Sunday, 25 June 2017

കാർട്ടൂൺ46-മനോജ് മൂക്കൻതോട്ടം


ഫയലുംജീവനും 

പ്രഭാതവിദ്യ-കാവ്യഗുളിക412-കെ.വിഷ്ണുനാരായണന്‍


















കെ.വിഷ്ണുനാരായണന്‍





പ്രഭാതവിദ്യ
കെ.വിഷ്ണുനാരായണന്‍
അനുവാദം ചോദിക്കാതെ
അംഗമാക്കിയതില്‍ നന്ദി
ചൊല്ലുവാനൊരുങ്ങവെ
അടച്ചോ മുന്നില്‍ വാതില്‍?
തൂക്കുവാന്‍ പോകുമ്പോഴും
ലഭ്യമാക്കേണ്ടേ നീതികള്‍
കാരണം കാണിക്കല്‍നോട്ടീസ്
പതിച്ചുനല്കേണ്ടയോ?
അല്പനര്‍ത്ഥം കിട്ടീടില്‍
സംഭവിക്കും കാര്യങ്ങള്‍
മാത്രമെന്നിതോര്‍ത്തീടാന്‍
പറ്റാത്തതപക്വമോ?
കുറിയോനിരിക്കുമ്പോള്‍
കസേര വലുതാകുന്നു
വലിയ വീടിന്‍ മുറ്റത്തു
നില്‍ക്കും വാമ‌നരൂപമായ്!
അക്ഷമക്കാര്‍ക്കിജ്ജാതി
പണി പറ്റുകയില്ലടോ!
ക്ഷമയില്ലെങ്കില്‍ കാര്യം
കൈവിട്ടേ പോകും ദൃഡം.
അമ്പത്താറക്ഷരങ്ങള്‍
പഠിച്ചാല്‍ മലയാളമായ്
എന്നു ചിന്തിപ്പതേ കഷ്ടം!
ഇവന്‍റെ കാര്യമധോഗതി!!
ഉള്ളറിഞ്ഞു പ്രവര്‍ത്തിക്കില്‍
പരസ്പരം ഹൃത്തുടിപ്പുകള്‍
ചേര്‍ത്തുനിര്‍ത്തികിലേവര്‍ക്കും
മനസ്സെപ്പൊഴുമാദരം!
അലങ്കാരമല്ലെങ്കില്‍
അവസരം അധികാരങ്ങള്‍
മുഷ്ക്കിനുള്ളതാണങ്കില്‍
അലങ്കോലമിതെപ്പൊഴും!
കൂപമണ്ഡൂകമേ ലോകം
കൂപത്തിന്നു പുറത്തല്ലോ
കടിക്കണോ പാല്‍കൊടുത്തോന്‍റെ
കൈയ്ക്കു തന്നെ നിരന്തരം?
അക്ഷരപ്പൊരുളറിയാതെ
തോന്നുംപടി ചെയ്തീടില്‍
പരസ്പരം ബഹുമാനിക്കാന്‍
തോളോടു തോള്‍ ചേര്‍ന്നു
നില്‍ക്കുവാന്‍ കഴിയില്ലെങ്കില്‍
വിദ്യയെല്ലാമവിദ്യയാം
ചൊറുക്കും ചോര്‍ന്നു പോയിടും
സുപ്രഭാതമിരുണ്ടിടും!
എന്‍റെ കവിത എന്‍റെ ജീവിതം
23/6/2017

Saturday, 24 June 2017

അവനി-സ്മിത സജീവന്‍














സ്മിത സജീവന്‍







അവനി


എരിയുന്നു മക്കളേ , അമ്മതന്നുള്ളം കരിയുന്നു ത്വക്കും തലമുടിയും കദനമാണെങ്കിലും കരായാതെയിത്ര നാൾ കനവിൻ മറവിൽ പിടിച്ചുനിന്നു പ്രേയസിയാമെൻ തനുവിലണിയിക്കും പ്രേമവെയിലിന്റെ നൂലിഴകൾ പോലും ചുട്ടുപൊള്ളിക്കുന്നു നാഭീദലം വഴി ഗർഭപാത്രത്തിൻ ഉൾക്കവചങ്ങളും ദാഹജലത്തിൻ നീരുറവ വറ്റി മോഹശമനികൾ തേടുന്ന ലോകം കാണുവാനാഗ്രഹമില്ലെൻ തനയരേ കാലനെത്താതുള്ള നിങ്ങൾതൻ വീഴ്ചകൾ കണ്ടുപിടിക്കാതെ കൺമറയുന്നു കന്മഷജീവിതക്കണ്ണിൻ കരടുകൾ ചില്ലുപാത്രത്തിൽ തെളിനീരു വീഴ്ത്തി കല്ലോലിനിയെ പിടിച്ചു കെട്ടാമോ ? ക്രൂരതകൾ നാവു പിഴുതെടുക്കും വിധം കാമനകൾ മുലക്കണ്ണു പിഞ്ചുമ്പോൾ കത്തിപ്പടരുന്ന കുത്തൊഴുക്കിൽ കാല- കല്പകത്തരുവിൻ നോവാരറിവാൻ ? വേനലറുതിതന്നന്ത്യയാമത്തിൽ വേരിടും വർഷദലത്തിൻ മരങ്ങൾ അന്നു നീയേകണം വാക്കുകളറിയാത്ത വൃക്ഷജാലത്തിനു പുനർജ്ജനിമന്ത്രം അറിയില്ല നീയീരത്നഭണ്ഡാരയെ അലിവോലുമാനന്ദമേകുന്നൊരമ്മയെ അരുമയാമങ്കതലത്തിലിരുന്നു നീ അടവികളൊന്നായ് പണിതു തീർക്കൂ കൈവരുമന്നു നിനക്കു നിന്നെത്തന്നെ കരുതലായ് മാറിടും തലമുറകൾ അമ്മമനസ്സിലെ ശാദ്വലചിന്തകൾ അമ്മിഞ്ഞപോലെ മധുരമാണേ.


സ്മിത സജീവന്‍

പെയിന്റിംഗ്-അനീഷ് പി.കെ

വാട്ടർ കളർ-അസ്‌ലം തിരൂർ






























ചിത്രത്തെ കുറിച്ച് അസ്‌ലം തിരൂർ പറയുന്നു:-
25 വർഷങ്ങൾക്കു ശേഷം ദളപതിയുടെ രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ്മയിലെത്തിയത് ദളപതി ഇറങ്ങിയപ്പോൾ അന്ന് ആവേശപൂർവ്വം വരച്ച ഈ  വാട്ടർ കളർ ഡ്രായിങ്  ആണ്..  അത് അന്ന് മമ്മുക്ക യെ കാണിച്ച് ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. സൂക്ഷിച്ചു നോക്കിയാൽ കാണാം Love Mammootty എന്ന ഒപ്പ്... 

അവൾ-കൊട്ടാരക്കര ഷാ














കൊട്ടാരക്കര ഷാ




അവൾ
എല്ലാവർക്കും എന്റെ പേര്,
കൊടുത്തിട്ട്
എന്നോട് പേര് ചോദിച്ചവൾ...!

സ്വപ്നങ്ങൾ വിൽക്കാൻ
വച്ചിരിയ്ക്കുന്നു എന്നു
കളളം പറഞ്ഞവൾ....!

ഓർമ്മകളുടെ ചക്രവാളം
അരികിലാണെന്നു
കാണിച്ചു തന്നവൾ.....

ദയാവധത്തിനു മുൻപെന്നെ
പോസ്റ്റ് മാർട്ടം ചെയ്തവൾ....

പിറക്കും മുൻപെൻമകനെ
പാലൂട്ടി വളർത്തിയവൾ....

ഒപ്പമില്ലാതെയെന്നും
ചൂടു പകരുന്നവൾ....

പുലർകാലം വരെ,
ഉറക്കമെനിക്കു തന്നു
കിനാവു കാണുന്നവൾ...

എത്ര വൈകിയെത്തിയാലും,
വാടാത്ത എന്റെ മാത്രം വയൽ പൂവ്....!!
കൊട്ടാരക്കര ഷാ


ഹൗസ് ഓഫ് കലാം-ഗിരീഷ് മാരേങ്ങലത്ത്




ഹൗസ് ഓഫ് കലാം
രാമേശ്വരം യാത്രയിൽ നിർബന്ധമായും പോയിരിക്കേണ്ട ഒരിടം.

മഹാനായ എ.പി.ജെ.അബ്ദുൽ കലാമിന്റെ  വീട്.   .പത്രം വിറ്റുനടന്ന കൊച്ചുകുട്ടിയിൽനിന്നു രാജ്യം കണ്ട മഹാനായ ശാസ്ത്രജ്ഞനിലേക്കും രാഷ്ട്രപതിയിലേക്കുമുള്ള വളർച്ച ഈ കുഞ്ഞുവീട്ടിൽ നിന്നായിരുന്നു.വളർന്നുവരുന്ന കുട്ടികൾക്ക് വലിയ പ്രചോദനം നൽകുന്ന വാക്കുകൾക്കപ്പുറത്ത് ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയ അപൂർവ്വം വ്യക്തികളിലൊരാൾ...

വീടിപ്പോൾ ഒരു ചെറിയ മ്യൂസിയം ആണ്.ഒപ്പം ചെറിയ ഷോപ്പിംഗ് സെന്ററും പ്രവർത്തിക്കുന്നു.
കടന്നു വരുന്ന നൂറുകണക്കിന് സന്ദർശകർക്ക് ശരിക്കു നടന്നുകയറാൻപോലും വലുപ്പമില്ലാത്ത വഴികൾ...

തീർച്ചയായും കൊണ്ടുപോവണം കുട്ടികളെ...ഒപ്പം ഓരോ കാൽവെപ്പുകളിലും അവരോടു സംസാരിക്കുകയും വേണം...
നിരന്തര പരിശ്രമത്തെക്കുറിച്ച്,
ലക്ഷ്യബോധത്തെക്കുറിച്ച്,
തളരാത്ത നിശ്ചയദാർഢ്യത്തെക്കുറിച്ച്...
അവസരം ഉപയോഗപ്പെടുത്തുമല്ലോ...

Friday, 23 June 2017

പ്രിയ ഗിരീഷ് മാഷ് കൈത്തിരി ഓൺലൈനിലേക്ക് സ്വാഗതം...!!

                                                               
                                                          ഗിരീഷ് മാരേങ്ങലത്ത്

അദ്ധ്യാപകൻ,കവി,ഫോട്ടോഗ്രാഫർ...

ഇന്ത്യയിലാദ്യമായി മൊബൈൽ ഫോണിലെടുത്ത ഫോട്ടോകളുടെ പ്രദർശനം സംഘടിപ്പിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ നൂറ്റിയിരുപതോളം ഫോട്ടോ പ്രദർശനങ്ങളിലൂടെ പത്തുലക്ഷത്തോളം ആളുകളിലേക്ക്‌ 'ക്രീയേറ്റീവ് മൊബൈൽ ഫോട്ടോഗ്രാഫി' എന്ന ആശയം എത്തിച്ചു.
കാഴ്ച-ഒറ്റക്കണ്ണിലൊരുങ്ങുന്നൊരാരവം എന്നുപേരിട്ട പ്രദർശനത്തിൽ സാമൂഹ്യവിമർശനം,പരിസ്ഥിതി,ജീവിതത്തിലെ നിമിഷങ്ങൾ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി 175 ചിത്രങ്ങളും 50 വൈൽഡ് ലൈഫ് ചിത്രങ്ങളുമടക്കം 225 ചിത്രങ്ങളാണുള്ളത്.
ഏറ്റവും കൂടുതൽ മൊബൈൽ ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തിയതിനെ അംഗീകരിച്ചുകൊണ്ട് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ്,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്,യൂ.ആർ.എഫ്.വേൾഡ് റെക്കോർഡ്‌സ് എന്നിവയിൽ ഗിരീഷിന്റെ മൊബൈൽ ഫോട്ടോഗ്രാഫി ഇടം പിടിക്കുകയുണ്ടായി.

2007  ലെ എയർ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡും കുട്ടികൾക്കായി നടത്തുന്ന നൂതന പദ്ധതികളെ അംഗീകരിച്ചുകൊണ്ട് 2015 ലെ ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡും ഗിരീഷിനെ തേടിയെത്തി.

രണ്ടുപേർക്കും ലീവില്ല(കവിതാ സമാഹാരം),
ഹോ..! എന്നീ പുസ്തകങ്ങളും ഗിരീഷിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

നിലവിൽ കാളികാവ് ബസാർ ഗവ.യൂ.പി.സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു.
പ്രിയ ഗിരീഷ് മാഷ് കൈത്തിരി ഓൺലൈനിലേക്ക് സ്വാഗതം...!!

അമ്മ-സന്തോഷ് മലയാറ്റിൽ














സന്തോഷ് മലയാറ്റിൽ






അമ്മ

കാലത്ത് മുറ്റമടിച്ചിടുമ്പോള്‍
അമ്മ മുറ്റത്ത് വെറുതെ തെരയും
അച്ഛന്‍ ഇറങ്ങിപ്പോയപ്പോള്‍
മുറ്റത്ത് പതിഞ്ഞ കാല്പാടുകള്‍..

അടുപ്പില്‍ വിറകുവെച്ച്
ഊതുമ്പോള്‍ തെറിച്ച
ചാരത്തെ പഴിപറഞ്ഞ്
കണ്ണുതുടയ്ക്കും.

കട്ടന്‍ചായ ചൂട്നോക്കി
ഉമ്മറപ്പടിയില്‍ നിന്ന്
ചാരുകസേരയിലേക്ക് 
നോക്കി ദീര്‍ഘശ്വാസം വിടും.

കുളിക്കാന്‍ നടക്കുമ്പോള്‍
വെറുതെ പുറകിലേക്ക് നോക്കി
അടുക്കളകണക്കില്‍ ചേര്‍ക്കേണ്ട
ഉപ്പും,മുളകും പഞ്ചസാരയും
വിളിച്ചു പറയും..!

ഇറയില്‍ തൂക്കിയിട്ട 
ഭസ്മത്തട്ടിലേക്ക് 
കൈനീട്ടുമ്പോഴാണ്
അമ്മ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കിടയില്‍
അച്ഛനെ കാണുന്നത്   ..!
ചന്തു-


മഴനൂൽചിറകുള്ള മേഘപക്ഷി- പ്രിയസുനിൽ
















പ്രിയസുനിൽ





മഴനൂൽചിറകുള്ള മേഘപക്ഷി

മുഖത്ത് തണുത്ത ചുംബനമേററാണ് മേഘ കണ്ണുകൾ  തുറന്നത്.''      എന്നെ മറന്നോ?'' ആർദ്രമായൊരു കുറുകൽ കാതുകളെ തഴുകിത്തലോടി.അകവും പുറവും നനഞ്ഞുകുതിർന്ന് അവളുണർന്നു.ബസിനുള്ളിൽ ജനൽഷട്ടറുകൾ വീഴുന്ന ബഹളം.''കുട്ടീ അതൊന്ന് താ ഴ്ത്തൂ ,വെള്ളം വീഴുന്നു'' തൊട്ടരികത്ത് നിന്നുയർന്ന ശബ്ദം പോലും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.  ഏറെ നാളുകളായി കൊതിച്ച് കാത്തിരുന്ന കരലാളനങ്ങളിൽ മതിമറന്ന് കുളിർന്ന് വിറച്ച് അലിഞ്ഞില്ലാതാവുന്ന  സുന്ദരനിമിഷങ്ങൾ    !
വരണ്ടകാലത്തിൻറെ അടുക്കുകളിൽ പെട്ട് ഞെരുങ്ങിക്കിടന്ന ഓർമകൾ പുററുപൊട്ടിച്ച് പുറത്തിറങ്ങിത്തുടങ്ങി.
''മാളൂ ,ഇന്നലേം നിൻറച്ഛൻ കുടിച്ച് വന്ന് ലീലമ്മേത്തല്ലിയോ   ?''
''ഉം...അതെന്നൂള്ള കാര്യല്ലേ  ന്താ പ്പോ ത്ര ചോയ്ക്കാൻ        ? മേഘയ്ക്ക് ന്ത് സുഖാ! അമ്മ വക്കീലും അച്ഛൻ  പോലീസും നല്ല ഉടുപ്പും കളിപ്പാട്ടോം ''
പാടവരമ്പത്തെ ചളിയിൽ പൂണ്ടുപോയ കാൽ വലിച്ചെടുത്ത് മേഘ മാളുവിനെ ഒന്നു നോക്കി.
''തോട്ടിലിറങ്ങി കാലൊന്നു കഴ്ക്യാലോ?''
''വേണ്ടട്ടോ വക്കീലമ്മ ചീത്തപറയും.മഴവര്ണ്ട് തോന്ന്ണു മേഘേ ആ കൊടയൊന്ന് നീർത്തൂ    '' അതെ ,
ദൂരെ നിന്ന്  കൊതിപ്പിക്കുന്ന ഒരാരവം അടുത്തടുത്ത് വരുന്നുണ്ട്.     മലമുകളിൽ ചാടിത്തിമിർത്ത് തോടിറങ്ങി പാടം കടന്ന് ഒരുകുഞ്ഞുമഴ അരികത്തെത്തി വാരിപ്പുണർന്നു.പടിപ്പുരവാതിൽ തുറക്കുമ്പോഴേക്കും ഓടിയെത്തി ഉമ്മ തരാറുള്ള മുത്തശ്ശിയെപ്പോലെത്തന്നെ മഴയും !കുട മാളുവിനെ ഏൽപ്പിച്ച് അവൾ നനഞ്ഞ് നടന്നു.വരമ്പത്ത് ഓടിക്കളിക്കുന്ന ഞണ്ടിനും കുഞ്ഞുമാളങ്ങളിൽ നിന്ന് മാനത്തേക്കെത്തി നോക്കുന്ന  തോട്ടിലെ വെള്ളത്തിൽ കുത്തിമറയുന്ന മീനിനും ഒന്നും വേണ്ടാത്ത കുട!
സ്കൂളിൽ  ചെല്ലുമ്പോൾ ''അമ്മയോട് ഞാൻ പറയുന്നുണ്ട് ട്ടോ കുറുമ്പീ'' എന്ന വാത്സല്യം കലർന്ന വഴക്ക് കേൾക്കാനും മേഘയ്ക്കിഷ്ടായിരുന്നു.തലതുവർത്
നാലാം ക്ളാസ് കഴിഞ്ഞതോടെ ''ഗവൺമെൻറുസ്കൂളൊക്കെ മോശാ''എന്നും പറഞ്ഞ് അമ്മയവളെ മാററിച്ചേർത്തു.പണിക്കാരി ലീലയുടെ മകൾ മാളു എല്ലാക്കാര്യത്തിലും മേഘയേക്കാൾ മുന്നിലായിരുന്നത് അഡ്വക്കേററ് വിമലാവർമയ്ക്ക് സഹിക്കുന്നുണ്ടായിരുന്നില്ല.വലി
    ഓരോ വർഷം പിന്നിടുന്തോറും മകളുടെ പഠനപുരോഗതിരേഖ കയററം കയറാനാവാതെ നിന്ന് കിതക്കുന്നത് വിമലയെ അസ്വസ്ഥയാക്കി.ഒൻപതാംക്ളാസിലെത്
  കുടമാററിവച്ച് മഴകൊള്ളുന്ന പെൺകുട്ടിയുടെ ചിത്രവും 'നമുക്കിടയിലൊരു മറയെന്തിന്?' എന്ന അടിക്കുറിപ്പും പുസ്തകത്തിനിടയിൽ നിന്നൂർന്നു വീണത് മലയാളം അധ്യാപകൻ മനുമാഷിൻറെ കാൽച്ചുവട്ടിലാണ്.''           മിടുക്കി ഇനിയും വരയ്ക്കണം.നല്ല ഭാഷയുണ്ട് മേഘയ്ക്ക്  എഴുതാറുണ്ടോ       ?''മഴയും മുത്തശ്ശിയും മലയാളവും പോലെ ഇഷ്ടങ്ങളുടെ പട്ടികയിൽ അന്നുമുതൽ മനുമാഷും ചേർന്നു.കവിതകൾ വായിച്ച് മാഷ് കൗതുകപ്പെട്ടു.''സർവം മഴ! അച്ഛനും അമ്മയും അറിഞ്ഞിട്ട പേരാണല്ലേ?''
      കാറും കോളുമായി ഒരു തുലാവർഷസന്ധ്യ ... ഇഷ്േടശ്വരൻറെ വരവറിയിച്ച കാററിനെ നോക്കി ശൃംഗാരച്ചിരിയോടെ മേഘയിരുന്നു.അലസമായ ഇരുത്തം കണ്ടാൽ ട്യൂഷൻ നിർത്തി ശല്യക്കാരൻ എണീററ് പൊക്കോളുമെന്ന വ്യാമോഹവും ഉള്ളിലുണ്ടായിരുന്നു.അമ്മ വരാൻ െെവകുമെന്നതും അച്ഛന് നൈററ്ഡ്യൂട്ടിയാണെന്ന കാര്യവും അവളേക്കാൾ നന്നായി  അയാൾക്കറിയാമായിരുന്നു.പതുക്കെ തുടയിലൂടെ അരിച്ചുകയറിയ കൈകൾ തട്ടിമാററി അവളെണീററു.എതിർപ്പുകൾ അവഗണിക്കപ്പെട്ടു.ബലിഷ്ഠകരങ്
''മഴപെയ്തപ്പോൾ കേറീതാട്ടോ   .അമ്മ വന്നില്ലേ      ? ഞാനീ സിററൗട്ടിലിരുന്നോളാം.       മോളൊരു തോർത്തിങ്ങെടുത്തേ'പൊട്ടിക്
അപ്രതീക്ഷിത വേഗത്തിൽ വെളിയിൽ ചാടിയ ട്യൂഷൻ മാസ്ററർ വാതിൽ പുറത്തുനിന്ന് പൂട്ടി.   എന്താണ് സംഭവിക്കുന്നതെന്ന  പതർച്ചയിൽ അൽപസമയം.
''ഞാൻ വന്നപ്പോൾ രണ്ടും കൂടി അകത്ത്.    ഒന്നുമില്ലെങ്കിലും ഇവനൊക്കെ ഒരധ്യാപകനല്ലേ?'' 
ട്യൂഷൻ  സാറിൻറെ ശബ്ദത്തോടൊപ്പംസദാചാരലംഘനം മണത്ത പട്ടിക്കൂട്ടത്തിൻറെ വന്യമായ മുരൾച്ച!വാതിൽ തുറന്നതും എന്തോ പറയാനാഞ്ഞ മനുവിൻറെ തലയിൽ  ആദ്യത്തെ അടി വീണു.
മഴ ,മേഘയേയും കൊണ്ടോടുകയായിരുന്നു.          കോരിച്ചൊരിയുന്ന ആ  സ്േനഹവായ്പിൽ അവളെല്ലാം മറന്നു.ഇരുട്ടിനോ ഇടിമുഴക്കത്തിനോ ഭയപ്പെടുത്താനാവാത്ത വിധം ധീരമായിരുന്നു അവളുടെ ചുവടുകൾ.       മഴയുടെ െെകപിടിച്ചവളെത്തിയത് പ്രിയങ്കരിയായ രാധടീച്ചറുടെ വീട്ടിൽ! അസമയത്ത് അങ്ങനെ ഒരവസ്ഥയിൽ ശിഷ്യയെ കണ്ടിട്ടും ചോദ്യശരങ്ങളാൽ മുറിപ്പെടുത്താതെ, തലതുവർത്തി ഒരുമ്മയും കൊടുത്ത് ടീച്ചറവളെ അകത്തുകേററി.
      മുടങ്ങാതെ സന്ദർശിച്ചോളാമെന്ന ഉറപ്പിലാണ് ടീച്ചറവളെ തിരികെ വീട്ടിലെത്തിച്ചത്.         വിശാലമായ ജാലകങ്ങളുള്ള മുറിയിൽ വീട്ടുകാരിൽ നിന്നകന്ന്, പുറംലോകം കാണാതെ അവളിരുന്നു.ജനൽപാളികൾ തുറന്നിട്ട് മഴയോടുമാത്രം കിന്നാരം പറഞ്ഞ   മഴയും അവളും മാത്രമുള്ള നിമിഷങ്ങൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി.ഇടയ്ക്ക് സന്ദർശകയായെത്തുന്ന രാധടീച്ചർക്ക് മാത്രമായിരുന്നു അവ ആസ്വദിക്കാനുള്ള അവകാശം.
        നഗരത്തിലെ ആർട്ഗാലറിയിൽ നടന്ന ചിത്രപ്രദർശനത്തിൽ മഴയെ മുട്ടിയുരുമ്മിനിന്ന മേഘ ഒരു കൗതുക കാഴ്ചയായി.അഭിനന്ദനങ്ങളും ഉപഹാരങ്ങളും കൊണ്ട് െെകകളും മനസ്സും നിറഞ്ഞു.
      ''ഇങ്ങനെയുണ്ടോ ഒരു പ്രാന്ത്! ഷട്ടറിടാഞ്ഞിട്ട് ബാക്കിയുള്ളോരും കൂടെ നനഞ്ഞു''      ബസിൽ അടുത്തിരുന്ന സ്‌ ത്രീ
അപ്പുറത്തെ സീററിലേക്ക് മാറിയിരുന്നു.   മേഘയുടെ നനഞ്ഞ ചുണ്ടുകളിൽ ഒരു ചിരിവിരിഞ്ഞു.        മഴതോർന്ന മാനത്തുനിന്നൊരു പ്രകാശകിരണം അതിൽ വീണ് മഴവിൽ വർണങ്ങൾ തീർത്തു.
പ്രിയസുനിൽ