Friday, 12 May 2017

നദി-താഹാ ജമാൽ















ഞാൻ താഹാ ജമാൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്ത്പായിപ്പാട് ജനനം. വിദ്യാഭ്യാസം പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും സാമൂഹ്യ ശാസ്ത്രത്തിൽ ബി.എഡും . കുറച്ച് കാലം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട് ദിപിക പത്രം ക്യാമ്പസ് ട്രാക്ക് അവാർഡ്, ആലപ്പുഴ ജില്ലാ, അവ്വർ ലൈബ്രറി സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആദ്യ പുസ്തകം' മറുക് , ആനുകാലികങ്ങളിൽ 2000 മുതൽ കവിതകൾ എഴുതുന്നു. ഭാര്യ സജിനാ എം രാജ, അധ്യാപിക മകൾ ഹാസിനി U .K. G വിദ്യാത്ഥിനി








നദി

നദി
മഴയിലൂടെ,
പൊക്കിൾ വഴിയിലൂടെ
പൈതൃകത്തിലേക്കൊഴുകുന്ന
ഉൻമ്മാദിനിയായ ഒരുത്തി
കൈവഴികൾ കൊണ്ട്
നാടാകെ തലോടൽ
ഉടൽ
വേരുകളെ ചുറ്റിവരിഞ്ഞ്
നാൽക്കവലകളിൽ നിന്നും,പിരിഞ്ഞ്
അറവു ചോരയുടെ
മണംമടുത്ത് ചാലായവൾ
കുമിളകൾ
മുങ്ങിമരിച്ചവനിലേക്ക്, വളർന്നില്ല
ചെളി വിഴുങ്ങി ,ചെളിവിഴുങ്ങി
കുഴിയറ്റങ്ങളുള്ള
ചുഴി വട്ടങ്ങളിലേക്ക്
വളർന്നവൾ
ആഴത്തിലെപ്പോഴും
ചതുപ്പുചിരി
നദി
ഒരുത്തി
വളർച്ചയുടെ മുങ്ങാംകുഴികളിൽ
ഉള്ളിലേക്കൊതുങ്ങി
ഇപ്പോൾ
വല്ലപ്പോളുമെത്തുന്ന
വരുത്തി
താഹാ ജമാൽ


No comments:

Post a Comment