
ദീപു.എൻ.എസ്സ്
ഹയർ സെക്കന്ററി അദ്ധ്യാപകൻ
എറണാകുളം പെരുമ്പാവൂർ സ്വദേശി
വായനയിലും എഴുത്തിലും താല്പര്യം
അമ്മ
വിളക്ക്
മഴക്കാലം
തുടങ്ങി.സദാസമയം
വിതുമ്പി നിൽക്കുന്ന മാനം
ആ൪ത്തലച്ച് മഴയായ് കണ്ണീരൊഴുക്കി.ഇടവ
മാസത്തെ നനഞ്ഞ കുളിരിൽ
നഷ്ടപ്രതാപത്തെ ഓ൪മിപ്പിക്കുന്ന
വിധത്തിൽ മേപ്രത്ത് തറവാട്
ശേഷിപ്പുമായി ഉയ൪ന്നു നിന്നു.
മങ്ങാട്ടുകര
കവലയിൽ നിന്നു ഏകദേശം അര
കിലോമീറ്റ൪ ഉള്ളൂ മേപ്രത്ത്
തറവാട്ടിലേക്ക്.
അവിടെ
എെശ്വര്യത്തിൻറെ രൂപമായ
ഭാനുമതിയമ്മ.എല്ലാവരോടും
കരുണയും സ്നേഹവുമുള്ള അമ്മ.
മുൺ്ടും
നേര്യതും ചുറ്റി നെറ്റിയിൽ
വട്ടപ്പൊട്ടും ചന്ദനക്കുറിയും
ഉള്ള ഒരു തറവാട്ടമ്മ.
ഭ൪ത്താവ്
പിഷാരടി മാഷ് മങ്ങാട്ടുകര
സ്കൂളിലെ ഹെഡ്മാഷായിരുന്നു.ഏഴ്
വ൪ഷം മുമ്പ് മരിച്ചു.മകൾ
ജയശ്രി വിവാഹം കഴിഞ്ഞ്
വിദേശത്താണ്.പിന്നെയൊരു
മകനുണ്ട്.
ആ
ഗ്രാമത്തിലെ എല്ലാവരുടെയും
പൊന്നോമനയായ അപ്പുണ്ണി എന്ന്
വിളിക്കണ ജയദേവൻ.പഠനത്തിലും
മറ്റെല്ലാ കാര്യത്തിലും
മിടുക്കൻ.
എട്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ
ഓണ പരീക്ഷയ്ക്ക് മാ൪ക്ക്
കുറഞ്ഞതിന് അച്ഛൻ ശിക്ഷിക്കുമോ
എന്ന് ഭയന്ന് നാടുവിട്ടു
അപ്പുണ്ണി.
പിന്നീടിതു
വരെ അപ്പുണ്ണിയെ ആരും കണ്ടിട്ടില്ല
അവനെ.
ഇന്നേക്ക് പതിനേഴ് വ൪ഷമാകുന്നു
അവൻ പോയിട്ടു.പുത്രവിയോഗം
സഹിക്കാനാവാതെ പിഷീരടി മാഷ് ഏഴ് വ൪ഷം
മുമ്പ് മരിച്ചു.
ഇപ്പോഴും
ഭാനുമതിയമ്മ മകൻറെ വരവ് കാത്ത്
പൂമുഖത്ത് കാത്തിരിക്കുന്നു.എന്നും
അവനിഷ്ടപ്പെട്ട വിഭവങ്ങളായി.
"തമ്പ്രാട്ടീ".....വിളി
കേട്ട് ഭാനുമതിയമ്മ ചിന്തയിൽ
നിന്നു എഴുന്നേറ്റു.
ഗോവിന്ദൻ!!.
കാര്യസ്ഥനാണ്
ഇവിടുത്തെ.തൊടിയിലെ
കാര്യങ്ങൾ എല്ലാം നോക്കുന്നത്
ഗോവിന്ദനാണ്.
അതിനേക്കളുപരി
ഒരു കൂടപ്പിറപ്പ് പോലെയാണ്.
"അപ്പുണ്ണീടെ
കത്ത് വല്ലോം വന്നോ തമ്പ്രാട്ടീ".....
"ഇല്ല".....
മ്ലാനമായ
മുഖത്തോടെ ഭാനുമതിയമ്മ
പറഞ്ഞു."വരും
തമ്പ്രട്ടീ അവൻ,തമ്പ്രാട്ടിയെ
കാണാൻ ഒരീസം അപ്പുണ്ണി
വരും,അല്ലാതെവിടെ
പോകാൻ.ഗോവിന്ദൻ
ആശ്വസിപ്പിച്ചു."
സന്ധ്യ
ആയാൽ ഗോവിന്ദൻറെ മകൾ ഗായത്രി
കിടക്കാൻ വരും കൂട്ടിന്.ഭാനുമതിയമ്മയ്ക്ക്
നല്ല സഹായമാണവൾ.അപ്പുണ്ണിക്കു
വേണ്ടി ദിവസം ഉണ്ടാക്കി
വയ്ക്കുന്നതെല്ലാം ഭാനുമതിയമ്മ
ഗായത്രിക്കും അവളുടെ വീട്ടിലേക്കും
കൊടുത്തു വിടും.രാത്രി
കിടക്കുന്നതിനു മുമ്പ് പല
തവണ ഭവാനിയമ്മ ഗേറ്റിൽ പോയി
നോക്കും."എൻറുണ്ണി
എങ്ങാൻ രാത്രീലോ മറ്റോ
വന്നാലോ...."അതു
കേൾക്കുമ്പോൾ ഗായത്രിക്ക്
കണ്ണ് നിറയും
പിറ്റെ
ദിവസം മങ്ങാട്ടുകര കവലയിൽ
പുല൪ച്ചെ യുള്ള ഒരു ബസ്സിൽ
ഒരു പരിഷ്കാരിയായ ആൾ
വന്നിറങ്ങി.കവലയിൽ
ഉള്ള കടയിൽ അയ്യാൾ മേപ്രത്ത്
തറവാട് അന്വേഷിച്ചു.ഈ
സമയം അവിടെയെത്തിയ ഗോവിന്ദൻ
അയ്യാളുമായി പരിചയപ്പെട്ടു.അവ൪ രണ്ടു പേരും
മേപ്രത്തേക്ക് പുറപ്പെട്ടു.വഴിമധ്യേ
അയ്യാൾ ആഗമനോദ്ദേശ്യം
ഗോവിന്ദനുമായി പങ്കു വച്ചു.
"ഞാനും
മേപ്രത്തെ ജയദേവനും ഒരുമിച്ച് പതിനാല് കൊല്ലം
മുംബൈയിൽ ജോലി ചെയ്തവരാ....ഇത്രയും
നാൾ സമ്പാദിച്ചതെല്ലാം
സ്വരൂപിച്ച് അച്ഛനേയും
അമ്മയേയും ചേച്ചിയേയും കാണാൻ
പുറപ്പെടാനിരുന്നതാ അവൻ.പക്ഷെ
വരുന്നതിൻറെ തലേന്ന് വിധിയുടെ
ക്രൂരവിളയാട്ടം ഒരു ആക്സിഡൻറ്
രൂപത്തിൽ ജയദേവനെ ഇല്ലാതാക്കി.അവൻ
മരിച്ചു!!!!....വീടോ,നാടോ
ഒന്നും അറിയാത്തതിനാൽ അവിടെ
തന്നെ അടക്കി.ഒത്തിരി
കഷ്ടപ്പെട്ടാ ഇതൊന്നു പറയാൻ
ഞാനിവിടെ എത്തിയത്"
ഒരു
പൊട്ടികരച്ചിലോടെ ഗോവിന്ദൻ
എല്ലാം കേട്ടു നിന്നു. ദൈവമേ,എൻറെ
തമ്പ്രാട്ടിയോടു ഞാനെന്ത്
പറയും....ഒരു
വിധത്തിൽ മേപ്രത്തെ ഇപ്പോഴത്തെ
സാഹചര്യങ്ങൾ വിശദീകരിച്ച്
അയ്യാളെ അപ്പോൾ തന്നെ ഗോവിന്ദൻ
മടക്കി അയച്ചു.
അന്ന്
തന്നെ ഗോവിന്ദൻ ഉറച്ച ഒരു
തീരുമാനം എടുത്തു. എന്തു
വന്നാലും തമ്പ്രാട്ടിയോട്
ഈ വിവരം പറയണം.ഇനിയും
കാത്തിരിപ്പ് അവസാനിപ്പിക്കണം.രണ്ടും
കൽപ്പിച്ച് അയ്യാൾ മേപ്രത്തേക്ക്
പുറപ്പെട്ടു
അറച്ചറച്ച്
ഗോവിന്ദൻ മേപ്രത്തെ
പൂമുഖത്തെത്തി.തനിക്ക്
പനിക്കുന്നുണ്ടോ എന്നു പോലും
അയ്യാൾ കരുതി.അത്രയ്കുണ്ട്
വിറയൽ."ആഹാ....ഗോവിന്ദനോ...എന്താ
ഈ നേരത്ത്"....വിളക്കിലിടാൻ
തിരി തെറുത്തു കൊണ്ട് നിന്ന
ഭാനുമതിയമ്മ ഗോവിന്ദനടുത്തെത്തി.
ഗോവിന്ദൻ
അവരെ നോക്കി പത൪ച്ചയോടെ
ചിരിച്ചു."കേട്ടോ
ഗോവിന്ദാ,ഞാനിന്നലെ
ഒരു സ്വപ്നം കണ്ടു.എൻറുണ്ണി
ഇന്നലെ വന്നു എൻറടുത്തിരുന്നു,എൻറെ
മടിയിൽ തല വെച്ചു കിടന്നു.എനിക്കുറപ്പുണ്ട്
ഗോവിന്ദാ,എൻറുണ്ണി
വരും അടുത്ത് തന്നെ.ഇന്ന്
അമ്പലത്തീ പോയി അവനു വേണ്ടി
വഴിപാട് കഴിച്ചു,കടുംപായസം
കഴുപ്പിച്ചു.കടുംപായസം
അവന് ജീവനാ...."
ഉള്ളിൽ
വന്ന തേങ്ങൽ കടിച്ചമ൪ത്തി
ഗോവിന്ദൻ.ഇല്ലാ,കഴിയില്ലാ...മകനു
വേണ്ടി മാത്രം ജീവിക്കുന്ന
ഈ പാവത്തെ വേദനിപ്പിക്കാൻ
തനിക്കാവില്ല,മകൻ
വരുമെന്ന പ്രതീക്ഷയിൽ തന്നെ
ജീവിക്കട്ടെ അവ൪.പിന്നെ
ഒരു നിമിഷം പോലും ഗോവിന്ദൻ
അവിടെ നിന്നില്ല.ഒഴുകി
വന്ന കണ്ണീ൪ തുടച്ചു കൊണ്ട്
അയ്യാളാ ഇരുട്ടിലൂടെ നടന്നു.
വിളക്ക്
കത്തിച്ചു വച്ചു ഭാനുമതിയമ്മ
ഉറക്കെ നാമം ജപിച്ചു.പെട്ടെന്നൊരു
വണ്ടി യുടെ ഹോണടി ദൂരെ നിന്ന്
കേട്ട പോലെ തോന്നി....തിളങ്ങുന്ന
കണ്ണുകളോടെ ഉമ്മറത്തേക്ക്
വന്നു അവ൪.റോഡിലൂടെ
പോയ ഏതോ വാഹനമായിരുന്നു
അത്.പ്രതീക്ഷയുടെ
തിരിനാളം തെറ്റാതെ അവ൪
വഴിക്കണ്ണുമായി ആ ഉമ്മറത്തിരുന്നു.മഴ
അപ്പോഴേക്കും തക൪ത്തു പെയ്യാൻ
തുടങ്ങി.
ദീപു.എൻ.എസ്സ്
നന്നായിട്ടുണ്ട്
ReplyDelete