Tuesday, 6 September 2016

കഥ -കർമ്മഭാരം-അഡ്വ.രാജേഷ് പുതുക്കാട്












അഡ്വ.രാജേഷ് പുതുക്കാട്

കർമ്മഭാരം

    ആചാര്യന്റെ ജന്മശതാബ്ദിക്ക്  ഇനി ഒരാഴ്ചയില്ല. അന്ന് എല്ലാവരും ഈ ഇല്ലത്തേക്കാണ് വരിക. പാർട്ടി ഓഫീസുകളിൽ പതാകകൾ ഉയരുമെങ്കിലും മുഖ്യമന്ത്രിയുൾപ്പെടെയുള്ള സമുന്നത നേതാക്കളെല്ലാം ഇവിടെയെത്തും. ഇല്ലത്തിന്റെ മുറ്റത്ത് കെട്ടി ഉയർത്തുന്ന വിശാലമായ പന്തലിൽ അനുസ്മരണ സമ്മേളനം. ദേശീയ പാതയ്ക്ക് അരികിലുള്ള ആഡിറ്റോറിയത്തിലെ ത്രിദിന സെമിനാറിനായി ചായയും ബിസ്കറ്റും കഴിച്ച് ഉച്ചയോടെ അവർ മുറ്റമൊഴിയും.ജരാനരകൾ ബാധിച്ച ഇല്ലം മാറ്റമല്ലാത്തതായി  മറ്റൊന്നുമില്ല മാറ്റമല്ലാതെ എന്ന ആപ്തവാക്യത്തെ നോക്കി പിന്നെയും ചിരിച്ചു കൊണ്ടിരിക്കും.
 ചായം നിറച്ച പാത്രങ്ങളുമായി പെയിന്റ് പണിക്കാർ ഏണികളിലേക്ക് കയറിത്തുടങ്ങിയപ്പോൾ ചിതലുകളുടെ റാണിമാർ അടിയന്തര യോഗം വിളിച്ചു. പെയിൻറു ബ്രഷുകളിൽ ചാലിച്ചു ചേർത്ത മരണത്തെ അഭിമുഖീകരിക്കേണ്ട സന്ദർഭമാണിത് .കീഴടങ്ങൽ എന്നാൽ മരണമാണ്.പലായനം ജീവിതത്തിനും മരണത്തിനുമിടയിലെ ഞാണിൻമേൽ കളിപോലുമല്ല. നാലിഞ്ച് ബ്രഷിന്റെ പാടിൽ നിന്നും ഓടിയകലാൻ മുപ്പത്തിരണ്ട് ചുവടുകൾ. ഭിത്തിയിൽ അടുത്ത പാട് വീഴും മുമ്പ് പിന്നെയും മുപ്പത്തിരണ്ട്.അങ്ങനെ എത്ര മുപ്പത്തിരണ്ടുകൾ താണ്ടിയാൽ ജീവൻ തിരിച്ചു പിടിക്കാം. മുട്ടകളിൽ കുടിയിരിക്കുന്ന ജന്മ ലക്ഷങ്ങൾ.....ഒരു വംശഹത്യയുടെ  സുനാമിത്തിരകളായി പെയിന്റ് ബ്രഷുകൾ....! അടിയന്തര യോഗത്തിൽ അദ്ധ്യക്ഷയായ റാണി മഞ്ഞ മുൻ കാലുകളും കറുത്ത വളഞ്ഞ കൊമ്പുകളുമുയർത്തി പറഞ്ഞു തുടങ്ങി... പ്രിയപ്പെട്ടവരേ , ഒരു ശതാബ്ദത്തിനിടയിൽ നമ്മുടെ ആയിരക്കണക്കിന് തലമുറകൾ ഈ ഇല്ലത്തിനുളളിൽ മൺമറഞ്ഞു പോയിട്ടുണ്ട്. ആചാര്യൻ ഇവിടെ നിന്നു പോയിട്ടു എത്രയോ കാലമായി. അദ്ധേഹം മരിച്ചിട്ടും കാൽ നൂറ്റാണ്ടായി. ഇവിടത്തെ തടിയലമാരകളിൽ വച്ചിരുന്ന നൂറു കണക്കിനു പുസ്തകങ്ങൾ  എത്രയോ വറുതിക്കാലങ്ങളിൽ പോലും ഒരു മൂല പോലും തിന്നാതെ നമ്മുടെ മുൻ തലമുറകൾ സുരക്ഷിതമാക്കി വെച്ചു . ഭാവി ലോകത്തിനു അവ വെളിച്ചം പകരാൻ നമ്മുടെ പൂർവ്വികൻമാർ എത്ര പട്ടിണി കിടന്നു.അങ്ങനെ ഒരു പാട് ഒരുപാട് കർമ്മങ്ങളുടെ ഭാരം പേറി യാണ് നാം മുന്നോട്ട് പോയത്.അവരൊക്കെയും മണ്ണെണ്ണയ്ക്കും കുമ്മായത്തിനും വാർണിഷുകൾക്കും  മുന്നിൽ ജീവൻ ബലിയർപ്പിച്ചു പോയി. ഈ സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാത്ത നമുക്ക് മരണത്തിന്റെ മുന്നിൽ നിരത്താൻ കടമകളുടെ കണക്കുകളില്ല. അതു കൊണ്ട് എല്ലാ മുജ്ജുൻമങ്ങളെയും പോലെ ഏണി കയറി വരുന്ന മരണത്തെ നമുക്കും സ്വീകരിക്കാം..പക്ഷേ, ഒരു കാര്യത്തിൽ മാത്രം മുൻഗാമികളെപ്പോലെ നമ്മളും നിർഭാഗ്യരാണ്. തൊട്ടുകൂടാത്തവരുടെ ഇടയിലേക്ക് വഴിയിറങ്ങിപ്പോയ ആചാര്യനെ പടിയടച്ചു പിണ്ഡം വച്ച ഈ ഇല്ലത്തേക്ക്    ഒരു തൊട്ടു കൂടാത്തവൻ ഉമ്മറം കടന്ന് ഉള്ളിലേക്ക് കടക്കുന്നത് കാണാൻ നമുക്കും ഭാഗ്യമില്ല.... റാണിയുടെ വാക്കുകൾക്ക് മേൽ മൗനത്തിന്റെ ശവക്കച്ച പുതച്ച് അടിയന്തര യോഗം പിരിഞ്ഞു.

                                                                     അഡ്വ.രാജേഷ് പുതുക്കാട്

ചിത്ര പ്രദർശനം-പെൻസിൽ ഡ്രായിങ് -അജീഷ് എൻ.പി















അജീഷ് എൻ.പി





ചിത്രശാല -അജീഷ് .എൻ .പി


അജീഷ് .എൻ .പി 
ജി.എച്ച് .എസ്സ് .മീനടത്തൂരിലെ ഒൻപതാം  ക്ലാസ് വിദ്യാർത്ഥി. 
മലപ്പുറം  ജില്ലയിലെ താനൂർ സ്വദേശി.
അച്ഛൻ :ഹരിദാസൻ എൻ.പി
അമ്മ :ഗീത
സഹോദരങ്ങൾ:അഭിൻ ദാസ്  .എൻ.പി,അശ്വിൻ ദാസ് .എൻ.പി 
വിലാസം :
നമ്പ്യാർ പറമ്പിൽ 
താനാളൂർ 
മലപ്പുറം 
ഫോൺ :8089142032 

ചിത്രപ്രദർശനം -ജലഛായ ചിത്രങ്ങൾ-ആർദ്ര .കെ














ആർദ്ര .കെ
ജി.എച്ച് .എസ്സ് .മീനടത്തൂർ








ചിത്രശാല -ആർദ്ര .കെ


                                            ആർദ്ര .കെ 
ജി.എച്ച് .എസ്സ് .മീനടത്തൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. 
കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശി.
അച്ഛൻ :കെ.ജയൻ(പഞ്ചായത്ത് സെക്രട്ടറി ,എടരിക്കോട്)
അമ്മ :ലീന.കെ.പി (ടീച്ചർ)
സഹോദരി :ആരാധ്യ.കെ 


Monday, 5 September 2016

ക്ലാസ് മുറിയിലെ ചപ്പുചവറുകൾ-ആർദ്രനന്ദ.എസ്
















ക്ലാസ് മുറിയിലെ ചപ്പുചവറുകൾ



ക്ലാസ് മുറിയിൽ
അലസമായി ഇരിക്കുന്ന കുട്ടികൾ
അവരുടെ ബുക്കുകൾ കീറി അനാഥമായി കിടക്കുന്നു. പഠിപ്പിക്കുന്ന അധ്യാപിക " അ" എന്നു പറഞ്ഞ് നിൽക്കുന്നു . ബല്ലടിച്ചതിന്റെ ശബ്ദം കുട്ടികൾ പാഞ്ഞോടി ക്ലാസിലെങ്ങും ചപ്പുചവറുകൾ അധ്യാപികയും പോയി അനാഥമായി കീറിയ ബുക്കുകൾ ചപ്പുചവറുകൾ ക്ലാസിൽ !

ആർദ്രനന്ദ.എസ്

കവിത -ആർദ്ര നന്ദ.എസ്സ്






















ആർദ്ര നന്ദ.എസ്സ്

സ്കൂൾ :ആര്യഭവൻസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി(ഓമല്ലൂർ ,പത്തനംതിട്ട) .
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു ,ദേശിംഗനാട് കവിതകൾ എന്ന സമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചു.കവി എം.സങ് ,കവയിത്രി ഇന്ദുലേഖ എന്നിവരുടെ മകൾ .

ബംഗാളി തീവണ്ടി...!-രതീഷ് കെ എസ്











ബംഗാളി തീവണ്ടി...!
-------------------
അന്നും സ്റ്റാഫ് റൂമിലെ രാഷ്ട്രീയ ചർച്ചയിൽ എന്നെ തോല്പിച്ചത് ബംഗാളിലെ പാർട്ടിയുടെ പതനമായിരുന്നു.
നിലമ്പൂർ തീവണ്ടിയാഫീസിൽ ടീക്കറ്റെടുക്കാൻ വരിനിന്ന എന്നോട് ജഹാംഗീർ ഹിന്ദികലർന്ന മലയാളത്തിൽ പറഞ്ഞു.
'നാൻ നാട്ടിപോകുന്നു മാസ്റ്റർജീ നാട്ടിൽ പോകുന്നു ജോഗൽ സുഗമുണ്ടോ"
അയാളെ തിരുത്താനോ മറുപടിപറയാനോ എനിക്ക് കരുത്തുണ്ടായിരുന്നില്ല. തിരുത്താൻ കഴിയാത്തൊരു പാഠമായിരുന്നു എനിക്ക് ജഹാംഗീർ.
വാടക ഫ്ലാറ്റിലെത്തുമ്പോൾ അവിടുത്തെ അഞ്ച് താമസക്കാരുടെ ഭാര്യമാരും ഒരാളുടെ ഫ്ലാറ്റിൽ ആയിരുന്നു . പടികളിലൂടെ പുതുതായി വന്ന ബംഗാളികുടുംബത്തിലെ മൂന്ന് ബോഗികളും എന്റെ ഒരു ബോഗിയും ചേർന്ന് ഒരു കുഞ്ഞു തീവണ്ടി ചുക് ചുക് മുഴക്കി എന്റെ മുന്നിൽ പച്ചക്കൊടി കാത്തുകിടന്നു.
"എവിടേക്കുള്ള വണ്ടിയാ...?"
എന്റെ ചോദ്യത്തിനുള്ളയുത്തരം മൂന്നാമത്തെ ബോഗിയിൽ നിന്നായിരുന്നു ...
"വെംഗാലീ പോണൂ...."
മാവോയിസം തലയ്ക്കുപിടിച്ചനാളിൽ ഞാനും വംഗനാട്ടിലേക്ക് കള്ളവണ്ടി കേറാൻ കൊതിച്ചിരുന്നു..ചിരി ചുണ്ടിന്റെ ഇടതുകോണിലൂടെ പുറത്തേക്ക് എത്തിനോക്കി...നേർത്ത ചിരിയുടെ പച്ചക്കൊടികണ്ട് ആ തീവണ്ടി സ്നേഹത്തിന്റെ സ്റ്റേഷൻ പരിധികൾ പിന്നിടുന്നത് ഞാൻ നോക്കിനിന്നു..ഇഷാന്റെ പിന്നിൽ ഇദ്രീസ് അതിന്റെ പിന്നെ ജോയൽ അതിനും പിന്നെ ഇഷ.....എല്ലാവരെയും ഇടതുകൈ പിന്നിൽ ഘടിപ്പിച്ചിരിക്കുന്നു...
ജിഷയുടെ ഘാതകന്റെ മുഖം കാണാനുള്ള വെമ്പലിൽ വസ്ത്രം പോലു മാറാതെ ചാനലുകൾ തോറും ഞാൻ കയറിയിറങ്ങി...
നിലക്കടല പുഴുങ്ങിയതും കട്ടൻ ചായയും മേശപ്പുറത്ത് നിരത്തിയതോടൊപ്പം മറ്റെന്തോ പെയ്തുതീർക്കാനും ഭാര്യയുടെ മുഖത്തുണ്ടായിരുന്നു..
"അതേ അപ്പുറത്തുള്ള ബംഗാളികളെ പറഞ്ഞുവിടണമെന്നാ എല്ലാർക്കും..ഒരു വൃത്തിയുമില്ല ആ ഇളയപെണ്ണില്ലേ ഇന്നലെ ഈ വരാന്തയിൽ തൂറിയിട്ടു...
ആ പിള്ളേരു വിളിക്കണെകേട്ടിട്ട് ഈചെക്കനും എന്നെ 'മച്ചീന്ന്' വിളിച്ചു...മച്ചീന്ന് പറഞ്ഞാ പെറാത്തവളല്ലേ...?
നിങ്ങളുടെ മുണ്ടിന്റെ ഒപ്പം ആ പെണ്ണ് അടിപ്പാവടയും കഴുകിയിട്ടു അതിന്റെ അരികിലിപ്പം ചോപ്പുനിറമാ...ഞാൻ പോലും നമ്മുടെ തുണി ഒരുമിച്ച് വിരിക്കാറില്ല എന്നിട്ടാ...
ആ ഹിന്ദിക്കാരൻ പടിക്കെട്ടിലിരുന്ന് ബീഡിവലിക്കും നിങ്ങളമോൻ അതും നോക്കി നില്പാ, ഏതു സമയോം ഉറക്കെച്ചിരിയും വർത്താനോം, സമയോം...നമുക്കിവിടുന്ന് മാറിയാലോ..?
മറുപടികൾ ഉള്ളിൽ തളച്ചിട്ട് പെയ്തുതീരാൻ ഞാൻ കാത്തുനിന്നു.
ഈ ഫ്ലാറ്റ് ഒപ്പിക്കാൻ ഞാൻ സഹിച്ചത് എനിക്കല്ലേ അറിയൂ..
രാത്രിയും പരിഭവത്തിന്റെ ചാറ്റൽ മഴയായിരുന്നു....
" ജിഷേടെ എവിടാ കത്തികയറ്റിയതെന്ന് അറിയോ...ആ ചെറുക്കനെപ്പോലെ തോന്നുന്നില്ലേ അപ്പുറത്തെ ആളെക്കണ്ടാൽ, അതേ അവരൊന്നും നല്ല മുസ്ലീങ്ങളെല്ലെന്നാ സാജിദ പറയുന്നത് നല്ല മുസ്ലീങ്ങൾ പർദ്ദയിടൂത്രേ,
ഇന്ന് ഉച്ചയ്ക്ക് കറണ്ട് പോയപ്പം ആ പെണ്ണ് ഇളയതിന് മുലയും കൊടുത്ത് വരാന്തയിൽ കിടക്കുന്നു...നാശങ്ങൾ അടുത്തൊക്കെ ആണുങ്ങളുള്ളതല്ലേ..?
"ചോട്തോ യാർ..."
എന്നോ എതോ സിനിമയിൽ കേട്ട ഹിന്ദിശകലം നാവിൽ നിന്ന് വഴുതിവീണു...
പിന്നെ പെരുമഴയായിരുന്നു...
"അതേ കമ്യൂണിസ്സോം കുമ്മൂണിസ്സോം കുടുംബത്തിന് പുറത്ത് ഞാനെന്റെ ആങ്ങളയോട് നാളെ വരാൻ പറഞ്ഞിട്ടുണ്ട് ഇവറ്റകളെ പറഞ്ഞുവിട്ടാലേ ഞാനിനി ഇങ്ങോട്ടുള്ളൂ..."
അപ്പോഴും എന്റെ അരികുപറ്റിക്കിടന്ന ഒരു കുഞ്ഞുബോഗിയിൽ നിന്ന് ചുക് ചുക് ശബ്ദം കേൾക്കുന്നുണ്ടായിരുന്നു...
പിറ്റേന്ന് ഞായർ വെളുപ്പിന് പാണ്ഡവർ വീട്ടുടമയുടെ വീട്ടിലേക്ക് മാർച്ചു ചെയ്തു നിലക്കടലയും ചായയും കുടിച്ച് അടിയന്തിരപ്രമേയം അവതരിപ്പിക്കപ്പെട്ടൂ...
"അതേ മാഷേ ജഹാംഗീർ ഈ നാട്ടിലെത്തീട്ട് പതിനഞ്ച് കൊല്ലായീട്ടോ...പിന്നെ നമ്മുടെ കെട്ടിടം പണിഞ്ഞതും അയാളാ...എന്തുനല്ല പണിക്കാരനാണെന്നോ...മാഷു പറഞ്ഞാപ്പിന്നെ മാറ്റാതിരിക്കാൻ പറ്റോ...?"
ആശ്വാസത്തിന്റെ മുറ്റത്തിറങ്ങുമ്പോൾ അളിയന്റെ വാഹനത്തിൽ മൂന്നാമത്തെ ബോഗി കയറിപ്പോകുന്നതും നോക്കി മറ്റുബോഗികൾ പകച്ചു നിൽക്കുകയായിരുന്നു...
ഞാനപ്പോൾ രവീന്ദ്രൻ മാഷിന്റെ ചരിത്രക്ലാസിലായിരുന്നു...
ബംഗാളിലായിരുന്നു നവേത്ഥാനത്തിന്റെ അലയൊലികൾ തുടങ്ങിയത് പിന്നീടത്.....!!!
--------------------------------------------------------------------------------
രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.