കാണാക്കാഴ്ചകൾ
നിലാവിനെ
എനിക്കറിയില്ല
സന്ധ്യയുടെ
സൂര്യനെയും എനിക്കറിയില്ല
നിറയെ
വിടരുന്ന സൂര്യകാന്തിപ്പൂക്കളും
നിലാവ്
വീഴുന്ന മരച്ചുവടുകളും
എന്റെ
പാഴ്ക്കിനാവുകൾ!
കാണാൻ
കഴിയാത്ത എന്റെ കണ്ണുകളും
എല്ലാം
കാണുന്ന മനസ്സും മാത്രം
നീറുന്ന
യാഥാർത്ഥ്യം.
അന്ധതയുടെ
ശപിക്കപ്പെട്ട ഇരുട്ടിൽ
ദുഃഖം
ഹൃദയത്തിൽ നിഴൽ വിരിക്കുമ്പോൾ
ദൈവം തരാതിരുന്ന
സൗഭാഗ്യങ്ങളോർത്തുഞാൻ
നൊമ്പരങ്ങളിലാഴ്ന്നു ഒരു നിമിഷം!
സ്പർശങ്ങൾ
നിറമുള്ള കാഴ്ചകളാകുമ്പോൾ
കാഴ്ചയുടെ
അന്യമായ ലോകത്ത്
സ്നേഹത്തിന്റെ
പുതിയ പ്രഭാതമായ്
പിന്നെയും
ഞാൻ...
വി.ആരിഫ
.കെ.പുരം

No comments:
Post a Comment