Sunday, 2 October 2016

പുറകിലേക്ക്-എം.കൃഷ്ണൻകുട്ടി കരുവാരക്കുണ്ട്
















  എം.കൃഷ്ണൻകുട്ടി
   കരുവാരക്കുണ്ട്



         പുറകിലേക്ക്


മതിയാകുന്നില്ല ഈ വെട്ടമൊക്കെയും
തരിക ഒരു മെഴുകുതിരിനാളം,
ഒരു കത്തുന്ന ചൂട്ടുകറ്റ
ഓർത്തെടുക്കട്ടെ
പിന്നിലേക്കോടിയ
കാലടികളെയും
മായാത്ത സഞ്ചാരപഥങ്ങളത്രെയും.
പൂവാക പൂത്തത്
കണിക്കൊന്ന മഞ്ഞച്ചിലങ്കയണിഞ്ഞത്
മണ്ണിനെ മുത്തി മഴ പൊഴിഞ്ഞത്
പുന്നെല്ല് വിളഞ്ഞത്
കൊയ്ത്തുപാട്ട് പാടിയത്,
കൊയ്തെടുത്തത്.
മണ്ണിലെഴുതിയത് ,മരത്തിലൂഞ്ഞാലാടിയത്.
കഞ്ഞി കുടിച്ചത്, കളിച്ചു തിമിർത്തത്.
മാമ്പൂ കൊഴിച്ചത്, മാഞ്ചുണ നുണഞ്ഞത്.
അമ്മിഞ്ഞ കുടിച്ചത്...
അമ്മേയെന്നു വിളിച്ചത്...
തരിക ഒരു ചെറുവെട്ടമെങ്കിലും
ഓർത്തെടുക്കണമെനിക്ക്
ഇനിയും വൈകിയാൽ...

                
            എം.കൃഷ്ണൻകുട്ടി
            കരുവാരക്കുണ്ട്
            മലപ്പുറം

Saturday, 1 October 2016

കാർട്ടൂൺ-ദിനേഷ് ഡാലി


സുരക്ഷിത കുടുംബം 

ലക്‌ഷ്യം -അബ്ദുൽ സലാം പണിക്കരാട്ടിൽ















അബ്ദുൽ സലാം പണിക്കരാട്ടിൽ

 
ലക്‌ഷ്യം 
എട്ടു വയസ്സുള്ള കൊച്ചു ബാലൻ , വീട്ടു ജോലിക്കു പോകുന്ന 'അമ്മ , ഗൃഹനാഥനില്ലാത്ത തകർന്നു വീഴാറായ കുടിൽ . ആരും സഹായിക്കാനില്ലാത്ത ഒരു തനി നാടൻ പ്രദേശം .അവിടെയാണ് നമ്മുടെ കഥാപാത്രം .കലാലയത്തിൽ പോകാനുള്ള ആഗ്രഹം ആകൊച്ചു മനസ്സിൽ ഉദിച്ചു . കലാലയത്തിലേക്കു പോകുന്ന കൂട്ടുകാരെ നോക്കി നിന്ന ആബാലൻ പുസ്തകവുമായി സഹപാഠികളൊത്തു സ്കൂളിൽ പോകാൻ ഒരുങ്ങി . പക്ഷേ കാലം അവന് വീണ്ടും തടസം നിന്നു . ഒരു നദി നീന്തി കടന്നു വേണം സ്കൂളിൽ എത്താൻ .സഹപാഠികൾ തോണികയറി പോകുമ്പോൾ തോണിക്കാരാണ് കൊടുക്കാൻ അമ്പത് പൈസ കയ്യിൽ ഇല്ലാത്തതിനാൽ വസ്ത്രം അഴിച്ചു മാറ്റി പുസ്തകം അതിൽ കെട്ടി തലയിൽ കെട്ടി നദി നീന്തി കടന്ന്‌ കലാലയത്തിൽ കൂട്ടുകാരൊത്തു പഠനം പൂർത്തിയാക്കിയ ആ കൊച്ചു ബാലൻ ആരാണ് എന്നല്ലേ ? 
ഇന്ത്യൻ പ്രധാന മന്ത്രി മാരിൽ ഒരാളായ "ലാൽ ബഹദൂർ ശാസ്ത്രി"... ആധുനിക അറബി സാഹിത്യത്തിന്റെ പതാക വാഹകൻ മഹമൂദ് സാമി അൽ ബാറൂദി പറയുന്നു : "ഒരാൾക്ക് ജീവിതത്തിൽ ലക്‌ഷ്യം ഉണ്ടങ്കിൽ അത് നേടിയെടുക്കാൻ മുന്നിലുള്ള തടസം അവന് പ്രിയമുള്ളതാകും ". 

ലാൽ ബഹദൂറിന് പുഴ നീന്തുക എന്നത് ലക്‌ഷ്യംനേടാൻ ഒരു തടസ്സമേ അല്ലായിരുന്നു .
നമ്മുടെ പുതു തലമുറ ഭാവിയുടെ സ്വപ്നമാണ് .സ്വപ്നം സാക്ഷാത്കരിക്കുന്ന ചരിത്രം സൃഷ്ട്ടിക്കുന്നവരാകണം . ആധുനിക അവസരങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്താൻ പുത്തൻ തലമുറ തയ്യാറാവണം .ഓരോരുത്തരും അവരവരുടെ ലക്ഷ്യത്തെയും കഴിവിനെയും കണ്ടത്തണം.
അറിയണം കൂട്ടുകാരെ "സമയവും തിരയും ആരെയും കാത്തു നിൽക്കാറില്ല " കാലം കടന്നു പോകുന്നു .സമൂഹത്തിനും സമുദായത്തിനും ഫലപ്രദമാകേണ്ട നവ തലമുറ എവിടേക്കു പോകുന്നു ? നവ മാധ്യമങ്ങളിൽ മുങ്ങി പോവുന്നില്ലേ?. ആഡംബരങ്ങളിലും ആർഭാടങ്ങളിലും ജീവിക്കുന്ന നമ്മുടെ പുതു തലമുറ ചരിത്രം അക്ഷര വായനയിൽ ഒതുക്കാതെ അത് സൃഷ്ട്ടിക്കുന്നവർ കൂടി ആയി മാറേണ്ടതുണ്ട് .
അബ്ദുൽ സലാം പണിക്കരാട്ടിൽ

Tuesday, 20 September 2016

ചിത്ര പ്രദർശനം-മുഹമ്മദ് ഷിബിൻ .പി.കെ













മുഹമ്മദ് ഷിബിൻ .പി.കെ







ചിത്രശാല-മുഹമ്മദ് ഷിബിൻ .പി.കെ


                                                  മുഹമ്മദ് ഷിബിൻ .പി.കെ 
ജി.എച്ച്.എസ്സ്  മീനടത്തുരിലെ പത്താം ക്ലാസ് വിദ്യാർത്ഥി.
പിതാവ് :കുഞ്ഞിമുഹമ്മദ് 
മാതാവ് :നസീറ 
സഹോദരി:ഫാത്തിമ റിൻഷ 
വിലാസം:
പേവും കാട്ടിൽ (H)
താനാളൂർ (പി.ഒ )
മലപ്പുറം 

Friday, 16 September 2016

എന്റെ ഓണപ്പാട്ട്-സജീവൻചെമ്മരത്തൂർ

 
 














എന്റെ ഓണപ്പാട്ട്


ചെറു തഴുതാമ തളിരില നുള്ളി കുറുചേന തണ്ടും ചെത്തി വരമഞ്ഞൾ കൂട്ടിയരച്ചൊരു കറിയായാൽ പൊന്നോണത്തിന് തിരുവോണ കോടിയുടുത്ത് വരുമോനീ കറുകിളിയേ തിരുമുറ്റത്തഴുക്കു നീക്കും കാവതിക്കാക്കേ..... അരിമണി വെന്തു തുടുത്തൊരു തുമ്പ മലരിതളുകളെന്തൊരുചന്തം വരി പിരിയാതരികിലെ വഴിയിൽ ഒരു നിരയായ് പോകു മുറുമ്പേ പൊളിപറയാതിനിവരുവാനീ തിരുനാവിൽ മധുര മിതാ ചതി പിണയാ പണി തരുവാനീ തിരു കൈയ്യിൽ സുദിനമിതാ...... കരിവളകൾ ചിരിമണി വിതറി തിരനടയായ് മാബലി വരവ് അരി മുല്ലയൊരുക്കിയ മണലിൽ കടലഴകായ് ചാകര വന്നു കനിവിളവായ് വയലകൾ നൂറും പറ പറയായ് അറയിലിതാ എരിവയറിൽ നിറവയറായി പുലരും പ്രഭാത മിതാ...

തൊഴിലാളികൾ-ആർദ്രനന്ദ.എസ്



 













തൊഴിലാളികൾ


നേരം പുലരുമ്പോഴേക്കും വണ്ടിക്കുകയറും നേരമിളുമ്പോൾ വീട്ടിലെത്തും തൊഴിലാളി താജ് മഹൽ പോലുള്ള വമ്പൻ കോട്ട സൃഷ്ടിച്ചു തൊഴിലാളി വെയിലും മഴയും സഹിച്ച് തൊഴിൽ ചെയ്യുന്നു സ്വപ്നങ്ങൾ മനസ്സിൽ പണിതുയർത്തുന്നു ചുണ്ടിൽ ബീഡി എരിയുന്നു മനസ്സിലെ സ്വപ്നങ്ങൾ ആവിയായി പോകുന്നു!



ആർദ്രനന്ദ.എസ്

Wednesday, 14 September 2016

കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം -അജിത പാടാരിൽ











കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം 
               -അജിത പാടാരിൽ
അത്യപൂർവ്വവും ,അതുല്യവുമായ ഒരു ജൈവവ്യവസ്ഥയാണ് കണ്ടലുകൾ.ഇവ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും നൽകുന്ന സേവനങ്ങൾ നിരവധിയാണ്.

'കണ്ടൽ' എന്നത് Mangrove എന്ന ഇംഗ്ലീഷ് വക്കിന്റെ മലയാള പദമാണ്.'Mangue' എന്ന പോർട്ടുഗീസ് വാക്കിൽ നിന്നാണ് Mangrove-ന്റെ ഉദ്ഭവം.ഉഷ്ണമേഖലാ പ്രദേശത്തെ പുഴയും കടലും യോജിക്കുന്ന  കായൽ പ്രദേശങ്ങളിൽ രൂപം  കൊള്ളുന്ന ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ.

പുഴയിലൂടെ എത്തുന്ന ലവണങ്ങളും കടലിലെ  ലവണങ്ങളും സമ്മേളിക്കുന്ന ഇത്തരം പ്രദേശം പലതരം മത്സ്യങ്ങളുടെയും കവച ജന്തുക്കളുടെയും കേന്ദ്രമായി മാറുന്നു.

കണ്ടലുകളുടെ വേരുകൾ നിറഞ്ഞ ചെളിതിട്ടകൾ മത്സ്യങ്ങളുടെ നഴ്‌സറികലയാണ് കണക്കാക്കിപ്പോരുന്നത്.ചെറുതും വലുതുമായ പക്ഷികളും ശലഭങ്ങളും ഉരഗങ്ങളുമൊക്കെ ധാരാളമായി  ഈ കണ്ടൽ വ്യവസ്ഥയിൽ അഭയം തേടുന്നു.ചുറ്റുമുള്ള ജീവവ്യവസ്ഥക്ക് എണ്ണിയാലൊടുങ്ങാത്ത സേവനകളാണ് ഈ കണ്ടൽ കാടുകൾ പ്രദാനം ചെയ്യുന്നത്.

തീരപ്രദേശത്തെ എക്കലിനെ തടഞ്ഞുനിർത്തി വേലിയേറ്റ-ഇറക്ക പ്രതിഭാസങ്ങളിൽ നിന്നും ചുറ്റുപാടുമുള്ള കരയെ സംരക്ഷിച്ചും,പ്രളയത്തെ പ്രതിരോധിച്ചും ,ഉപ്പുവെള്ളത്തിന്റെ ഗാഢത കുറച്ചും ,മണ്ണിലെ പോഷക ചംക്രമണ വ്യവസ്ഥ ശക്തമാക്കിയും ,അൾട്രാ വയലറ്റ് കിരണങ്ങളെ തടഞ്ഞും ,ചുഴലിക്കാറ്റിനെ പ്രതിരോധിച്ചുമൊക്കെ കണ്ടലുകൾ നൽകുന്ന സേവനങ്ങൾ അനവധിയാണ്.

സമീപവാസികൾക്ക് തൊഴിലും ,ഇന്ധനവും,മരുന്നും,കാലിത്തീറ്റയുമൊക്കെ പ്രദാനം ചെയ്യുന്ന കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തു അവയുടെ സംരക്ഷണവും വ്യാപനവും അടിയന്തിര ശ്രദ്ധയര്ഹിക്കുന്നതാണ്.