ഫാത്തിമത്തുൽ വഹീദ എ .എം
പനി
കുടയെടുത്തിട്ടും
മനഃപൂർവം മറന്നു
വെച് എത്ര
മഴക്കാലങ്ങളെയാണ്
ഞാൻ നെഞ്ചോടു
ചേർത്തു വെച്ചത്
ഇടവഴികളിൽ
വിദ്യാലയപാതകളിൽ
നനഞ്ഞ
മഴത്തുള്ളികളോട്
പനിയായി
വരണേ എന്ന്
കാതിൽ ഞാൻ
സ്വകാര്യം പറയാറുണ്ടായിരുന്നു
പനി പിടിക്കാൻ
വല്ലാത്ത ഇഷ്‌ടമായിരുന്നു
കഞ്ഞിയോടൊപ്പം
വാത്സല്യം
കോരി
തരാൻ ഉമ്മ അരികിൽ ഉണ്ടെങ്കിൽ......
എന്റെ
കുട്ടിക്കു കണ്ണേർ
തട്ടിയതാണ്
എന്ന് പറഞ്ഞു
നെറ്റിയിൽ
തലോടി മന്ത്രിക്കാൻ വലിയുമ്മ
ഉണ്ടെങ്കിൽ.......
പനി മാറിയ
ദിവസം മിടായി പൊതിയുമായി
ചുടുചുംബനം നൽകാൻ
ഉപ്പ
ഉണ്ടെങ്കിൽ........
ഇപ്പോഴും
ഇടയ്ക്കൊക്കെ എനിക്ക്
പനിക്കാറുണ്ട്
പക്ഷെ അസുഖം
പോലും ആഘോഷമാക്കിയ
കുഞ്ഞു
നാളിലെ
തിരതല്ലൽ ഉള്ളിൽ കെട്ടു പോയി
എങ്കിലും
തലയണ
യോട് ഓർമ്മകളെ വാരി പുണർന്നു
പനി ചൂട്
പുതച്ചുറങ്ങുന്ന
കൊച്ചു
പാവാടക്കാരി ആകാറുണ്ട്
ഞാനിപ്പോഴും

No comments:
Post a Comment