ഗംഗാധരൻ പണ്ടാരത്തിൽ
മതേതരം
വേല
പൂരം
നേർച്ച
പള്ളിപ്പെരുന്നാൾ
എല്ലാം മതേതര ലേബൽ
ഒട്ടിച്ചാണ് ഇപ്പോൾ
വിപണിയിൽ ഇറക്കുന്നത്
എല്ലാം പണ്ടും
ഇങ്ങനെ
തന്നെയായിരുന്നു.
പക്ഷെ നോട്ടീസിലും
ഫ്ലെക്സ് ബോർഡിലും
ഈ വിശേഷണം
കടന്നു കൂടിയതിൽ പിന്നെയാണ്
അമ്മമാർക്ക് ഉറക്കം നഷ്ടപ്പെട്ടത്...
ഗംഗാധരൻ പണ്ടാരത്തിൽ(1990)
No comments:
Post a Comment