Sunday, 4 June 2017

ശിലയെഴുത്ത്( എപിറ്റാഫ്)- നൂറ.വി
















നൂറ
.വി


ശിലയെഴുത്ത്( എപിറ്റാഫ്)
നീ മടങ്ങുമ്പോൾ
ഞാൻപെയ്തു തീരാതിരിക്കാൻ
എന്റെ മേഘങ്ങളെക്കൂടി കൊണ്ടുപോവുക,
തലതല്ലിചിതറാതിരിക്കാൻ
തിരകളേയും,
പൊഴിഞ്ഞുണങ്ങാതിരിക്കാൻ കാടിനേയും,
പിന്നെ
കാറ്റിനേയും
നിലാവിനേയും
എന്തിന്
വെയിലു പോലും
ബാക്കി വെയ്ക്കരുത്,
എന്നിട്ട്
ഓർമകളിൽ നിന്നൂരിയെടുത്ത്
സ്വപനങ്ങളെ
കഴുകി കളഞ്ഞ്
ചുംബനങ്ങളാൽ
പൊതിഞ്ഞ്
മണ്ണിന്റെ ഇരുട്ടിൽ
ഞാൻ വീണ്ടും
അനാഥമാക്കപ്പെടണം,
വീണ്ടെടുക്കപ്പെടാനാവാതെ
അനന്തതയിലേക്ക്
നീയെന്നെ വലിച്ചെറിയണം,
അവസാനം,
നാം നടന്ന ഇടവഴികളിലെ
പച്ചകൾ മായ്ച്ച്
നക്ഷത്രങ്ങളെ അണച്ച്
അപരിചിതനായി
നീ
തിരിച്ചു നടക്കണം......

നൂറ.വി

No comments:

Post a Comment