വിഷ്ണു പൂവില്ലശ്ശേരി
പാലക്കാട് തൃത്താല സ്വദേശി
പ്രതീക്ഷ ഭവനിൽ പ്രതീക്ഷയോടെ
അമ്മ
അടിച്ചിട്ടും അലാറം അടിച്ചിട്ടും
ഉണരാത്ത ഞാനിന്ന് നേരത്തെ
എഴുനേറ്റു.
ഇന്നലെ
ആമിത്തായെ വിളിച്ചതിനു ശേഷം
വല്ലാത്തൊരു സന്തോഷത്തിലാണ്
ഞാൻ.
മാസങ്ങളും
ദിവസങ്ങളുമായി പരിചയമുള്ള,
ഇതുവരെ
കാണാത്ത ഒരു പരിചയം പോലും
ഇല്ലാത്ത സുഹൃത്തുക്കളെ
കാണാനുള്ള സന്തോഷത്തിലാണ്.
നാളെ പ്രതീക്ഷഭവനിൽ നടക്കുന്ന "എന്റെ തൂലിക സാഹത്യകൂട്ടായിമ"യുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷം ചില്ലറയൊന്നുമല്ല. അതെനിക്ക് പറഞ്ഞറിയിക്കാനും സാധിക്കില്ല.
നാളെ പ്രതീക്ഷഭവനിൽ നടക്കുന്ന "എന്റെ തൂലിക സാഹത്യകൂട്ടായിമ"യുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷം ചില്ലറയൊന്നുമല്ല. അതെനിക്ക് പറഞ്ഞറിയിക്കാനും സാധിക്കില്ല.
രാവിലെ
മജീദ്ക്കാനെയും കൂട്ടി ഞങ്ങൾ
കുറ്റിപ്പുറം തവനൂരിലെ
പ്രതീക്ഷഭവനിലേക്ക് യാത്രയായി.
12km വഴിയാത്രയിൽ
ഞാൻ ശരിക്കും മജീദ്ക്കാനെ
കത്തിയടിച്ചു കൊന്നുകാണും.
മാസങ്ങളായി
ഞങ്ങൾ കാത്തിരുന്ന ദിവസമാണ്
ഇന്ന് അതിന്റെ സന്തോഷം
മാനംമുട്ടെ ഉയർന്നു നിൽക്കുകയാണ്.
തൃകണാപുരത്തുനിന്ന്
കുറച്ചു മിട്ടായിയും വാങ്ങി
ഞങ്ങൾ പ്രതീക്ഷഭാവന്റെ
പടിവാതിലിൽ എത്തി.
കതക് തുറന്ന് ഉള്ളിൽ കയറിയതും ആളികത്തിയ സന്തോഷം കനലുകളായി മനസ്സിൽ എരിഞ്ഞു നിന്നു. കെട്ടിപിടിക്കലും ഉമ്മതരലുമായി ഒരുകൂട്ടം പേർ എനിക്കുചുറ്റുകൂടി. മിട്ടായിപേക്കറ്റും വാങ്ങി ഒരാൾ പോയി. മറ്റൊരാൾക്ക് വിസിറ്റിംഗ് കാർഡ് വേണം വേറെഒരാൾക്ക് ചീർപ്പ് വേണം ചിലർക്ക് ഷർട്ട് ചിലർക്ക് കൈയിൽ ഇടുന്ന വള അങ്ങനെ ചെറിയ ആഗ്രഹങ്ങളായിരുന്നു അവരുടെ വലിയ സ്വപ്‌നങ്ങൾ. ആദ്യം അവർക്കിടയിലേക്ക് ഇറങ്ങി നില്ക്കാൻ ചെറിയൊരു മടിയുണ്ടായിരുന്നു പിന്നീട് അവരോട് കൂടുതലായി അടുത്തപ്പോൾ ഞാനും അവരിൽ ഒരാളായി മാറുകയായിരുന്നു.

പിന്നീട്
എന്റെ കണ്ണുകൾ തിരഞ്ഞത് ഞങ്ങൾ
ഏവരുടെയും അമ്മയെയാണ്.
എന്നെ
വഴക്ക് പറയാനും ശ്വാസിക്കാനും
നല്ലതു പറഞ്ഞുതരാനും അവകാശമുള്ള
എന്റെ ഉമ്മ ആമിനാത്ത.
എങ്കിൽപോലും
ആദ്യമായാണ് ഈ കൂടിക്കാഴ്ച്ച.
ഒത്തിരി
സന്തോഷം കൊണ്ടാകാം ഇത്തിരിയെ
സംസാരിക്കാൻ പറ്റിയുള്ളൂ.
അംഗവൈകല്യമുള്ളവരും
ബുദ്ധിവളർച്ചയില്ലാത്തവരുമായി
ഒരുപാട് പേർ...
അവർക്കിടയിൽ സ്വയം ബുദ്ധിജീവി ചമയുന്ന നമ്മളാണ് ശരിക്കും മന്ദബുദ്ധികൾ.
അവർക്കിടയിൽ സ്വയം ബുദ്ധിജീവി ചമയുന്ന നമ്മളാണ് ശരിക്കും മന്ദബുദ്ധികൾ.
അടച്ചുപൂട്ടിയ
നാല് ചുമരുകൾക്കുളിൽ അവർ
ജീവിക്കുന്നു.
അതാണ്
അവരുടെ ലോകം.
എങ്കിലും
സ്നേഹിക്കാനും താലോലിക്കാനും
തലോടാനും അവർക്കറിയാം.
അത്
അനുഭവിക്കാനുള്ള ഭാഗ്യം
എനിക്കും കിട്ടി.
ഞാനും
മജീദ്ക്കയും ആമിനാത്തയും
അമ്മിക്കയും ലെനീഷേട്ടനും
അനിലേട്ടനും വിനീഷേട്ടനും
ഇന്ദുചേച്ചിയും അവരുടെ
കുട്ടിയും നന്ദുചേച്ചിയും
ഹരിതെച്ചിയും ഷാഹിദാത്തയും
ജിഷോചേട്ടനും അബ്‌ദുക്കയും
അങ്ങനെ എല്ലാവരും അവരിൽ
ഒരാളായി.
അടച്ചുപൂട്ടിയ
നാല് ചുമരുക്കൾക്കുളിലാണ്
അവരുടെ ലോകം.
ആവശ്യത്തിന്
പോലും വേണ്ട അടിസ്ഥാന വിദ്യാഭ്യാസം
അവർക്കില്ല.
എങ്കിലും അവർ നമുക്കും ഒരുപാട് മുകളിലാണ്.
സ്നേഹിക്കാൻ മാത്രേ അവർക്കറിയൂ. ചതിയും ചതികുഴികളും അവർക്ക് പരിചിതമല്ല. നുണയും കള്ളവും അവർക്കറിയില്ല.
ചിലപ്പോൾ അവരായിരിക്കാം ദൈവത്തിന്റെ പ്രതിപുരുഷമാർ.
എങ്കിലും അവർ നമുക്കും ഒരുപാട് മുകളിലാണ്.
സ്നേഹിക്കാൻ മാത്രേ അവർക്കറിയൂ. ചതിയും ചതികുഴികളും അവർക്ക് പരിചിതമല്ല. നുണയും കള്ളവും അവർക്കറിയില്ല.
ചിലപ്പോൾ അവരായിരിക്കാം ദൈവത്തിന്റെ പ്രതിപുരുഷമാർ.
അവരുമൊത്തു
ഒരുപാട് നേരം ചിലവഴിച്ചു.
ആടിയും
പാടിയും പടം എടുത്തും അവർക്ക്
മധുരവും ചോറും കൊടുത്തും
അതിലേറെ വിലമതിക്കാനാകാത്ത
സ്നേഹവും നൽകി ഞങ്ങൾ ആ വാതിലിൽ
നിന്നിറങ്ങി.
ഒരുപാട്
പരിചരണവും സൗകര്യവും അവർക്കവിടെ
ലഭിക്കുന്നുണ്ടെങ്കിലും
ഇനി മറ്റൊരാൾക്കും ഈ ഗതി
ഉണ്ടാകരുതെന്ന് മനസ്സുകൊണ്ട്
വെറുതെ ആശിച്ചു.
എല്ലാം
ഗുണങ്ങളും സൗകര്യങ്ങളും
ലഭിച്ച നമ്മൾ എത്രയോ ഭാഗ്യവന്മാരാണ്.
എന്നിട്ടും
ദാരിദ്ര്യം പറച്ചിലും ഇല്ല്യായ്മ
പറയലുമാണ്.
അതിനു
പിന്നെ പലതും വെട്ടിപിടിക്കാനു
അത്യാഗ്രഹവും.
എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു.
എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു.
ഞങ്ങൾ
തൂലിക കുടുംബം പതിയെ
അവിടെനിന്നിറങ്ങി.
ഞങ്ങൾ
പോകുന്നതിൽ അവർക്കുമുണ്ട്
വിഷമം.
നാളെ വരുമോ എന്നുചോദിച്ചുകൊണ്ടാണ് പലരും വിഷമത്തോടെ ഞങ്ങളെ യാത്രയായിച്ചത്.
നാളെ വരുമോ എന്നുചോദിച്ചുകൊണ്ടാണ് പലരും വിഷമത്തോടെ ഞങ്ങളെ യാത്രയായിച്ചത്.
പിന്നീട്
നേരെ പോയത് അമ്പലത്തിലേക്കാണ്.
ദൈവങ്ങൾ
സ്ഥിതി ചെയ്യുന്ന സ്ഥലമാണലോ
അമ്പലം അപ്പോൾ വൃദ്ധസദനങ്ങളും
ഒരു അമ്പലമാണ്.
പഴയ സന്തോഷം ഇപ്പോഴില്ല കാരണം നേരത്തെ കണ്ടതിൽ കൂടുതൽ വിഷമിപ്പിക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്. ഒരുപാട് പ്രായമായവരാണ് അവിടെയുള്ളത്. കുടുംബവും ജോലിയും മറ്റുസൗകര്യങ്ങളും ആയപ്പോൾ മാതാപിതാക്കൾ ഒരു ഭരമായിട്ടുണ്ടാകും അതാണ് അവരെ ഇവിടെ എത്തിച്ചത്.

ദൈവത്തെ
തെരുവിലെറിഞ്ഞു സുഖത്തിനു
പണത്തിനും പിന്നാലെ പോകുന്ന
മനുഷ്യാ നീ ഒന്ന് കുറിച്ചുവെച്ചോ...
ഇന്ന് ഞാൻ നാളെ നീ....
ഇന്ന് ഞാൻ നാളെ നീ....
നാളെ
നിന്നെ കൂട്ടി നിന്റെ മകൻ
ഇവിടെ എത്തും അന്ന് നിനക്ക്
മനസിലാകും ഉപേക്ഷിക്കപ്പെട്ട
അച്ഛന്റെയും അമ്മയുടെയും
വേദന.
വൃദ്ധസദനത്തിന്റെ
ഉള്ളിൽ കയറി ഒന്ന് ചുറ്റിനോക്കി.
എല്ലാവര്ക്കും
പറയാനുള്ളത് ഒറ്റപ്പെട്ടത്തിന്റെയും
ഒറ്റപ്പെടുത്തിയത്തിന്റെയും
കണ്ണ് നിറയ്ക്കുന്ന കഥകളായിരുന്നു.
ആ
നിമിഷം ഞാനെന്റെ അച്ഛനെയും
അമ്മയെയും ഓർത്തുപോയി.
എന്ത്
എന്റെ ചിന്തകൾ കാട് കയറി.
അവർക്ക്
ഈ ഗതിവരണമെങ്കിൽ ഞാൻ മരിക്കണം.
ഇല്ല മരിച്ചാലും ഈ ഗതി വരാൻ പാടില്ല. അതിനു എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണം.
ഇല്ല മരിച്ചാലും ഈ ഗതി വരാൻ പാടില്ല. അതിനു എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണം.
കണ്ണിൽ
പൊടിഞ്ഞ കണ്ണുനീർത്തുള്ളിയെ
ആരും കാണാതെ എന്നിൽ ഒതുക്കി
ഞാനും ലെനീഷേട്ടനും ആദ്യം
ആ പുണ്യമായ സ്ഥലത്തോട്
യാത്രപഞ്ഞിറങ്ങി.
ഇനി
പോകുന്നത് കുട്ടികളുടെ
അടുത്തേക്കാണ്.
കാമവേറി
മൂത്ത മാതാപിതാക്കളിൽ ജന്മം
കൊണ്ട് ആർക്കും വേണ്ടാതെ
തെരുവിൽ അകപ്പെട്ടവർ ആരുടെയോ
കാരുണ്യം കൊണ്ട് ഇന്നവർക്ക്
എല്ലാം സൗകര്യങ്ങളും ഉണ്ട്.
നാളെയുടെ
വാക്താനങ്ങൾ ആണവർ.
നിഷ്കളങ്കമായ മുഖങ്ങൾ വിശപ്പിന്റെ കൂടപിറപ്പുകൾ അറിവിന്റെ വിലയറിയുന്നവർ. കുറച്ചുനേരം അവർക്കൊപ്പം ചിലവഴിച്ചു.
നിഷ്കളങ്കമായ മുഖങ്ങൾ വിശപ്പിന്റെ കൂടപിറപ്പുകൾ അറിവിന്റെ വിലയറിയുന്നവർ. കുറച്ചുനേരം അവർക്കൊപ്പം ചിലവഴിച്ചു.
നമ്മൾ
എല്ലാവരും ജനിച്ചത് ചിറക്കുകളോടെയാണ്
അത് പറന്നുയരാനുള്ളതാണ്
ഉയരങ്ങളിലേക്ക് പറക്കാനുള്ളത്.
പ്രതീക്ഷഭവനിൽ
ഒരിടവും കൂടിയുണ്ട്.
സ്ത്രീകളും
അവരുടെ കുട്ടികളും താമസിക്കുന്ന
മഹിളാ മന്ദിരം.ജീവിത
യാത്രയിൽ പകച്ചു പോയവർ.
കാമം
തീർത്ത ചെന്നായ്ക്കൾ തെരുവിലെറിഞ്ഞ
സ്ത്രീകൾ അങ്ങനെ പല തരത്തിൽ
ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ.
അവർക്കൊരു
കൈത്താങ്ങായി ഒരു ആശ്രയമായി
മഹിളാ മന്ദിരം അവിടെ സ്ഥിതി
ചെയ്യുന്നുണ്ട്.
പ്രതീക്ഷകൾ
വറ്റാതെ പ്രതീക്ഷഭവനിൽ ഒരു
കൂട്ടം ജീവിതങ്ങൾ...
ഇവരെ
സ്വന്തം സഹോദരങ്ങളെ പോലെ
സ്വന്തം കുട്ടികളെ പോലെ
സ്വന്തം മാതാപിതാക്കളെപോലെ
സ്വന്തം സഹോദരികളെപോലെ
അവർക്ക് വേണ്ടതെല്ലാം
ചെയ്തുകൊടുക്കുന്ന എല്ലാം
സ്റ്റാഫിനും ബക്കർക്കായെ
പോലുള്ള പൊതുപ്രവർത്തകർക്കും
ചാരിറ്റി പ്രവർത്തകർക്കും
അവർക്ക് വേണ്ട സഹായം
എത്തിച്ചുകൊടുക്കുന്ന
സർക്കാരിനും മനസ്സിൽ ഒരായിരം
നന്ദി പറഞ്ഞു ഒരു ബിഗ് സല്യൂട്ടും
കൊടുത്തു ഞങ്ങളിറങ്ങി....
ഇറങ്ങും
നേരം മനസ്സിൽ വെറുതെ ആശിച്ചു
ഇനിയും ഇതുപോലെ പ്രതീക്ഷഭവനുകൾ
ഉണ്ടാകാതിരിക്കട്ടെ...
ആരും
തെരുവിലെറിയപ്പെടാതിരിക്കട്ടെ...
പക്ഷെ ആശിച്ചതെല്ലാം വെറും അതിമോഹങ്ങളായിരുന്നു...
പക്ഷെ ആശിച്ചതെല്ലാം വെറും അതിമോഹങ്ങളായിരുന്നു...
പരസ്പരം
യാത്ര പറഞ്ഞു ഒരു കട്ട കൂട്ട
സെൽഫിയും എടുത്ത് ഞങ്ങൾ
പ്രതീക്ഷഭവനിൽ നിന്ന്
വീട്ടിലേക്ക് യാത്ര തിരിച്ചു.
പിരിഞ്ഞു
പോകുന്നേരം മനസ്സിൽ സൂക്ഷിക്കാൻ
ഒരായിരം ഓർമ്മകൾ സമ്മാനിച്ച
എന്റെ തൂലിക കുടുംബം.
ചിരിച്ചും കളിച്ചും കളിയാക്കിയും പരസ്പരം പാരകൾ വെച്ചും ഒത്തുകൂടിയ നിമിഷങ്ങൾ ലൈവ് അപ്പൂപ്പനും തീറ്റപണ്ടാരം നന്ദുചേച്ചിയും...
ചിരിച്ചും കളിച്ചും കളിയാക്കിയും പരസ്പരം പാരകൾ വെച്ചും ഒത്തുകൂടിയ നിമിഷങ്ങൾ ലൈവ് അപ്പൂപ്പനും തീറ്റപണ്ടാരം നന്ദുചേച്ചിയും...
വിടപറഞ്ഞു
അകലുമ്പോൾ എല്ലാവരുടെയും
മനസ്സിൽ ഒരു കടൽപോലെ സങ്കടം
അലയടിക്കുന്നുണ്ടാകും.
എന്റെയും....
എന്റെയും....
വിഷ്ണു
പൂവില്ലശ്ശേരി

No comments:
Post a Comment