Wednesday, 19 April 2017

പരിണാമം - ഇന്ദു വിനീഷ്













ഇന്ദു വിനീഷ് 
തൃശൂർ ജില്ലയിൽ കുന്നംകുളം സ്വദേശി.
ഭർത്താവ് :വിനീഷ് 
മകൻ:വൈഷ്ണവ് ഒരു സ്‌പൈർപാർട്സ് ഷോപ്പിൽ ജോലി ചെയ്യുന്നു.

ഒപ്പം സമഗ്ര വെൽനെസ്സ് എഡ്യൂക്കേഷൻ സൊസിറ്റിയോട്‌ ചേർന്ന് പ്രവർത്തിക്കുന്നു.

 
പരിണാമം

ഹേ മനുഷ്യ,
ഉയർത്തപ്പെട്ടിരിക്കുന്നു നിന്റെ സ്ഥാനം ... അഹങ്കരിക്കണ്ട ഭൂമിതൻ മടിത്തട്ടിൽ പിറവികൊണ്ടതിലേറ്റം നീചമായതെന്തോ ഇന്നതാണ് നീ ... പരിണാമപ്പെട്ടിരിക്കുന്നു എന്നതാവാം ശരി .. വാനരന്മാരിൽ നിന്നും ശ്രേഷ്ഠമായൊരു മാനവപരിണാമം അതു കാലഹരണപ്പെട്ടോ ?? നിന്റെ വിശിഷ്ടതകളെ നീ വലിച്ചെറിഞ്ഞല്ലോ , ഹേ മനുഷ്യ , എന്തായിരുന്നു നിന്റെ വിശിഷ്ടത ? പെറ്റമ്മയും കൂടപ്പിറപ്പോളും തന്നിണയെക്കൂടാതെ മറ്റുള്ളോരെല്ലാം സോദരതുല്യരായ് കാണും സംസ്കാരം .. എന്ന് നീ അവരെയും നിൻ കാമത്തിൻ മുൾമുനയിൽ കൊരുത്തുവോ അന്നു നീ മൃഗത്തേക്കാൾ മ്ലേച്ഛമായ് പരിണമിച്ചു . ഒരു മൃഗത്തെയും നിന്നോടുപമിച്ചു അവഹേളിക്കരുത് മാനവ നിന്നിലവരെക്കാൾ ശ്രേഷ്ട്ടമായതിനൊന്നുമില്ല പെറ്റിട്ടു പാൽമണം മാറാത്ത കുഞ്ഞിനോടും മൃതി കാത്തുകിടക്കുന്ന ദേഹത്തോടും കേവലമൊരു മൃഗത്തിൻ നീതിപോലും നിന്നിലില്ലെന്നിരിക്കെ പരിണാമ ജന്തുക്കളെ നിങ്ങളെ എന്തു പേരിട്ടുവിളിക്കണം ? ഇനിയും പരിണാമം ആർജിക്കാത്തവർക്കായി , നിന്നിലെ പരിണാമത്തിൻ വൈകൃതം വിളിച്ചോതിടാൻ ഒരു പേരു കൂടിയേ തീരൂ നിന്നെയും എന്നെയും മനുഷ്യനെന്ന് വിളിക്കുകിൽ ഞാനെന്നെ ഒരു മൃഗമെന്നു കേൾക്കുവാൻ ഇഷ്ട്ടപ്പെടുന്നു നീയാണ് മനുഷ്യനെങ്കിൽ മൃഗമായി അറിയപ്പെടുന്നതിലാണെനിക്കഭിമാനം ...


ഇന്ദു വിനീഷ്

No comments:

Post a Comment