Saturday, 13 May 2017

സീരിയല്‍ മഴ-സലാം ഒളവട്ടൂര്‍














സലാം ഒളവട്ടൂര്‍





സീരിയല്‍ മഴ


           ഇന്നലെ  മുതല്‍ ഓട്ടിന്‍  പുറത്ത്  നിന്നും ഉരുണ്ട്  വന്ന്  ഇറയത്ത്  വീഴുന്ന മഴതുള്ളികളും . ചാറ്റല്‍  മഴ  വന്നതറിഞ്ഞ് ചുട്ടു  പഴുത്ത  ഡാറിട്ട  റോഡ്  വിയര്‍ത്തൊലിക്കുന്നതും .വഴിയിറമ്പുകളില്‍  വീണുരുണ്ട്  ഒത്തു  കൂടി  നില്‍ക്കുന്ന  വെള്ളകെട്ടുകളുടേയും ചിത്രങ്ങളൊക്കെ  സോഷ്യല്‍  മീഡിയകളില്‍  കണ്ടപ്പോഴാണ് എല്ലാ  പ്രവാസികളേയും പോലെ അയാളും നാട്ടില്‍ വിരുന്ന് വന്ന മഴയുടെ  വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി  വീട്ടിലേക്ക് വിളിച്ചത് .

എങ്ങിനെയുണ്ട്  മഴ ?മഴ പെയ്ത്  തണുപ്പിറങ്ങിയോ ? പറമ്പില്‍ പാറ്റ പൊടിഞ്ഞോ പാടത്തും തോട്ടിലും വെള്ളം നിറഞ്ഞൊഴുകുന്നുണ്ടോ ?എന്നിങ്ങനെയുള്ള ആകാംക്ഷ നിറഞ്ഞ നൂറ് ചോദ്യങ്ങളയാള്‍  ചോദിച്ചപ്പോള്‍ നൂറ്  നാക്കായിരുന്നവള്‍ക്ക് ഇന്നലെ ടീ വിയില്‍  വന്ന  ചന്ദനമഴയെ  കുറിച്ച്  നിറഞ്ഞ  കണ്ണുകള്‍  തുടച്ച്  പറയാന്‍ .
സലാം ഒളവട്ടൂര്‍

No comments:

Post a Comment