ശൈലേഷ് പട്ടാമ്പി
പാലക്കാട് പട്ടാമ്പി സ്വദേശി
വിദ്യാഭ്യാസം :ഐ.ടി.ഐ.,എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ
വിനോദം: കവിത, കഥ, ആൽബം ഗാനങ്ങൾ എന്നിവ എഴുതുന്നു
അച്ഛൻ: ഗോപകുമാർ
അമ്മ: അംബിക
ഭൂമി
എനിക്കൊരു
ദിനമെന്തിനു?
ആയുസ്സു
ക്ഷയിച്ചുപോയൊരു
അമ്മതൻ
രോധനം"...
ഹരിതഭംഗി
തുളുമ്പും എന്റെ ചേലയുരിഞ്ഞവർ,
എന്റെ
കണ്ണീർ കുടങ്ങൾ വറ്റിച്ചു
കളഞ്ഞവർ
പറയു
എനിക്കെന്തിനൊരു ദിനം...
മക്കളാം
നിങ്ങളെ മടിത്തട്ടിലിട്ടു
വളർത്തിയ
അമ്മതൻ ദു:ഖം
ആരറിയാൻ?
ആനന്ദകണ്ണീരാം
മഴയിനിയില്ല
ഇനിയുള്ളത്
എന്റെ നാശത്തിന്റെ
വിയർപ്പുതുള്ളികൾ .....
എന്റെ
അമൃതകുംഭത്തിൽ നിന്നുടലെടുത്ത
പുഴകളെവിടെ.....?
തോടുകൾ, കായലുകൾ
എല്ലാം
മലിനം....
വിഷം
നൽകി പതിയെ കൊല്ലുന്ന
മക്കളേ
ഓർക്കുക....
സർവ്വനാശത്തിലേക്ക്.
ഹേ
ആദിത്യാ നിന്റെ
താപവലയത്താലെന്നെ
നീ എരിച്ചു കൊൾക !
എന്റെ
ദു:ഖങ്ങളിന്നു
കവിതാദിനത്തിലൊരു
കവിതയായ്
മാറുന്നിതാ .....
ശൈലേഷ് പട്ടാമ്പി(കവിതാദിനത്തിൽ രചിച്ചത് )

No comments:
Post a Comment