-അജിത പാടാരിൽ
അത്യപൂർവ്വവും ,അതുല്യവുമായ ഒരു ജൈവവ്യവസ്ഥയാണ് കണ്ടലുകൾ.ഇവ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും നൽകുന്ന സേവനങ്ങൾ നിരവധിയാണ്.
'കണ്ടൽ' എന്നത് Mangrove എന്ന ഇംഗ്ലീഷ് വക്കിന്റെ മലയാള പദമാണ്.'Mangue' എന്ന പോർട്ടുഗീസ് വാക്കിൽ നിന്നാണ് Mangrove-ന്റെ ഉദ്ഭവം.ഉഷ്ണമേഖലാ പ്രദേശത്തെ പുഴയും കടലും യോജിക്കുന്ന കായൽ പ്രദേശങ്ങളിൽ രൂപം കൊള്ളുന്ന ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ.
പുഴയിലൂടെ എത്തുന്ന ലവണങ്ങളും കടലിലെ ലവണങ്ങളും സമ്മേളിക്കുന്ന ഇത്തരം പ്രദേശം പലതരം മത്സ്യങ്ങളുടെയും കവച ജന്തുക്കളുടെയും കേന്ദ്രമായി മാറുന്നു.
കണ്ടലുകളുടെ വേരുകൾ നിറഞ്ഞ ചെളിതിട്ടകൾ മത്സ്യങ്ങളുടെ നഴ്‌സറികലയാണ് കണക്കാക്കിപ്പോരുന്നത്.ചെറുതും വലുതുമായ പക്ഷികളും ശലഭങ്ങളും ഉരഗങ്ങളുമൊക്കെ ധാരാളമായി ഈ കണ്ടൽ വ്യവസ്ഥയിൽ അഭയം തേടുന്നു.ചുറ്റുമുള്ള ജീവവ്യവസ്ഥക്ക് എണ്ണിയാലൊടുങ്ങാത്ത സേവനകളാണ് ഈ കണ്ടൽ കാടുകൾ പ്രദാനം ചെയ്യുന്നത്.
തീരപ്രദേശത്തെ എക്കലിനെ തടഞ്ഞുനിർത്തി വേലിയേറ്റ-ഇറക്ക പ്രതിഭാസങ്ങളിൽ നിന്നും ചുറ്റുപാടുമുള്ള കരയെ സംരക്ഷിച്ചും,പ്രളയത്തെ പ്രതിരോധിച്ചും ,ഉപ്പുവെള്ളത്തിന്റെ ഗാഢത കുറച്ചും ,മണ്ണിലെ പോഷക ചംക്രമണ വ്യവസ്ഥ ശക്തമാക്കിയും ,അൾട്രാ വയലറ്റ് കിരണങ്ങളെ തടഞ്ഞും ,ചുഴലിക്കാറ്റിനെ പ്രതിരോധിച്ചുമൊക്കെ കണ്ടലുകൾ നൽകുന്ന സേവനങ്ങൾ അനവധിയാണ്.
സമീപവാസികൾക്ക് തൊഴിലും ,ഇന്ധനവും,മരുന്നും,കാലിത്തീറ്റയുമൊക്കെ പ്രദാനം ചെയ്യുന്ന കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തു അവയുടെ സംരക്ഷണവും വ്യാപനവും അടിയന്തിര ശ്രദ്ധയര്ഹിക്കുന്നതാണ്.
സമീപവാസികൾക്ക് തൊഴിലും ,ഇന്ധനവും,മരുന്നും,കാലിത്തീറ്റയുമൊക്കെ പ്രദാനം ചെയ്യുന്ന കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തു അവയുടെ സംരക്ഷണവും വ്യാപനവും അടിയന്തിര ശ്രദ്ധയര്ഹിക്കുന്നതാണ്.

No comments:
Post a Comment