ഫാത്തിമത്തുൽ വഹീദ
കാസര്ഗോഡ്
ലഹരി
മടിയേതുമില്ലാതെ
നീ കുടിച്ചു
വറ്റിച്ചതൊക്കെയും
നിന്റെ
ഉറ്റവരുടെ കിനാക്കൾ
തന്നെആയിരുന്നില്ലേ ?
നിന്റെ
നാസാരന്ദ്രത്തെ
തൊട്ട്
തലോടിയ
രൂക്ഷ
ഗന്ധത്തെ ഇത്രമാത്രം
ആത്മാവിനോട്
ചേർത്തു വെച്ചത് എന്തിനാണ്
നീ ??
ലഹരി..
അതിനെ
നീ എത്രത്തോളം സ്നേഹിക്കുന്നുവോ..
നിന്നെ
മറ്റുളവർ വെറുക്കുന്നു..
ലഹരിയില്ലാതെ
ജീവിക്കാൻ
ആവില്ലെന്ന്
നാഴികക്ക് നാല്പതു വട്ടം
വാചാലൻ
ആവുന്നത് എന്തിനാണ് നീ ?
നീ പുറത്തു
വിട്ട പുകമറയ്ക്കുള്ളിൽ
കറുത്തിരുണ്ട
അമ്മയുടെ സ്വപ്നങ്ങളെ നീ
കാണാതെ
പോയില്ലേ ?
നീ ചവച്ചു
തുപ്പിയതൊക്കെയും
നിന്റെ
ഭാര്യയുടെ കണ്ണുനീരാണ്
നീ
മണത്തെറിഞ്ഞതൊക്കെയെയും
നിന്റെ
മക്കളുടെ വാത്സല്യമാണ്
നീ തൊട്ട്
കൂട്ടിയപ്പോൾ
ഇല്ലാതാവുന്നത്
നിന്റെ അച്ഛന്റെ കരളാണ്..
പിടയുന്നത്
പെങ്ങളുടെ ചൻകാണ്...
ഒടുവിൽ നീ
കൈനീട്ടി വാങ്ങിയ രോഗങ്ങളൊക്കെയും
കുടുംബത്തിന്റെ
അസ്തമിച്ച പ്രതീക്ഷകളാണ്...
എന്നിട്ടും
ജീവിതഭാരം കുറക്കാനെന്നു
പറഞ്ഞു
നശിച്ച ലഹരിയെ വീണ്ടും
വീണ്ടും
കൂട്ടുപിടിക്കുന്നത്
എന്തിനാണ്
നീ ?
അതിൽ
നിന്നു നിനക്ക് കിട്ടിയതോ
സുഖത്തിനേക്കാൾ
ദുഖം മാത്രം...
നിന്റെ
ജീവിതം ലഹരി നുണയുമ്പോൾ
അപ്പുറത്ത്
ഹൃദയ ഭാരവുമായി
പൊലിഞ്ഞു
തീരുന്ന കുറേ ജന്മങ്ങളുണ്ടെന്നു
വിസ്മരിക്കരുത്
സഹോദരാ..
ഫാത്തിമത്തുൽ
വഹീദ

നന്നായിരിക്കുന്നു.കൂടുതൽ വായിക്കുക.വായന വാക്കുകളെ ശക്തവും മിനുസമുളളതും ആക്കും.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ReplyDelete