Tuesday, 25 April 2017

ഞാനും കാലനും എന്റ്റെ നരകലോകവാസവും-പ്രിന്റ്റു മാത്യൂ.എം.എച്ച്














പ്രിന്റ്റു മാത്യൂ.എം.എച്ച്  പാലക്കാട്, മണ്ണാർക്കാട് സ്വദേശി. എഴുത്തിലും വായനയിലും താൽപര്യമുണ്ട്.
ഞാനും കാലനും എന്റ്റെ നരകലോകവാസവും
മരണം കഴിഞ്ഞിരിക്കുന്നു.കരഞ്ഞു തളർന്നവർ എന്നെ വെള്ള പുതച്ച് ഒടിച്ചുമടക്കി പൊതിഞ്ഞുകെട്ടി പെട്ടിയിലാക്കി പള്ളിപറമ്പിൽ കുഴിച്ചുമൂടി. തിരിച്ചുവന്നവർ കരഞ്ഞില്ല.തമ്മിൽ കണ്ടവർ കെട്ടിപിടിച്ചു. ചായ കുടിച്ചു.ചിരിതൂകി പരിചയം പുതുക്കി പിരിഞ്ഞു.ഉമ്മറപ്പടിയിലിരുന്നമ്മ കരഞ്ഞത് മൂന്നാം ദിവസം കണാതെയായി. ചെന്നെത്തിയത് നരകവാതിലിലാണ്.പൂർണ്ണനഗ്നൻ. വെയിലുകൊണ്ട് രോമകൂപങ്ങൾക്കിടയിലൂടെ ചോര ഒലിക്കുമാറ് വേദന. കാലൻ വന്നു.കയറു തൂക്കി,കുടൽ മാല കെട്ടിയാട്ടി തലയോട്ടികൊണ്ട് കീരിടം വെച്ച് കൂർത്ത പല്ലുകാട്ടി ചുവന്ന കണ്ണിലൂടെ തീ ഊതിയങ്ങനെ.... "വരിക എനിക്ക് പുറകിൽ നടന്നുകൊൾക...വഴിതീരും മുന്പേ നിനക്ക് ശിക്ഷ വിധിക്കപ്പെടും" കാല ശബ്ദം. "ഇത് അനീതിയാണ് കാല!! ഇതോ നിന്റ്റെ നീതി.എനിക്ക് സ്വർഗം തരിക.ഞാൻ നല്ലവനാണ്" ശൗര്യ മുഖം പൂണ്ടു കാലനെനിക്ക് മുന്പിൽ തിരിഞ്ഞു നിന്നു. "ചോദ്യങ്ങളൊക്കെ പിന്നെയാകാം എനിക്ക് പിന്പേ നടന്നുകൊൾക..വഴി തീരും മുന്പേ നിനക്ക് ശിക്ഷയാകും" നടന്നു കാലനുപുറകിലായി.കൂറ്റൻ പാറക്കെട്ടുകൾ,തീ ഗോളങ്ങൾ,പുഴുക്കളരിക്കും പഴകിയ മൃതശരീരങ്ങൾ, കൂടി വരുന്ന എല്ലുകുമ്പാരങ്ങൾ,അങ്ങനെയങ്ങനെ...! "നടന്നു നീങ്ങുംവഴിയതാ ഒരു കൂറ്റൻ കറുത്ത പാറക്ക് മുകളിലൊരു മരത്തിലൊരുമനുഷ്യനെ തല കീഴായ് തിരിച്ചു കെട്ടി തൂക്കിയിരിക്കുന്നു.വൃദ്ധനായവൻ.പാതി മുറിച്ചെടുത്ത അവന്റ്റെ ലിംഗത്തിലൂടെ ചോര വാർന്നൊഴുകിയത് അവന്റ്റെ നാവിലൂടെ അരിച്ചിറങ്ങി താഴേയാ ചുടുപാറയിൽ വീണ്ണില്ലാതെയാകുന്നു.വിറച്ച് വിറച്ചവൻ ചലനമറ്റിരിക്കുന്നു..! "കാലാ ..ഇതെന്ത് നീതിയാണ്?അവന്റ്റെ ജീവനിത ഇല്ലാതെയാകുന്നു. കുടിപ്പാനൊരുതുള്ളി വെള്ളം പോലുമില്ലല്ലോ.ഇത് അനീതിയാണ് കാലാ" തിരിഞ്ഞു നോക്കി അട്ടഹസിച്ചു കാലൻ... "നീ ഓർക്കുന്നുവോ ഒരുവളെ,ഒരു പതിനാറ്കാരിയെ!! അവളെ വേശ്യയാക്കിയവനിതിൽപ്പരം ഞാനെന്ത് നൽകണം..ഇതാണോ അനീതി.." കാലന്റ്റെ വാക്കുകൾക്ക് മൂർച്ചകൂടി. നിശബ്ദനായി ഞാൻ...നടന്നു തുടങ്ങീ.. ചുട്ടുപൊള്ളുന്ന വഴിയരുകിലൊരു ഓരത്ത് കുടൽമാല പുറത്ത് വന്ന് മണ്ണിലൂടെ ഒരുവൻ ഇഴയുന്നു.ചോരയും മണ്ണും ചരൽ കല്ലുകളും അവന്റ്റെ കുടൽ മാലയിൽ ഒട്ടിപിടിച്ചിരിക്കുന്നു.നാവ് നീട്ടി അവൻ ഇഴയുകയാണ്.ഇടയ്ക്കവന്റ്റെ കുടൽ മാലയിൽ നക്കിയൊരു നായ കടന്നുപ്പോയി.. "കാലാ,.ഇവനെന്ത് തെറ്റ് ചെയ്തു??"കാലനൊന്നു ചിരിച്ചു.. "ഇവനാണ്..കിഡ്നി വിറ്റ് കാശു നേടിയവൻ..മണിമാളിക പണിതവൻ..നിങ്ങടെ അപ്പോത്തിക്കിരി.ഇവനിതിലും ചെറുതെനിക്ക് നൽകാനാകില്ല. നിശ്ചലമായി ഞാൻ...!! വീണ്ടും നടന്നു തുടങ്ങി, കാലനു പുറകിൽ,, പെരുച്ചാഴിയുടെ നാറ്റം മൂക്കത്തടിച്ചപ്പോൾ ചുറ്റും നോക്കി..പേടിച്ചുകൊണ്ട് തന്നെ... "ഒരു മാളത്തിലൊരായിരം പെരുച്ചാഴികൾ..ആർത്തിയോടെ എന്തോ കാർന്നു തിന്നുന്നു.കണ്ണുകൾ ചൂഴ്ന്നെടുത്ത ശരീരം ജീവനുംകൊണ്ട് വിറക്കുബോഴും പെരുച്ചാഴികൾ കാർന്നു തിന്നു തുടങ്ങിയിരുന്നു. ഒരു സ്ത്രിയാണത്. അവളുടെ സ്തനങ്ങളിലൊന്നൊരു പെരുച്ചാഴി കടിച്ചെടുത്ത് എന്റ്റൗ മുന്പിലൂടെ ഓടീ.. "കാലാ.... അതൊരു സ്ത്രീയല്ലേ???? ഇത് അപമാനവും ക്രൂരതയുമാണ് കാലാ. ഇത് അനീതിയാണ്..." "സ്വന്തം പിഞ്ചു മകളെ കൊന്ന്, കാമുകനൊപ്പം പോയവൾക്കിതിലും വലുതെനിക്ക് വിധിക്കാനറിയില്ല.ശബ്ദിക്കരുത് പുറകേ നടന്നുകൊൾക...!! ചൂടിന് കട്ടി കൂടി വന്നു..കാഴ്ചകൾക്കും.നടന്നു തുടങ്ങി വീണ്ടും കാലനുപുറകിൽ. താഴെ ഒരു കുഴിയിൽ ഒരു കൂട്ടം കണ്ടു. എല്ലുകളിട്ട കൂട്ടം.അതിനൊത്ത നടുക്ക് ഒരു ഒരു മനുഷ്യനെ രണ്ടു കാലകത്തി കെട്ടിയിരിക്കുന്നു . മനുഷ്യനെന്നല്ല...ഒരു കൗമാരക്കാരനെ.. പൂർണ്ണനഗ്നനാണ്. അവന്റ്റൗ കാലുകൾ വലിച്ചകത്തി കീറുകയാണ്. അവന്റ്റെ കൈ വെട്ടിയെടുത്തിരിക്കുന്നു.ഒരു കണ്ണ് ചൂഴ്ന്നെടുത്തിരിക്കുന്നു. ലിംഗത്തിലൂടെ പഴുപ്പിച്ച് ഇരുബ് ദണ്ഡ് കയറ്റിയിരിക്കുന്നു. "കാലാ........ അവൻ കുഞ്ഞല്ലേ... ഇതെന്താണ്. നിങ്ങൾ നീചനാണ് കാലാ.അതിക്രൂരനാണ്..എന്നെ കൊന്നു തരു ഇനിയുമെനിക്ക് കാണുക അസാധ്യം" ചുവന്ന കണ്ണുരുട്ടി കാലനെനിക്ക് മുന്പിൽ നിന്നു. "ഒടുന്ന വണ്ടിയിലിട്ടൊരു പെണ്കുഞ്ഞിന്റ്റൗ ജനനേന്ദ്രിയത്തിൽ ഇരുബടിച്ച് കേറ്റിയ ഇവനാണോ ഞാൻ ദയ നൽകേണ്ടത്???ഇവനാണോ ബാലൻ..ഇതവനർഹിച്ചതാണ്. എന്റ്റൗ നീതിയിൽ പരിഗണനകൾ ഇല്ലാ.എന്റ്റെ നീതിക്ക് പ്രായമില്ല,ലിംഗ വ്യത്യാസമില്ല.ശബ്ദിക്കരുത് പുറകേ നടന്നു കൊൾക്ക...!" വഴിയവസാനിക്കറായിരിക്കുന്നു. കാഴ്ചകണ്ട് കണ്ണു വീങ്ങിയിരിക്കുന്നു.തൊണ്ട വറ്റിയിരിക്കുന്നു. കാലുകൾ പൊട്ടി ചോരയൊലിക്കുന്നു. "ഇനി പറ കാലാ, ഞാന് ചെയ്ത തെറ്റെന്താണ്.. തേങ്ങ കള്ളനേയും ചക്കകള്ളനെയും ശിക്ഷിക്കാത്ത അങ്ങ് എന്നിൽ കണ്ടെത്തിയ തെറ്റെന്താണ്???"രോധനമായിരുന്നു എന്റ്റെ ശബ്ദം. "തേങ്ങ കട്ടവനും ചക്ക കട്ടവനും ജീവിച്ചത് ചക്കയും തേങ്ങയും തിന്നാണ്.പട്ടിണി മാറ്റൻ കട്ട അവർക്ക് വിധിച്ചത് സ്വർഗ്ഗമാണ്... നിനക്ക് കണ്ണുണ്ടായിരുന്നു..സ്വത്തുണ്ടായിരുന്നു..ബന്ധങ്ങളുണ്ടായിരുന്നു.കരുത്തുണ്ടായിരുന്നു..അല്ലേ?" ഉവ്വൗന്ന് തലയാട്ടി ഞാൻ...കാലൻ തുടർന്നു. "എന്നിട്ടും കണ്ണുകെട്ടി,സ്വത്ത് കെട്ടിപൂട്ടി,നാവടക്കി,കൈ കെട്ടി, കരുത്ത് മറച്ച് വെച്ച് നീ നടന്നു..!! നിനക്ക് മുന്പിൽ പിടഞ്ഞു വീണവർ..വിശന്നു വീണവർ.. പിച്ചി ചീന്തപ്പെട്ടവർ. എല്ലാവർക്കും മുന്പിൽ നീ കണ്ണടച്ചു..കൈ കെട്ടി..സ്വത്ത് വാരികെട്ടി കുടിച്ചു കുത്താടീ മാറി നടന്നു...നിനക്കിനി ആ കണ്ണുകൾ വേണ്ട...ഈ നാക്കു വേണ്ട.. കെട്ടിവെക്കാൻ ആ കൈകളും വേണ്ട..." ഇത് പറഞ്ഞ് കാലൻ നടന്നു നീങ്ങി... ഞാൻ അലറി വിളിച്ചു... ശൂന്യതയിൽ നിന്നൊരു കൈ വന്ന് എന്റ്റോ കണ്ണുകൾ ചൂഴ്ന്നെടുത്തു..കൈ വെട്ടിയരിഞ്ഞെടുത്തു..എന്റ്റെ നാക്ക് പിഴുതെടുത്തു..എന്നെ ചുടുപ്പാറയിൽ തള്ളിയിട്ടു. കണ്ണിൽ ഇരുട്ടു മൂടി... ചുറ്റും ചോരയുടെ മണ്ണം..ചുടു ചോരയുടെ മണ്ണം..!! അലറി വിളിക്ക് ശക്തി കുറഞ്ഞ് വന്നു..ചോര തുപ്പി പിടഞ്ഞു..പിടഞ്ഞു... രക്തം വാർന്ന് ഞാൻ വീണ്ടും മരിച്ചു... വെള്ള പുതച്ചില്ല... പെട്ടിയിലാക്കിയില്ല... കരയാനാരും വന്നില്ല... പുഴുത്ത് പുഴുത്ത് നാറി നാറി ഞാനില്ലാതെയായി...!!!

പ്രിന്റ്റു മാത്യൂ

3 comments:

  1. Nalla rachana .. Ella vidha bhavukangalum... parisramichal Iniyum orupad munnott pokam.. all d best brother

    ReplyDelete
  2. നന്നായിടുണ്ട്‌.. മുന്നോട്ടു പോവുക.... ആശംസകൾ....

    ReplyDelete
  3. Good work, God bless you for your creativity...

    ReplyDelete