Friday, 16 September 2016

എന്റെ ഓണപ്പാട്ട്-സജീവൻചെമ്മരത്തൂർ

 
 














എന്റെ ഓണപ്പാട്ട്


ചെറു തഴുതാമ തളിരില നുള്ളി കുറുചേന തണ്ടും ചെത്തി വരമഞ്ഞൾ കൂട്ടിയരച്ചൊരു കറിയായാൽ പൊന്നോണത്തിന് തിരുവോണ കോടിയുടുത്ത് വരുമോനീ കറുകിളിയേ തിരുമുറ്റത്തഴുക്കു നീക്കും കാവതിക്കാക്കേ..... അരിമണി വെന്തു തുടുത്തൊരു തുമ്പ മലരിതളുകളെന്തൊരുചന്തം വരി പിരിയാതരികിലെ വഴിയിൽ ഒരു നിരയായ് പോകു മുറുമ്പേ പൊളിപറയാതിനിവരുവാനീ തിരുനാവിൽ മധുര മിതാ ചതി പിണയാ പണി തരുവാനീ തിരു കൈയ്യിൽ സുദിനമിതാ...... കരിവളകൾ ചിരിമണി വിതറി തിരനടയായ് മാബലി വരവ് അരി മുല്ലയൊരുക്കിയ മണലിൽ കടലഴകായ് ചാകര വന്നു കനിവിളവായ് വയലകൾ നൂറും പറ പറയായ് അറയിലിതാ എരിവയറിൽ നിറവയറായി പുലരും പ്രഭാത മിതാ...

No comments:

Post a Comment