
കൊട്ടാരക്കര ഷാ
കൊല്ലം ജില്ലയിൽ കൊട്ടാരക്കര സ്വദേശി
പ്രവാസിയാണ്
ഇപ്പോൾ സൗദി അറേബ്യയിൽ അബഹയിൽ
ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.
എന്റെ
നിയമം
ഞാൻ
എന്റെ നിയമ സംഹിത
എഴുതുന്ന
ദിവസം വരുന്നു...
അതിൽ
ഞാൻ എന്നെ നേടിയെടുത്ത്
നിന്റെ
നീതി നടപ്പിൽ വരുത്താം...
എന്റെ
പീനൽ കോഡിന്റെ പുറംചട്ടയ്ക്ക്
ചിത്രം
ഉണ്ടായിരിയ്ക്കുകയില്ല.
അക്ഷരങ്ങൾ
എല്ലാം നീയും,
കൂട്ടക്ഷരങ്ങൾക്കാ
വാശിയുടെ പൊലിമയും,
ചില്ലക്ഷരങ്ങൾക്ക്
എന്റെ
നിർവികാരതയുടെ
ചൂടും,
സ്വരാക്ഷരങ്ങളിൽ
നമുക്കൊന്നായും നിറയാം....
കൊട്ടാരക്കര
ഷാ
എല്ലാ ഭാവുകങ്ങളും
ReplyDelete