മലപ്പുറം ചൊവ്വാണ സ്വദേശി
കരുണയുടെ
കൈനീട്ടം
ഫേസ്ബുക്കിൽ നിന്നും കണ്ണെടുത്തു ഞാനയാളുടെ മുഖത്തേക്കൊന്നുനോക്കി...
വിരോധമില്ലെങ്കിൽ ആവെള്ളമൊന്നുതരോ ഭാര്യക്ക് ഒരു മരുന്ന് കഴിക്കാനുള്ളതാ..ഞങ്ങടെ കയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പി ട്രെയിൻ വന്നപ്പോൾ കയറുന്നതിനിടയിൽഅവിടെ മറന്നുവച്ചു... അടുത്ത സ്റ്റേഷനിൽ എത്തിയാൽ ഇതിനു പകരമൊന്നു വാങ്ങിച്ചുതരാം..
അയ്യോ ചേട്ടാ അതൊന്നും വേണ്ടാ...ഇത് ആവശ്യത്തിനു ഉപയോഗിച്ചില്ലങ്കിൽ പിന്നെ എന്തിനാ.എടുത്തോളൂ കാര്യം നടക്കട്ടെ...
വീണ്ടും ഫോണിന്റെ ഡാറ്റ ഓണാക്കി ഞാൻ തുടർന്നു..
മോനെ ദാ ഇവിടെ വെച്ചിട്ടുണ്ട്ട്ടോ..
വേണ്ട അതവിടെയിരുന്നോട്ടെ ഞാൻ ആവശ്യമുണ്ടാകുമ്പോൾ ചോദിച്ചോളാം
എങ്ങോട്ടാ രണ്ടുപേരുംകൂടി പോകുന്നത്.
വയസ്സായില്ലേ ഇനി എത്രകാലം എന്നുവെച്ചിട്ടാ അതുകൊണ്ടു ഒരു നീണ്ട യാത്രപോവുകയാ മോനെ...
അതെന്താ ചേട്ടാ അങ്ങനെ ഈ ട്രെയിൻ തിരുവനന്തപുരംവരെയല്ലേ പോകു....അവിടുന്നും നീളുമോ....
അവിടെവരെ എന്തായാലും പോകും...അവിടെനിന്നു തീരുമാനിക്കും ഇനി എങ്ങോട്ടുപോകാണമെന്ന്
(ചയെ ചായ ചയെ...ആ സംസാരത്തിന്റെ രസം കളഞ്ഞു ഒരു പയ്യൻ ചായയുമായിവന്നു)
ചേട്ടാ വിരോധമില്ലെങ്കിൽ ഒരു ചായകുടിച്ചാലോ..
ഈ സമയത്തു ചായ പതിവില്ല...എങ്കിലും മോൻ നിർബന്ധിക്കുമ്പോൾ അതുതട്ടിക്കളയാൻ തോന്നുന്നില്ല..മോന്റെ അതേപ്രായത്തിൽ ഞങ്ങൾക്കും ഒരുമോനുണ്ടെ.....
അതെന്താ ചേച്ചിയൊന്നും മിണ്ടില്ലേ... നമ്മളിത്രയൊക്കെ സംസാരിച്ചിട്ടു അവരിങ്ങോട്ടൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലല്ലോ....
അവളങ്ങിനെയാ വല്ലാതെ സംസാരിക്കില്ല...
അയ്യോ ചേച്ചിയുടെ മുഖത്തു എന്താ നീലച്ചു നിൽക്കുന്നത്...
(എന്റെ ആ ചോദ്യം അവരെ നിശബ്ദരാക്കി)
ചേട്ടോ എന്താ ഒന്നും മിണ്ടാത്തത്...ഞാൻ ചോദിച്ചതിൽ വല്ല പ്രശ്നവുമുണ്ടോ
മുഖമൊന്നുയർത്തി അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു...ഈ മുഖത്തെ പാടാണ് ഞങ്ങളുടെ യാത്രയുടെ ആരംഭം.
ചേട്ടാ ഒന്ന് തെളിച്ചുപറ....
വയസ്സായില്ലേ മോനെ....ഒരുകാലത്തു നിങ്ങളെപ്പോലെ ജീവിതം ആഘോഷിച്ചിരുന്നു ഞാനും പക്ഷെ മാതാപിതാക്കളോട് സ്നേഹമുണ്ടായിരുന്നു..ഇന്ന് എന്റെ മകന് ഞങ്ങള് ഒരു അതികപ്പറ്റാ...
നിങ്ങളെയൊക്കെ വളർത്തി ഒരു നിലയിലെത്തിക്കാൻ മാതാപിതാക്കൾ എത്ര കഷ്ടപ്പാട് സാഹിക്കുന്നുണ്ടെന്നറിയോ...അവസാ നം ഞങ്ങളെപ്പോലെത്തെവർക്ക് ഇതായിരിക്കും സ്ഥിതി...
ഈ അമ്മേടെ മുഖത്ത് അച്ഛന്റെ മോൻ തല്ലിയതാണോ..
അവൻ എന്നെ തല്ലിയതാ.ഇവൾ എന്നെതള്ളിമാറ്റിയപ്പോൾ അത് ഇവൾക്കുകൊണ്ടു..
ഇതുപറയാൻ തുടങ്ങിയതും ആ അമ്മയുടെ കൈകൾ അദ്ദേഹത്തെ തടയുന്നുണ്ടായിരുന്നു.
എങ്കിലും അത് ശ്രദ്ധിക്കാതെ അദ്ദേഹം തുടർന്നു....
ഞാനൊരു തൊഴിലാളിയായിരുന്നു...വടക്കാഞ് ചേരി ടൗണിലെ ഗോഡൗണിൽ ഒരു ചുമട്ടുതൊഴിലാളി..ഒരായുസുമുഴുവൻ ചുമടെടുത്തു കഴുതയായി ജോലിചെയ്തു..എന്റെ മോനിങ്ങനെയൊരു ഗതി ആവരുതെന്നുകരുതി അവനു നല്ലൊരു വിദ്യാഭ്യാസം കൊടുത്തു...
പഠിക്കാൻ നല്ല മിടുക്കനായിരുന്നു..അതുകൊണ്ടു ഞങ്ങൾക്കവനിൽ ഒരുപാടു പ്രതീക്ഷയുണ്ടായിരുന്നു....അത് തെറ്റിക്കാതെതന്നെ അവൻ മുന്നോട്ടുപോയി.
ആകെയുണ്ടായിരുന്ന ഒൻപത്സെന്റ് സ്ഥലവുംവീടും പനയംവെച്ചു ബാങ്കിൽനിന്നും ലോണെടുത്താണ് അവനെ പഠിപ്പിച്ചത് അവനൊരു ജോലിക്കാരനായിട്ടും ഇന്നും ആ ലോണിന് പലിശയടക്കുന്നത് ഞാനാ....
ജോലിയൊക്കെയായതോടെ നല്ല ഒരു കല്യാണമൊക്കെകഴിച്ചു അതും അവനിഷ്ടപ്പെട്ട പെണ്ണിനെതന്നെ...ഞങ്ങളാരുമൊരെതി ർപ്പും കാണിച്ചില്ല...
വീട്ടിൽ വന്നുകേറുന്ന പെണ്ണാണ് ആവീടിന്റെ ഐശ്വര്യം...പിന്നീട് അവളായിരുന്നു ആവീട്ടീലെല്ലാം.മോളില്ലാത്ത വിഷമം കണ്ടു ദൈവംതന്ന കുട്ടിയായിരുന്നു അവൾ... ആ സന്തോഷത്തിലേക്കു അതികം വൈകാതെ ഞങ്ങൾക്കൊരു പേരക്കുട്ടിയും വന്നു .
ഈ അടുത്തകാലത്താണ് മോന് എറണാംകുളത്തേക്കു പ്രെമോഷൻ കിട്ടിയത്.
അന്നുമുതൽ ജീവിതത്തിൽ പ്രശ്നങ്ങൾ വന്നുതുടങ്ങി.
പ്രെമോഷൻ കിട്ടിയാൽ സന്തോഷിക്കുകയല്ലേ വേണ്ടത്..
അതെ മോനെ സന്തോഷിക്കുകതന്നെയാ വേണ്ടത്....
പക്ഷേ......
അയ്യോ കരയല്ലേ...താല്പര്യമില്ലെങ്കിൽ ഇനി പറയണ്ട...
താത്പര്യമില്ലാഞ്ഞിട്ടല്ലമോനെ ഒരു മകനെക്കുറിച്ചു ആർക്കും ഇങ്ങനെ മറ്റൊരാളോട്പറയാനോ ചിന്തിക്കാനോ ഇഷ്ടമുണ്ടാവില്ല..എനിക്കെന്റെ സങ്കടം പിടിച്ചുനിർത്താൻ കഴിയുന്നില്ല..ആരോടെങ്കിലും ഇതു പറയണമെന്നൊരുതോന്നാൽ...അതാമോൻ ചോദിച്ചപ്പോൾ പറഞ്ഞത്
അവന് വീടും സ്ഥലവും വിറ്റ് എറണാംകുളത്തു ഒരു ഫ്ലാറ്റ് വാങ്ങണമെന്ന് വാശിപിടിച്ചു...പക്ഷേ എനിക്കതിന് സമ്മതമുണ്ടായിരുന്നില്ല...
പലതവണ ഒഴിഞ്ഞുമാറി ഒടുവിൽ എനിക്ക് പറയേണ്ടിവന്നു വീടിന്റെ ലോൺ ഞാൻ പണിയെടുത്താ വീടുന്നത് നീയൊരു ചില്ലിക്കാശ് അതിലേക്കു തന്നിട്ടില്ലെന്നും.
ഒടുവിൽ അങ്ങോട്ടുമിങ്ങോട്ടും വഴക്കായി അതിനിടക്കു മേശക്ക് മുകളിൽ വെച്ചിരുന്ന ജെഗ്ഗെടുത്തു അവനെന്നെ അടിച്ചു ഇതുതടയാൻ ചെന്ന ഇവൾക്കാണ് അടികൊണ്ടത്.
അതുകഴിഞ്ഞു കുറച്ചുസമയം കഴിഞ്ഞപ്പോൾ മോളെയുംവിളിച്ചു മോൻ വീടുവിട്ടിറങ്ങാൻ തുടങ്ങിയതും അവന്റെ കാലുപിടിച്ചു ഒരുവിധത്തിൽ പ്രശ്നമവസാനിപ്പിച്ചു...
പിറ്റേന്ന് രാവിലെ ഞങ്ങൾ വീടുവിട്ടിറങ്ങി...നമ്മളൊക്ക് വയസ്സായതല്ലേ അവനിനിയും ജീവിതമുണ്ട്...ആ ചെറിയകുട്ടിയേംകൊണ്ടു എവിടെ പോകാനാ..ഒരു വാശിക്കു വീടുവിട്ടിറങ്ങിയാൽപിന്നെ പെരുവഴിയാ...
ഞങ്ങൾക്കിനി അധികകാലമൊന്നുമില്ലല്ലോ.എവിടെയും ജീവിക്കാം.പിന്നെ എന്റെകൂടെ മുപ്പതുവർഷായി നിഴലുപോലെ കൂടെ നടക്കുന്നു.ഒന്ന് വാക്കുകൊണ്ടുപോലും കുത്തിനോവിച്ചിട്ടില്ല ഞാൻ.ഇവളെയാ എന്റെ മോൻ അടിച്ചത്.ഇനി ആ വീട്ടിൽ നിൽക്കുന്നതിൽ എന്ത് അർത്ഥമാ ഉള്ളത് മോനെ....ലോകം വടക്കാഞ്ചേരിയിൽ ഒതുങ്ങുന്നതല്ലല്ലോ...ജീവിതം ഇങ്ങനെയൊക്കെ പോകാനാകും വിധി.
( അതുംപറഞ്ഞു അദ്ദേഹം വാക്കുകൾ അവസാനിപ്പിക്കുമ്പോൾഎൻ്റെ കണ്ണുകൽനിറഞ്ഞിരുന്നു.)
അച്ഛനോട് എനിക്ക് ബഹുമാനം തോനുന്നു.ഇത്രയൊക്കെമാതാപിതാക് കൾ മക്കളെ സ്നേഹിക്കോ..?
ഇത്രയല്ല ഇതിലധികം സ്നേഹിക്കും.മോനും ഒരു പിതാവാകട്ടെ...അപ്പോഴേ ഇതൊക്കെ മനസിലാകു...
വിരോധമില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ...
ഈ യാത്ര നമ്മളിവിടെഅവസാനിപ്പിക്കുന്നു. ഇതെല്ലം കേട്ടപ്പോൾ അച്ഛനെ സഹായിക്കണമെന്നൊരുതോന്നാൽ..എനി ക്കും ഇതുപോലെയുണ്ട് ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛനും അമ്മയും..ഇന്ന് വീട്ടിൽനിന്നും ഇറങ്ങിയപ്പോൾ അമ്മയോട് വഴക്കിട്ടിട്ട പോന്നത്.ഇപ്പൊ അമ്മയുടെ മുഖം മനസ്സിൽ തെളിയാ..
നിങ്ങൾ എന്റെ കൂടെ പോരു നിങ്ങളെപ്പോലെ എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതാവുന്നവർക്കു താമസിക്കാൻ എന്റെ നാട്ടിൽ ഒരു വീടുണ്ട്..അവിടെ നിങ്ങളെപ്പോലെ കുറച്ചുപേരുമുണ്ട്. അവർക്കിടയിൽ നിങ്ങളൊ രിക്കലും അനാഥരാവില്ല ആരും നിങ്ങളെ ഒറ്റപ്പെടുത്തുകയുമില്ല....
ഒടുവിൽ എറണാംകുളത്തിറങ്ങി തിരിച്ചുഅവരുമായി അങ്ങാടിപ്പുറത്തേക്കു ട്രെയിൻ കയറുമ്പോൾ നിറകണ്ണുകളോടെ ആ അമ്മയെന്നെ നോക്കുന്നുണ്ടായിരുന്നു...അതി ൽകാണമായിരുന്നു അവരുടെ നിസ്സഹായതയും......
ഓരോ യാത്രയും ഓരോ അനുഭവം സമ്മാനിക്കുന്നു....
സി
കെ

Suprb story
ReplyDelete