സൈനബ് ചാവക്കാട്
കൂട്ട്
അവൾ
കൂട്ടുകൂടിയത്
എച്ചിൽ
പാത്രങ്ങളോടും
അലക്കു
കല്ലിനോടും
മാത്രമായിരുന്നു
.
കാറ്റുകൊണ്ടു
വരുന്ന
ഗന്ധങ്ങളുടെ
അർത്ഥം
കരിയിലകൾക്ക്
പറഞ്ഞു
കൊടുക്കും .
കാച്ചിയ
എണ്ണ
മുടിയിഴകൾക്ക്
പങ്ക്
വെച്ച് ,
കൊന്ത്രപ്പല്ല്
മറച്ച്
കണ്ണാടിയോട്
പുഞ്ചിരിക്കും...
സീമന്തരേഖയിലെ
സിന്ദൂരവും ,
കിടക്ക
വിരിപ്പിൽ
ചിതറിയിട്ട
മുല്ലമൊട്ടുകളും
സ്വപ്നം
കണ്ടത്
തലയിണ
യോട്
മന്ത്രിക്കും
...
അവളിപ്പോൾ
സുഖനിദ്രയിലാണ്
.
തെക്കേ
പുറത്ത്
അളന്നു
നാട്ടിയ
ശിലക്ക്
കൂട്ടായി ...
സൈനബ്
ചാവക്കാട്

തീവ്രം
ReplyDeleteഎത്ര എത്ര ജീവിതങ്ങൾ ഇതുപോലെ നമുക്കു ചുറ്റും സ്വപ്നം മതിയാക്കി നിത്യനിദ്ര സ്വീകരിക്കുന്നു. കുഞ്ഞുവരികളിൽ ജീവിതം വരച്ചുകാട്ടുന്ന മനോഹര കവിത.സൈനബിന് ആശംസകൾ
ReplyDeleteപല കൂട്ടുകളുടെ കൂട്ടുകാരി ...
ReplyDelete'Superക വി
ReplyDeleteVery good lines...
ReplyDelete