സാബു ചോലയിൽ
തൃശൂർ
മുളംകുന്നത്ത്കാവു സ്വദേശി
.
മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി
ജോലിനോക്കുന്നു .
ഒരു
കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്,
"തീണ്ടിക്കൂടാത്തവന്റെ പെരുവിരൽ
".
യുദ്ധം
കർമ്മഫലങ്ങളുടെ
നീക്കിയിരിപ്പുകൾ
ലാവാപ്രവാഹങ്ങളായി...
ഭൂമിയുടെ
നാഭീസ്തരങ്ങൾ തകർത്ത്
മണ്ണിരകളെപ്പോലെ
പുളഞ്ഞുമറയുന്നുണ്ട്
.
ശ്രുതിഭംഗം
വന്ന
ഈണം
മൂളി
ധരിണിയുടെ
ശല്ക്കശൂന്യതകളിലൂടെ
പ്രതീക്ഷയറ്റ
മഴക്കിളികളുടെ
വരിതെറ്റിയ
സഞ്ചയങ്ങൾ
നോവിന്റെ
ഒറ്റച്ചിറകുകൾ പൊഴിച്ചുകളഞ്ഞു
പറന്നകലുന്നുണ്ട്
.
വരണ്ട
മാരുതന്റെ
ഗന്ധമകന്ന
രാമച്ചവിശറിയൊടിച്ച്
ഉണങ്ങിയ
വൃക്ഷശിഖരങ്ങൾ
ആത്മബലി
നടത്തുന്നുണ്ട് .
പുഴയുടെ
ഗർഭപാത്രത്തിൽ
നീരിന്റെ
ചാപിള്ളകൾ
പൊക്കിൾക്കൊടി
ചുറ്റിക്കിടക്കുന്നുണ്ട്
.
ഉഷ്ണം
നാറുന്ന
വനാന്തര
നിഗൂഢതയിൽനിന്ന്
പകയുടെ
കൺ നോട്ടങ്ങൾ
പുറപ്പെട്ടുവരുന്നുണ്ട്
.
നടന്നു
മടുത്ത
മൺകുടങ്ങൾ
ആകാശക്കോണിൽ
കരിമേഘങ്ങളെ
കിനാവുകണ്ട്
എന്നോ
മരിച്ച തോടിന്റെ
തമോഗർത്തങ്ങളിൽ
വീണടിയുന്നുണ്ട് .
ദാഹമൊരു
വന്യവികാരമാകുമ്പോൾ
മനുഷ്യൻ
അപരന്റെ ഗളഞരമ്പുകൾ കടിച്ച്
രുധിരപാനം
നടത്തുന്നുണ്ട് .
വരണ്ട
തൊണ്ടകൾ ഭൂഖണ്ഡങ്ങൾ താണ്ടി
യുദ്ധംചെയ്യാനിറങ്ങുന്നുണ്ട്
.
ഉഴുമറിയ്ക്കപ്പെട്ട
പ്രത്യാശയുടെ
വിളനിലങ്ങളിലേയ്ക്ക്
ചെറുചാറലുകൾ
കാത്ത്
ശാപഗ്രസ്തരായ
തലമുറകൾ
...!!
സാബു
ചോലയിൽ

അതെ....
ReplyDeleteമൂന്നാം ലോകമഹായുദ്ധം തീർച്ചയായും ഒരിറ്റ് ദാഹനീരിന് വേണ്ടിയാകും....
അർത്ഥവത്തായ വരികൾ
good one..
ReplyDeletegood one..
ReplyDeleteSuper
ReplyDelete