Wednesday, 21 June 2017

തണുപ്പിന്റെ ആഘോഷങ്ങൾ-ഷിബു നെല്ലായ














ഷിബു നെല്ലായ




തണുപ്പിന്റെ ആഘോഷങ്ങൾ

തണുപ്പിന്റെ 
ആഘോഷങ്ങളിൽ
അറ്റം പിളർന്ന
തുളവീണ
പുതപ്പുമായാണു
പിടിവലി,

തലമൂടുമ്പോൾ
കാൽപുറത്ത്‌
കാലുമൂടുമ്പോൾ
തലപുറത്ത്‌.

വിടവുകളിൽ 
നുഴഞ്ഞ്‌
ഉറക്കം തുളയ്ക്കാനെത്തും
കൊതുകിന്റെ മൂളൽ

വക്കുപൊട്ടിയ
തകരപ്പാത്രത്തിൽ
ചിന്നിത്തെറിച്ച്‌
മേൽക്കൂരവിലൂടെ
ഊർന്നിറങ്ങിയ
മഴമേളങ്ങൾ...

മണ്ണെണ്ണവിളക്കിന്റെ
ഇത്തിരിവെട്ടമുലച്ചും
കെടുത്തിയും
കാറ്റിന്റെ വെപ്രാളം

അടുക്കളക്കോണിൽ
നീറിപ്പുകഞ്ഞ്‌
ഉടലുരുകി
നനഞ്ഞ കനൽ..
ഷിബു നെല്ലായ


No comments:

Post a Comment