിച്ചു . ഒന്ന് സംശയിചിട്ടാനെങ്ങിലും തോമമടങ്ങി വന്നു. ഞാൻ പറഞ്ഞു "എനിക്ക് പകരം കുട്ടൻകളിക്കും, പറ്റുമോ?". തോമ കുടുങ്ങി. തോമക്കറിയാംകുട്ടൻ നല്ല കളിക്കാരൻ ആണെന്ന് . അപ്പൊ തോമയുടെഅവസാന നമ്പർ "നീ അമ്മായിയുടെ വീട്ടിൽപോണില്ലേ?" .
"അമ്പടാ വില്ലാ , ഒഴിയാൻ നോക്കുന്നോ" ഞാൻമനസ്സിൽ ഊറി ചിരിച്ചു . "ഇല്ല ഉച്ചതിരിഞ്ഞിട്ടേപോകുന്നുള്ളൂ" ഞാൻ  പറഞ്ഞു . തോമ നിന്ന് പുളഞ്ഞു .
നമില്ലാമനസോടെ തോമ കളിയ്ക്കാൻസമ്മതിച്ചു . തോമ കാക്കി ട്രൌസറിൽ നിന്ന് ഗോലികൾപുറത്തെടുത്തു . തോമയുടെ ട്രൌസറിന് ബട്ടണ്‍ഉണ്ടായിരുന്നില്ല .അത് പോട്ടിപോയിരിക്കുന്നു. ഒരുപ്രത്യേക രീതിയിൽ കെട്ടി വെച്ചാണ്‌ അവൻ നടക്കുന്നത് .നാഴികക്ക് നാല്പതു വട്ടം അത് അഴിഞ്ഞു പോകുകയുംഅവൻ പിടിച്ചു കെട്ടുകയും ചെയ്തുകൊണ്ടിരുന്നു .
ഗോലി കളി ഒരു പ്രത്യേക രീതിയിൽ ആണ്.ആദ്യം കളിക്കാർ ഓരോ ഗോലി കൾ വീതം എടുക്കും.എന്നിട്ട് ആദ്യത്തെ ആൾ ഒരു നിശ്ചിത ദൂരത്തിൽ നിന്ന്ഒരു ചെറിയ കുഴിയെ ലക്ഷ്യമാക്കി മെല്ലെ ഉരുട്ടി വിടും.പിന്നെ മറ്റേ കളിക്കാരൻ പറയുന്ന ഗോലി വക്കൻകൊണ്ട് അടിച്ചു തെറിപ്പിക്കണം . അപ്പോൾ വക്കനുംഅടികിട്ടിയ ഗോലിയും വേറെ ഗോളികളിൽ തട്ടാനുംപാടില്ല മാത്രമല്ല മറ്റു ഗോലികളുടെ ഒരു കൈ ചായംഅടുത്തുപോയി വീഴാനും പാടില്ല .
ദ്യ കളി തോമയുടെതായിരുന്നു. കുട്ടൻപറഞ്ഞ ഗോലി തോമ അനായാസം അടിച്ചു തെറിപ്പിച്ചു.തോമക്ക് ആ രണ്ടു ഗോലിയും കിട്ടി . തോമയുടെഅനിയൻ വേഗം തന്നെ ലാഭം കിട്ടിയ ഗോലി അവന്റെപോക്കറ്റിലിട്ടു .
ന്റെ മുഖം ഇരുണ്ടു . കുട്ടന് ഭാവമാറ്റംഒന്നുമില്ല . "ഇനി രണ്ടുക്ക് കളിക്കാം " തോമയുടെഅടുത്ത വെല്ലുവിളി . അതായതു രണ്ടു കൂട്ടരും രണ്ടുഗോലി വീതം ഇടണം. കിട്ടിയാൽ നാലു ഗോലി ,പോയാൽ രണ്ടെണ്ണം .
ഞാൻ രണ്ടു ഗോലി കുട്ടന് കൊടുത്തു . കളിതോമയുടെതു തന്നെയാണ്, കാരണം കഴിഞ്ഞ തവണഅവനാണ് ജയിച്ചത്‌ .തോമ നാലു ഗോലികളും ഉരുട്ടിവിട്ടു . എല്ലാം നല്ല സ്ഥാനങ്ങളിൽ . കുട്ടൻ നടുവിലെ പച്ചഗോലി ചൂണ്ടികാട്ടി . തോമ ഉന്നം പിടിച്ചു.തോമയുടെഉന്നം പിടിക്കൽ കാണാൻ നല്ല രസമാണ് . ഒരു കണ്ണടച്ച്പിടിച്ചു വക്കാൻ കണ്ണിൽ വെച്ച് നോക്കും. പിന്നെ വക്കൻമെല്ലെ താഴേക്കു കൊണ്ട് വന്നു ഒറ്റ ഏറാണ് .ഇത്തവണയും തോമക്ക് ഉന്നം പിഴച്ചില്ല . നാലുഗോലികളും തോമക്ക് സ്വന്തം .
നിക്ക് സങ്കടം വരുന്നുണ്ടായിരുന്നു . കുട്ടൻഎന്റെ മുഖത്തേക്ക് നോക്കി. അവനു എന്റെ ദേഷ്യംമനസ്സിലാവുന്നുണ്ട് .
തോമ ഫോമിൽ ആണ് . ജയിച്ച ആവേശത്തിൽതോമ പറഞ്ഞു "മുച്ച"..എന്ന് വെച്ചാൽ മൂന്ന് വീതംഗോലി ഇറക്കണം. മനമില്ലാമനസോടെ ഞാൻ മൂന്ന്ഗോലി കൂടെ കൊടുത്തു. ഇന്നലെ വാങ്ങിയ ഗോലിയിൽഇനി ആകെ ബാക്കി ഉള്ളത് നാലെണ്ണം മാത്രം . എത്രകരഞ്ഞു പിന്നാലെ നടന്നിട്ടാണ് ഇന്നലെ ഗോലി വാങ്ങാൻഅമ്മ പൈസ തന്നത് . അമ്മയോടിനി എന്ത് പറയും .
മുച്ചയും തോമക്ക് തന്നെ. "നാലിക്ക്" എന്ന്പറഞ്ഞാൽ നാലെണ്ണം വെച്ച കളി . തോമയുടെ ശബ്ദംഎന്റെ ചെവിയിൽ മുഴങ്ങി . നിവൃത്തിയില്ല.വെല്ലുവിളി ഏറ്റെടുത്തെ പറ്റൂ . അവസാന നാലുഗോലിയും ഞാൻ കുട്ടന് കൊടുത്തു.
ന്റെ ദേഷ്യം കുട്ടനോടയിരുന്നു. ഇതുനിമിഷത്തിലാണ് അവനു കയറി വരാൻ തോന്നിയത്.അല്ലെങ്ങിൽ തോമ മടങ്ങി പോകുമായിരുന്നു .
ഞാ തോമയുടെ അനിയനെ നോക്കി. പഴയഒരു ട്രൌസറും ഷർട്ടും ധരിച്ച എല്ലിച്ച രൂപം.പോക്കറ്റിൽ നിറയെ ചേട്ടൻ കളിച്ചു ജയിച്ച ഗോലികൾ.വിശ്വസ്തനായ ഭ്രത്യനെ പോലെ അവന്റെ തോമയുടെകൂടെ നില്ക്കുന്നു. അവനെ ഉന്തിയിട്ടു ആ ഗോലികൾഒക്കെ എടുക്കാൻ ഞാൻ ആഗ്രഹിച്ചു.പക്ഷേ തോമയുടെകൈ കരുത്തു ആലോചിച്ചപ്പോൾ ഞാൻ ആ ചിന്തയിൽനിന്ന് പിന്തിരിഞ്ഞു.
തോ എട്ടു ഗോലികളും കുഴിക്കു ചുറ്റുംവിതറി. അടിക്കാൻ ഏറ്റവും വിഷമമുള്ള വയലെറ്റ്ഗോലി  കുട്ടൻ ചൂണ്ടിക്കാണിച്ചു. തോമ ഉന്നം പിടിച്ചു.ഇത്തവണ ഉന്നം പിടിക്കൽ കുറെ നേരം നീണ്ടു .ജയിച്ചാൽ അന്നത്തെ കളി കഴിഞ്ഞു. കാരണം എന്റെകയ്യിൽ ഇനി കളിയ്ക്കാൻ ഗോലി ഇല്ല.
റെ നേരത്തെ ഉന്നം പിടിക്കലിന് ശേഷം തോമ വക്കൻ എറിഞ്ഞു . കൃതം വയലെറ്റ് ഗോലിയിൽതന്നെ കൊണ്ടു.പക്ഷെ ഭാഗ്യം ഞങളുടെ വശത്തയിര്ന്നു.അടി കൊണ്ട് നീങ്ങിയ വയലെറ്റ് ഗോലി അടുത്ത് കിടന്നവേറെ ഗോലിയിൽ തട്ടി.
ഞാ ആശ്വസിച്ചു . തോമയുടെ മുഖത്ത്ജാള്യത . ഇനി കുട്ടന്റെ കളിയാണ്‌ . കുട്ടൻ എല്ലാഗോലികളും പെരുക്കികൂട്ടി  സ്ഥാനത് വന്നു . കുട്ടൻഗോലികൾ കുഴിക്കു ചുറ്റും വിതറിയിട്ടു. തോമ കാണിച്ചമഞ്ഞ ഗോലിക്ക് കുട്ടൻ ഉന്നം പിടിച്ചു . കുട്ടന്റെ ഉന്നംപിഴച്ചില്ല . കൃതമായി കുട്ടൻ മഞ്ഞ ഗോലി അടിച്ചുതെറിപ്പിച്ചു.
ഞാ തുള്ളിച്ചാടി . വേഗം ഗോലി യെല്ലാംപെറുക്കിക്കൂട്ടി . ഇപ്പോൾ കുട്ടന്റെ ഊഴം ആണ് .കുട്ടന്റെ അടുത്ത നാലു ഗോലിക്കുള്ള വെല്ലുവിളിതോമക്ക് നിരസിക്കാൻ പറ്റിയില്ല . അത്തവണയും കുട്ടന്ഉന്നം പിഴച്ചില്ല.
കുറച്ചു സമയത്തിനുള്ളിൽ തോമയുടെകയ്യിലുള്ള എല്ലാ ഗോലിയും കുട്ടൻ എനിക്ക് കളിച്ചുനേടി തന്നു.
എന്റെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല. വെറും പത്തു ഗോലി മാത്രം ഉണ്ടായിരുന്ന എന്റെകയ്യിൽ കളി തീരുമ്പോൾ  പത്തു മുപ്പതോളം ഗോലികൾഉണ്ടായിരുന്നു .
തോമയും അനിയനും തോളിൽ കൈ ഇട്ടുകൊണ്ട് തലയും താഴ്ത്തി മെല്ലെ പടി ഇറങ്ങി പോയി .പോകുമ്പോൾ കുട്ടൻ വിളിച്ചു പറഞ്ഞു " തോമാ,ഗോലിയുമായി ഇനിയും വാ ,നമ്മുക്ക് കളിക്കാം ".പിന്നീട് തോമ എന്റെ വീട്ടിൽ കളിയ്ക്കാൻ വന്നിട്ടീല്ല.
കാലം കുറെ കടന്നു പോയി .അന്നത്തെ തോമഇന്ന് തോമസ്‌ മാസ്റ്റർ ആണ് .ഞങ്ങളുടെ നാട്ടിലെഹൈസ്കൂളിലെ അധ്യാപകൻ . തോമ നല്ല വീട് വെച്ചു ,കാർ വാങ്ങിച്ചു , ഭാര്യസമേതം സുഖമായി താമസിക്കുന്നു. നാട്ടിൽ ചെല്ലുബോഴൊക്കെ തോമയുടെ വീടിന്റെമുന്നിലൂടെ പോകുമ്പോൾ ഞാൻ ഇപ്പോഴും ആ പഴയഗോലി കളി ഓർക്കും . ഒരു ചെറു പുഞ്ചിരിയോടെ .
                                          സന്തോഷ് നാരായണൻ