Saturday, 13 May 2017

ഒരു തൈ നടാം നമ്മുടെ മക്കൾക്കായ്-പീജി നെരൂദ














പീജി നെരൂദ





ഒരു തൈ നടാം നമ്മുടെ മക്കൾക്കായ്
പുത്തൻ പണക്കാരൻ വർക്കി  തന്റെ വജ്രമോതിരം ധരിച്ച വലത് കൈ തൂണിലേക്ക് ഊന്നി നിന്നു .
അയാളുടെ തടിച്ച ശരീരം സിൽക്ക് ജുബ്ബക്കുള്ളിൽ അഹങ്കാരത്തോടെ ഞെളിഞ്ഞു. രോമകൂപങ്ങൾ എഴുന്നേറ്റ് ജുബ്ബക്ക് സാലാം വെച്ച് കുമ്പിട്ടു. വർക്കിയുടെ വല്ല്യപ്പൻ ആണ്ടി കുഞ്ഞ് നട്ട വരിക്ക പ്ലാവും, നല്ല ഉശിരൻ ചക്കര മാമ്പഴം കായ്ക്കുന്ന മാവും .മാവിന്റെ ചോട്ടിൽ കളിച്ചു നടന്ന വർക്കിയും സഹോദരങ്ങളും കാറ്റിൽ തുള്ളി കളിച്ച് തറയിൽ വീഴുന്ന മാമ്പഴവും നോക്കി മാവിന്റെ ഉച്ചീലേക്ക് നോക്കി കൊതിയോടെ നിന്നിട്ടുണ്ട്. ആ വർക്കിയാണ് ഈ മരങ്ങൾ വെട്ടിമറിക്കാൻ പറയുന്നത് മരം വെട്ടുകാർ അടക്കം പറഞ്ഞു.സ്വന്തം അപ്പനെ കളഞ്ഞ പൊന്നുമോനാണ് .
അവന് എന്ത് മരം ?
പണം കൂടിയാൽ മനുഷ്യത്വവും നഷ്ടമാവും. ചിരികൾക്കിടയിൽ പണിക്കാർ അടക്കിപിടിച്ച് സംസാരിച്ചു. വർക്കി ഉറക്കെ പറഞ്ഞു ഡാ വേഗം മുറിക്കെടാ ഇന്ന് വൈകിട്ട് ഈ വീടിന് ചുറ്റും ഇന്റെർലോക്ക് ഇട്ട്തുടങ്ങണം പത്ത് ദിവസം കഴിഞ്ഞാൽ മക്കളും കൊച്ചുമക്കളും ജർമ്മനിയിൽ നിന്ന് വരും അവർക്ക് മണ്ണും ഈ അളിഞ്ഞ മാങ്ങയുടെ നാറ്റം പറ്റില്ല എനിക്കും എന്താന്ന് അറിയില്ല മണ്ണിൽ ചവിട്ടിയാൽ അപ്പോൾ ചൊറിയും. ഡാ എന്റെ വായിൽ നോക്കി നിൽക്കാതെ പണി എടുക്കെടാ …. വർക്കി വീടിന്റെ ഉള്ളിലേക്ക് പോയി മരം മറിഞ്ഞ് വീഴുന്ന ശബ്ദം ഉച്ചത്തിൽ കേൾക്കാം. വർക്കി തന്റെ ഭാര്യയോട് പറഞ്ഞു മറ്റന്നാൾ പണി എല്ലാം തീരും ഞാൻ ഇന്ന് തിരുവനന്തപുരം വരെ പോകുവ മൂന്ന് ദിവസം കഴിഞ്ഞേ വരൂ... ഇവറ്റകൾ എല്ലാം പണി എടുക്കുന്നുണ്ടോ എന്ന് ഒന്ന് ശ്രദ്ധിക്കണം അവൻമാരോട് പറയണം ഞാൻ വരുമ്പോഴേക്കും പണി തീർക്കണം എന്ന്
ടാ……ലോനപ്പ വണ്ടി എടുക്കെടാ ....
വർക്കി  കാറിൽ കയറി കാർ ഗെയിറ്റ് കടന്ന് മുന്നോട്ട് നീങ്ങി മറഞ്ഞു.
       
                    * * * * * *

 വർക്കി വരും എന്ന് പറഞ്ഞതിന്റെ ദിവസവും കടന്ന് പിറ്റേന്ന് ഒരു ആംബുലൻസ് വീടിന്റെ ഗെയിറ്റ് കടന്ന് മുറ്റത്ത് വന്ന് നിന്നു ഭാര്യ അന്ധാളിച്ച് പുറത്തേക്ക് ഇറങ്ങി .സ്ട്രേച്ചറിൽ കിടക്കുന്നവർക്കിയുടെ ഒരു കാലിലും ഒരു കൈയിലു പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. മുഖത്ത് മുറിഞ്ഞപാടുകൾ സാരമായ മുറിവുകളല്ല. സ്ട്രോക്ച്ചറിൽ കിടന്നോണ്ട് വർക്കി ചുറ്റും നോക്കി മുറ്റത്ത് മുഴുവൻ വെള്ളയും കറുപ്പും നിറമുള്ള  ഇന്റെർലോക്ക് വിരിച്ചിരിക്കുന്നു വർക്കിയുടെ ഭാര്യ സ്ട്രേച്ചറിനെ അനുഗമിച്ചു കൊണ്ട് അകത്തേക്ക്  കടന്നു .
വർക്കിയുടെ ബഡ്റൂമിൽ കിടത്തി. വർക്കി ഭാര്യയോട് ആജ്ഞാപിച്ചു എന്തോന്നടി നോക്കി നിൽക്കുന്നത് കുടിക്കാൻ വെള്ളം എടുത്തോണ്ട് വാടി. ആബുലൻസ് ജീവനക്കാർ പണവും വാങ്ങി യാത്ര പറഞ്ഞ് ഇറങ്ങി ആബുലൻസ് ഗേറ്റ് കടന്ന് കണ്ണിൽ നിന്ന് മറഞ്ഞു. വെള്ളവുമായി വന്ന ഭാര്യ വർക്കിയോട് ചോദിച്ചു എന്നതാ പറ്റിയത് ?വർക്കി വെള്ളം വാങ്ങി ഒറ്റ ശ്വാസത്തിൽ കുടിച്ചു നടന്ന സംഭവങ്ങൾ വിവരിക്കാൻ തുടങ്ങി സംസാരത്തിനിടയിലാണ്  വർക്കി പറഞ്ഞു എന്താ ഉഷ്ണം നീ ആ…ഏ.സി ഓണാക്ക് .ഭാര്യ പറഞ്ഞു കറന്റെ ഇല്ലാതെ എങ്ങനാ ഏ സി ഓണാക്കാൻ .?വർക്കി ദേഷ്യപ്പെട്ടു എന്തിനാണ് പിന്നെ ഇൻവേർട്ടർ വാങ്ങി വെച്ചിരിക്കുന്നത് കാണാനോ? ഭാര്യ അൽപ്പം ദേഷ്യത്തോടെ  മറുപടി നൽകി അതിന്റെ ചാർജ് തീർന്നു മൂന്ന് ദിവസമായി കറന്റെ പോയിട്ട് തങ്കളാഴ്ചത്തെ കാറ്റിലും മഴയിലും പോസ്റ്റുകൾ എല്ലാം ഒടിഞ്ഞു. പോസ്റ്റ് മാറ്റി ഇട്ടു കൊണ്ടിരിക്കുകയാണ് നാളെയോ മറ്റന്നാളോ കറന്റെ വരും എന്ന് ഇലട്രിസിറ്റിക്കാർപറഞ്ഞു. എങ്കിൽ പുറത്ത് ഇരിക്കാം നീ ആ വടി ഇങ്ങ് എടുക്ക് വർക്കി ഊന്ന് വടിയിൽ ഊന്നി പുറത്തേക്ക് ഇറങ്ങി സിറ്റൗട്ടിൽ ചാരി ഇരുന്നു ഒരു കാറ്റ് പോലും തന്റെ അടുത്തേക്ക് വരുന്നില്ല അയാളുടെ ദേഹം വിയർത്ത് ഒഴുകുവാൻ തുടങ്ങി അയാൾ വേഗം പുറത്തേക്ക് ഇറങ്ങി ചുട്ട് പൊള്ളുന്ന വെയിൽ ദേഹം പൊള്ളി പൊളിയുന്ന ചൂട് .ഒരു രക്ഷയും ഇല്ല വേഗം വീടിന്റെ സിറ്റൗട്ടിലേക്ക് കയറി. വർക്കിക്ക് കലി കയറി വീശടി എന്തേലും കൊണ്ട് വിയർക്കുന്നത് കണ്ടാ.... അയാൾ പല്ല് ഇറുമിക്കോണ്ട് ദേഷ്യപ്പെട്ടു. ഭാര്യ മാഗസീൻ കൊണ്ട് വീശിക്കോണ്ട് ഇരുന്നു കുറേ സമയം കഴിഞ്ഞതും ഭാര്യയുടെ കൈ വേദനിക്കുന്നു എന്ന് പറഞ്ഞ് ഇട്ടിട്ട് പോയി. അയാൾ സിറ്റൗട്ടിൽ ഇരുന്ന് കൊണ്ട് അലോചിച്ചു അഞ്ച് ആറ് ദിവസം മുമ്പ് വെട്ടിയ ആ മാവും , പ്ലാവുംഒരു തണല് തന്നെയായിരുന്നു . എന്റെ കൊച്ചു നാളിൽ  ചൂട് ഇല്ല എത്ര മനോഹരം ആയിരുന്നു മഴയും, വെള്ളവും എല്ലാം ഉണ്ടായിരുന്നു. മലകളും കാടുകളും നശിപ്പിച്ചത് മൂലമാണ് ഇത്രയും ചൂട് അനുഭവിക്കേണ്ടി വരുന്നത്. ഞാൻ തന്നെ എത്ര മലകൾ നശിപ്പിച്ചു ,മരങ്ങൾ മുറിച്ചു .പ്രകൃതിയെ നശിപ്പിച്ചതിൽ എനിക്കും വലിയ പങ്ക് ഉണ്ട്   അയാളുടെ മുഖം കുറ്റബോധം കൊണ്ട് കുമ്പിട്ടു. അയാൾ വടികുത്തിപ്പിടിച്ച് അകത്തേക്ക് ചെന്ന് ഫോൺ എടുത്തോണ്ട് വന്ന്. നമ്പർ ഡയൽ ചെയ്ത് വിളിച്ചു… ഹലോ ഡാ വാസുവേ… വർക്കിയാഡാ നിനക്ക് മനസ്സിലായില്ലയോ?ഡാ വർക്കിമുതലളി .നീ അ ഹമീദിന്റെ നേഴ്സറിയിൽ നിന്ന് കുറച്ച് നല്ലയിനം മാവിൻതൈയും കുറച്ച് പ്ലാവിൻ തൈയും തെങ്ങിൻതൈയും എല്ലാം വാങ്ങി വീട്ടിലോട്ട് പോര് ആ ജോസിനെയും പിന്നെ വീടിന്റെ പറമ്പിൽ മുഴുവൻ ഇട്ടിരിക്കുന്ന ഇന്റെർലോക്ക് ഇല്ലയോ അത് പൊളിക്കാൻ വേണ്ടി മൂന്ന് നാല് പേരെയും വിളിച്ചോ… മക്കളോട് പോവാൻ പറയഡാ വേണമെങ്കിൽ നമ്മുടെ മഴ വീണ മണ്ണിൽ ചവിട്ടി നിന്നാൽ മതി അല്ലാത്തവർ അവിടെ തന്നെ നിൽക്കട്ടെ. നീ വേഗം പോര് ഇവിടുന്ന് ഭക്ഷണം കഴിക്കാം … നീ വേഗം വരണം
 എന്നാ ശരിയ ഡഊവ്വേ വെച്ചേക്കുവാ…..

നാം നമ്മളെ സ്നേഹിക്കുന്നതിന് മുമ്പ് ഈ പ്രകൃതിയെ സ്നേഹിക്കുക. മഴയും വെള്ളവും മരവും കിളികളും എല്ലാം ചേർന്നതാണ് നമ്മുടെ പ്രകൃതി.
 വരാൻ പോകുന്ന ആപത്തിനെ ഒരു മരം നട്ട് പ്രതിരോധിക്കാം….

പീജി നെരൂദ

No comments:

Post a Comment