കെ.വിഷ്ണുനാരായണന്‍
പ്രഭാതവിദ്യ
കെ.വിഷ്ണുനാരായണന്‍
അനുവാദം
ചോദിക്കാതെ
അംഗമാക്കിയതില്‍
നന്ദി
ചൊല്ലുവാനൊരുങ്ങവെ
അടച്ചോ
മുന്നില്‍ വാതില്‍?
തൂക്കുവാന്‍
പോകുമ്പോഴും
ലഭ്യമാക്കേണ്ടേ
നീതികള്‍
കാരണം
കാണിക്കല്‍നോട്ടീസ്
പതിച്ചുനല്കേണ്ടയോ?
അല്പനര്‍ത്ഥം
കിട്ടീടില്‍
സംഭവിക്കും
കാര്യങ്ങള്‍
മാത്രമെന്നിതോര്‍ത്തീടാന്‍
പറ്റാത്തതപക്വമോ?
കുറിയോനിരിക്കുമ്പോള്‍
കസേര
വലുതാകുന്നു
വലിയ
വീടിന്‍ മുറ്റത്തു
നില്‍ക്കും
വാമനരൂപമായ്!
അക്ഷമക്കാര്‍ക്കിജ്ജാതി
പണി
പറ്റുകയില്ലടോ!
ക്ഷമയില്ലെങ്കില്‍
കാര്യം
കൈവിട്ടേ
പോകും ദൃഡം.
അമ്പത്താറക്ഷരങ്ങള്‍
പഠിച്ചാല്‍
മലയാളമായ്
എന്നു
ചിന്തിപ്പതേ കഷ്ടം!
ഇവന്‍റെ
കാര്യമധോഗതി!!
ഉള്ളറിഞ്ഞു
പ്രവര്‍ത്തിക്കില്‍
പരസ്പരം
ഹൃത്തുടിപ്പുകള്‍
ചേര്‍ത്തുനിര്‍ത്തികിലേവര്‍ക്കും
മനസ്സെപ്പൊഴുമാദരം!
അലങ്കാരമല്ലെങ്കില്‍
അവസരം
അധികാരങ്ങള്‍
മുഷ്ക്കിനുള്ളതാണങ്കില്‍
അലങ്കോലമിതെപ്പൊഴും!
കൂപമണ്ഡൂകമേ
ലോകം
കൂപത്തിന്നു
പുറത്തല്ലോ
കടിക്കണോ
പാല്‍കൊടുത്തോന്‍റെ
കൈയ്ക്കു
തന്നെ നിരന്തരം?
അക്ഷരപ്പൊരുളറിയാതെ
തോന്നുംപടി
ചെയ്തീടില്‍
പരസ്പരം
ബഹുമാനിക്കാന്‍
തോളോടു
തോള്‍ ചേര്‍ന്നു
നില്‍ക്കുവാന്‍
കഴിയില്ലെങ്കില്‍
വിദ്യയെല്ലാമവിദ്യയാം
ചൊറുക്കും
ചോര്‍ന്നു പോയിടും
സുപ്രഭാതമിരുണ്ടിടും!
ഠ
എന്‍റെ
കവിത എന്‍റെ ജീവിതം
23/6/2017

No comments:
Post a Comment