Monday, 3 April 2017

തീപ്പെട്ടി-ഷിബു നെല്ലായ














ഷിബു നെല്ലായ
പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തു 
ചെർപ്പുളശ്ശേരി സ്വദേശി 
ഇന്റീരിയർ ഡെക്കറേഷൻ മേഖലയിൽ ജോലി 
ചെയ്യുന്നു .
ഭാര്യ:സരിഗ 
മകൾ :മാധു 





തീപ്പെട്ടി
പൊട്ടക്കിണറ്റിലെ
തവളകളല്ല
തീപ്പെട്ടിക്കൂട്ടിലെ
വെടിമരുന്നുടുത്ത
കൊള്ളികളാണുപലരും
ജാതിയിൽ
മതത്തിൽ 
നിറത്തിൽ
പാർട്ടീകൊടിക്കീഴിൽ
തീപ്പെട്ടികൾക്കു
മേലങ്കികളളെത്രയെത്ര...
ഒരുവാക്കിൽ കനലിൽ
കത്തിപ്പിടിക്കാൻ
പൊട്ടിത്തെറിക്കാൻമാത്രം
ഒട്ടിക്കിടന്ന്
വെമ്പൽകൊള്ളുന്ന
തീപ്പെട്ടിക്കൊള്ളികൾ...

1 comment: