Sunday, 14 May 2017
Saturday, 13 May 2017
ഒരു തൈ നടാം നമ്മുടെ മക്കൾക്കായ്-പീജി നെരൂദ

പീജി നെരൂദ
ഒരു
തൈ നടാം നമ്മുടെ മക്കൾക്കായ്
പുത്തൻ പണക്കാരൻ വർക്കി തന്റെ വജ്രമോതിരം ധരിച്ച വലത് കൈ തൂണിലേക്ക് ഊന്നി നിന്നു .
അയാളുടെ തടിച്ച ശരീരം സിൽക്ക് ജുബ്ബക്കുള്ളിൽ അഹങ്കാരത്തോടെ ഞെളിഞ്ഞു. രോമകൂപങ്ങൾ എഴുന്നേറ്റ് ജുബ്ബക്ക് സാലാം വെച്ച് കുമ്പിട്ടു. വർക്കിയുടെ വല്ല്യപ്പൻ ആണ്ടി കുഞ്ഞ് നട്ട വരിക്ക പ്ലാവും, നല്ല ഉശിരൻ ചക്കര മാമ്പഴം കായ്ക്കുന്ന മാവും .മാവിന്റെ ചോട്ടിൽ കളിച്ചു നടന്ന വർക്കിയും സഹോദരങ്ങളും കാറ്റിൽ തുള്ളി കളിച്ച് തറയിൽ വീഴുന്ന മാമ്പഴവും നോക്കി മാവിന്റെ ഉച്ചീലേക്ക് നോക്കി കൊതിയോടെ നിന്നിട്ടുണ്ട്. ആ വർക്കിയാണ് ഈ മരങ്ങൾ വെട്ടിമറിക്കാൻ പറയുന്നത് മരം വെട്ടുകാർ അടക്കം പറഞ്ഞു.സ്വന്തം അപ്പനെ കളഞ്ഞ പൊന്നുമോനാണ് .
അവന് എന്ത് മരം ?
പണം കൂടിയാൽ മനുഷ്യത്വവും നഷ്ടമാവും. ചിരികൾക്കിടയിൽ പണിക്കാർ അടക്കിപിടിച്ച് സംസാരിച്ചു. വർക്കി ഉറക്കെ പറഞ്ഞു ഡാ വേഗം മുറിക്കെടാ ഇന്ന് വൈകിട്ട് ഈ വീടിന് ചുറ്റും ഇന്റെർലോക്ക് ഇട്ട്തുടങ്ങണം പത്ത് ദിവസം കഴിഞ്ഞാൽ മക്കളും കൊച്ചുമക്കളും ജർമ്മനിയിൽ നിന്ന് വരും അവർക്ക് മണ്ണും ഈ അളിഞ്ഞ മാങ്ങയുടെ നാറ്റം പറ്റില്ല എനിക്കും എന്താന്ന് അറിയില്ല മണ്ണിൽ ചവിട്ടിയാൽ അപ്പോൾ ചൊറിയും. ഡാ എന്റെ വായിൽ നോക്കി നിൽക്കാതെ പണി എടുക്കെടാ …. വർക്കി വീടിന്റെ ഉള്ളിലേക്ക് പോയി മരം മറിഞ്ഞ് വീഴുന്ന ശബ്ദം ഉച്ചത്തിൽ കേൾക്കാം. വർക്കി തന്റെ ഭാര്യയോട് പറഞ്ഞു മറ്റന്നാൾ പണി എല്ലാം തീരും ഞാൻ ഇന്ന് തിരുവനന്തപുരം വരെ പോകുവ മൂന്ന് ദിവസം കഴിഞ്ഞേ വരൂ... ഇവറ്റകൾ എല്ലാം പണി എടുക്കുന്നുണ്ടോ എന്ന് ഒന്ന് ശ്രദ്ധിക്കണം അവൻമാരോട് പറയണം ഞാൻ വരുമ്പോഴേക്കും പണി തീർക്കണം എന്ന്
ടാ……ലോനപ്പ വണ്ടി എടുക്കെടാ ....
വർക്കി കാറിൽ കയറി കാർ ഗെയിറ്റ് കടന്ന് മുന്നോട്ട് നീങ്ങി മറഞ്ഞു.
* * * * * *
വർക്കി വരും എന്ന് പറഞ്ഞതിന്റെ ദിവസവും കടന്ന് പിറ്റേന്ന് ഒരു ആംബുലൻസ് വീടിന്റെ ഗെയിറ്റ് കടന്ന് മുറ്റത്ത് വന്ന് നിന്നു ഭാര്യ അന്ധാളിച്ച് പുറത്തേക്ക് ഇറങ്ങി .സ്ട്രേച്ചറിൽ കിടക്കുന്നവർക്കിയുടെ ഒരു കാലിലും ഒരു കൈയിലു പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. മുഖത്ത് മുറിഞ്ഞപാടുകൾ സാരമായ മുറിവുകളല്ല. സ്ട്രോക്ച്ചറിൽ കിടന്നോണ്ട് വർക്കി ചുറ്റും നോക്കി മുറ്റത്ത് മുഴുവൻ വെള്ളയും കറുപ്പും നിറമുള്ള ഇന്റെർലോക്ക് വിരിച്ചിരിക്കുന്നു വർക്കിയുടെ ഭാര്യ സ്ട്രേച്ചറിനെ അനുഗമിച്ചു കൊണ്ട് അകത്തേക്ക് കടന്നു .
വർക്കിയുടെ ബഡ്റൂമിൽ കിടത്തി. വർക്കി ഭാര്യയോട് ആജ്ഞാപിച്ചു എന്തോന്നടി നോക്കി നിൽക്കുന്നത് കുടിക്കാൻ വെള്ളം എടുത്തോണ്ട് വാടി. ആബുലൻസ് ജീവനക്കാർ പണവും വാങ്ങി യാത്ര പറഞ്ഞ് ഇറങ്ങി ആബുലൻസ് ഗേറ്റ് കടന്ന് കണ്ണിൽ നിന്ന് മറഞ്ഞു. വെള്ളവുമായി വന്ന ഭാര്യ വർക്കിയോട് ചോദിച്ചു എന്നതാ പറ്റിയത് ?വർക്കി വെള്ളം വാങ്ങി ഒറ്റ ശ്വാസത്തിൽ കുടിച്ചു നടന്ന സംഭവങ്ങൾ വിവരിക്കാൻ തുടങ്ങി സംസാരത്തിനിടയിലാണ് വർക്കി പറഞ്ഞു എന്താ ഉഷ്ണം നീ ആ…ഏ.സി ഓണാക്ക് .ഭാര്യ പറഞ്ഞു കറന്റെ ഇല്ലാതെ എങ്ങനാ ഏ സി ഓണാക്കാൻ .?വർക്കി ദേഷ്യപ്പെട്ടു എന്തിനാണ് പിന്നെ ഇൻവേർട്ടർ വാങ്ങി വെച്ചിരിക്കുന്നത് കാണാനോ? ഭാര്യ അൽപ്പം ദേഷ്യത്തോടെ മറുപടി നൽകി അതിന്റെ ചാർജ് തീർന്നു മൂന്ന് ദിവസമായി കറന്റെ പോയിട്ട് തങ്കളാഴ്ചത്തെ കാറ്റിലും മഴയിലും പോസ്റ്റുകൾ എല്ലാം ഒടിഞ്ഞു. പോസ്റ്റ് മാറ്റി ഇട്ടു കൊണ്ടിരിക്കുകയാണ് നാളെയോ മറ്റന്നാളോ കറന്റെ വരും എന്ന് ഇലട്രിസിറ്റിക്കാർപറഞ്ഞു. എങ്കിൽ പുറത്ത് ഇരിക്കാം നീ ആ വടി ഇങ്ങ് എടുക്ക് വർക്കി ഊന്ന് വടിയിൽ ഊന്നി പുറത്തേക്ക് ഇറങ്ങി സിറ്റൗട്ടിൽ ചാരി ഇരുന്നു ഒരു കാറ്റ് പോലും തന്റെ അടുത്തേക്ക് വരുന്നില്ല അയാളുടെ ദേഹം വിയർത്ത് ഒഴുകുവാൻ തുടങ്ങി അയാൾ വേഗം പുറത്തേക്ക് ഇറങ്ങി ചുട്ട് പൊള്ളുന്ന വെയിൽ ദേഹം പൊള്ളി പൊളിയുന്ന ചൂട് .ഒരു രക്ഷയും ഇല്ല വേഗം വീടിന്റെ സിറ്റൗട്ടിലേക്ക് കയറി. വർക്കിക്ക് കലി കയറി വീശടി എന്തേലും കൊണ്ട് വിയർക്കുന്നത് കണ്ടാ.... അയാൾ പല്ല് ഇറുമിക്കോണ്ട് ദേഷ്യപ്പെട്ടു. ഭാര്യ മാഗസീൻ കൊണ്ട് വീശിക്കോണ്ട് ഇരുന്നു കുറേ സമയം കഴിഞ്ഞതും ഭാര്യയുടെ കൈ വേദനിക്കുന്നു എന്ന് പറഞ്ഞ് ഇട്ടിട്ട് പോയി. അയാൾ സിറ്റൗട്ടിൽ ഇരുന്ന് കൊണ്ട് അലോചിച്ചു അഞ്ച് ആറ് ദിവസം മുമ്പ് വെട്ടിയ ആ മാവും , പ്ലാവുംഒരു തണല്‍ തന്നെയായിരുന്നു . എന്റെ കൊച്ചു നാളിൽ ചൂട് ഇല്ല എത്ര മനോഹരം ആയിരുന്നു മഴയും, വെള്ളവും എല്ലാം ഉണ്ടായിരുന്നു. മലകളും കാടുകളും നശിപ്പിച്ചത് മൂലമാണ് ഇത്രയും ചൂട് അനുഭവിക്കേണ്ടി വരുന്നത്. ഞാൻ തന്നെ എത്ര മലകൾ നശിപ്പിച്ചു ,മരങ്ങൾ മുറിച്ചു .പ്രകൃതിയെ നശിപ്പിച്ചതിൽ എനിക്കും വലിയ പങ്ക് ഉണ്ട് അയാളുടെ മുഖം കുറ്റബോധം കൊണ്ട് കുമ്പിട്ടു. അയാൾ വടികുത്തിപ്പിടിച്ച് അകത്തേക്ക് ചെന്ന് ഫോൺ എടുത്തോണ്ട് വന്ന്. നമ്പർ ഡയൽ ചെയ്ത് വിളിച്ചു… ഹലോ ഡാ വാസുവേ… വർക്കിയാഡാ നിനക്ക് മനസ്സിലായില്ലയോ?ഡാ വർക്കിമുതലളി .നീ അ ഹമീദിന്റെ നേഴ്സറിയിൽ നിന്ന് കുറച്ച് നല്ലയിനം മാവിൻതൈയും കുറച്ച് പ്ലാവിൻ തൈയും തെങ്ങിൻതൈയും എല്ലാം വാങ്ങി വീട്ടിലോട്ട് പോര് ആ ജോസിനെയും പിന്നെ വീടിന്റെ പറമ്പിൽ മുഴുവൻ ഇട്ടിരിക്കുന്ന ഇന്റെർലോക്ക് ഇല്ലയോ അത് പൊളിക്കാൻ വേണ്ടി മൂന്ന് നാല് പേരെയും വിളിച്ചോ… മക്കളോട് പോവാൻ പറയഡാ വേണമെങ്കിൽ നമ്മുടെ മഴ വീണ മണ്ണിൽ ചവിട്ടി നിന്നാൽ മതി അല്ലാത്തവർ അവിടെ തന്നെ നിൽക്കട്ടെ. നീ വേഗം പോര് ഇവിടുന്ന് ഭക്ഷണം കഴിക്കാം … നീ വേഗം വരണം
എന്നാ ശരിയ ഡഊവ്വേ വെച്ചേക്കുവാ…..
നാം നമ്മളെ സ്നേഹിക്കുന്നതിന് മുമ്പ് ഈ പ്രകൃതിയെ സ്നേഹിക്കുക. മഴയും വെള്ളവും മരവും കിളികളും എല്ലാം ചേർന്നതാണ് നമ്മുടെ പ്രകൃതി.
വരാൻ പോകുന്ന ആപത്തിനെ ഒരു മരം നട്ട് പ്രതിരോധിക്കാം….
പീജി
നെരൂദ
എന്റെ നിയമം-കൊട്ടാരക്കര ഷാ

കൊട്ടാരക്കര ഷാ
കൊല്ലം ജില്ലയിൽ കൊട്ടാരക്കര സ്വദേശി
പ്രവാസിയാണ്
ഇപ്പോൾ സൗദി അറേബ്യയിൽ അബഹയിൽ
ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.
എന്റെ
നിയമം
ഞാൻ
എന്റെ നിയമ സംഹിത
എഴുതുന്ന
ദിവസം വരുന്നു...
അതിൽ
ഞാൻ എന്നെ നേടിയെടുത്ത്
നിന്റെ
നീതി നടപ്പിൽ വരുത്താം...
എന്റെ
പീനൽ കോഡിന്റെ പുറംചട്ടയ്ക്ക്
ചിത്രം
ഉണ്ടായിരിയ്ക്കുകയില്ല.
അക്ഷരങ്ങൾ
എല്ലാം നീയും,
കൂട്ടക്ഷരങ്ങൾക്കാ
വാശിയുടെ പൊലിമയും,
ചില്ലക്ഷരങ്ങൾക്ക്
എന്റെ
നിർവികാരതയുടെ
ചൂടും,
സ്വരാക്ഷരങ്ങളിൽ
നമുക്കൊന്നായും നിറയാം....
കൊട്ടാരക്കര
ഷാ
സീരിയല്‍ മഴ-സലാം ഒളവട്ടൂര്‍
സലാം ഒളവട്ടൂര്‍
സീരിയല്‍
മഴ
ഇന്നലെ
മുതല്‍ ഓട്ടിന് പുറത്ത്
നിന്നും ഉരുണ്ട് വന്ന്
ഇറയത്ത് വീഴുന്ന മഴതുള്ളികളും
.
ചാറ്റല്‍
മഴ വന്നതറിഞ്ഞ് ചുട്ടു
പഴുത്ത ഡാറിട്ട റോഡ്
വിയര്‍ത്തൊലിക്കുന്നതും
.വഴിയിറമ്പുകളില്‍
വീണുരുണ്ട് ഒത്തു കൂടി
നില്ക്കുന്ന വെള്ളകെട്ടുകളുടേയും
ചിത്രങ്ങളൊക്കെ സോഷ്യല്‍
മീഡിയകളില്‍ കണ്ടപ്പോഴാണ്
എല്ലാ പ്രവാസികളേയും പോലെ
അയാളും നാട്ടില്‍ വിരുന്ന്
വന്ന മഴയുടെ വിശേഷങ്ങള്‍
അറിയാന്‍ വേണ്ടി വീട്ടിലേക്ക്
വിളിച്ചത് .
എങ്ങിനെയുണ്ട്
മഴ ?മഴ
പെയ്ത് തണുപ്പിറങ്ങിയോ ?
പറമ്പില്‍
പാറ്റ പൊടിഞ്ഞോ പാടത്തും
തോട്ടിലും വെള്ളം നിറഞ്ഞൊഴുകുന്നുണ്ടോ
?എന്നിങ്ങനെയുള്ള
ആകാംക്ഷ നിറഞ്ഞ നൂറ് ചോദ്യങ്ങളയാള്
ചോദിച്ചപ്പോള്‍ നൂറ്
നാക്കായിരുന്നവള്ക്ക്
ഇന്നലെ ടീ വിയില്‍ വന്ന
ചന്ദനമഴയെ കുറിച്ച്
നിറഞ്ഞ കണ്ണുകള്‍ തുടച്ച്
പറയാന്‍ .
സലാം
ഒളവട്ടൂര്‍
Friday, 12 May 2017
നദി-താഹാ ജമാൽ

ഞാൻ താഹാ ജമാൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്ത്പായിപ്പാട് ജനനം. വിദ്യാഭ്യാസം പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും സാമൂഹ്യ ശാസ്ത്രത്തിൽ ബി.എഡും . കുറച്ച് കാലം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട് ദിപിക പത്രം ക്യാമ്പസ് ട്രാക്ക് അവാർഡ്, ആലപ്പുഴ ജില്ലാ, അവ്വർ ലൈബ്രറി സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആദ്യ പുസ്തകം' മറുക് , ആനുകാലികങ്ങളിൽ 2000 മുതൽ കവിതകൾ എഴുതുന്നു. ഭാര്യ സജിനാ എം രാജ, അധ്യാപിക മകൾ ഹാസിനി U .K. G വിദ്യാത്ഥിനി
നദി
നദി
മഴയിലൂടെ,
പൊക്കിൾ
വഴിയിലൂടെ
പൈതൃകത്തിലേക്കൊഴുകുന്ന
ഉൻമ്മാദിനിയായ
ഒരുത്തി
കൈവഴികൾ
കൊണ്ട്
നാടാകെ
തലോടൽ
ഉടൽ
വേരുകളെ
ചുറ്റിവരിഞ്ഞ്
നാൽക്കവലകളിൽ
നിന്നും,പിരിഞ്ഞ്
അറവു
ചോരയുടെ
മണംമടുത്ത്
ചാലായവൾ
കുമിളകൾ
മുങ്ങിമരിച്ചവനിലേക്ക്,
വളർന്നില്ല
ചെളി
വിഴുങ്ങി ,ചെളിവിഴുങ്ങി
കുഴിയറ്റങ്ങളുള്ള
ചുഴി
വട്ടങ്ങളിലേക്ക്
വളർന്നവൾ
ആഴത്തിലെപ്പോഴും
ചതുപ്പുചിരി
നദി
ഒരുത്തി
വളർച്ചയുടെ
മുങ്ങാംകുഴികളിൽ
ഉള്ളിലേക്കൊതുങ്ങി
ഇപ്പോൾ
വല്ലപ്പോളുമെത്തുന്ന
വരുത്തി
താഹാ
ജമാൽ
തിരിച്ചറിവ്-ആൽബർട്ട് ലാൽ

ആൽബർട്ട് ലാൽ
വയനാട് സ്വദേശി
എസ്സ് .ബി കോളേജ്
ചങ്ങനാശേരിയിലെ പൂർവവിദ്യാർത്ഥി
തിരിച്ചറിവ്
"എന്തൊരു ഫിഗറാടാ ഇവൾക്ക്"
ഇതുകേട്ടാണ് അവൾ പുറകോട്ട് തിരിഞ്ഞുനോക്കിയത്.അവർ മൂന്നുപേരുടെയും നോട്ടം വേട്ടമൃഗത്തെ നോക്കുന്നതുപോലെയായിരുന്നു.
ടൗണിലെ മിന്നൽപണിമുടക്ക് കാരണം അന്ന് വൈകിട്ട് വണ്ടികൾ കുറവായിരുന്നു.നേരം വൈകിയ ആ സമയത്ത് അവിടെ വഴിയാത്രക്കാർ അല്ലാതെ ഏതാണ്ട് വിജനമായിരുന്നു.
"മടുത്തെങ്കിൽ മോള് ഇവിടെ വന്നിരുന്നോട്ടോ,ചേട്ടന്മാർ കൂട്ടിനില്ലേ"
കൂട്ടത്തിലെ മീശ പോലും മുളക്കാത്ത ഒരുത്തന്റെയായിരുന്നു ആ കമന്റ്.കൂടിപ്പോയാൽ അവളുടെ അനിയന്റെ പ്രായം.ഇതു പറഞ്ഞുകൊണ്ട് അവൻ അവളെ വന്ന് തോണ്ടി.ഉള്ളിൽ ഭയമുണ്ടെങ്കിലും അവളത് പുറത്ത് കാണിച്ചില്ല. അതുവഴി കടന്നുപോയ ഓട്ടോകൾക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിറുത്തിയില്ല.
"വേണേൽ ചേട്ടന്മാർ കൊണ്ടുപോയിവിടാട്ടോ"
ഇതും പറഞ്ഞ് മൂവർസംഘത്തിൽ ഒരുത്തൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.ഇതുകൂടിയായപ്പോൾ അവളുടെ ഭയം ഇരട്ടിച്ചു.അവൾ മൊബൈൽ ഫോണിൽ നോക്കി പക്ഷെ സിഗ്നൽ വന്നിട്ടില്ല.കൂട്ടിനായി ഒരു പെൺകുട്ടിയെങ്കിലും അതു വഴി വരാൻ അവൾ പ്രാർത്ഥിച്ചു. ഇല്ല,ആരും വരുന്ന ലക്ഷണം ഇല്ല.
കമന്റടി കൂടിയപ്പോൾ അവൾ പതിയെ നടക്കാൻ തുടങ്ങി.അവർ അവളെ പിന്തുടരാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.പെട്ടന്നാണ് കൂട്ടത്തിൽ ഒരുത്തന്റെ ഫോൺ റിങ് ചെയ്തത്.
"അമ്മയാണല്ലോ എന്ത് കുന്തത്തിനാണാവോ"
"അളിയാ ഫോൺ കട്ട് ചെയ്തിട്ട് വന്ന് കയറടാ"
ഇതും പറഞ്ഞ് മറ്റവൻമാർ ബൈക്കിൽ കയറി.അവൻ ഫോൺ കട്ട് ചെയ്തിട്ട് ബൈക്കിൽ കയറിയപ്പോഴാണ് അമ്മ വീണ്ടും വിളിക്കുന്നത്.
"നാശം നിങ്ങൾ നിൽക്ക് ഞാൻ ഇപ്പൊ വരാം"
ഇതും പറഞ്ഞ് അവൻ ഫോണെടുത്തു അപ്പുറത്ത് അമ്മയുടെ പേടിച്ചരണ്ട ശബ്ദം ആയിരുന്നു.
"മോനെ മാളൂട്ടി ഇതുവരെ എത്തിയിട്ടില്ല,വിളിച്ചിട്ടും എടുക്കുന്നില്ല.എനിക്കാകെ പേടിയാകുന്നു."
ഇതും പറഞ്ഞ് 'അമ്മ ഒറ്റ കരച്ചിലായിരുന്നു.അവൻ ഓരോന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചു.ടെൻഷൻ അടിച്ചു വന്ന അവനോട് കൂട്ടുകാർ കാര്യങ്ങൾ തിരക്കി.അവർ ബൈക്കിൽ നിന്നിറങ്ങി അവനെ ആശ്വസിപ്പിച്ചു.
അവർ വരുന്നില്ല എന്ന് കണ്ടപ്പോൾ അവൾ നടത്തത്തിന്റെ വേഗത കുറച്ചു. വഴിയേ പോയ ഓട്ടോറിക്ഷകൾക്ക് കൈ കാണിച്ചെങ്കിലും അതൊന്നും നിറുത്തിയില്ല.അവളുടെ ഉൾഭയം വീണ്ടും കൂടിവന്നു.
പെങ്ങൾക്കായുള്ള തിരച്ചിലിൽ അവൻ ഫോൺ കോളുകൾ ചെയ്തുകൊണ്ടിരുന്നു.എവിടെ നിന്നും വിവരം കിട്ടതായപ്പോൾ അവനിലെ ആധി കൂടിവന്നു.അമ്മയോട് എന്ത് പറയും എന്നും കരുതി തലക്ക് കൈ കൊടുത്ത് ഇരിക്കുമ്പോളാണ് അമ്മയുടെ ഫോൺ കോൾ വീണ്ടും വന്നത്.അവൻ ഫോണെടുത്തു നിരാശയോടെ ചെവിയിൽ വെച്ചു.
"മോനെ അവൾ വന്നൂട്ടോ,മിന്നൽപണിമുടക്കയതുകൊ ണ്ട് വണ്ടി കിട്ടിയില്ലത്രേ.ഫോൺ വിളിക്കാത്തതിന് ഞാൻ നല്ല ചീത്ത പറഞ്ഞിട്ടുണ്ട്.നീ എന്തായാലും വേഗം ഇങ്ങോട്ട് വാ"
ഫോൺ കട്ട് ചെയ്തതും നെഞ്ചിൽ കൈ വെച്ച് അവൻ പ്രാർത്ഥിച്ചു,കാരണം അത്രയധികമായിരുന്നു അവന്റെ ടെൻഷൻ.
കുറച്ചു ദൂരെ മാറിനില്‍ക്കുന്ന ആ പെൺകുട്ടിയെ അവൻ ഒന്ന് നോക്കി.അവൻ അങ്ങോട്ട് നടന്നു.അവളിലെ ടെൻഷൻ വീണ്ടും കൂടി.പെട്ടന്ന് അതിലെ കടന്നുപോയ ഒരു ഓട്ടോയ്ക്ക് അവൾ കൈ കാണിച്ചു.അതും നിറുത്തിയില്ല.അവൾ ആകപ്പാടെ വിയർക്കാൻ തുടങ്ങി.പെട്ടന്നാണ് അവൻ ആ ഓട്ടോയുടെ മുന്നിലേക്ക് നിന്നത്.എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഓട്ടോക്കാരൻ വണ്ടി നിറുത്തി.
ദൂരെ നിന്ന് അവൻ അവളെ കൈ കാണിച്ചു വിളിച്ചു.അവൾ പോകാൻ ഒന്ന് ശങ്കിച്ചു. ചെറുപുഞ്ചിരിയോടെ അവൻ ഒന്നുകൂടി വിളിച്ചു. തിരിച്ചറിവിന്റെ ആ പുഞ്ചിരി കണ്ടപ്പോൾ പിന്നിടവൾ ശങ്കിച്ചില്ല.അവൾ ഓട്ടോയിൽ കയറി.ഓട്ടോറിക്ഷ മറയുന്നതുവരെ അവൾ സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പിന്നിടവൻ നടന്നത്.
ആൽബർട്ട്
ലാൽ
അഭിയാൻ...!!-രതീഷ് കെ എസ്
രതീഷ് കെ എസ്
അഭിയാൻ...!!
മഞ്ഞപെയിന്റിൽ വരച്ച കൂർപ്പിച്ചപെൻസിലിന്റെ മുകളിലിരുന്ന് പാഞ്ഞുപോണ കുട്ടികൾക്ക് അഭിയുടേം നീതൂന്റേം അതേ രൂപാട്ടോ...
ഒരിക്കൽ വിജയേട്ടനോട് ഇതു പറഞ്ഞതിന് നട്ടെല്ലിൽ ഒറ്റചവിട്ടായിരുന്നു മറുപടി കട്ടിലിൽ നിന്ന് വീണതിന്റെ വേദന ഇനീം മാറീട്ടില്ല...
"നിന്റെ മനസിലിരുപ്പെനിക്കറിയാം അല്ലേലും കുട്ടീന്റെ ഫീസടയ്ക്കാൻ നേരായാൽ നിനക്കൊരിളക്കാട്ടോ. കടയിലൊരിത്തിരി കച്ചോടം കിട്ടിയാൽ എനിക്കറിയാം. എന്ത് ചെയ്യണോന്ന് മഠത്തിലെ അമ്മമാർ നടത്തണ ആ സ്കൂളിന്റെ ഏഴയലുവക്കത്ത് വരോ നിന്റെ പോത്തുക്കുടി ജി യൂ പി എസ്."
അന്ന് നേരം വെളുക്കുവോളം ഞാൻ കരഞ്ഞു.അതിലുപരി നട്ടെല്ലിന്റെ വേദനമാറാൻ എത്ര കഷായാ കുടിക്കേണ്ടി വന്നത്.
അതിനിടയിലാണ് ഇന്നത്തെ സംഭവം... ശശിധരൻ മാഷിന്റെ മൂത്തമോൾടെ കുട്ടിടെ പിറന്നാളിന് ബ്രിജിത്ത് മിസ് വന്നില്ലായിരുന്നെങ്കിൽ. അഭിയെ ഞാൻ കൊണ്ടുപോകാതിരുന്നെങ്കിൽ... ബ്രിജിത്ത് മിസിന്റെ സാരിയിൽ അച്ചർ വീണില്ലായിരുന്നെങ്കിൽ..
അല്ലെങ്കിലും ആ സുന്ദരിക്കോതയെ ആരാ നോക്കാത്തത്.? വിജയേട്ടൻ പോലും നാവെടുത്താൽ അതിന്റെ പേരേ പറയൂ....
ഒരു വക വൃത്തിയായി പഠിപ്പിക്കില്ല.അഭീടെ ക്ലാസ് ടീച്ചറാത്രേ. എങ്കിലും ആ പൊലിമയിൽ ആരും വീഴും...
നീതിസ്റ്റോറിൽ ക്ലർക്കായിരുന്ന എനിക്ക് ഈ സ്കൂളിൽ ജോലികിട്ടീട്ട് ഒന്നരക്കൊല്ലായിട്ടേയുള്ളു. അഭിമോൻ തേഡിലും ആയിട്ടേയുള്ളു.... സെന്റ് മേരീസ് എൽ കേ ജിയിൽ നീതൂനേം ചേർത്തു..എല്ലാം വിജേട്ടന്റെ തീരുമാനാട്ടോ. നീതുനെ ഞാനെന്റെ സ്കൂളിൽ ചേർക്കാന്നു പറഞ്ഞതിന് വിജേട്ടനും നാത്തൂനും. അമ്മായിയപ്പനും ചേർന്ന് എന്തൊക്കെപ്പറഞ്ഞു...
ഉച്ചക്കഞ്ഞീൽ പുഴുവാത്രേ, ഓണം കഴിഞ്ഞാലും പുസ്തകം കിട്ടില്ലാത്രേ. ടീച്ചർമാരൊന്നും സ്മാർട്ടല്ലാതേ. ഇംഗ്ലീഷില്ലെങ്കിൽ ഇനിയുള്ള കാലം എങ്ങനെ നേരിടുമെന്നും...
ഒടുവിൽ വാട്സ് ആപ്പിൽ വന്ന ഒരു തമാശക്കഥയും വിജേട്ടൻ ഉറക്കെ വായിച്ചു...
ഞാനൊറ്റയായി..
ആ സുന്ദരിക്കോതയെ കണ്ടതും...
മിസ്സേന്നും വിളിച്ച് അഭിമോൻ തൊഴുതുനിന്നു. തീർന്നില്ലേ. അപ്പൊ ഉറക്കെ വാർഡ് മെമ്പർ സദാനന്ദന്റെ വക കമന്റ്...
"ആഹാ ശാലിനി ടീച്ചറേ... നിങ്ങടെ കുട്ടി ബ്രിജിത്തിന്റെ സ്കൂളിലാ എന്നിട്ടാണോ നാട്ടിലൊക്കെ നടന്ന് കുട്ടികളെ പോത്തുകുടിയിലേക്ക് കൊണ്ടുവരാൻ നോക്കണത്.."
പന്തലിൽ നിന്നോരൊക്കെ
എന്ത് ചിരിയാർന്നു. എല്ലാരും എന്നേം അഭീനേം വല്ലാതെ നോക്കി... ദേ ഈ എച്ച് എം ഇല്ലേ ഇങ്ങേരുടെ മക്കളും. ഇപ്പൊ പത്താം പിറന്നാളുകാരിയും... എവിടാ പഠിച്ചത് ബ്രിജിത്തിന്റെ സ്കൂളിലല്ലേ...? സ്കൂളിനായി അഹോരാത്രം പണിചെയ്യണ...ഈ മെമ്പറുടെ മക്കളോ...? മെമ്പറുടെ വിപ്ലവ നേതാക്കാാരുടെ മക്കളോ..? മെമ്പറുടെ മോൾ ലിന്റാ മറിയാ, മലയാളം പറഞ്ഞ കുട്ടിയെ പട്ടിക്കൂട്ടിലിട്ട സ്കൂളിലല്ലേ പഠിക്കണത്...? എന്റെ മാത്രാണോ സ്കൂളിലെ ആറുപേരുടേം മക്കൾ എവിടാ പഠിക്കണതെന്ന് എനിക്കറിയാം. കഴിഞ്ഞ ആഴ്ച്ചത്തെ പൊതുവിദ്യാലയ യജ്ഞത്തെ ക്ലസ്റ്ററിൽ ക്ലാസ് എടുക്കാൻ ആർ പി യെ ഇറക്കിവിട്ടത് എന്തിന്റെ പേരിലാണെന്നറിയില്ലേ...?
അതൊന്നുമല്ലല്ലോ മുഖ്യ കാരണം ലോകത്തിലെ എല്ലാ വിദ്യാഭ്യാസ പരീക്ഷണവും ഗിനിപ്പന്നികളെപ്പോലെ ഈ മക്കളുടെ പുറത്തല്ലേ ? ഫെസ്റ്റുംകളും കഞ്ഞിക്കണക്കും, ഗ്രാന്റും കഴിഞ്ഞാൽ എവിടാ പഠിപ്പിക്കാൻ സമയം...
ആ മക്കളുടെ അടുത്തൊന്നിരിക്കാൻ കൂടെ സമയം കിട്ടാറില്ലാട്ടോ..നാട്ടുകാരു പറയുന്നതിലും ചിലതൊക്കെ കാര്യോണ്ട്.
ഇത്തവണ എവിടെന്നോ കുറേ കാശ് കിട്ടീട്ട് പുതിയ കെട്ടിടോക്കെ കിട്ടി...ഒരു ചെറിയ മാറ്റോക്കെ ഉണ്ട്.
കുട്ടികളെ സ്കൂളിൽ വിടോന്ന് ചോദിക്കാൻ കോളനീ ചെന്നപ്പം. ഒരു നശിച്ച തള്ള ആനി ടീച്ചറോട് ചോദിച്ചതിപ്പൊഴും ഉള്ളിൽ തീപോലെ നിക്കണുണ്ട്...
ആനി ടീച്ചർക്ക് നല്ല തൊലിക്കട്ടിയാർന്നു. അതോണ്ട് അത് നന്നായി ന്യായികരിച്ചു...
"എന്റെ കുട്ടിയെ ബഡ്സ് സ്കൂളിൽ വിടാൻ എന്റേ കാശുണ്ട് നിങ്ങൾക്കതില്ലല്ലോ അമ്മേ..."
ആനീടെ അമ്മേന്നൊള്ള വിളിയിൽ അവരും തണുത്തു. അതിലെ ന്യായമില്ലാന്ന് എനിക്കറിയില്ലേ.
അനീടെ കെട്ടിയോൻ തൊട്ടടുത്തെ എയ്ഡഡ് ഹൈസ്കൂളിൽ മലയാളം മാഷാ....
ക്ലസ്റ്ററിൽ മാഷിന്റെ ഭാഷാപ്രേമം കേൾക്കുമ്പോൾ എനിക്ക് ചിരിവരും. ഒരിക്കൽ അതും പറഞ്ഞ് ഞങ്ങളൊക്കെ ചിരിച്ചു..ആകെ രണ്ട് ഡിവിഷനേ ഉള്ളൂ അതിൽ ഒന്ന് ഇംഗ്ലീഷ് മീഡിയം. പിന്നെന്തുപറഞ്ഞിട്ടും കാര്യമില്ല ഇവിടേം ഇംഗ്ലീഷ് മീഡിയം മതി...
ഒന്നുറപ്പ്...
നാളെ വിജയേട്ടൻ എന്നെ കൊന്നാലും ശരി, നീതുനേം അഭിയേം ഞാനെന്റെ സ്കൂളിൽ ചേർക്കും പോത്തുകുടീൽ ഞാനുണ്ടല്ലോ...അങ്ങനെ അഭീന്റെ ക്ലാസ് ടീച്ചറാകാനെങ്കിലും ആകൂല്ലോ...
നീതും അഭീം ബാലരമ വായിക്കുകയായിരുന്നു...
ഡാകിനി അമ്മുമ്മയുടെ കൈയിൽ നിന്ന് ഡിം കുപ്പി നിലത്തേക്കു വീണു... കുപ്പിപൊട്ടി മായാവീടെ തോളിലിരുന്ന് രാജുവും രാധയും രക്ഷപെട്ടു....
ശാലിനീടെ ഉള്ളിൽ തറച്ച മൂർച്ചയുള്ള പെൻസിലിന്റെ പുറത്തിരുന്ന് അഭിയും നീതൂം പറന്നുപോയി....!!
രതീഷ് കെ
എസ്
(
ഗുൽമോഹർ
009)
Subscribe to:
Posts (Atom)



