Tuesday, 4 April 2017

കാർട്ടൂൺ22-മനോജ് മൂക്കൻതോട്ടം

സേവിങ്സ് റോബ്ബറി 

അട്ടപ്പാടിയിൽ നിന്നും -അന്‍വര്‍ പട്ടേപ്പാടം



അന്‍വര്‍ പട്ടേപ്പാടം
ഇരിഞ്ഞാലക്കുട സ്വദേശി
ഫോട്ടോഗ്രാഫര്‍, ക്യാമറമാൻ  
ഡിസംബർ എ വിന്റർ ടൂ ,
ലാസ്റ് ബോൾ ,മണ്ണിര ,എച്ച്2 ഒ ,ജീൻവാൽജീൻ 
എന്നീ ഷോർട്ട് ഫിലിമുകളുടെ എഡിറ്റർ 







അട്ടപ്പാടിയിൽ നിന്നും 

Monday, 3 April 2017

തീപ്പെട്ടി-ഷിബു നെല്ലായ














ഷിബു നെല്ലായ
പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തു 
ചെർപ്പുളശ്ശേരി സ്വദേശി 
ഇന്റീരിയർ ഡെക്കറേഷൻ മേഖലയിൽ ജോലി 
ചെയ്യുന്നു .
ഭാര്യ:സരിഗ 
മകൾ :മാധു 





തീപ്പെട്ടി
പൊട്ടക്കിണറ്റിലെ
തവളകളല്ല
തീപ്പെട്ടിക്കൂട്ടിലെ
വെടിമരുന്നുടുത്ത
കൊള്ളികളാണുപലരും
ജാതിയിൽ
മതത്തിൽ 
നിറത്തിൽ
പാർട്ടീകൊടിക്കീഴിൽ
തീപ്പെട്ടികൾക്കു
മേലങ്കികളളെത്രയെത്ര...
ഒരുവാക്കിൽ കനലിൽ
കത്തിപ്പിടിക്കാൻ
പൊട്ടിത്തെറിക്കാൻമാത്രം
ഒട്ടിക്കിടന്ന്
വെമ്പൽകൊള്ളുന്ന
തീപ്പെട്ടിക്കൊള്ളികൾ...

Sunday, 2 April 2017

കാർട്ടൂൺ21-മനോജ് മൂക്കൻതോട്ടം

                                       എസ്.ബി.ഐ

ഭൂമി-ശൈലേഷ് പട്ടാമ്പി














ശൈലേഷ് പട്ടാമ്പി
പാലക്കാട് പട്ടാമ്പി സ്വദേശി 
വിദ്യാഭ്യാസം :ഐ.ടി.ഐ.,എം.എ  ഇംഗ്ലീഷ് ലിറ്ററേച്ചർ
വിനോദം: കവിത, കഥ, ആൽബം ഗാനങ്ങൾ എന്നിവ എഴുതുന്നു
അച്ഛൻ: ഗോപകുമാർ
അമ്മ: അംബിക




ഭൂമി

എനിക്കൊരു ദിനമെന്തിനു?
ആയുസ്സു ക്ഷയിച്ചുപോയൊരു
അമ്മതൻ രോധനം"...
ഹരിതഭംഗി തുളുമ്പും എന്റെ ചേലയുരിഞ്ഞവർ,
എന്റെ കണ്ണീർ കുടങ്ങൾ വറ്റിച്ചു
കളഞ്ഞവർ
പറയു എനിക്കെന്തിനൊരു ദിനം...
മക്കളാം നിങ്ങളെ മടിത്തട്ടിലിട്ടു
വളർത്തിയ അമ്മതൻ ദു:ഖം ആരറിയാൻ?
ആനന്ദകണ്ണീരാം മഴയിനിയില്ല
ഇനിയുള്ളത് എന്റെ നാശത്തിന്റെ
വിയർപ്പുതുള്ളികൾ .....
എന്റെ അമൃതകുംഭത്തിൽ നിന്നുടലെടുത്ത
പുഴകളെവിടെ.....?
തോടുകൾ, കായലുകൾ
എല്ലാം മലിനം....
വിഷം നൽകി പതിയെ കൊല്ലുന്ന
മക്കളേ ഓർക്കുക....
സർവ്വനാശത്തിലേക്ക്.
ഹേ ആദിത്യാ നിന്റെ
താപവലയത്താലെന്നെ നീ എരിച്ചു കൊൾക !
എന്റെ ദു:ഖങ്ങളിന്നു കവിതാദിനത്തിലൊരു 

കവിതയായ് മാറുന്നിതാ .....


ശൈലേഷ് പട്ടാമ്പി(കവിതാദിനത്തിൽ രചിച്ചത് )

ഞാൻ-റിൻഷാദ് അസ്മി














റിൻഷാദ് അസ്മി
പ്ലസ് ടു വിദ്യാർത്ഥി
ജി.എച്ച്.എസ്സ്.എസ്സ് മൂത്തേടം
മലപ്പുറം


ഞാൻ

ഏകാന്തതയുടെ വലയില്‍
കുടുങ്ങുമ്പോൾ
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേയ്ക്ക് 
വിരുന്നു പോകും..

മരിച്ചു വീണ
നിമിഷങ്ങളുടെ
ഗോവണി ചാരി വച്ച്
മിന്നി മിന്നി തെളിയുന്ന
ഓരോ നക്ഷത്രങ്ങളെയും.
മിഴികളില്‍
ചേര്‍ത്തു വയ്ക്കും..

ഇഷ്ടം പറഞ്ഞതും
പരിഭവം പറഞ്ഞതുമായ
പ്രിയമായ ശബ്ദശകലങ്ങളെ
കാതുകളിലേക്ക് കോര്‍ത്തെടുത്ത്
വീണ്ടുമൊരു പുഞ്ചിരിയുടെ
ഭാരമില്ലായ്മയ്ക്ക്
കടം നല്‍കും..

മൂടി പുതച്ചു കിടക്കുന്ന
തകർന്ന ഇഷ്ടങ്ങളുടെ
ഒറ്റ മരക്കഥകളെല്ലാം
നോവുകളുടെ ഭൂപടങ്ങളില്‍
ചിതലുറുമ്പുകളാല്‍
വരച്ചു ചേര്‍ക്കും..

അസ്മീ

എ ഡ്രീം ഇൻസൈഡ് എ ഡ്രീം -കെൻസ് ഉൽ മുനീർ















കെൻസ് ഉൽ മുനീർ 
കോഴിക്കോട് ഫറോഖ് സ്വദേശി 
ജാമിയ്യ  മില്ലിയ്യ ഡൽഹിയിൽ എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.




 എ ഡ്രീം ഇൻസൈഡ് എ ഡ്രീം 

Saturday, 1 April 2017

മഴ-പി പി റഫീന








കടലിൽ
മഴ പെയ്യുന്നതും
കാത്തിരിപ്പാണ് ഞാൻ...
കവിതയിൽ
പ്രണയം പെയ്യുമോ
എന്നറിയാൻ...
------------------
പി പി റഫീന