റിൻഷാദ് അസ്മി
പ്ലസ് ടു വിദ്യാർത്ഥി
ജി.എച്ച്.എസ്സ്.എസ്സ് മൂത്തേടം
മലപ്പുറം
ഞാൻ
ഏകാന്തതയുടെ
വലയില്‍
കുടുങ്ങുമ്പോൾ
ഇരുളിലാണ്ടു
പോയ
നനവുള്ള
ഓര്‍മ്മകളുടെ
ആകാശങ്ങളിലേയ്ക്ക്
വിരുന്നു
പോകും..
മരിച്ചു
വീണ
നിമിഷങ്ങളുടെ
ഗോവണി
ചാരി വച്ച്
മിന്നി
മിന്നി തെളിയുന്ന
ഓരോ
നക്ഷത്രങ്ങളെയും.
മിഴികളില്‍
ചേര്‍ത്തു
വയ്ക്കും..
ഇഷ്ടം
പറഞ്ഞതും
പരിഭവം
പറഞ്ഞതുമായ
പ്രിയമായ
ശബ്ദശകലങ്ങളെ
കാതുകളിലേക്ക്
കോര്‍ത്തെടുത്ത്
വീണ്ടുമൊരു
പുഞ്ചിരിയുടെ
ഭാരമില്ലായ്മയ്ക്ക്
കടം
നല്‍കും..
മൂടി
പുതച്ചു കിടക്കുന്ന
തകർന്ന
ഇഷ്ടങ്ങളുടെ
ഒറ്റ
മരക്കഥകളെല്ലാം
നോവുകളുടെ
ഭൂപടങ്ങളില്‍
ചിതലുറുമ്പുകളാല്‍
വരച്ചു
ചേര്‍ക്കും..
അസ്മീ

No comments:
Post a Comment