Sunday, 26 March 2017

കൂട്ട്-സൈനബ് ചാവക്കാട്















സൈനബ് ചാവക്കാട്




കൂട്ട്

അവൾ കൂട്ടുകൂടിയത്
എച്ചിൽ പാത്രങ്ങളോടും
അലക്കു കല്ലിനോടും
മാത്രമായിരുന്നു .

കാറ്റുകൊണ്ടു വരുന്ന
ഗന്ധങ്ങളുടെ അർത്ഥം
കരിയിലകൾക്ക്
പറഞ്ഞു കൊടുക്കും .

കാച്ചിയ എണ്ണ
മുടിയിഴകൾക്ക്
പങ്ക് വെച്ച് ,
കൊന്ത്രപ്പല്ല് മറച്ച്
കണ്ണാടിയോട്
പുഞ്ചിരിക്കും...

സീമന്തരേഖയിലെ സിന്ദൂരവും ,
കിടക്ക വിരിപ്പിൽ
ചിതറിയിട്ട മുല്ലമൊട്ടുകളും
സ്വപ്നം കണ്ടത്
തലയിണ യോട്
മന്ത്രിക്കും ...

അവളിപ്പോൾ
സുഖനിദ്രയിലാണ് .
തെക്കേ പുറത്ത്
അളന്നു നാട്ടിയ
ശിലക്ക് കൂട്ടായി ...
സൈനബ് ചാവക്കാട്


5 comments:

  1. എത്ര എത്ര ജീവിതങ്ങൾ ഇതുപോലെ നമുക്കു ചുറ്റും സ്വപ്നം മതിയാക്കി നിത്യനിദ്ര സ്വീകരിക്കുന്നു. കുഞ്ഞുവരികളിൽ ജീവിതം വരച്ചുകാട്ടുന്ന മനോഹര കവിത.സൈനബിന് ആശംസകൾ

    ReplyDelete
  2. പല കൂട്ടുകളുടെ കൂട്ടുകാരി ...

    ReplyDelete