Monday, 19 June 2017

ഫെയ്സ്ബുക്-കെ.വിഷ്ണുനാരായണന്‍















കെ.വിഷ്ണുനാരായണന്‍
കവി,ഗ്രന്ഥകാരന്‍.​​​
അദ്ധ്യാപകന്‍,സാംസ്കാരികപ്രവര്‍ത്തകന്‍



ഫെയ്സ്ബുക്
മുഖത്താള്‍ ചോദിക്കുന്നു
മനസ്സിലെന്താണെന്താണ്?
ഒഴിഞ്ഞുമാറീടിലും
പിന്നെയുംമൊടുങ്ങാത്ത ചോദ്യങ്ങള്‍ ശരങ്ങളായ്
വന്നെന്നില്‍പതിക്കുമ്പോള്‍
മനസ്സിലുള്ളതത്രയും
വേര്‍തിരിച്ചെടുക്കുവാന്‍
കഴിയില്ലശക്തന്‍ ഞാന്‍
​​​​​എങ്ങനെ തരും ശരി
യുത്തരം ചോദിക്കുമ്പോള്‍,
എങ്ങനെ മൗനം കൂറു-
മിങ്ങനെ ചോദിക്കുമ്പോള്‍
- അങ്കലാപ്പിലാണിപ്പോള്‍
ഉള്ളിലുള്ളവയെല്ലാം
വിളമ്പാന്‍ പ്രിയേ-എനി-
ക്കാവില്ല നിന്നോടിപ്പോള്‍
സാദരം പൊറുക്കുക!
പറയുന്നതിന്‍ മുന്‍പേ
ട്രോളിയാല്‍ രഹസ്യങ്ങള്‍
ഊഞ്ഞാലാടിടും നിന്‍റെ
പരസ്യപ്പലകയില്‍.
തലയില്‍ മുണ്ടിട്ടാലും
നടക്കാനാവാവിധം
കാര്യങ്ങളെത്തിക്കും  നീ
ജീവിതം കട്ടപ്പുക!
പണ്ടത്തെക്കവികള്‍ക്കു
കിട്ടാത്ത സൗകര്യങ്ങള്‍
എനിക്കായ്​ സമര്‍പ്പിക്കാന്‍
കച്ചകെട്ടിയോള്‍ നീയേ!
നന്ദിയും കടപ്പാടും
ഏറെയുണ്ടന്നാകിലും
രഹസ്യം സൂക്ഷിക്കുവാന്‍
കൂട്ടിനെന്‍ കുട്ട്യോളമ്മ!
കെ.വിഷ്ണുനാരായണന്‍

No comments:

Post a Comment