Monday, 19 June 2017

ഫെയ്സ്ബുക്-കെ.വിഷ്ണുനാരായണന്‍















കെ.വിഷ്ണുനാരായണന്‍
കവി,ഗ്രന്ഥകാരന്‍.​​​
അദ്ധ്യാപകന്‍,സാംസ്കാരികപ്രവര്‍ത്തകന്‍



ഫെയ്സ്ബുക്
മുഖത്താള്‍ ചോദിക്കുന്നു
മനസ്സിലെന്താണെന്താണ്?
ഒഴിഞ്ഞുമാറീടിലും
പിന്നെയുംമൊടുങ്ങാത്ത ചോദ്യങ്ങള്‍ ശരങ്ങളായ്
വന്നെന്നില്‍പതിക്കുമ്പോള്‍
മനസ്സിലുള്ളതത്രയും
വേര്‍തിരിച്ചെടുക്കുവാന്‍
കഴിയില്ലശക്തന്‍ ഞാന്‍
​​​​​എങ്ങനെ തരും ശരി
യുത്തരം ചോദിക്കുമ്പോള്‍,
എങ്ങനെ മൗനം കൂറു-
മിങ്ങനെ ചോദിക്കുമ്പോള്‍
- അങ്കലാപ്പിലാണിപ്പോള്‍
ഉള്ളിലുള്ളവയെല്ലാം
വിളമ്പാന്‍ പ്രിയേ-എനി-
ക്കാവില്ല നിന്നോടിപ്പോള്‍
സാദരം പൊറുക്കുക!
പറയുന്നതിന്‍ മുന്‍പേ
ട്രോളിയാല്‍ രഹസ്യങ്ങള്‍
ഊഞ്ഞാലാടിടും നിന്‍റെ
പരസ്യപ്പലകയില്‍.
തലയില്‍ മുണ്ടിട്ടാലും
നടക്കാനാവാവിധം
കാര്യങ്ങളെത്തിക്കും  നീ
ജീവിതം കട്ടപ്പുക!
പണ്ടത്തെക്കവികള്‍ക്കു
കിട്ടാത്ത സൗകര്യങ്ങള്‍
എനിക്കായ്​ സമര്‍പ്പിക്കാന്‍
കച്ചകെട്ടിയോള്‍ നീയേ!
നന്ദിയും കടപ്പാടും
ഏറെയുണ്ടന്നാകിലും
രഹസ്യം സൂക്ഷിക്കുവാന്‍
കൂട്ടിനെന്‍ കുട്ട്യോളമ്മ!
കെ.വിഷ്ണുനാരായണന്‍

പ്രളയത്തിലേക്കൊരു പുഴയകലം-ഷാലു ജോമോൻ














ഷാലു ജോമോൻ





പ്രളയത്തിലേക്കൊരു പുഴയകലം
പകലോർമ്മകളിൽ 
നീ എന്നാണിനി 
ഒരു സൂര്യനാവുക..?

ഉഷസ്സിന്റ കുളിരിൽ നിന്ന്
മഴക്കാലത്തിലേക്ക്
ഇറങ്ങി നടന്ന് ഞാൻ
നിന്റെ ആത്മാവിനെ ചേർത്ത് പിടിക്കുമ്പോൾ
ഏത് വഴിയരികിലാണ് ഞാൻ എന്നെ 
മറന്ന് വച്ചത്..

വരണ്ട് പോയ 
നിന്റെ രാത്രിയിലേക്കൊരു പുഴച്ചാലിട്ട്
ഞാനെന്റെ 
പകലിനെ 
കീറി മുറിക്കാം..

എന്റെ പ്രണയം കൊണ്ട് 
നിന്റെ ഭൂമിക
നിറഞ്ഞൊഴുകട്ടെ..!

ഉറവ് തേടിയെത്തുന്ന
നാട്ടു പെണ്ണിന്
ഒരു നീർകുടം
നീ മാറ്റി വയ്ക്കുമ്പോൾ
കടലിരമ്പങ്ങളിലേക്ക്
അവളൊന്ന് 
മുങ്ങി ഉയരും..!

പ്രണയാഴങ്ങളിൽ നിന്നെടുത്തൊരു
ചിപ്പി കോർത്ത്
തിരക്കൈകൾ 
എന്റെ
ആത്മാവിന്റെ
നെഞ്ചിലൊരു
താലിചാർത്തുമ്പോൾ
ഒരു പ്രളയകാലം
തുടങ്ങും...!
ഷാലു ജോമോൻ

Sunday, 18 June 2017

കാർട്ടൂൺ44-മനോജ് മൂക്കൻതോട്ടം

സർവീസ് ചാർജ് 


ശിഷ്ടം-നിഷ നാരായണന്‍

നിഷ നാരായണന്‍


ശിഷ്ടം -------------------------- *നിസ്സാര്‍ അഹമ്മദ് മുണ്ട് മാടിക്കുത്തി ശൗചക്കുഴി കുത്തുന്നതില്‍ ഒരു മാനവികതയുണ്ട്. എസ്.ജോസഫ് കവിത ചൊല്ലുമ്പോള്‍ അതിലേയൊരു പുഴ കത്തിയൊഴുകുന്നുണ്ട്. നടവഴിയിലൊരു സൈക്കിള്‍ ടയറ്, ആ നാടിന്റെ പാട് ഉരുട്ടുന്നുണ്ട്. സന്ധ്യയ്ക്കൊരു ഇണചേരല്‍- ശോണിമയുണ്ട്. കേട്ടോ ചങ്ങായീ, ഞങ്ങള് കാലടിക്കാര്, മീന്‍ കറിയിലിപ്പോഴും മല്ലീം മൊളകും കല്ലേന്നരച്ചേ ചേര്‍ക്കൂ.. പേര് ഫാഷനാണേലും ''മിന്റു'ക്കുട്ടിയുടെ പാവാടച്ചോപ്പിന്, എന്റെയൊക്കെ- യന്നത്തെ പ്രേമത്തിന്റെ അതേ ഗുമ്മുണ്ട്, രാത്രിക്ക് കൂരിരുട്ടിന്റേയും പകലിന് വെളിച്ചത്തിന്റെയും നൈതികതയുണ്ട് . ആശ്വാസം! നാടും **ഞാളും ഇപ്പോഴും കുറച്ചൊക്കെ അങ്ങനൊക്കെത്തന്നെയുണ്ട് . *ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്ന് ലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍. **ഞങ്ങളും

ക്രയോൺ വർക്ക്-അസ്‌ലം തിരൂർ

                         മലയാളിക്കു മുന്നിൽ വായനയുടെ വസന്തം വിരിയിച്ച ശ്രീ. പി.എൻ. പണിക്കർ...

ഇമോജികൾ-സംഗീത് കാരക്കോട്














സംഗീത് കാരക്കോട്





ഇമോജികൾ
വിരൽതുമ്പിന്റെ
വെപ്രാളങ്ങളായിരുന്നു
വികാരപ്രകടനങ്ങളുടെ
ഇമോജികൾ......!
കണ്ണുകളടച്ച് നാവ് പുറത്തിട്ട 
ചിരിയാഘോഷങ്ങൾ....!
കവിളിൽ ഹൃദയം ചേർത്തുവച്ച,
ചുംബനങ്ങൾ....!
കണ്ണിൽ ഹൃദയം വരച്ച
സ്നേഹപ്രകാശങ്ങൾ....!
കണ്ണട വച്ച മാന്യൻ....!
കവിളു ചുവപ്പിച്ച
കോപക്കാരൻ.....!
പ്രതികരണങ്ങൾക്കവ
ധാരാളമായിരുന്നു.

വാക്കുകൾ കൊണ്ടുള്ള
പ്രതികരണത്തിന്റെ
ആവശ്യകത വന്നപ്പോഴാണ്
അക്ഷരമാലകൾ
സ്വരങ്ങളായും,
വ്യഞ്ജനങ്ങളായും,
കൂട്ടക്ഷരങ്ങളായും,
ചില്ലക്ഷരങ്ങളായും
ചിട്ടയോടെ 
അടുക്കി വെച്ച
വാക്കു പുസ്തകം 
പരതിയത്.....!
അവിടം ശൂന്യമായിരുന്നു.
വാക്കുകൾ 
നിരോധിക്കപ്പെട്ടിരിക്കുന്നു...

സൂക്ഷിച്ച് ഒന്നു കൂടി
തെരെഞ്ഞു,
ഒരക്ഷരം മൂലയിൽ 
അടി കൊണ്ട് പുളഞ്ഞ്
ചുരുണ്ട് കൂടി കിടപ്പുണ്ട് 
അതിനെ ശ് എന്ന് വായിക്കാം....!
പിന്നെയുമുണ്ട്
ഏതാനും ചില അക്ഷരങ്ങൾ,
കൂട്ടിച്ചേർത്ത് വച്ചപ്പോൾ
വായിച്ചെടുത്തതാണ്
അരുത് എന്ന്....!

ഹതാശനായി വീണ്ടും
ഇമോജികളിലേയ്ക്ക്....
കാവി പുതച്ച ഇമോജികൾ
കൊഞ്ഞനം കുത്തുന്നുണ്ട്.....

രണ്ടും കൈയ്യു കൊണ്ടും
വാ പൊത്തി ഒരു കുരങ്ങൻ മാത്രം
അവിടെയും ബാക്കിയുണ്ട്.....
കൈയ്യിലെ നടുവിരൽ 
ഉയർത്തിയ ഇമോജി കൊണ്ട്
ഞാൻ എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തി.....!

സംഗീത് കാരക്കോട്

Tuesday, 13 June 2017

പനി-ഫാത്തിമത്തുൽ വഹീദ എ .എം















ഫാത്തിമത്തുൽ വഹീദ എ .എം






പനി
കുടയെടുത്തിട്ടും മനഃപൂർവം മറന്നു 
വെച് എത്ര മഴക്കാലങ്ങളെയാണ്
ഞാൻ നെഞ്ചോടു ചേർത്തു വെച്ചത് 
ഇടവഴികളിൽ 
വിദ്യാലയപാതകളിൽ 
നനഞ്ഞ മഴത്തുള്ളികളോട് 
പനിയായി വരണേ എന്ന് 
കാതിൽ ഞാൻ സ്വകാര്യം പറയാറുണ്ടായിരുന്നു 
പനി പിടിക്കാൻ വല്ലാത്ത ഇഷ്‌ടമായിരുന്നു 
കഞ്ഞിയോടൊപ്പം വാത്സല്യം
 കോരി തരാൻ ഉമ്മ അരികിൽ ഉണ്ടെങ്കിൽ...... 
എന്റെ കുട്ടിക്കു കണ്ണേർ 
തട്ടിയതാണ് എന്ന് പറഞ്ഞു 
നെറ്റിയിൽ തലോടി മന്ത്രിക്കാൻ വലിയുമ്മ ഉണ്ടെങ്കിൽ....... 
പനി മാറിയ ദിവസം മിടായി പൊതിയുമായി ചുടുചുംബനം നൽകാൻ 
ഉപ്പ ഉണ്ടെങ്കിൽ........ 
ഇപ്പോഴും ഇടയ്ക്കൊക്കെ എനിക്ക് 
പനിക്കാറുണ്ട് 
പക്ഷെ അസുഖം പോലും ആഘോഷമാക്കിയ 
കുഞ്ഞു നാളിലെ
തിരതല്ലൽ ഉള്ളിൽ കെട്ടു പോയി 
എങ്കിലും  
 തലയണ യോട് ഓർമ്മകളെ വാരി പുണർന്നു 
പനി ചൂട് പുതച്ചുറങ്ങുന്ന  
കൊച്ചു പാവാടക്കാരി ആകാറുണ്ട് 
ഞാനിപ്പോഴും

ഫാത്തിമത്തുൽ വഹീദ എ .എം

കാണാക്കാഴ്ചകൾ-വി.ആരിഫ .കെ.പുരം

 
വി.ആരിഫ .കെ.പുരം
അദ്ധ്യാപിക
എച്ച്.എസ്.എം എച്ച് എസ്സ് എസ്സ്
താനൂർ





കാണാക്കാഴ്ചകൾ
നിലാവിനെ എനിക്കറിയില്ല
സന്ധ്യയുടെ സൂര്യനെയും എനിക്കറിയില്ല
നിറയെ വിടരുന്ന സൂര്യകാന്തിപ്പൂക്കളും
നിലാവ് വീഴുന്ന മരച്ചുവടുകളും
എന്റെ പാഴ്ക്കിനാവുകൾ!
കാണാൻ കഴിയാത്ത എന്റെ കണ്ണുകളും
എല്ലാം കാണുന്ന മനസ്സും മാത്രം
നീറുന്ന യാഥാർത്ഥ്യം.
അന്ധതയുടെ ശപിക്കപ്പെട്ട ഇരുട്ടിൽ
ദുഃഖം ഹൃദയത്തിൽ നിഴൽ വിരിക്കുമ്പോൾ
ദൈവം തരാതിരുന്ന സൗഭാഗ്യങ്ങളോർത്തുഞാൻ
നൊമ്പരങ്ങളിലാഴ്ന്നു ഒരു നിമിഷം!
സ്പർശങ്ങൾ നിറമുള്ള കാഴ്ചകളാകുമ്പോൾ
കാഴ്ചയുടെ അന്യമായ ലോകത്ത്
സ്നേഹത്തിന്റെ പുതിയ പ്രഭാതമായ്
പിന്നെയും ഞാൻ...
വി.ആരിഫ .കെ.പുരം