അബ്ദുൽ സലാം പണിക്കരാട്ടിൽ
ലക്‌ഷ്യം
എട്ടു വയസ്സുള്ള കൊച്ചു ബാലൻ , വീട്ടു ജോലിക്കു പോകുന്ന 'അമ്മ , ഗൃഹനാഥനില്ലാത്ത തകർന്നു വീഴാറായ കുടിൽ . ആരും സഹായിക്കാനില്ലാത്ത ഒരു തനി നാടൻ പ്രദേശം .അവിടെയാണ് നമ്മുടെ കഥാപാത്രം .കലാലയത്തിൽ പോകാനുള്ള ആഗ്രഹം ആകൊച്ചു മനസ്സിൽ ഉദിച്ചു . കലാലയത്തിലേക്കു പോകുന്ന കൂട്ടുകാരെ നോക്കി നിന്ന ആബാലൻ പുസ്തകവുമായി സഹപാഠികളൊത്തു സ്കൂളിൽ പോകാൻ ഒരുങ്ങി . പക്ഷേ കാലം അവന് വീണ്ടും തടസം നിന്നു . ഒരു നദി നീന്തി കടന്നു വേണം സ്കൂളിൽ എത്താൻ .സഹപാഠികൾ തോണികയറി പോകുമ്പോൾ തോണിക്കാരാണ് കൊടുക്കാൻ അമ്പത് പൈസ കയ്യിൽ ഇല്ലാത്തതിനാൽ വസ്ത്രം അഴിച്ചു മാറ്റി പുസ്തകം അതിൽ കെട്ടി തലയിൽ കെട്ടി നദി നീന്തി കടന്ന് കലാലയത്തിൽ കൂട്ടുകാരൊത്തു പഠനം പൂർത്തിയാക്കിയ ആ കൊച്ചു ബാലൻ ആരാണ് എന്നല്ലേ ? ഇന്ത്യൻ പ്രധാന മന്ത്രി മാരിൽ ഒരാളായ "ലാൽ ബഹദൂർ ശാസ്ത്രി"... ആധുനിക അറബി സാഹിത്യത്തിന്റെ പതാക വാഹകൻ മഹമൂദ് സാമി അൽ ബാറൂദി പറയുന്നു : "ഒരാൾക്ക് ജീവിതത്തിൽ ലക്‌ഷ്യം ഉണ്ടങ്കിൽ അത് നേടിയെടുക്കാൻ മുന്നിലുള്ള തടസം അവന് പ്രിയമുള്ളതാകും ".
ലാൽ ബഹദൂറിന് പുഴ നീന്തുക എന്നത് ലക്‌ഷ്യംനേടാൻ ഒരു തടസ്സമേ അല്ലായിരുന്നു .
നമ്മുടെ പുതു തലമുറ ഭാവിയുടെ സ്വപ്നമാണ് .സ്വപ്നം സാക്ഷാത്കരിക്കുന്ന ചരിത്രം സൃഷ്ട്ടിക്കുന്നവരാകണം . ആധുനിക അവസരങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്താൻ പുത്തൻ തലമുറ തയ്യാറാവണം .ഓരോരുത്തരും അവരവരുടെ ലക്ഷ്യത്തെയും കഴിവിനെയും കണ്ടത്തണം.
അറിയണം കൂട്ടുകാരെ "സമയവും തിരയും ആരെയും കാത്തു നിൽക്കാറില്ല " കാലം കടന്നു പോകുന്നു .സമൂഹത്തിനും സമുദായത്തിനും ഫലപ്രദമാകേണ്ട നവ തലമുറ എവിടേക്കു പോകുന്നു ? നവ മാധ്യമങ്ങളിൽ മുങ്ങി പോവുന്നില്ലേ?. ആഡംബരങ്ങളിലും ആർഭാടങ്ങളിലും ജീവിക്കുന്ന നമ്മുടെ പുതു തലമുറ ചരിത്രം അക്ഷര വായനയിൽ ഒതുക്കാതെ അത് സൃഷ്ട്ടിക്കുന്നവർ കൂടി ആയി മാറേണ്ടതുണ്ട് .
അബ്ദുൽ സലാം പണിക്കരാട്ടിൽ

No comments:
Post a Comment