
സൈനബ് ചാവക്കാട്
ഉടൽ
ഗണിതം
ചില
ആലിംഗനങ്ങളുണ്ട് ..
ഉടലഴകിന്റെ
സൂത്രവാക്യങ്ങളിലേക്ക്
മാത്രം
ചേർത്തുവെയ്ക്കപ്പെട്ടത്
...
നട്ടപ്പാതിരയുടെ
വെറ്റില
മുറുക്കിന്റെ
ചുവപ്പുകൾ
അടയാളപ്പെടുത്തിയ
വേപഥുകളുണ്ടതിൽ
..
തുള വീണ
പായോട്
ഒട്ടിപ്പോയ
കവിളിലെ
പുഴുവരിക്കുന്ന
വ്രണമുണ്ട്
...
പോക്കുവരവിന്റെ
നഖക്ഷതങ്ങളുടെ
ചൂടിൽ വെന്ത
ആമാശയങ്ങളുടെ
ഗന്ധമുണ്ട്
.....
ഇരുട്ടു
മുഖങ്ങളുടെ
ഗർജനമേറ്റ്
ചുറ്റിയുടുത്ത
ചെറു കിനാക്കൾ
അഴിഞ്ഞു
വീണു കൊണ്ടേ ഇരുന്നു ...
സൈനബ്
ചാവക്കാട്
സൂപ്പർ
ReplyDeleteനല്ല കവിത....
ReplyDelete