Thursday, 9 March 2017

ശിഷ്ടം- എം.സങ്
















എം.സങ്



ശിഷ്ടം



പകലിലേക്കൊരു തീവണ്ടി ഇരുട്ടിൻ ചുരം കടക്കുന്നു. കിതപ്പുകൾ നിശ്വാസങ്ങൾ മിടിപ്പുകൾ ഒക്കെയും ശാന്തമാകുന്നു . വെയിൽ തൊട്ട വിരൽത്തുമ്പിൽ പൊടിപിടിച്ചൊരു മഞ്ഞു തുള്ളി. ഇരുട്ടുകടന്നെത്തിയ കറുത്ത നായ കിതപ്പോടെ മുരളുന്നു. വഴിയരികിൽ മലിനത നിറഞ്ഞ പ്രഭാതത്തിൽ ഒരിക്കൽക്കൂടെ മൂക്കുതുളയ്ക്കുന്നത് ഏതു ഗന്ധമാണ്? നിഴൽ പിറന്നു വളരുന്നു . ചിരി മഴയിൽ നനഞ്ഞ രണ്ടു പെൺകുട്ടികൾ മിഴികൾ തുടയ്ക്കുന്നു . ചരൽ വഴിയേ വളഞ്ഞു പോകും കനവുകളെ ആരാകാം ദിശ തിരിച്ചത് ? ശ്മശാനത്തിൽ തീപ്പെട്ടു തീരാത്തൊരു ശരീരാവശിഷ്ടം. മുടിയഴുകിയ പൂവുകൾ മണമകന്ന് കരിയുന്നു. ശിഷ്ടമായ് എന്തെന്ന ചോദ്യം അവശിഷ്ടമാകുന്നു! നിറങ്ങൾ നഷ്ടപ്പെട്ട കാഴ്ചക്കാരാ നിന്റെ കണ്ണുകൾ വെളിച്ചമേകാൻ ഏതു പ്രഭാത സൂര്യന്റെ വിറച്ച വെളിച്ചത്തിനാണ് ആവുക!

No comments:

Post a Comment