Sunday, 18 June 2017

ശിഷ്ടം-നിഷ നാരായണന്‍

നിഷ നാരായണന്‍


ശിഷ്ടം -------------------------- *നിസ്സാര്‍ അഹമ്മദ് മുണ്ട് മാടിക്കുത്തി ശൗചക്കുഴി കുത്തുന്നതില്‍ ഒരു മാനവികതയുണ്ട്. എസ്.ജോസഫ് കവിത ചൊല്ലുമ്പോള്‍ അതിലേയൊരു പുഴ കത്തിയൊഴുകുന്നുണ്ട്. നടവഴിയിലൊരു സൈക്കിള്‍ ടയറ്, ആ നാടിന്റെ പാട് ഉരുട്ടുന്നുണ്ട്. സന്ധ്യയ്ക്കൊരു ഇണചേരല്‍- ശോണിമയുണ്ട്. കേട്ടോ ചങ്ങായീ, ഞങ്ങള് കാലടിക്കാര്, മീന്‍ കറിയിലിപ്പോഴും മല്ലീം മൊളകും കല്ലേന്നരച്ചേ ചേര്‍ക്കൂ.. പേര് ഫാഷനാണേലും ''മിന്റു'ക്കുട്ടിയുടെ പാവാടച്ചോപ്പിന്, എന്റെയൊക്കെ- യന്നത്തെ പ്രേമത്തിന്റെ അതേ ഗുമ്മുണ്ട്, രാത്രിക്ക് കൂരിരുട്ടിന്റേയും പകലിന് വെളിച്ചത്തിന്റെയും നൈതികതയുണ്ട് . ആശ്വാസം! നാടും **ഞാളും ഇപ്പോഴും കുറച്ചൊക്കെ അങ്ങനൊക്കെത്തന്നെയുണ്ട് . *ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്ന് ലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍. **ഞങ്ങളും

No comments:

Post a Comment