
പീ.ജി നെരൂദ
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശി
പൊതുപ്രവർത്തകൻ
നമ്മൾക്ക്
ജാതിയുണ്ടോ അച്ഛാ...?
ടി
വി ക്ക് മുന്നിലെ എന്റെ
കിടപ്പാനിടയിലാണ് ഒമ്പത്
വയസ്സ് കാരനായ എന്റെ മകൻ
കട്ടിലിൽ കയറി എന്റെ ദേഹത്ത്
കിടന്നു . ആ
കിടപ്പിൽ സുഖം പോര എന്ന അവന്റെ
തോന്നലിൽ കുറച്ചൂടെ മുകളിലേക്ക്
നിങ്ങി
എന്റെ
കഴുത്തിൽ മുഖം അമർത്തി കിടന്നു.
അവന്റെ
കിടപ്പ് അത്ര പന്തി അല്ല എന്ന
എന്റെ തോന്നൽ.
അവന്റെ
മുഖം ഉയർത്തി നോക്കി അവന്റെ
മുഖം വാടി തളർന്നിരുന്നു
എന്താ ഡാ എന്ന എന്റെ സ്‌നേഹത്തോടെ
ഉള്ള ചോദ്യത്തിന് മറുപടി
എന്നവണ്ണം എന്റെ ദേഹത്തേക്ക്
തന്നെ തലചായിച്ച് കിടന്നു.
വീണ്ടും
എന്താണ് കാര്യം എന്ന് അറിയാൻ
ഞാൻ ഒരു ശ്രമം കൂടി നടത്തി.
എന്റെ
സ്നേഹത്തിന് മുമ്പിൽ എന്നവണ്ണമോ
അതോ തുടർച്ചയായ എന്റെ ചോദ്യത്തിന്
ഒരു ശമനം ആകട്ടെ എന്ന കണക്കോ
അവൻ
പറഞ്ഞു
.ഞാൻ
ഒരു കാര്യം
ചോദിക്കട്ടെ
അച്ഛ?
മ്
ചോദിക്കെടാ… മുത്തേ…
നിനക്കും
നമ്മുടെ അമ്മക്കും എന്തും
ചോദിക്കാലോ….
പിന്നെ
എന്താ ഇത്ര മടി…..?
അവന്റെ
മൂളലിൽ….
അവന്റെ
ചോദ്യത്തിന് ഓസ്ട്രേലിയൻ
വിക്കറ്റ് കീപ്പർആദം
ഗിൽക്രിസ്റ്ററ്റ് വിക്കറ്റിന്
പിന്നിൽ ക്യാച്ചിന് നിൽക്കുന്ന
ലാഘവത്തോടെ ഞാൻ നിന്നു…..
"എന്റെ
ജാതിയേതാ..
അച്ഛ…?"
ഈ
ചോദ്യം കേട്ട മാത്രയിൽ എന്റെ
പ്രിയപത്നി കുരിശിന്റെ മുന്നിൽ
തിരി കത്തിച്ച് അന്തി പ്രാർത്ഥന
പകുതി നിർത്തി എഴുന്നേറ്റു
വന്നു. ഞാൻ
എന്താണ് പറയേണ്ടത് അവൻ ചോദിച്ചത്
തെറ്റോ ശരിയോ എന്നല്ല .അവൻ
കണ്ട ചുറ്റുപാടുകളിലെ സംസാരങ്ങൾ
അവന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നു
.എന്ന
എന്റെ ചിന്തയിൽ നിന്ന് ഞാൻ
അവനോട് സ്നേഹത്തോടെ ചോദിച്ചു
മോനോട് ആരാ ഇത് ചോദിച്ചത്.,,?
അവൻ
തന്റെ മനസ്സിലെ ഭാരം ഇറക്കി
വെച്ചു എന്ന കണക്കെ അവൻ പറഞ്ഞു.?
ടീച്ചർ
…..
ഞാൻ
നെടുവീർപ്പിട്ടു എന്റെ
ടീച്ചറേ… ഞാൻ എന്റെ മകന്റെ
ജാതിയുടെ കോളത്തിൽ ജാതി ഇല്ലാ
എന്ന് എഴുതിയതിന് പ്രത്യുപകാരമായി
എട്ടും പൊട്ടും തിരിയാത്ത
ഈ കൊച്ചിനോട് തന്നെ ചോദിച്ചല്ലോ
കർത്താവേ … എന്റെ പ്രിയതമേ
നിന്റെ കർത്താവിനെ ഞാൻ ഈ
വാക്ക് പൂർത്തീകരിക്കാൻ കടം
എടുത്തു കൊള്ളുന്നു ക്ഷമിക്കുക.…..
ഞാൻ
ഒരു നിമിഷം മൗനത്തിൽ പൂണ്ടു.
ഞാൻ
മകനോട് ചോദിച്ചു മനുഷ്യന്
എന്ത് കൊണ്ടാണ് ജാതിയും
മതത്തിനെക്കുറിച്ചും
ചിന്തിക്കുന്നത് എന്ന് അറിയോ
മോന്… ?എന്റെ
ചോദ്യം പൂർത്തീകരിച്ചതും
മോൻ തിരിച്ച് അതേ വേഗത്തിൽ
മറുപടി പറഞ്ഞു ഇല്ല… അച്ഛൻ
അത് മനസ്സിലാക്കാൻ വേണ്ടി
ഒരു കഥ പറഞ്ഞ് തരാം…..
തരട്ടെ…?
അവന്റെ
കഥ കേൾക്കാനുള്ള താൽപര്യം
മൂളലിൽ ഒതുക്കി….ഉം….
അതെ….
പണ്ട്….വളരെ
പണ്ട് അച്ഛൻ ഒക്കെ ജനിക്കുന്നതിന്
മുമ്പ്… ഒരു യാചകൻ ഉണ്ടായിരുന്നു
വിശപ്പും ദാഹവും സഹിക്കാൻ
കഴിയാതെ ഒരു പിടി ചോറിനായി
വീടുകൾ തോറും തെണ്ടി നടന്നു
.
ആരും
കൊടുത്തില്ല മുഷിഞ്ഞ് നാറിയ
വസ്ത്രം ജഡയും അഴുക്കും
പിടിച്ച താടിരോമങ്ങളും
ചുരുട്ടി കെട്ടിയ മുടിയിൽ
നിന്നും ദുർഗന്ധം
വമിക്കുന്നുണ്ടായിരുന്നു…
ഒരു
ഓല മേഞ്ഞ കൂരയുടെമുറ്റത്തേക്ക്
അയാൾ തളർന്ന് വീണു .
അയാളുടെ
ശബ്ദം പുറത്തേക്ക് വന്നില്ലാ.
ആ
യാചകൻ തന്റെ വിശന്ന് ഒട്ടിയ
വയറ്റിൽ പിടിച്ചു കൊണ്ട്
വീടിന്റെ അകത്തേക്ക് നോക്കി
ഉറക്കെ വിളിച്ചു ആരുമില്ലെ…..
വിശക്കുന്നു
എന്തേലും കഴിക്കാൻ തായോ…
മൂന്ന് നാല് ദിവസായി എന്തേലും
കഴിച്ചിട്ട് എന്തേലും കഴിക്കാൻ
തായോ… കറുത്ത് മെലിഞ്ഞ്
അസ്ഥികൾ കൂട് കൂടിയ നെഞ്ചുള്ള
ഒരു മനുഷ്യൻ കൂരയുടെ ഓലകൊണ്ട്
ഉണ്ടാക്കിയ കതക് തുറന്ന്
പുറത്തേക്ക് ഇറങ്ങി വന്നു
'
അകത്തേക്ക്
നോക്കി എടിയേ ....ആ….
കഞ്ഞി
എടുത്തോണ്ട് വായോ..
അയാളുടെ
ഭാര്യ തന്റെ ഭർത്താവ് എന്നും
കുടിക്കാറുള്ള മൺപാത്രം
കൊണ്ട് നിർമിച്ച കോപ്പ നിറയെ
കഞ്ഞി പകർന്ന് കൊണ്ടുവന്ന്
യാചകന്റെ മുന്നിൽ വെച്ചു.
യാചകൻ
ആർത്തിയോടെ കഞ്ഞി മോന്തി
കുടിച്ചു.
ശ്വാസം
സാവധാനം വിട്ട് അയാൾ തന്റെ
പുരികങ്ങൾ മുകളിലോട്ട് ഉയർത്തി
കണ്ണുകൾ പാതിയെ അടച്ചു തുറന്നു
.വീണ്ടു
അതേപോലെ ചെയ്തു .അയാളുടെ
ജീവൻ തിരിച്ച് കിട്ടിയ എന്ന
കണക്കെ ആഞ്ഞ് ശ്വാസം ഉള്ളിലേക്ക്
എടുത്ത് ശരീരത്തിന്റെ
പിന്നിലേക്ക് കൈകൾ ഊന്നി
പിന്നിലേക്ക് മറിഞ്ഞു.
കണ്ണുകൾ
മെല്ലെ അടഞ്ഞു കണ്ണുകൾ
തുറക്കുമ്പോൾ അയാൾ കീറപായയിൽ
മലന്ന് കിടക്കുകയാണ് ചാണകം
മെഴുകിയ തറയിൽ നിന്ന് കൈകൾ
പായയിലേക്ക് എത്തിച്ച്
എഴുന്നേറ്റു തന്നെ നോക്കി
നിൽക്കുന്ന ഭാര്യയേയുംഭർത്താവിനെയും
കണ്ട് കണ്ട് കണ്ണുകൾ ദേഷ്യം
കൊണ്ട് തുടിച്ചു.
എന്താദ്…
ഒരു പുലയന്റെ ചോറും കൂട്ടാനും
കഴിക്കയോ?
അവന്റെ
വിയർപ്പ് പറ്റിയിയ കീറ പായയിൽ
കിടക്കയോ ?
ദേഷ്യപ്പെട്ട്
കൊണ്ട് യാചകൻ കതക് തളളി തുറന്ന്
പുറത്തേക്ക് ഇറങ്ങി ചോറ്
കൊടുത്ത പുലയനെയും പുലയ
പെണ്ണിനെയും പ്രാരാകി
പിറുപിറുത്ത് കൊണ്ട് നടന്ന്
അകന്നു… …
ഈ
കഥയിലെ യാചകനെ പോലെയാണ്
നമ്മളുടെ ചുറ്റും ഉള്ളവർ.
എല്ലാ
മനുഷ്യർക്കും വിശപ്പ് മാറിയാൽ
മാത്രമേ ജാതി ചോദിക്കുകയുള്ളു.
അവന്റെ
വിശന്ന് കത്തുന്ന വയർ ആണ്
എങ്കിൽ ജാതിയോ മതമോ നോക്കില്ല
അന്നം എന്ന ചിന്ത മാത്രമായിരും
അവന്റെമനസ്സിൽ . .
വിശപ്പിനും
സ്നേഹത്തിനും ജാതിയില്ല
എന്നത് കൊണ്ടും നമ്മൾക്കും
ജാതിയില്ല എന്ന് മോൻ ടീച്ചറിനോട്
പറയണട്ടോ….
അവന്റെ
മൂളൽ നേർത്ത് വന്ന് കൊണ്ടെ
ഇരുന്നു .
എന്റെ
നെഞ്ചിലും എന്റെ തോളിലേക്ക്
തല ചായ്ച്ച് ഉറങ്ങുന്ന എന്റെ
സ്നേഹങ്ങൾ.ചേർത്ത്
പിടിച്ചു കൊണ്ട് ഉറങ്ങുമ്പോൾ
ജാതിയും മതവും നോക്കാതെ
തുള്ളിക്കൊരു കുടമായ് മഴ
തിമിർക്കുന്നുണ്ടായിരുന്നു
അതിന്റെ താളം പിടിച്ച് എന്റെ
കണ്ണുകൾ മെല്ലെ അടഞ്ഞു...
പീ.ജി
നെരൂദ
No comments:
Post a Comment