Wednesday, 21 June 2017

പുത്തൻ സംസ്കാര പ്രതിമകൾ-പീജി നെരൂദ














പീജി നെരൂദ




പുത്തൻ സംസ്കാര പ്രതിമകൾ

അച്ഛന്റെ തോളിൽ തല ചരിച്ചിട്ട് കുഞ്ഞു മനസ്സ് വിങ്ങിപ്പൊട്ടി കരഞ്ഞ് വിളിച്ചു മുത്തച്ഛ ….. എന്നെ കൂടെ കൊണ്ടു പോ….. എന്നെ വിട്... എനിച്ച് മുത്തച്ഛന്റെ കൂടെ പോയാൽ മതി… മുത്തച്ഛാ……….!'

 കാഴ്ചയും പ്രസരിപ്പും നഷ്ടപ്പെട്ട തന്റെ കണ്ണിലൂടെ ഒഴുകിയ കണ്ണുനീർ വേർപാടിന്റെ വേദനയോടെ തല തല്ലി വേഗത്തിൽ താഴേക്ക് ഒഴുകി നീങ്ങി. പല്ല് കൊഴിഞ്ഞ ചുണ്ടുകൾ കടിച്ച് പിടിച്ച് വേദനയും നൊമ്പരവും പുറത്തേക്ക് ഒരു തേങ്ങലായി മാറാതിരിക്കാൻ ശ്രമിച്ചു കൊണ്ടെ ഇരുന്നു .

കുത്തിപ്പിച്ച വടിക്ക് തന്റെ ശരീരത്തെ താങ്ങാൻ പാകമാണെന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ട് അകത്തേക്ക് നടന്ന് നീങ്ങി. ഇനി ഒരു വട്ടം കൂടി തന്റെ പേരക്കിടാവിനെ ഉമ്മറത്തെ കസേരയിൽ തന്റെ മടിയിൽ ഇരുത്തി കഥകൾ പറഞ്ഞ് കൊടുത്ത് പ്രായം തിലകക്കുറി പോലെ ചാർത്തി തന്ന നരച്ച നെഞ്ചിലെ രോമത്തിൽ തലചേർത്ത് ഉറക്കിയ നാളുകൾ ഓർത്ത്. വലിച്ചെറിഞ്ഞ കരിബിൻ ചണ്ടി കണക്കെ ഇവിടെ ജീവിച്ച് തീർക്കാം.…!

പുതുപുത്തൻ സംസ്കാരം തിരക്ക് പിടിച്ച നിരത്തുകളും അതിലും വേഗത്തിൽ ജീവിക്കുന്ന ആളുകളും .അമേരിക്കൻ സംസ്കാരത്തിന്റെ പുത്തൻ ചോല മതിവരുവോളം നുകരാം അല്ലാത്തവർക്ക് വിശന്ന് ദാഹിച്ച് ചാവാം. ബാൽക്കണിയിലെ ദൂരേക്ക് നോക്കി അവൾ ഉറക്കെ വിളിച്ചു  
മുത്തച്ഛാ…….. മുത്തച്ഛ…
മുത്തച്ഛൻ എവിടെയാ ?
ഒളിച്ചിരിക്കണ  
ഞാൻ പിണങ്ങൂട്ടോ… വേഗം വരൂ…
 ഞാൻ ഒന്നും കഴിക്കൂല ട്ടോ…….

കരഞ്ഞ് കരഞ്ഞ് ഞ്ഞെരിഞ്ഞ് അമർന്ന കണ്ണുകൾ ഉറക്കം രക്ഷസൻ വിഴുങ്ങും കണക്കെ അം.. എന്ന് വിഴുങ്ങി … 

രക്ഷസന്റെ വായിൽ നിന്ന് കണ്ണ് തിരുമിപുറത്ത് വന്നു ദാ.. മുത്തശ്ശൻ ബാൽക്കണിയിൽ കസേരയിൽ ചാരി ഇരിക്കുന്നു . "മുത്തച്ഛാ" എന്ന് ഉറക്കെ വിളിച്ച് മടിയിലേക്ക് ചാടി കയറി ഇരുന്നു .കവിളിൽ തുരുതുര ഉമ്മവെച്ചു എന്നിട്ടും സ്നേഹവും സന്തോഷവും തീരാതെ കെട്ടിപ്പിടിച്ചു.അടുക്കളയിൽ അമ്മ നിൽക്കുന്നു "അമ്മാ" എന്ന് വിളിച്ച് പിന്നിൽ നിന്ന് കെട്ടി പിടിച്ചു….  അവൾ ഇന്ന് സന്തോഷത്തിൽ മതിമറന്നു ബെഡ്റൂമിലേക്ക് ഓടി അവിടെ "അച്ഛൻ " മുട്ട് കുത്തി ആനയെ കണക്കെ നിൽക്കുന്നു അച്ഛന്റെ പുറത്ത് കയറി കളിച്ചു വീണ്ടും മുത്തച്ഛന്റെ അടുത്ത്… മടിയിൽ…. കയറി ഇരുന്നു  മുത്തച്ഛന്റെ മടിയിൽ ഉറങ്ങി .  

ജോലി കഴിഞ്ഞ് വന്ന അമ്മയും അച്ഛനും അടുക്കളയിലും ബഡ്റൂമിലും  ഇരുന്ന രണ്ട് പ്രതിമകളും എടുത്ത് മകൾ കാണാതിരിക്കാൻ അലമാരയിൽ വെച്ച് പൂട്ടി….

"രണ്ട് പേരും തന്റെ മകൾ ഉണരുന്നതും കാത്ത് പ്രതിമനിന്ന കണക്കെ നിന്നു.'… "
പീജി നെരൂദ….

No comments:

Post a Comment