എം.കൃഷ്ണൻകുട്ടി
കരുവാരക്കുണ്ട്
പുറകിലേക്ക്
മതിയാകുന്നില്ല ഈ വെട്ടമൊക്കെയും
തരിക ഒരു മെഴുകുതിരിനാളം,
ഒരു കത്തുന്ന ചൂട്ടുകറ്റ
ഓർത്തെടുക്കട്ടെ
പിന്നിലേക്കോടിയ
കാലടികളെയും
മായാത്ത സഞ്ചാരപഥങ്ങളത്രെയും.
പൂവാക പൂത്തത്
കണിക്കൊന്ന മഞ്ഞച്ചിലങ്കയണിഞ്ഞത്
മണ്ണിനെ മുത്തി മഴ പൊഴിഞ്ഞത്
പുന്നെല്ല് വിളഞ്ഞത്
കൊയ്ത്തുപാട്ട് പാടിയത്,
കൊയ്തെടുത്തത്.
മണ്ണിലെഴുതിയത് ,മരത്തിലൂഞ്ഞാലാടിയത്.
കഞ്ഞി കുടിച്ചത്, കളിച്ചു തിമിർത്തത്.
മാമ്പൂ കൊഴിച്ചത്, മാഞ്ചുണ നുണഞ്ഞത്.
അമ്മിഞ്ഞ കുടിച്ചത്...
അമ്മേയെന്നു വിളിച്ചത്...
തരിക ഒരു ചെറുവെട്ടമെങ്കിലും
ഓർത്തെടുക്കണമെനിക്ക്
ഇനിയും വൈകിയാൽ...
എം.കൃഷ്ണൻകുട്ടി
കരുവാരക്കുണ്ട്
മലപ്പുറം

No comments:
Post a Comment