Wednesday, 26 April 2017

മിത്ര സങ്കീർത്തനങ്ങൾ-ജബ്ബാർ പെരിന്തൽമണ്ണ














ജബ്ബാർ പെരിന്തൽമണ്ണ
നാടകപ്രവര്‍ത്തകന്‍
സോളോ പെർഫോർമർ (ഡ്രാമ)
പ്രധാന വർക്കുകൾ : ‘ഭ്രാന്ത്’ ,തീ മണ്ണ് .
ഷോർട്ട് ഫിലിം:"ഹെഡ്‌ലൈന്‍സ്"
തൊഴിൽ :ജുവൽ ഡിസൈനർ 








മിത്ര സങ്കീർത്തനങ്ങൾ
ഹാ ദൈവമേ..,
വിലക്കപ്പെട്ട കനികളാൽ സമൃദ്ധമായ 
ഈ താഴ്വാരത്ത് ഞാനിതാ ഉപരോധിക്കപ്പെട്ടിരിക്കുന്നു...
വാക്കുകളുടെ ഭാണ്ഡഭാരവും പേറി വിശന്നവനായി...

ഹവ്വാ നീ എവിടെയാണ്..?
അടിമണ്ണിളകുന്ന പ്രളയ സീൽക്കാരം അടുത്തെത്തിയിരിക്കുന്നു...
എന്റെ കൈ പിടിച്ച് നോഹയുടെ കപ്പലിലേക്കെന്നെ വലിച്ചെടുക്കുക...
ഉയർന്ന് പൊങ്ങിയ ജലപാതകൾ താണ്ടി ഞാനുമുണ്ട് ജൂദീ പർവ്വതത്തിലേക്ക്...

പ്രളയാനന്തരം മോശയുടെ പെട്ടകത്തിലെന്നെ ചുരുട്ടിവെച്ച്
ഫറോവയുടെ കൊട്ടാരത്തിന്റെ വിപരീത ദിശിലേക്ക് തള്ളിവിടുക...

എബ്രഹാമിന്റെ ആയുധപ്പുരയിലെ മുറിഞ്ഞ 
വിഗ്രഹമുറിവുകളിൽ പശ പുരട്ടിയത് ഞാനാണ്...
അതിനാൽ എന്നെ തീയിലിടുക...

ഓ ഹാജറാ....നിന്റെ കറുത്ത മുല ചുരത്താൻ മടിച്ച എനിക്കൊരു കുഴിവെട്ടുക...
ഞാൻ കാലിട്ടടിച്ചൊഴുക്കിയ എന്റെ പ്രണയ ജലത്തിന്റെ ഉറവടക്കുക...

കാല് കയ്യിലും കണ്ണ് കാതിലും കെട്ടി
ബലിക്കല്ലിലേക്കെന്നെ വലിച്ചിഴക്കുക ...

ഹേയ് മരണം മണക്കാത്ത ദൈവപുത്രാ...
എന്തിനാണെന്നെ പുരോഹിതരുടെ ചോദ്യോത്തരങ്ങൾക്കിടയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്..?
ഈ കനക്കുരിശിനങ്ങയുടെ ചുമല് നൽകി അക്കൽദാമയിലേക്കെന്നെയും വഴി നടത്തുക         ...

ഓ മുഹമ്മദ്..,
ചിതലരിക്കാത്ത വേദ വാക്യങ്ങൾ എന്റെ തലയിലിറക്കി പൂർണ്ണതയിലേക്ക് മടങ്ങിയവരേ...
ശ്വാസം നിലക്കാതെ ഞാനിതാ മരിച്ചിരിക്കുന്നു...
ബിലാലിന്റെ അടിമുണ്ടാൽ എനിക്കൊരു കഫൻ പുടവയൊരുക്കുക

ജബ്ബാർ പെരിന്തൽമണ്ണ

No comments:

Post a Comment