
ഡോ: സുരേഷ് മൂക്കന്നൂർ
കാവ്യസഞ്ചാരം
ഉറങ്ങാൻ കിടക്കുമ്പോൾ
ത്തുടങ്ങും സഞ്ചാരങ്ങൾ
നടന്ന വഴി പിന്നോ
ട്ടളന്നു മുന്നേറുന്നു
നടക്കാൻ കൊത്തിച്ചേട-
ത്തൊക്കെയും ചെന്നെത്തുന്നു
ആഴത്തിലാഴത്തിലായ്
കടലിന്നടിത്തട്ടിൽ
നിവർന്നു കിടക്കുന്നു
ശംഖിന്റെയുള്ളിൽക്കേറി
മുഴക്കം പഠിക്കുന്നു
അടുത്ത നിമിഷത്തിൽ
ആകാശമേൽക്കൂരയും
പ്പിളർന്ന് ശൂന്യാകാശ
വീഥിയിൽപ്പറക്കുന്നു
പഞ്ഞിപോൽപൊഴിച്ചിട്ട
തൂവൽപോൽ നനുന്നനെ
ഭൂഖണ്ഡമോരോന്നിലും
കയറിയിറങ്ങുന്നു
കാടുകൾ മണൽക്കാടും
മേടുകൾ പുൽമേടുകൾ
സഞ്ചാരം തുടരുന്നു ...
കോട്ടകൾ കൊട്ടാരങ്ങ
ളോക്കെയും തുറന്നിട്ടു
കാണുന്നു ചരിത്രത്തെ
നിർമ്മിച്ച മനുഷ്യരെ
സഹിച്ച ജനതയെ
അദ്‌ഭുത സമസ്യകൾ
വിവിധ സംസ്കാരങ്ങൾ
തഴച്ച തടങ്ങളെ
നിത്യനൂതന ദേശ -
സഞ്ചാരമതിനൊപ്പം
വായിച്ചു മഹാഗ്രന്ഥ
സഞ്ചയമതി സൂക്ഷ്മം
കാണുവാൻ മോഹിച്ചേട
ത്താനന്ദ ദേശാടനം
കാണേണ്ട ദേശങ്ങളോ
കണ്ണെത്താ ദൂരത്തോളം
ഉടുപ്പും ചെരുപ്പെല്ലാ-
മുറങ്ങിക്കിടക്കുമ്പോൾ
പുതപ്പിനുള്ളിൽ മഹാ-
ശുന്യതയുറങ്ങാതെ.
കടലിന്നടിത്തട്ടിൽ
നിവർന്നു കിടക്കുന്നു
ശംഖിന്റെയുള്ളിൽക്കേറി
മുഴക്കം പഠിക്കുന്നു
അടുത്ത നിമിഷത്തിൽ
ആകാശമേൽക്കൂരയും
പ്പിളർന്ന് ശൂന്യാകാശ
വീഥിയിൽപ്പറക്കുന്നു
പഞ്ഞിപോൽപൊഴിച്ചിട്ട
തൂവൽപോൽ നനുന്നനെ
ഭൂഖണ്ഡമോരോന്നിലും
കയറിയിറങ്ങുന്നു
കാടുകൾ മണൽക്കാടും
മേടുകൾ പുൽമേടുകൾ
സഞ്ചാരം തുടരുന്നു ...
കോട്ടകൾ കൊട്ടാരങ്ങ
ളോക്കെയും തുറന്നിട്ടു
കാണുന്നു ചരിത്രത്തെ
നിർമ്മിച്ച മനുഷ്യരെ
സഹിച്ച ജനതയെ
അദ്‌ഭുത സമസ്യകൾ
വിവിധ സംസ്കാരങ്ങൾ
തഴച്ച തടങ്ങളെ
നിത്യനൂതന ദേശ -
സഞ്ചാരമതിനൊപ്പം
വായിച്ചു മഹാഗ്രന്ഥ
സഞ്ചയമതി സൂക്ഷ്മം
കാണുവാൻ മോഹിച്ചേട
ത്താനന്ദ ദേശാടനം
കാണേണ്ട ദേശങ്ങളോ
കണ്ണെത്താ ദൂരത്തോളം
ഉടുപ്പും ചെരുപ്പെല്ലാ-
മുറങ്ങിക്കിടക്കുമ്പോൾ
പുതപ്പിനുള്ളിൽ മഹാ-
ശുന്യതയുറങ്ങാതെ.
ഡോ: സുരേഷ്
മൂക്കന്നൂർ
No comments:
Post a Comment